Friday 17 November 2017

യാത്രാമൊഴി



ഒരിക്കലും ഇങ്ങനെ ഒരു വിടപറച്ചിൽ ഞാൻ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതു അല്ല , കാലമാകുന്ന പുഴ വഴി തെറ്റിയൊഴുകിയപ്പോൾ എനിക്കും ഒഴുക്കിനൊപ്പം നീന്തേണ്ടതായി വന്നു , അല്ലായിരുന്നുവെങ്കിൽ നിന്നെ വിട്ട് ഒരിക്കലും ഞാൻ പോകുമായിരുന്നില്ല , നിന്നെയും പ്രണയിച്ചു ഞാനിവിടെ തന്നെ നിന്നാൽ ഇനിയും എന്റെ ജീവിതത്തിൽ കയ്പ് നീര് ഒരുപാട് കുടിക്കേണ്ടിവരുമെന്ന ഒരു തിരിച്ചറിവ് എവിടെയോ എനിക്ക് അകക്കണ്ണു കൊണ്ട് കാണാൻ പറ്റുന്നു. കാലമാകുന്ന ചക്രത്തിന്റെ വികൃതിയാൽ എന്നെങ്കിലും വഴിമാറിയൊഴുകിയ ഈ പുഴ തിരിച്ചൊഴുകിയാൽ തീർച്ചയായും ഒഴുക്കിനെതിരെ നീന്തിയെങ്കിലും ഞാൻ നിന്നരികിലെത്തും , വിരിയാതെ കൊഴിഞ്ഞ എന്റെ  സ്വപ്നങ്ങൾ വീണ്ടെടുക്കാൻ... 

വിട പറയുമ്പോൾ ഒരിക്കലും എന്റെ മിഴികൾ ഈറൻ അണിയാതിരിക്കാനും അധരങ്ങൾ വിതുമ്പാതിരിക്കാനും ശ്രമിക്കണമെന്നുണ്ട് ,എനിക്കതിനൊരിക്കലും കഴിയില്ലെന്നറിയാം , അത്രമാത്രം പ്രിയപ്പെട്ടതാണ് നീയെനിക്ക് , 
ഇപ്പോ തോന്നുന്നു ഞാൻ കണ്ട സ്വപ്നങ്ങൾ ഒക്കെയും കടലിന്റെ  അഗാധതയിൽ അലിഞ്ഞലിഞ്ഞു ഇല്ലാതാകാനുള്ളത് മാത്രമായിരുന്നു എന്ന് ..ഇനി യെങ്കിലും ഒഴുക്കിനെതിരെ നീന്തി  എന്റെ സ്വപ്നങ്ങളെ ഒരു തീരത്തു അടിപ്പിക്കണം എന്റെ സ്വപ്നങ്ങളുടെ കേതാര ഭൂമിയിൽ 

Monday 9 October 2017

കാസർകോടൻ ഓർമ്മകൾ1

ഹിറ്റെലെർ  കണ്ണേട്ടൻ.................. 

CPCRI യിൽ  ഒരേ ദിവസം ജോലിയിൽ പ്രവേശിച്ചവരാണ് ഞാനും , സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള എന്റെ കൂട്ടുകാരിയും . ആരോടും പെട്ടന്ന് അ ടുക്കാത്ത എനിക്ക് അവളോടെന്തോ പെട്ടെന്ന് അടുക്കാൻ തോന്നി . അവളുടെ കൂടെ അവളുടെ ചെറിയച്ഛനാണ്‌ വന്നിരിക്കുന്നത്, എന്റെ കൂടെ ഒരു പട തന്നെ ഉണ്ട് മാമൻ, മാമി , മകൾ , ഇത്ത , ഉപ്പ  എല്ലാരും . ആദ്യ തന്നെ ഞങ്ങളെ പരീക്ഷണ ശാല സമുച്ചയത്തിലേക്കാണ് കൊണ്ടുപോയത് , അവിടെ ഞങ്ങളുടെ സാറിന്റെ മുറിയിലേക്ക് ഞാനും മാമനും കയറി  സംസാരിച്ചിരിക്കുന്നതിനിടക് ടിനു  പപ്പാ എന്നും വിളിച്ചും കൊണ്ട് ടിനു  ഓടിവന്നു , ഇത് കണ്ടിട്ടാവണം പലരും വിചാരിച്ചത് അവൾ എന്റെ മോൾ ആണെന്നാണ് .താമസം ശരിയാകാത്ത കൊണ്ട് നാല് ദിവസം കല്പക ഗസ്റ്റ് ഹൌ സിലാണ് താമസിച്ചത്. അത് കഴിഞ്ഞും താമസം ശരിയാകാത്ത കൊണ്ട് ഞങ്ങളുടെ തന്നെ കൂടെ ജോലി ചെയ്യുന്ന രജി മോൾ അവളുടെ വീട്ടിലേക് കൂട്ടി , ബിയ്യുമ്മന്റെ വീടിന്റെ മുകളിലത്തെ നിലയിലാണവൾ താമസിക്കുന്നത്. പിന്നീടങ്ങോട്  വര്ഷങ്ങളോളം അമ്മച്ചി ഞങ്ങള്ക് വെച്ച് വിളമ്പി തന്നിട്ടുണ്ട്.
  ഞങ്ങൾ ഉണ്ണികുട്ടനെന് എന്ന് വിളിക്കുന്ന ഒരു നാല് വയസുകാരൻ മോന് എന്നെ വലിയ ഇഷ്ടമാണ് , ഞാൻ കുളിപ്പിക്കുന്നത്, ഒക്കത് വെക്കുന്നത്, അവനെ തുണിയില്ലാതെ കാണുന്നത് അതൊന്നും അവനു കുഴപ്പം ഇല്ല . ഒരു പതിനഞ് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങള്ക് റെജിയുടെ അടുത്ത തന്നെ താമസം റെഡി ആയി , പിന്നെടെന്നുംഅമ്മച്ചിയുടെ അടുക്കളയിൽ ഒപ്പു വച്ചിട്ടെ ഞങ്ങൾ റൂമിൽ പോകൂ. അധിക ദിവസവും ഉണ്ണിക്കുട്ടൻ ഞങകുടെ കൂടെ കൂടും പിന്നെ രാത്രി അവനെ കൂറ്റൻ ഹിത്ലെർ കണ്ണേട്ടനും രജി മോളും വരും ഒന്നുകിൽ അവൻ പോകും അല്ലെങ്കിൽ ഉണ്ണികുട്ടന്റെ കൂടെ ഞങൾ പോകണം ... ഇങ്ങനെ അല്ലലില്ലാതെ പോകുന്നതിനടക്  പലപ്പോഴും എന്റെ കൊച്ചു കൊച്ചു കുശുമ്പ് കാരണം ഞാനും എന്റെ ഡോക്ടർ ഫ്രണ്ടും ഇടയ്ക്കു പിണങ്ങും .. ഈ പിണക്കം മാറ്റാൻ പലപ്പോഴും കണ്ണേട്ടനും റെജിയും രാത്രി പന്ത്രണ്ടു മണിക്ക് വരെ വന്നിട്ടുണ്ട് , ഒരു തണ്ണി മത്തൻ കഷ്ണമോ മാങ്ങാ പൂ ളോ വായിൽ കൊടുത്ത ഞങ്ങൾ പിണക്കം മറക്കും. ... പലപ്പോഴും പിണക്കം ദീപനയെ ഡോക്ടർ കൂടുതൽ ഗൗനിക്കുന്നതിന്റെ പേരിലായിരുന്നു. 

രജി മോളും ഹിറ്റെലെർ    കണ്ണേട്ടനും എന്നും ഞങ്ങള്ക് സ്വന്തമായിരുന്നു , എവിടെ പോകുമ്പോളും കൂടെ കൂട്ടും ,ഇത്ര വലുതായെങ്കിലും എവിടെ എങ്കിലും പോവുക എന്ന് കേട്ടാൽ എനിക്ക് വല്ലാത്തൊരു വെപ്രാളമാണ് , ഇതിന്റെ പേരിൽ കണ്ണേട്ടന്റെ കയ്യിൽ നിന്നും ഒത്തിരി വഴക് കിട്ടീട്ടുമുണ്ട് . കൂടുതലും കിട്ടിയിട്ടുള്ളത് തിരക്കുള്ള ബസിൽ ഓടിക്കയറുന്നതിനും , അപരിചിതർ ചിരിച്ചാൽ തിരിച്ചു  ചിരിക്കുന്നതിനുമാണ്.
കണ്ണേട്ടൻ മുന്നിലും ഞങ്ങൾ പെങ്ങള്മാര് പുറകിലുമായുള്ള ആ യാത്രയുടെ സുരക്ഷിതത്വവും സുഖവും ഒന്ന് വേറെ തന്നെ യാണ്. എനിക്ക് ഏറ്റവും ഇഷ്ടം മെഹബൂബിൽ പോയി സിനിമ കാണുന്നതും സം സം  ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതുമാണ്.  അഞ്ചു മണിക്ക് തന്നെ ഓഫീസിൽ നിന്നിറങ്ങി കണ്ണേട്ടന്റെ കൂടെ അച്ചടക്കമുള്ള ഒരു പാവമായി മെഹബൂബിൽ പറയുന്ന സീറ്റിൽ ഇരുന്നു സിനിമ കാണുന്നതാണ് എനിക്കേറ്റവും ഇഷ്ടം , മിക്ക സിനിമകളും കണ്ട ഞാൻ കറയാറുണ്ട് അപ്പോൾ കരച്ചിൽ വരുന്ന ബാക്കി മൂരാച്ചികൾ എന്നെ നോക്കി കരച്ചിലടക്കും ....എന്നും എല്ലായിടത്തും ശശി ആകുന്നത് ഞാൻ ഞാൻ മാത്രം ....
  ഒരു ദിവസം അമ്പലത്തിൽ പോയ കഥ പറയുന്ന എന്റെ ഡോക്ടർ ചിരിയോട് ചിരി , എന്താ കാര്യമെന്നന്വേഷിച്ച ഞാൻ ഞെട്ടി ....എന്റെ ഉണ്ണിക്കുട്ടൻ വലുതായിരിക്കുന്നു ,അവൻ ആണുങ്ങൾ ഷർട്ട്  ഊരിവെക്കുന്നതിന്റെ കാരണവും   പെണ്ണുങ്ങൾ ബ്ലൗസ് ഊരത്തിന്റെ കാരണവും  പറഞ്ഞു...... എന്റമ്മോ ...... പെണ്ണുങ്ങൾക് നെഞ്ചിൽ; അവിടവിടെ ആയി  മു ഴ കൾ   ഉണ്ട ത്രെ .. ആണുങ്ങൾ കാണാൻ പാടില്ലത്രേ ..........(ഉണ്ണിക്കുട്ടാ പൊറുക്കണം ) 



കാസർകോടൻ ഓർമ്മകൾ തുടരും................... 

Thursday 10 August 2017

എന്റെ ഇഷ്ടം

എന്റെ മനസ്സു നിന്നോട് മന്ത്രിച്ചതൊന്നും  കേ ട്ടില്ലായിരുന്നോ..... ഒരു നിമിഷത്തിന്റെ  വ്യഗ്രതയിൽ  തോന്നിയ വെറും ഇഷ്ടമല്ല എനിക്ക് നിന്നോട് ഒരുപാട് കാലം ചിന്തിച്ചുറപ്പിച്ചു ആറ്റികുറു ക്കിയെടുത്തതാണ് നിന്നോടെനിക്കുള്ള ഇഷ്ടം ....കാലങ്ങളായി ഞാൻ കുഴിച്ചു മൂടിയ എന്റെ എന്തൊക്കെയോ ഇഷ്ടങ്ങൾ ഞാൻ നിന്നിൽ കണ് കു ളി ർക്കേ കണ്ടു ...........ഒരു കുഴിയാന ആയിരുന്ന എന്ന്നെ ഒരാന തുമ്പിയാക്കി മാറ്റിയത് നീ ആണ് ....






നീ...............

നീ എനിക്കാരുമല്ല , എന്റെ  കുട്ടിക്കാലത്തെ കളി കളിലെ കളിക്കൂട്ടുകാരനോ,കൗമാര സ്വപ്നങ്ങളിലെ നായകനോ അല്ലായിരുന്നു നീ ... പിന്നീട് എന്റെ യുവത്വത്തിന്റെ അവസാന യാമങ്ങളിൽ ഞാനൊന്നുമല്ല എന്ന തോന്നലിൽ വരണ്ടുണങ്ങിയ സ്വപ്നങ്ങളിൽ ഞാൻ ഒതുങ്ങി കൂടിയപോ ഒരിക്കൽ വർണ ചിറകുവീശി നീ എന്റെ അരികിൽ പറന്നു വന്നു എന്റെ ഊഷര സ്വപ്നങ്ങങ്ങളെ ഊർവ്വരമാക്കി നീ എന്നിൽ കുളിർമഴ പെയ്യിച്ചു , നീ അറിഞ്ഞോ അറിയാതെയോ എന്റെ സ്വപ്നങ്ങൾക്ക് ഊടും പാവും നെയ്യാനുള്ള അവസരമൊരുക്കി , ഞാനെന്റെ സ്വപ്നങ്ങൾക്കു മയിൽപ്പീലി വർണം നൽകി, പിന്നീടങ്ങോട് നിന്റെ കാൽ പാദ സ്പര്ശ മേറ്റ മണ്ണ് പോലും എനിക്ക് പ്രിയമുള്ളതായി മാറി, എന്നെ പോലെ നീയും കടലാസുപൂക്കളെയും , കുന്നിനെയും മലകളെയും തുമ്പികളെയും ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോ ഞാനുറപ്പിച്ചു നീ തന്നെയാണ് ഞാൻ തേടി കൊണ്ടിരുന്ന എന്റെ സ്വപനങ്ങളുടെ രാജകുമാരനെന്നു...

പോകെ പോകെ എനിക്കുമനസ്സിലായി എന്റെയും നിന്റെയും സ്വപനങ്ങളും വഴികളും വേറെ വേറെ ആണെന്ന് , ഒരിക്കലും എന്റെ സ്വപ്‌നങ്ങൾ നിന്റേതു കൂടിയാകില്ല , എന്റെ വഴികൾ എന്നത് നമ്മുടെ വഴികളാകില്ല എന്നൊക്കെ , എന്നിട്ടും പലപ്പോഴും നമുക്കിടയിലെ രണ്ടായി പിരിയും വഴികളിൽ നീ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്നു ഞാൻ വല്ലാതെ ആഗ്രഹിച്ചു പോകാറുണ്ട്  ............

Monday 7 August 2017

എന്റെ കാത്തിരിപ്പിനൊടു ക്കമായി ഇനി ഒന്നു കാണണം  കണ്കുളിർക്കെ .................
....

Saturday 5 August 2017

പ്രതീക്ഷ


എത്രയോ കാലങ്ങളായി ഞാൻ തേടിക്കൊണ്ടിരുന്നത് നിന്നെ മാത്രമായിരുന്നു നിന്നെ മാത്രം , അവസാനം നിന്നെ ഞാൻ കണ്ടെത്തി എന്റെ കയ്യെത്തും  ദൂരത്തു ... ... ഒരു പേപ്പർ തുണ്ടിന്റെ  വില പോലും തരാതെ  എന്നെ ചവിട്ടിയരച്ചു നീ നടന്നകന്നു നിന്റെ മാത്രം സ്വർഗം തേടി , നീ പോയപ്പോൾ കണ്ണീരിന് ആഴക്കടലിൽ മുങ്ങി താഴുന്ന എന്നെ നീ ഒന്ന് തിരിഞ്ഞു നോക്കിപോലുമില്ല എന്ന് മാത്രമല്ല കൊഞ്ഞനം കുത്തി പരിഹസിച്ചു ....  എന്നാലും എന്നെങ്കിലും  നീ എന്നെ  അറിയും എന്ന പ്രതീക്ഷ മാത്രമെനിക്കുള്ള  ഏക ആശ്വാസം ..........

Friday 4 August 2017

മ്മ്മ്മ്മ് ..........

വീണ്ടും എന്റെ രാത്രികളെ നിദ്ര വിഹീനങ്ങളാക്കികൊണ്ട് നീ എന്റെ സ്വപ്നത്തിൽ  വന്നുകൊണ്ടിരിക്കുന്നു , എനിക്കുറങ്ങാനാവുന്നില്ല ., നീയില്ലാതെ എനിക്ക് മുന്നോട് പോകാൻ പറ്റില്ല . എന്നെ നിയന്ത്രിക്കുന്ന ഒരു അജ്ഞാത ശക്തി നിന്നിലുണ്ട് .ഇന്നലെ പൂർവാധികം ശക്തിയോടെ ആ അദൃശ്യ ശക്തി എന്നിൽ സ്വാധീനം  ചെലുത്തിയിരുന്നു , ഇനിയും എനിക്ക് വയ്യ കഴുകൻ ഹൃദയം   കൊത്തിവലിക്കുമ്പോളുണ്ടാകുന്നപോലുള്ള  വേദന സഹിക്കാൻ .......

കാത്തിരുപ്പ്

 നീ കാത്തിരിക്കും പോലെ അതോ അതിലേക്കാളേറെ ആകാംശയോടെ ഞാനും കാത്തിരിക്കുന്നു ,പച്ചയായ ജീവിതങ്ങളെ നീ കോറിയിട്ടത് കാണാനും കേൾക്കാനും . തീർന്നു തീർന്നു എന്ന് നീ പറയാൻ തുടങ്ങിയിട്ട് നാളേറെയായി, എന്നോടല്ലാതെ മറ്റാരോടൊക്കെയോ നീ നിന്റെ സന്തോഷ ങ്ങൾ പങ്കുവെക്കുന്നു അതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും പലപ്പോഴും ഞാനും ഒരു പാട്    സന്തോഷി ക്കാറുണ്ട്  , എന്നെങ്കിലും ഒരിക്കൽ എന്റെ കണ്ണിനും കാതിനും സന്തോഷം  നൽകികൊണ്ട്  അതെന്റെ  മുന്നിൽ വരും ആ നല്ല നാളെക്കായി കാതോർത്തുകൊണ്ട്............
  


Tuesday 1 August 2017

മനസ്സുപറയുന്നു എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ടെന്നു. ഇപ്പൊ മനസ്സും എന്റെ കൈപ്പിടിയിൽ ഒതുങ്ങി തുടങ്ങിയിരിക്കുന്നു





പ്രണയിക്കണം , എനിക്ക് പ്രണയിക്കണം കൊതിതീരുവോളം ........

പ്രണയിക്കണം , എനിക്ക് പ്രണയിക്കണം  കൊതിതീരുവോളം ........

വേണ്ട എനിക്ക് പ്രണയിക്കേണ്ട ഇത് പ്രണയമില്ലാത്തവരുടെ കാലമാണ്  കലികാലം

Wednesday 26 July 2017

ഞാനും നീയും നമ്മുടെ സ്നേഹവും




പലരും ചോദിച്ചു എനിക്കും നിനക്കും ഇടയിൽ എന്താണെന്നു,
എനിക്ക് പറയണമെന്നുണ്ടായിരുന്നു ഒരു കടലോളം സ്നേഹമെന്നു ... പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല നിനക്കെന്നോട് കടുകുമണിയോളം സ്നേഹം പോലുമില്ലല്ലോ ........




Thursday 20 July 2017

കയ്യെത്തും ദൂരത്തു നീയുണ്ടായിട്ടും

നിന്നെ കൂടാതെ എനിക്ക് പറ്റില്ലാന്ന് ഞാൻ നിന്നോട് എത്ര കെഞ്ചി പറഞ്ഞതാ എന്നിട്ടും നീ എന്നെ പാടെ തള്ളി കളഞ്ഞു , ഇന്ന് ഞാൻ ജീവച്ഛവമായി ഇവിടെ ഇങ്ങനെ  ,എന്നിട്ടും ഒരിക്കൽ പോലും നിന്റെ കണ്ണ് ഒന്ന് തുറക്കുന്നില്ലല്ലോ എനിക്ക് വേണ്ടി.ഒരു വിളിപ്പാടകലെ നീയുണ്ടായിട്ടും കയ്യെത്തിപ്പിടിക്കാൻ കൊതിക്കുന്ന എന്നെ നീയൊന്നു കാണുന്നുപോലുമില്ലല്ലോ ., ഇടയ്ക്കിടെ നിന്റെ മാറുന്ന ഭാവവും രൂപവും ഞാൻ കാണാറുണ്ട് അതുമാത്രമാണ് ആകെ ഉള്ള ഒരാശ്വാസം ......


മൂന്നു മാസങ്ങൾക്കുമുന്പ് വരെ ജീവിതത്തിനു ഒരു താളവും രാഗവും ഒക്കെ ഉണ്ടായിരുന്നു. ഇന്ന് നീയെന്നെ തനിച്ചാക്കി വിളിപ്പാടകലെ ഒളിച്ചിരിക്കുമ്പോ പ്രണയാർദ്രമായ നൂൽമഴക്കു പോലും എന്റെ ജീവിത താളവും രാഗവും തിരിച്ചു തരാനാവുന്നില്ല .

Monday 17 July 2017

ചോക്ലേറ്റ്

ചോക്ലേറ്റ് 

അന്ന് ഒരു ഒമ്പതുമാസം മുൻപ്  നീയെനിക്കു തന്ന അലിഞ്ഞു തുടങ്ങിയ ആ ചോക്ലേറ്റിന്റെ മധുരം ഇന്നും എന്റെ നാവിൻ തുമ്പത്തു നിന്നോ മനസ്സിൽനിന്നോ പോയിട്ടില്ല , അത്രയ്ക്ക് പ്രിയമായിരുന്നെനിക്കാ ചോക്ലേറ്റിനോട് , ഇന്ന് അതിന്റെ അടുത്ത് വരുന്ന ഒരു ചോക്ലേറ്റ് എന്റെ  ഓഫീസറുടെ മേശയിൽ കണ്ടപ്പോ ശരിക്കും വായിൽ വെള്ളം വന്നു ഒരു വേള അതെനിക്ക് തരാമോ എന്നുപോലും ചോദിയ്ക്കാൻ എന്റെ മനസ്സ് വെമ്പി ....ശരിക്കും ഞാനൊരു മുട്ടായി കൊതിച്ചി ആയ പോലെ .... പിന്നെ വൈകുന്നേരം അതെ മുട്ടായി മൂന്നെണ്ണം കിട്ടി ... ആർത്തിയോടെ ഞാനതകത്താക്കി ... നിന്നോടെനിക്കുള്ള ഒടുങ്ങാങ്ങാതെ സ്നേഹം പോലെ .....


+

Wednesday 12 July 2017

പ്രണയം...

പ്രണയം... എനിക്ക് നിന്നോട് പ്രണയം..... കടുത്ത പ്രണയം..... കടു കടുത്ത പ്രണയം ..............



Monday 10 July 2017

എന്റെ  സ്നേഹത്തിനു വിലയിടാൻ ഞാൻ  ആരെയും അനുവദിക്കില്ല, ആർക്കും നീ എന്നെ സ്നേഹിക്കരുത്, അവനെ അല്ലേൽ അവളെ സ്നേഹിക്കരുത്  എന്ന്   പറയാനുള്ള  അവകാശമില്ല, സ്നേഹിച്ചോളൂ എന്ന് പറയാനും അവകാശമില്ല. എന്റെ സ്നേഹത്തിന്റെ   അളവ് കോൽ അത് എന്റേത്   മാത്രമാണ് , ആരും അതിനെ സ്വന്തം അളവ് കോൽ വച്ച അളക്കാൻ   നോക്കണ്ട. എന്റെ കൊക്കിൽ പ്രാണനുള്ള കാലം ഞാൻ അതിനു ആരേം സമ്മതിക്കില്ല, അങ്ങനൊരു മോഹം ആർക്കേലും ഉണ്ടേൽ ആ കലം ഇപ്പൊ തന്നെ അങ്ങ് വാങ്ങി വെച്ചേക്ക് ചക്കരെ .......

Friday 7 July 2017

എന്റെ ജന്മദിന സമ്മാനം




നിന്റെ ജന്മദിനം അതും കാത്തു കാത്തു ഞാൻ നിക്കാൻ തുടങ്ങീട് കുറെ നാളായി , പക്ഷെനിന്റെ പിറന്നാൾ ഇങ്ങെത്തിയപ്പോ നമ്മുടെ ഇടയിലെ അകലം വളരെ വളരെ കൂടിപ്പോയി, നിന്റെ പിറന്നാളിന് നിനക്കെറ്റ വും ഇഷ്ടമുള്ള മധുര പലഹാരങ്ങളും ആയി വന്നു ഒരു നൂറു ജന്മദിനം നിനക്ക് ആശംസിക്കണമെന്നുണ്ടായിരുന്നു , എന്റെ നിഴൽ പോലും നിനക്കു ചതുർത്തി യാണെന്നു തോന്നിയപ്പോ ,കണ്ടാൽ നീയെന്നെ കടിച്ചു കീറുമെന്നു തോന്നിയപ്പോ ഒന്നും വേണ്ട അകലങ്ങളിലിരുന്നു നിനക്കായി ഒരായിരം ജന്മദിനാശംസകൾ കണ്ണ് നീരിൽ കുതിർത്തു രചിക്കാമെന്നു വച്ചു , ഉറങ്ങാതെ അർധരാത്രി  വരെ ഞാൻ കാത്തിരുന്ന് നിന്റെ വയസിന്റെയത്രേം മെഴുകുതിരി കത്തിച്ചു എന്റെ കണ്ണ് നീരാൽ കെടുത്തി സ്വസ്ഥമായുറങ്ങി ......



Tuesday 4 July 2017

നെഞ്ചിനുള്ളിൽ നീയാണ് ....

എന്റെ ദൈവദൂദൻ എന്നെ എന്നെന്നേക്കുമായി കൈവെടിഞ്ഞെങ്കിലും എനിക്കാവുന്നില്ല അടർത്തിമാറ്റാൻ ദൈവദൂദൻറെ സാമീപ്യത്തെ. എങ്ങിനെ ഇ ത്രമാത്രം പ്രിയം നിന്നോടെനിക്ക് തോന്നി അതിന്നും ഒരു നിഘൂടത തന്നെയാണ്. ജീവിതത്തെ ഒരുപാട് പ്രണ യിക്കുന്ന എനിക്ക് നിന്റെ ഒരേഒരു വാക്കിൽ നിന്നും കിട്ടിയ ഊർജ്ജത്താൽ ഒരൊറ്റ  നിമിഷത്തിന്റെ  പിശാചിക പിടിയിൽ നിന്നും രക്ഷപ്പെടാനായതാണോ അതോ  നിന്റെ കളങ്കമില്ലാത്ത സ്നേഹമാണോ അറിയില്ല . ഇത്ര നാളും  " നെഞ്ചിനുള്ളിൽ നീയാണ് ... എന്ന പാട്ടു കേൾക്കുമ്പോൾ നാട്ടുഭാഷയിലെ പുളിഞ്ചാർ പാ ട്ടെന്ന് പറഞ്ഞു പുച്ഛിച്ചിരുന്ന എനിക്ക് ഇന്നലെ  ആ പാട്ടു യാദൃശ്ചികമായി കേട്ടപ്പോ കണ്ണ് നിറഞ്ഞു ശ്വാസം മുട്ടിയതെന്തേ ... ശരിക്കും എന്റെ അവസ്ഥയും അത് തന്നെയല്ലേ .... നീ എന്നെ കൈവെടിഞ്ഞാലും നിന്നെ എനിക്ക് വേണം എന്റെ സ്വപ്നങ്ങളുടെ കൂട്ടുകാരനായി  .... എന്നും എന്റെ സ്വപ്നങ്ങൾക്കു ഊടും പാവും നെയ്യാൻ നീ വേണം

എന്നെന്നും ദൈവദൂദൻ എന്റേത് മാത്രമാവണം . എത്ര അകറ്റിയാലും നന്മയിലേക്കുള്ള വാതിലുകൾ എനിക്കായി ഒരിക്കലും തുറന്നില്ലേലും നിന്നെ എനിക്ക് വേണം ... എന്റെ അവസാന ശ്വാസം വരെ .....

Monday 22 May 2017

ഗന്ധം

എന്റെ ജന്മം പട്ടിയുടെ ആണോ അതോ സ്രാവിന്റെയോ എനിക്ക് തന്നെ ഇപ്പൊ സംശയമായിരിക്കുന്നു , ഇന്ന് നൂറുകണക്കിനാളുകളുടെ  ഇടയിൽ നിന്നും നിന്റെ ഗന്ധം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു , കണ്ണും മൂക്കും ഒരുമിച്ച് പ്രവർത്തിച്ചപ്പോ  ദാ  നിൽക്കുന്നു നീ എന്റെ മുന്നിൽ , ഇനിയൊരിക്കലും എന്നോട് മിണ്ടില്ല   എന്ന നിന്റെ ശപഥവും  ഞാൻ ചെയ്തത് ശരിയല്ല എന്നതോന്നലും ഉള്ളത് കൊണ്ടാകാം എനിക്ക് നിന്നെ കണ്ടപ്പോ ഒട്ടും സന്തോഷം തോന്നിയില്ല ...നീ എന്നോട് പിണങ്ങീട്ടു ഇന്നേക്ക് ഇരുപത്തി ഏഴു ദിനങ്ങൾ പിന്നിട്ടിരിക്കുന്നു , ഈ ഇരുപത്തേഴു ദിനവും ഞാൻ എങ്ങനെ തള്ളി നീക്കിയെന്നു എനിക്ക് മാത്രമേ അറിയു.. അത്രേമേൽ  ഞാൻ നിന്നെ സ്നേഹിക്കുന്നു


കാലത്തിനു പോലും അടർത്താൻ പറ്റാത്ത വിധം ഞാൻ നിന്നെ എന്നിൽ പ്രതിഷ്ഠിച്ചിരിക്കുന്നു ....... എത്ര അകലെ പോയാലും ഒരു തരത്തിലുള്ള കമ്മ്യൂണിക്കേഷൻ ഇല്ലാതിരുന്നാലും എന്നിലെ നിന്നെ മായിച്ചു കളയാൻ എനിക്കാകില്ല .

നന്മയിലേക്കുള്ള വഴി  അതൊരിക്കലും എനിക്കായി തുറന്നു തരില്ലെന്നറിയാം ....എന്നാലും ഞാൻ നന്മയിലേക്കുള്ള വാതിൽ  എനിക്കായി  എന്നെങ്കിലും തുറക്കുമെന്നുള്ള പ്രതീക്ഷയോടെ



Thursday 11 May 2017

ഞാൻ ജയന്തി ഇത് എന്റെ കഥ

നിരർത്ഥകമെന്നു ഞാൻ വിചാരിച്ചിരുന്ന എന്റെ ജീവിതത്തിനു ഇന്നൊരർത്ഥമൊക്കെ വന്നിരിക്കുന്നു. ഒരുപാട് കാലങ്ങൾക്കു മുൻപ് എന്നിൽ തിളച്ചു നിന്നിരുന്ന തീക്ഷണമായ പല ആഗ്രഹങ്ങളും ഇന്നും എനിക്ക് നിറവേറ്റാനാകും എന്ന തിരിച്ചറിവ് എന്നിലേക്കു വീണ്ടും വന്നിരിക്കുന്നു . ഇതിനായി എന്റെ കൂടെ എന്റെ പഴയ ഒരുപാട് കൂട്ടുകാരും അദ്ധ്യാപകരും ഒക്കെ ഉണ്ട്.

പുഴയെയും പൂക്കളെയും മലകളെയും  മരങ്ങളെയും ഒക്കെഒരുപാട് സ്നേഹിച്ചു നടന്ന എനിക്ക് എവിടെയോ വച്ച ഇതൊക്കെ കുറച്ചൊക്കെ നഷ്ടമായി ഞാനെന്റെ ജീവിത ലക്ഷ്യം മറന്നു .

പഠിത്തം ഒക്കെ കഴിഞ്ഞു വീട്ടുകാരുടെയും നാട്ടുകാരുടെയും എന്നെ തളച്ചിടാനുള്ള ചരടിൽ ഒതുങ്ങാനുള്ളതല്ല എന്റെ ജീവിതം എന്നുറക്കെ പ്രഖ്യാപിചു ഞാൻ ചുരം കയറി . നന്നായി ജോലി ചെയ്തു ഒരു ഡോക്ടറേറ്റ് നേടി പരീക്ഷണ ശാലകളിലെ എന്റെ അറിവ് അര്ഹതപ്പെട്ടവരിലെത്തിക്കുക എന്ന ഒരു ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. ആയിടക് എന്റെ ഒരു പഴയ സഹപാഠി എന്റെ ജീവിതത്തിലേക്കു കടന്നു വന്നു ഒരുപാട് വേണ്ട എനിക്ക് അങ്ങനെ ഒരു ജീവിതം ഇഷ്ടല്ല എന്ന് കേണു പറഞ്ഞിട്ടും ഒരിക്കലും കൈ വീടില്ല എന്നൊക്കെ പറഞ്ഞു കൂടെ കൂടി ഒരാറുമാസം . ഈ ഒരാറുമാസം എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പത്തുവര്ഷങ്ങളാണ് . എന്റെ എല്ലാ സ്വപനങ്ങളും തകർന്നടിഞ്ഞു .ഞാൻ ആരുമല്ലാതായി . എന്നിലെ ശക്തിയെല്ലാം ചോർന്നു പോയതു   പോലെ തോന്നി പലപ്പോഴും ...നിരർത്ഥകമായ ഞാൻ തള്ളി നീക്കിയ 10 വര്ഷങ്ങളിലെ കൂടി നികത്തി വേണം ഇൻ ഐ മുന്നോട് പോകാൻ , അതിനെന്റെ കൂടെ ഒരു മലപോലുള്ള ശക്തി തന്നെ ഉണ്ട് ... എന്റെ 10 വർഷങ്ങൾ ഒന്നുമല്ലാതാക്കിയ എല്ലാം നേടിയെന്നഹങ്കരിക്കുന്നവരുടെ ഇടയിൽ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല ഞാൻ പഴയ ഞാനായി തന്നെ തിരിച്ചു വന്നിരിക്കുന്നു എന്നുറക്കെ പ്രഖ്യാപ്പിച്ച ഉയിർത്തെഴുന്നേൽക്കണം



Tuesday 9 May 2017

ആദ്യ പോലീസ് സ്റ്റേഷൻ സന്ദർശന അനുഭവം


ആദ്യ പോലീസ് സ്റ്റേഷൻ സന്ദർശന അനുഭവം

സിനിമയിൽ മാത്രം കണ്ടിട്ടുള്ള പോലീസ് സ്റ്റേഷ ന്റെ  ഉൾഭാഗം അന്നാദ്യമായി നേരിൽ കണ്ടു . ആദ്യമേ ഞങ്ങൾ കണ്ടത് ഒരു സാദാരണ കാരനായ ഒരു സിവിൽ പോലീസ് ഓഫീസറെ യാണ് , അയാളുടെ നിർദേശ പ്രകാരം കുറച്ചു കൂടി മുതിർന്ന ഒരു പോലീസ് ഓഫീസറെ കണ്ടു പരാതി കൊടുത്തു , സംഭവം നടന്നത് ഈ പോലീസ് സ്റ്റേഷൻ പരിധിയിലല്ലാത്തതു കൊണ്ട് പരാതി സ്വീകരിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ അദ്ദേഹം തൊട്ടപ്പുറത് കമ്പ്യൂട്ടറിൽ കണ്ണും നട്ടിരിക്കുന്ന ഇത്തിരി ജാടയുള്ള ഒരു പെൺ സിവിൽ ഓഫീസറോട് പരാതി സ്വീകരിച്ചു ഒരു റെസിപ്റ് ചോദിച്ചു . ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അത് പറ്റില്ല നഷ്ടപ്പെട്ടാൽ പോലീസ് കംപ്ലൈന്റ്റ് കൊടുക്കേണ്ട ആവശ്യമില്ല പറഞ്ഞു കുറച്ച നീങ്ങി നിരങ്ങി ഇരുപ്പുറപ്പിച്ചു . പരാതിയിൽ കൃത്യമായി പരാതി കൊടുക്കുന്നത് കേസ് അന്വേഷണത്തിന് വേണ്ടി മാത്രമല്ല , ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാൻ റെസിപ്റ് വേണം എന്ന് കൂടി എഴുതിയിരുന്നു , ഇതൊന്നും നോക്കാതെ ഒരു ഉപേദേശവും ഒട്ടും ഒരു , പെരുമാറ്റവും രണ്ടാമത് പറഞ്ഞ ഓഫീസർ അപ്പുറത്തെ മുറിയിൽ വാട്സൺ സർ ഉണ്ടാകും അദ്ദേഹത്തെ കാണൂ എന്ന് പറഞ്ഞു , വാട്സൺ സർ വീണ്ടും വിശദമായി വായിച്ചു പരാതി മേല്പറഞ്ഞ സ്റ്റേഷൻ പരിധിയിൽ വരുന്ന രീതിയിൽ എഴുതി കൊടുക്കാൻ പറഞ്ഞു , ഒരു പതിനഞ്ചു നിമിഷം കഴിഞ്ഞപ്പോ റെസിപ്റ്റും വാങ്ങി അവസാനം കണ്ട സീനിയർ സിവിൽ പോലീസ് ഓഫീസർ വാട്സൺ ഒരു നന്ദി യും പറഞ്ഞിറങ്ങി.

ഇത്ര സമയം അതും ഇതും പറഞ്ഞു അവിടെ  നിർത്തിയത് കൊണ്ട് ലോക്കപ്പും ഒരു , കയ്യാ മവും കണ്ടു . ഞങ്ങൾ ചെന്ന് കുറച്ചു കഴിഞ്ഞപ്പോ രണ്ടു പേര് എന്തോ പരാതി എങ്ങനെ എഴുതണം എന്ന് ചോദിച്ചു നമ്മുടെ വാട്സൺ സർ ന്റെ അടുത്ത് വന്നു , എങ്ങനെ എഴുതണമെന്നു പറഞ്ഞു കൊടുക്കാതെ അവിടെ   പോയി ഇരുന്നു എഴുതൂ എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു വീണ്ടും ഓരോ ഫിലും ബുക്കുകളും എടുത്തു മറിച്ചു നോക്കുന്നതിൽ വ്യാപൃതനായി ...........

സിനിമയിൽ കേട്ടും കണ്ടും അറിഞ്ഞ പോലീസുകാരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഒട്ടുമിക്ക പോലീസുകാരുമെന്നു എനിക്ക് മനസ്സിലായി .......

പോലീസ് സ്റ്റേഷൻ നിറച്ചും കൊതുകുണ്ടായിരുന്നു ആ കൊതുകുകൾ ഈ മനുഷ്യപറ്റില്ലാത്ത ഓഫീസർ മാരെ നല്ലോണം കടിക്കട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ അവിടം വിട്ടത്





ഞാൻ കണ്ട ആദ്യ ചുംബനം




നിന്റെ ചുംബനങ്ങൾക് നല്ല പഴുത്ത അത്തിപ്പഴത്തിന്റെ രുചിയാണ് അന്നവൾ അങ്ങനെ പറഞ്ഞപ്പോ  ഞാൻ അത്തിപ്പഴം കണ്ടിട്ട് പോലുമില്ലായിരുന്നു ഞാൻ ആദ്യമായവളെ ചുംബിക്കുന്നത്  ആളൊഴിഞ്ഞ ഒരു ജന്തു ശാസ്ത്ര ക്ലാസ്സിൽ വച്ചാണ് , അന്ന് അവൾ ഞങ്ങളുടെ സംഗമത്തിന് കാവലാളായി നിർത്തിയത് ആത്മ  സുഹൃത്തും ഒരു വകതിരിവില്ലാത്തവളും ഞങ്ങൾ പാൽക്കുപ്പി എന്ന് വിളിച്ച രഹസ്യങ്ങളിൽ നിന്നും അകറ്റി നിർത്തുന്ന ആസൂനെയാണ് . അന്നാദ്യമായാണത്രെ അവളും ചുംബനം കാണുന്നത് .........

Saturday 6 May 2017

സങ്കൽപ സ്വപ്നം

എന്റെ ദൈവദൂതന്റെ ഓർമകൾക്ക് മുൻപിൽ കണ്ണ് നീരോടെ


എന്റെ ഒരു സങ്കല്പ കഥാപാത്രം മായ തു കൊണ്ട് മാത്രമാകാം എന്റെ ദൈവദൂതൻ എനിക്ക് ഇത്രയും പ്രിയപ്പെട്ടതായത്. എന്റെ ആത്മാവിന്റെ ഓരോ അണുവിലും എന്റെ ദൈവദൂതൻ നിറഞ്ഞൊഴുകുന്നുണ്ട്. ഒരിക്കലും എന്റെ ജീവിതത്തിൽ ഇത് പോലെ  ഒരു ദൈവദൂതൻ വരില്ല ഈന്ഉറപ്പുള്ളത് കൊണ്ടാകാം ദൈവം ഈ ദൂതനെ സങ്കൽപ്പത്തിലേല്ങ്കിലും എന്നിലേക്കയച്ചത്... സങ്കല്പലോകത് ഇങ്ങനെ ദൈവ ദൂതനെ പ്രണയിച്ചു പ്രണയിച്ചു ഭ്രാന്ത് പിടിച്ച ഇങ്ങനെ ജീവിക്കുന്നതിലും ഒരു സുഖമുണ്ട്, ഒരു വേദനയിൽ കുതിർന്ന സുഖം ഇല്ലാത്ത ദൈവ ദൂതന്റെ ഓർമ്മ യിൽ രമിച്ചങ്ങനെ ഇരിക്കുമ്പോ ഇടയ്ക്കു ഓരോന്ന് വരും ഞാൻ ഇവിടെ നിന്റെ വിളിപ്പാടകലെ ജീവിച്ചിരിപ്പുണ്ട് ,നിനക്കേറെ ഇഷ്ടമുള്ള കടലാസുപൂക്കളെ നിന്നെ പോലെ ഞാനും പ്രണയിക്കുന്നു, എന്നൊക്കെ പറഞ്ഞു.... അറിയാം നീ എന്റെ ദൈവ ദൂതനല്ല എന്റെ ദൈവ ദൂതന് യഥാർത്ഥ സ്നേഹം എന്താണെന്നും എനിക്ക് എന്റെ ദൈവദൂദനെ എന്ത് മാത്രം ഇഷ്ടമാണെന്നും കിറു കൃത്യമായി അറിയാം നീ ഒരിക്കലും എന്റെ ദൈവദൂദൻ അല്ല ....എന്റെ ദൈവ ദൂദത്തന്റെ വേഷമണിഞ്ഞ വെറുമൊരു മായാവി അല്ലെങ്കിൽ എന്നെ കണ്ണീർ കയത്തിൽ തള്ളി ഇത്രേം അടുത്തിരുന്നിട്ടും ഇത്ര മാത്രം അകലെ പോകാൻ നിനക്കവുമായിരുന്നില്ല.

ജീവിതത്തിൽ ഇത് വരെ കെട്ടാത്ത പല വേഷവും നിന്റെ സ്നേഹത്തിനു വേണ്ടി കെട്ടി ഞാൻ നിറഞ്ഞാടി പക്ഷെ എനിക്കാകുമായിരുന്നില്ല ഒരുപാട് നാൾ ഒരു ഭീരുവിനെ പോലെ ഒളിച്ചിരുന്ന് കവർന്നെടുക്കാൻ ...ഇരുത്തി ചിന്ധിച്ചു വേണ്ട എനിക്കീ ഭീരുവിന്റെ മുഖമൂടി വേണ്ട .......

ഒരിക്കലും എന്റെ ദൈവ ദൂത സങ്കൽപം മായിച്ചു കളയാൻ എനിക്കാവില്ല അതെന്റെ നാശത്തിനാണെന്നറിയാം ഇങ്ങനെ സ്വപ്ന ലോകത് ജീവിച്ചു എന്റെ ജീവിത ലക്‌ഷ്യം മറന്നു  നശിച്ചു ജീവിക്കാൻ തന്നെ യാകും എന്റെ വിധി ...


....

വേദനയിലെ ആനന്ദം

വേദനയിലെ ആനന്ദം അത് കയ്യിൽ വച്ച് കർപ്പൂരം കത്തിക്കുന്നത് പോലെയും നാക്കിൽ ശൂലം കയറ്റുന്നതുപോലെയും ആണ്. എത്ര നോവുമെന്നറിഞ്ഞാലും സന്തോഷത്തോടെ വീണ്ടും വീണ്ടും ചെയ്യും പുണ്യം കിട്ടാൻ... അതുപോലെ തന്നെയാണ് നഷ്ടപ്രണയത്തിൽ മുങ്ങിക്കുളിക്കുന്നതും

കുടു കുടു ശകട യാത്ര

കുടു കുടു ശകട യാത്ര


ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി എനിക്കൊരു സ്വപ്‍ന തുല്യ യാത്ര  തരപ്പെട്ടു അതും ബൈക്കിൽ ഒരു മഴതോർന്നു ആകപ്പാടെ തണുത്തു രണ്ഞു നിൽക്കുന്ന റോഡിലൂടെ ....... എനിക്കൊരുപാട് ഇഷ്ടമുള്ള എന്റെ മൺവീനയിൽ കൂടണയാനൊരു ....എന്ന പാട്ടും കേട്ട് കഴിഞ്ഞു .ടൗണിലെത്തിയതും എന്റെ കൂട്ടുകാരി ചിഞ്ചു ഒരു പൂജ സ്റ്റോറിലേക് കയറിപ്പോകന്നതു കണ്ടു ഞാൻ നിനച്ചു ഈ യിടെ വിവാഹിതയായ അവളുടെ സിന്ദൂരം തീർന്നു കാണും അത് വാങ്ങാൻ പോവുകയാകും എന്നായിരുന്നു .. എന്നാൽ ഡീ നിനക്ക് മുല്ലപ്പൂ വേണോ എന്ന അവളുടെ ചോദ്യം എനിക്ക് ഡബിൾ ലോട്ടറി അടിച്ച സന്തോഷം തന്നു ..മുല്ലപ്പൂ അതെന്നും എന്നെ ഞാൻ സ്വപ്നങ്ങളിൽ മാത്രം അനുഭവിച്ചിട്ടുള്ള ഒരു വല്ലാത്ത ലോകത്തേക്കെത്തിക്കാറുണ്ട് മുല്ല പൂവിന്ന് ജീവിതത്തിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധമാണ് .....മുല്ലപ്പൂ ഗന്ധം അതെന്നും എന്റെ സിരകളെ ഭ്രാന്ത് പിടിപ്പിക്കാറുണ്ട് ഇന്നെന്തോ ഒരു മരവിപ്പാണെനിക്ക് തോന്നിയത് ഇടക്കെപ്പോഴോ സ്വപ്നങ്ങളുടെ രാജകുമാരൻ കയറി വന്നത് കൊണ്ടോ എന്തോ ഒന്നുമറിയില്ല ........ശീതികരിച്ച മുറിയിലിരുന്ന് ചിക്കൻ ഫ്രൈഡ് റൈസ് കഴിച്ചു എന്ന് വരുത്തി വീണ്ടും ബൈക്ക് യാത്ര എന്റെ സ്വര്ഗ്ഗത്തിലൂടെ ശരിക്കും ഈ നാല് കിലോമീറ്റര് യാത്ര നാല്പതു കിലോമീറ്റര് ആയിരുന്നെങ്കിലെന്നു ഞാൻ വല്ലാതെ ആഗ്രഹിച്ചുപോയി....ഇനിയിങ്ങനെ ഒരു നനുത്ത തണുപ്പുള്ള രാത്രിയിൽ ഒരു ബൈക്ക് യാത്ര എന്റെ ജീവിതത്തിൽ ഉണ്ടാകുമോ എന്തോ അറിയില്ല എന്നാലും ഞാൻ കാത്തിരിക്കുന്നു യാത്ര ഇഷ്ടപ്പെടുന്ന ഒരു സഖാവിനെ..........

ഒരു റോങ് സൈഡ് യാത്രയുടെ ഓർമ്മക്

ഒരു റോങ് സൈഡ് യാത്രയുടെ ഓർമ്മക്

എന്റെ വല്യ വല്യ കുഞ്ഞു മോഹങ്ങളിൽ ഒന്നായ നനുത്ത തണുപ്പുള്ള സന്ധ്യ സമയ ബൈക്ക് യാത്ര ... അതും ഞാനേറെ ഇഷ്ടപ്പെടുന്ന എന്റെ സ്വപ്നങ്ങളുടെ രാജകുമാരന്റെ കൂടെ...... സ്വപ്നത്തിൽ കൂടി നിനച്ചിരിക്കാതെ അവിചാരിതമായി എനിക്ക് വീണു കിട്ടിയ ഒരസുലഭ നിമിഷം ... ഒരു ഭാഗം ചായത്തോട്ടങ്ങളാൽ പച്ചപ്പണിഞ്ഞ വീതികൂടിയ റോഡിലൂടെ തണുപ്പണിഞ്ഞു തൊട്ടുരുമ്മാതെ ഉള്ള ഒരു യാത്ര ... ഏതാണ്ട് ഒരു നൂറു നൂറ്റമ്പതു   മീറ്റർ റോങ്ങ് സൈഡിലൂടെ വണ്ടിയോടിച്ചു എന്റെ രാജകുമാരൻ ... സുരക്ഷിതമായി എന്നെ ലക്ഷ്യ സ്ഥാനത്തെതിക്കും   എന്നെനിക്കുറപ്പായിരുന്നു..... പക്ഷെ റോങ് സൈഡ് യാത്രയുടെ ഭയം ലവലേശം ഇല്ലായിരുന്നെങ്കിലും എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു...... യാത്രയുടെ ഇടക്കു എനിക്ക് എന്റെ രാജകുമാരൻ പല നഗരകാഴ്ചകൾ കാണിച്ചു തന്നൂ ഒരുമിച്ച് ലുലു വിൽ തൂങ്ങുന്ന ബലൂണ് പന്തുകൾ  വോൾഗയിലെ കുഞ്ഞു കുഞ്ഞു പാവകൾ പല നിറത്തിലും രൂപത്തിലുമുള്ള  മിന്നിത്തിളങ്ങുന്ന ബൾബുകൾ എല്ലാം ......ഇടക്കിടക്കു എഡോ സ്പീഡ് കൂടുന്നുണ്ടോ എന്നുള്ള  ചോദ്യം ...എല്ലാം നല്ല രസം ...നീയുള്ളോണ്ട് സ്പീഡ് കുറച്ചതാടോ എന്ന ഒരേറ്റുപറച്ചിലും ...... ഈ യാത്ര ഒരുമിച്ചുള്ള ആദ്യത്തെയും അവസാനത്തെയും യാത്ര യാകുമെന്നു ഒരിക്കലും ഞാനും നിനച്ചിരുന്നില്ല എന്നെ ആ നഗരത്തിന്റെ അരണ്ട വെളിച്ചത്തിൽ തനിച്ചാക്കി നിമിഷ നേരംകൊണ്ട് ...അകലങ്ങളിലെവിടെയോ കാത്തിരിക്കുന്ന ആർക്കോ വേണ്ടി പറന്നു പറന്നു ദൂരെ ദൂരെ പോയി.... പിന്നീടൊരിക്കലും ഞാനെന്റെ രാജകുമാരനെ കണ്ടിട്ടേ ഇല്ല ............





Friday 5 May 2017

ആർത്തവ ചക്രം (Menstrual cycle)

ആർത്തവ ചക്രം 

  ആർത്തവചക്രം സ്ത്രീകളുടെ ജനനേന്ദ്രിയ വ്യവസ്ഥയിലുണ്ടാകുന്ന    സ്വാഭാവികമായ മാറ്റമാണ് പ്രത്യേകിച്ചും ഗർഭാശയത്തിലും ,അണ്ഡാശയത്തിലും ഉണ്ടാകുന്ന  മാറ്റം, ഈ മാറ്റമാണ് ഗര്ഭധാരണം    സാധ്യമാക്കുന്നത്. സാദാരണയായി ആർത്തവ ചക്രം തുടങ്ങുന്നത് 12 വയസ്സിനും 15 വയസ്സിനും ഇടക്കാണ് ,  ചില അവസരങ്ങളിൽ ഇത് 8 വയസ്സിലും ആകാവുന്നതാണ് . ആർത്തവരക്തം 2 മുതൽ 7  നീണ്ടു നിൽക്കുന്നതാണ് .ഒരു ആർത്തവ ചക്രത്തിന്റെ ദൈ ർഘ്യം സാദാരണ ഗതിയിൽ 28 ദിവസമാണ് .
ആർത്തവ ചക്രത്തെ 2 8  ദിവസമുള്ള ഒരു ചക്രമായി കണക്കാക്കിയാൽ ആദ്യത്തെ 1  മുതൽ 7 ദിവസം വരെ ആർത്തവ രക്ത ദിവസമെന്നും , തുടർന്നുള്ള മൂന്നു ദിവസം (8 മുതൽ 10 ദിവസം) ഡ്രൈ ഡേ എന്നും, തുടർന്നുള്ള ഏഴു ദിവസം (11 മുതൽ 17 വരെ യുള്ള ദിവസം) വെറ്റ്  ഡേ എന്നും തുടർന്നുള്ള മൂന്നു ദിവസം (പതിനെട്ടു മുതൽ ഇരുപത് ദിവസം) ഗർഭധാരണ സാധ്യത കുറഞ്ഞ ദിവസങ്ങളും ബാക്കിയുള്ള ഏഴു ദിവസം (21  മുതൽ 2 8 വരെ ദിവസം ) ഡ്രൈ ഡേ  ആണ്. 
ഇതിൽ ആദ്യത്തെ 8  മുതൽ പത്തു വരെ ദിവസങ്ങളിൽ ലൈംഗീക വേഴ്ച നടന്നാൽ ഗർഭാടരന സാധ്യത സാദാരണ ഗതിയിൽ കുറവാണ് , തുടർന്നുള്ള പതിനൊന്നു മുതൽ പതിനേഴു വരെ ഉള്ള ദിവസങ്ങളിൽ ഗർഭാധാ രണ സാധ്യത വളരെ കൂടുതലാണ് . ഇതിൽ തന്നെ പതിനാലാം ദിവസം അണ്ഡവിസർജ്ജനസാധ്യത കൂടിയ ദിവസമാണ്. പിന്നീടുള്ള മൂന്നു ദിവസം അതായത് 1 8 മുതൽ 20 ദിവസം ഗർഭധാരണ സാധ്യത കുറഞ്ഞ ദിവസങ്ങളാണ് 
തുടർന്നുള്ള ദിവസങ്ങളിൽ ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിയെട്ടു ദിവസം വരെ ഗർഭധാരണ സാധ്യത ഒട്ടും തന്നെ ഇല്ലാത്ത ദിവസങ്ങളാണ് അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ സുരക്ഷിത കാലം എന്നാണറിയപ്പെടുന്നത്.

ആർത്തവ ചക്രം


1
1st day
8
8th day
15
15th day
22
22nd day
2
2nd day
9
9th day
16
16th day
23
23rd day
3
3rd day
10
10th day
17
17th day
24
24th day
4
4th day
11
11th day
18
18th day
25
25th day
5
5th day
12
12thday
19
19th day
26
26th day
6
6th day
13
13th day
20
20th day
27
27th day
7
7th day
14
14th day
21
21st day
28
28th day
 ആർത്തവ രക്ത ദിവസം 
ഡ്രൈ ഡേ

 വെറ്റ്  ഡേ

 സുരക്ഷിത കാലം
 
കടപ്പാട് :എന്റെ പ്രിയ കൂട്ടുകാർ


Wednesday 3 May 2017

സ്വപ്നം

എത്രയോ തവണ ഞാൻ വയനാട്  ചുരം കയറിയിട്ടുണ്ട് . അതിന്റെ മനോഹാരിത ഒന്ന് വേറെ തെന്നെയാണ് .എത്രകണ്ടാലും മതിവരാത്ത കാഴച്ചകള്, ഈ കൊടിയ വേനലിൽ പോലും അവൻ സുന്ദരനായിരുന്നു. കഴിഞ്ഞ ആഴ്ച ഞാൻ ചുരമിറങ്ങുമ്പോൾ അത്ര കണ്ട പച്ചപുതപ്പണിയാത്ത അവൻ വെറും നാലു ദിവസം കൊണ്ട് പച്ചമേലാപ്പണിഞ്ഞു  സുന്ദരനാ യിട്ടുണ്ട്. അവൻ എന്നെ മാത്രം വാരിപ്പുണരാൻ കാത്തിരിക്കുകയാണോ എന്നെനിക്ക് തോന്നിപ്പോയി. അവന്റെ സൗന്ദര്യം ആസ്വദിച്ചു ഇടക്കെപ്പോളോ ഞാനൊന്നുറങ്ങിയോ ? ഹേയ്  ഇല്ലേ ഇല്ല എനിക്കുറങ്ങാനാകില്ല അവന്റെ സൗന്ദര്യത്തിൽ ലയിച്ചിരിക്കുമ്പോ , എന്നാലും എന്റെ അകക്കണ്ണിൻ ഞാൻ വീതിയേറിയ ടാർ റോഡും   കാറും ബസും ഒക്കെ മറന്നു , ഒരു യാത്ര ചെയ്തു , രണ്ടു വെള്ളക്കുതിരകളാൽ പൂട്ടിയ അലങ്കരിച്ച ഒരു കുതിര വണ്ടി പൂക്കളാൽ അലംകൃതമായി മിനുമിനുത്ത വെൽവെറ്റ്‌ വിരിച്ച ഇരിപ്പിടത്തിൽ ഞാനും എന്റെ സ്വപ്നനഗളുടെ രാജകുമാരനും കാട്ടു പൂക്കൾ വിരിച്ച ഇടുങ്ങിയ  കാനന വഴിയിലൂടെ ആ കുതിര വണ്ടിയിൽ  ആവോളം കാനന ഭംഗിയാസ്വദിച്ചു നനുത്ത കാറ്റ്  ഏറ്റു അങ്ങനെ ...ആകെ യുള്ള കൂട്ട് ചിവീടുകളുടെ കരച്ചിലും കിളികളുടെ ചിലപ്പും പിന്നെ കുതിര കുളമ്പടിയും മാത്രം ....... ശരിക്കും സ്വർഗ്ഗതുല്യമായ കാനന വഴിയിലൂടെ ഉള്ള ആ യാത്ര എന്റെ മനം ആകെ ഒന്ന് കുളിർപ്പിച്ചു ഇനി ഒരുപാട് നാളേക്ക് എനിക്ക് സ്വപനവും ഇല്ല സ്വപ്നനഗളുടെ രാജകുമാരനും ഇല്ല ... പച്ചയായ ഞാനും ഞാനെന്ന പമ്പര വിഡ്ഢിയുടെ ഭ്രാന്ത മായാ ജല്പനങ്ങളുടെ ആകെ തുകയും മാത്രം കൂട്ടിനു .....



Thursday 27 April 2017

ട്രപ്പീസുകളിക്കാരി



അരങ്ങൊഴിയാൻ  സമയമായിരിക്കുന്നു . കഴിവുകളെല്ലാം നഷ്‌ടമായ ഈ ട്രപ്പീസു കളിക്കാരിയെ ഇനിയാർക്കും വേണ്ട . മുഖത്തു തേക്കുന്ന ചായക്കൂട്ടുകൾക്കോ പളപളാ മിന്നുന്ന ഉടുപ്പുകൾക്കോ എന്നിലെ എന്നെ മറക്കാൻ കഴിയുന്നില്ല.

സ്വന്തമെന്നു കരുതിയതൊക്കെഅന്യമായിക്കൊണ്ടിരിക്കുന്നു .ഭൂമിയാകുന്ന ഈ സർക്കസ് കൂടാരത്തിൽ തുടരാൻ ഈ ട്രപ്പീസു കളിക്കാരി അർഹയല്ല . ഈ അരങ്ങൊഴിയണം എത്രയും പെട്ടെന്ന് .......

നമ്മളൊരുമിച്ചുള്ള അവസാന ദിനം പിന്നിട്ടു ഞാൻ മാത്രമായിട്ട് ഒരു ദിവസമാകുന്നു ... ഈ ജന്മം ഒരു വാക്ക് പോലും ഇനിയെന്നോട് മിണ്ടില്ല എന്ന നിന്റെ ശപഥം എന്റെ ജീവനും സ്വപ്നങ്ങൾക്കും മുകളിലുള്ള ഒരാക്രമണമായിരുന്നു.

നിന്റെ ഭാഗത്തുനിന്നും നീ പറയും പോലെ ഒരു പ്രലോഭനവും ഉണ്ടായിട്ടല്ല നിന്നെ ഞാൻ തന്നെ സൃഷ്ടിച്ചെടുത്ത ഒരു ബിംബമാണ് എന്നാലും നീ ഇല്ലാതെ ഈ സർക്കസ് കൂടാരത്തിൽ എനിക്ക് വയ്യ . ഞാൻ അരങ്ങൊഴിയാൻ പോകുന്നു ... നീ ഇല്ലാത്ത കൂടാരം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു




EXPECTATION

I thought expectation from my side will inspire me a lot but it hurt me a lot........One side expectation mentally and physically destroyed me

നമ്മൾ

നമ്മൾ
ഒരിക്കലും അവൾ അവനെയും അവളെയും വേർതിരിച്ചു കണ്ടിട്ടില്ല അതുകൊണ്ടുതന്നെ അവന്റെ സ്വകാര്യജീവിതത്തിലേക് ഒരു ഒരു മുഖമറ ഇട്ടുകൊണ്ട് കയറിയപ്പോ പങ്കുവച്ചതൊന്നും അവന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി തോന്നീട്ടുമില്ല.നമ്മൾ എന്ന തോന്നലിൽ ചെയ്യുന്ന എല്ലാം അപരാധ മായവൾക്കു തോന്നിയില്ല എന്നു മാത്രമല്ല നമ്മളെന്ന ചിന്ത യിൽ അതൊരുപാട് ആസ്വദിക്കുകയും ചെയ്തു . പിന്നങ്ങനെ ഇതൊരപരാധമാകും മഹാപരാധം ...... മുഖ മറ  യിൽ ഒളിച്ചിരുന്നത് ഒരു അപരാധമാണ് ... അത്രപെട്ടെന്നൊന്നും  ക്ഷമിക്കാനും കഴിയില്ല........അതിനെല്ലാം വഴിവച്ചത് നിന്റെ അവഗണന മാത്രമാണ് .  എന്റെ നെഞ്ചിലേറ്റി നിന്നെ കൊണ്ടുനടന്നിട്ടും ഒരു പരിഗണനയും താരത്തെ എന്റെ സ്വപ്ങ്ങളെയും എന്നെയും ചവിട്ടിയരച്ചു നീ പോയപ്പോ ആ മുറിവ് നികത്താൻ  മുഖമറ ,  ഇതിന്റെ പേരിൽ  ഞമ്മള് എന്നത് ഞാനും നീയും എന്നായി മാറുമോ ഒരിക്കലുമില്ല അവസാന ശ്വാസം വരെ എനിക്ക് ഞാനും നീയും എന്ന ഒന്നില്ല നമ്മൾ മാത്രമേ ഉള്ളൂ അത് നീ എത്ര ദൂരെ പോയാലും , അവഗണിച്ചാലും കാണാതിരുന്നാലും കേൾക്കാതിരുന്നാലും ചവിട്ടിയരച്ചാലും ... ഒന്നുഞാൻ ഞാൻ പറയാം നീ എന്നത് മാത്രമാണ് എന്റെ ലോകം .... നിന്നോട് മാത്രമേ എനിക്ക് മുഖമറയിലൂടെ സംവദിക്കേണ്ടി വന്നിട്ടുള്ളൂ ...ഇനി അങ്ങനെ ഒരു മുഖമറയുടെ ആവശ്യം എനിക്കില്ല ......... മുഖമറയിലൂടെ ഞാൻ ആസ്വദിച്ചതെല്ലാ നിന്നെ കൂടുതൽ എന്നിലേക്കടുപ്പിച്ചിട്ടേ ഉളൂ...... അകറ്റാം , വെറുക്കാം ...പക്ഷെ നിനക്കെന്നിലെ എന്നെ മാറ്റാൻ  കഴിയില്ല എന്റെ അവസാന ശ്വാസം വരെ ........ഈ ജന്മത്തിൽ നമ്മുടെ അവസാന ദിവസമാനിന്നെന്നു നീ പറഞ്ഞു ... അപ്പോ അടുത്ത ജന്മം വരെ ഞാൻ നിന്നെ കാത്തിരിക്കാം എന്റെ പൂന്തോട്ടത്തിലെ ഒരു കടലാസ് പൂ ചെടിയായെങ്കിലും നീ വിരയുന്നതും കാത്തു.............

Wednesday 26 April 2017

കോമാളി

കോമാളി

അകമേ കരയുകയാണെങ്കിലും കാണികളെ ചിരിപ്പിക്കുന്ന ഒരുകോമാളിയെ പ്പോലെയാണെന് ജീവിതം .............
ഞാനൊന്നുമല്ല എന്ന സങ്കടം ഇപ്പോഴും എന്നെ അലട്ടുന്നുണ്ടെങ്കിലും എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്നും അകമേ കരഞ്ഞു കൊണ്ട് പുറമെ ചിരിക്കുന്ന വെറുമൊരു കോമാളി. മുഖത്തു ചായക്കൂട്ടുകളോ നീണ്ടമൂക്കോ ഒന്നുമില്ലെങ്കിലും അരങ്ങ് നിറഞ്ഞാടുന്ന വെറുമൊരു വിഡ്ഢിയായ കോമാളി

Tuesday 25 April 2017

വലിച്ചു കീറിയ എന്റെ പൊയ്മുഖം

വലിച്ചു കീറിയ എന്റെ പൊയ്മുഖം

നിന്നിലേക്  അ ടുക്കാനായിഞാനുണ്ടാക്കിയ പൊയ്മുഖം എനിക്ക് തന്നെ താങ്ങാൻ പറ്റുന്നില്ല എന്ന് മനസിലക്കൺ എനിക്ക് ദിവസങ്ങൾ വേണ്ടി വന്നു നിനക്കത് മനസ്സിലാക്കാൻ കഴിയ്ട്ടെ എന്ന് വിചാരിച്ചു പലതവണ    പെരുമാറിയിട്ടുണ്ട് , നീ അത് മനസ്സിലാക്കിയില്ല .ഇന്നലെ ഏതോ ഭ്രാന്ത് പിടിച്ച സമയത് പൊയ്മുഖം  അഴിച്ചു വെക്കാൻ തീരുമാനിച്ചു ,ഒരൊറ്റ നിമിഷത്തിന്റെ ചാപല്യത്തിൽ എനിക്ക് എന്നെന്നേക്കുമായി നിന്നെ നഷ്ടമായി , വലിച്ചു കീറിയ എന്റെ പൊയ്മുഖം പോലെ നീ അകന്നപ്പോളുള്ള വിടവ് എന്റെ ഹൃദയത്തിൽ മുറിപ്പാടുകൾ അനേകം തീർത്തു നിന്റെ   അസാന്നിധ്യത്തിൽ ഞാൻ നീറി നീറി പുകയുന്നു എന്റെ സ്വപനങ്ങളുടെ രാജകുമാര.................എന്നിലെ എന്നെ നഷ്ടപ്പെടുത്തി ഞാനുണ്ടാക്കിയ എന്റെ പൊയ്മുഖം കാരണം എന്നെന്നേക്കുമായി നീ എനിക്കന്ന്യനായി .....


എത്രയൊക്കെ വേദന സഹിച്ചാലും ആ പൊയ്‌മുഖത്തിനകത്തു നിന്നുകൊണ്ട് എനിക്ക് നിന്നെ വേണ്ടാ ..............

Monday 24 April 2017

വിചിത്ര

വിചിത്ര



ഒരിക്കലും ഒരാളെയും പറ്റിക്കണമെന്നോ വേദനിപ്പിക്കണമെന്നോ അവൾക്കുണ്ടായിരുന്നില്ല, സ്നേഹം പിടിച്ചു വാങ്ങണം എന്ന ഒരൊറ്റ വാശിയെ ഉണ്ടായിരുന്നു അവൾ എന്നും അങ്ങനെ യയാണ് മുന്നും പിന്നും ചിന്ധിക്കാതെ ഓരോന്ന് ചെയ്തു കൂട്ടും. വിചിത്ര അവളുടെ പേര് പോലെ തന്നെ വിചിത്രമായിരുന്നു ജീവിതവും . ഭാവിയെ കുറിച്ച ഒരു ആകുലതയും ഇല്ലാതെ ഇന്നിൽ ഒരു പുതുമയും കണ്ടെത്താതെ ഇന്നലെ കാലിൽ ജീവിക്കുന്നവൾ . ഒരിക്കൽ താൻ ജീവിതത്തിൽ ഒറ്റപ്പെടുമെന്നോ , സ്നേഹിച്ചോറാര്ജ്മ കൂടെ യില്ലാതെ ഭ്രാന്തിയായി പോകുമെന്നോ ചിന്ധിക്കാതെ ഏതോ സ്വപ്ന ലോകത് ഒഴുകി നടന്നവൻ. ഇന്ന് ഈ മദ്യ വയസ്സിൽ ആരോരും ഒന്ന് മിണ്ടണോ പറയാനോ ആരും ഇല്ലാതെ തികച്ചും ഏകാന്തമായി ഇങ്ങനെ ജീവിക്കുമ്പോ അവൾ സ്നേഹത്തിനു വേണ്ടി ചെയ്ത ഈ കള്ളതരാം അത്ര വലിയ തെറ്റാണോ ?എനിക്കങ്ങനെ തോന്നുന്നില്ല അവൻ അവൾക് എന്നും ഒരാശ്വാസമായിരുന്നു സ്നേഹത്തിന്റെ അക്ഷയ ഖനി യായിരുന്നു ഒരു ദിവസം നീയും വേണ്ട നീയുമായുള്ള കൂട്ടും വേണ്ട എന്ന് പറഞ്ഞു പരന്നകലുമ്പോ തീരാ കണ്ണീർക്കയത്തിൽ എത്ര നാൾ അവൾക് ഇങ്ങനെ പിടിച്ചു നിക്കാനാകും , മനസ്സിന്റെ സമ നില തെറ്റുമെന്നുറപ്പായപ്പോ അവൾ ഒരു പൊയ്മുഖം അണിഞ്ഞു എങ്ങനെയെങ്കിലും അവൻ ന്റെ സാമീപ്യം സ്വന്തമാക്കുക , അതിനായി അവൾ രാപകലില്ലാതെ ശ്രമിച്ചു ഒരിക്കലും നിന്നെ നഷ്ടപ്പെടരൂത്ത് എന്നാശിച്ചു പൊയ്‌മുഖത്തിലൂടെ അവൾ നീയുമായി പങ്കു വച്ചതെല്ലാം അവളുടെ സ്വപ്ന ങ്ങളായിരുന്നു . നിന്റെ ഇഷ്ടങ്ങളായ"" BBB" യെ പോലും അവൾ കണക്കറ്റു പ്രണയിച്ചു  പക്ഷെ കൂടുതൽ കാലം പൊയ്‌മുഖവുമായി നിന്റെ കൂടെ നില്ക്കാൻ അവൾക്കവുമായിരുന്നില്ല അവൾ  അവളുടെ അസ്തിത്വം വ്യകത്മാക്കി , നീ അവളെ വീണ്ടും ദുഃഖക്കയത്തിലേക് തള്ളിയിട്ടു , അവളുടെ ജീവിതം വീണ്ടും,,,,,,,

Wednesday 5 April 2017

കരിവള


കരിവള 

കരിവളകൾ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു . പണ്ട് വളരെ പണ്ട്  വള ചെട്ടിച്ചികൽ  ഓണത്തിനും വിഷൂനും പെരുന്നാളിനും  മുൻപ് വീട് വീടാന്തരം വരുമായിരുന്നു ,  എന്നാൽ അവരുടെ കയ്യിലെ  വാങ്ങി തറയില്ലായിരുന്നു. എനിക്ക് വളകൾ വാങ്ങിയിരുന്നത്  പീഡിയയിലെ ബാവകാക്കയുടെ പീഡയെന്ന, അവിടവുമ്പം നല്ല ബോംബെ കുപ്പിവളകൾ കിട്ടൂത്രെ ,  ആങ്ങളമാർക്കു കാറും ബസും പടക്കവും കിട്ടും , ഒരു ദിവസം ചെട്ടിച്ചി വന്നപ്പോ  ആരും കാണാതെ  കെഞ്ചി ഞാൻ രണ്ടു  സങ്കടിപ്പിച്ചു, അന്നത്തെ എന്റെ വെളുത്ത കൈക്കു അതൊരു  അഴകായിരുന്നു, ആ വളകൾ പൊട്ടാതെ ഒരു വർഷത്തോളം എന്റെ കയ്യിലങ്ങനെ കിടന്നിരുന്നു , പിന്നീട് ഒരുപാട് വലുതായപ്പോ ഒരു സുഹൃത്തിനു  എന്റെ  കൈയ്യിൽ കരിവള ഇട്ടു തരണ മെന്നു പറഞ് ഒരുപാടലഞ്ഞു കരിവളക്കായി പുതിയ ബസ്സ്റ്റാൻഡ് മുതൽ അങ്ങ് പഴയ ബസ്റ്റാന്റ് വരെ കിട്ടിയില്ല ആള് പറയുന്നത് കരിവാളായിട്ടാൽ കല്യാണം പെട്ടെന്ന് നടക്കോത്രെ , അന്ന്  കരിവള കിട്ടാത്തൊണ്ടാവും ..... പിന്നെ ഇന്നലെ ദൈവദൂദൻ വന്നു പറയാ ഡീ പോത്തേ  നിനക്ക് എന്നെ വേണമെങ്കിൽ കയ്യിൽ കരിവാളായിടൂന്നു , നേരം വെളുത്തതും ഞാൻ ഓടി അര  ഡസൻ കരിവള  വാങ്ങി കയ്യിലിട്ടു , എന്നിട്ടെങ്കിലും ദൈവദൂദൻ   എന്റെ സ്വന്തമായാലോ,ഇല്ലേ ഇല്ല  ദൈവദൂദൻ വരില്ല , എന്നെ ഇഷ്ടവൂല ദൈവദൂദന് , എനിക്ക് നല്ല വെള്ളാരം കണ്ണുകളോ മിനുമിനുത്ത കരങ്ങളോ   തുടുത്ത കവിളോ ഇല്ല , ന്നാലും കിടക്കട്ടെ ഈ കരിവള  എന്റെ കറുത്ത കൈകളിൽ

Saturday 1 April 2017







ജൈവീക രോഗ നിയന്ത്രണോപാധികൾ കൃഷിയിൽ 
ജനസംഖ്യാവര്ധനവിനാനുപാതികമായി   കൂട്ടുവാനുള്ള വ്യഗ്രതയിൽ തീവ്രവില സംരക്ഷണ കൃഷി രീതികൾ , അത്യുത്‌പാദന ശേഷിയുള്ള  വിത്തിനങ്ങൾ , രാസവളങ്ങൾ രാസ കീടനാശിനികൾ എന്നിവയുടെ അശാസ്ത്രീയ ഉപയോഗം മണ്ണിനെയും പരിസ്ഥിതിയെയും മാറ്റിമറിച്ചു .തന്മൂലം പരിസ്ഥിതിയുടെയും സന്തുലിതാവസ്ഥ മറിഞ്ഞു.സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും രോഗ തിരിച്ചു കൊണ്ടുവരുന്നതിനും മണ്ണിൽ മുൻപുണ്ടായിരുന്ന സൂക്ഷമക്കളെ പരീക്ഷണ ശാലകളിൽ വളർത്തി കൃഷിയിടത്തിൽ  എത്തിക്കേണ്ടതായിട്ടുണ്ട്.ഇതിനായി സൂഡോമോണാസ്, ട്രൈക്കോഡെര്മ , ര്ഹിസെബിയും തുടങ്ങിയ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് വരുന്നു  ഇവയിൽ ഏറ്റവും പ്രദനപ്പെട്ട ഒരു മിത്ര കുമിളാണ് ട്രൈക്കോഡെര്മ.


ട്രൈക്കോഡെര്മയുടെ പ്രവർത്തന  രീതി 
ട്രൈക്കോഡെര്മ ഉല്പാദിപ്പിക്കുന്ന ട്രൈക്കോഡെർമിൻ, വിരിഡിന്, ഗ്ളയോക്സിൻ തുടങ്ങിയ പ്രത്യയൗഗികങ്ങൾ ശത്രുകുമിളുകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു.
സസ്യ വളർച്ചയെ ത്വരിത പെടുത്തുന്ന ഫോർമോണുകൾ ഉല്പ്പാദിപ്പിക്കുന്ന
ട്രൈക്കോഡെര്മ ചാണകത്തിൽ വംശ വർദ്ധനവ് നടത്തുന്ന വിധം 

9 :1   അനുപാദത്തിൽ  ചാണകപ്പൊടി (വെയിലിൽ ഉണക്കരുത് )  വേപ്പിൻ പിണ്ണാക്ക് മിശ്രിതം തയ്യാറാക്കി, ഇതിൽ  ട്രൈക്കോഡെര്മ വിതറി വെള്ളം തളിച്ച നന്നായി  ,  മിശ്രിതം ഒരടി  ചണച്ചാക്ക്/  കടലാസ്സു എന്നിവ  തണലിൽ 4 -5 ദിവസം  സൂക്ഷിക്കണം . മിശ്രിതം  നനചു  (പുട്ടുപൊടി പരുവത്തിൽ ഈർപ്പം ആകാം) 3 -4  ദിവസം സൂക്ഷിക്കുക . ഒരാഴ്ച കഴിയുമ്പോൾ വളർച്ച ആവശ്യത്തിനുണ്ടാകും 

ഇപ്രകാരം തയ്യാറാക്കിയ ഒരു ഗ്രാമ മിശ്രിതത്തിൽ 10 ദശലക്ഷത്തിൽ പരം ട്രൈക്കോഡെര്മ  ബീജങ്ങൾ (Spore ) ഉണ്ടാകും 

ഇപ്രകാരം തയ്യാറാക്കിയ ട്രൈക്കോഡെര്മ  വിളകളിൽ ഉപയോഗിക്കാവുന്നതാണ് 

  • കുരുമുളക് ചെടിക്ക് തടമൊന്നിനു അഞ്ചു കിലോഗ്രാം വീതം മെയ് /ജൂൺ മാസത്തിലും ബാക്കി അഞ്ചു കിലോ സെപ്റ്റംബവർ  മാസത്തിലും ഇട്ടുകൊടുക്കാവുന്നതാണ് 

  • ഇഞ്ചി , മഞ്ഞൾ  , തനിവിളയായി ചെയ്യുന്ന പച്ചക്കറികൾ എന്നിവക്ക് acre ഒന്നിന് അഞ്ചു ടോൺ എന്ന തോതിൽ ഇട്ടു കൊടുക്കാവുന്നതാണ് .
  • ട്രൈക്കോഡെര്മ വിത്തിൽ പുരട്ടിയും   ഉപയോഗിക്കാം :വിത്തിൽ പുരട്ടുന്നതിനു ഒരു കിലോ വിത്തിനു പത്തു ഗ്രാമ ട്രൈക്കോഡെര്മ എന്ന തോതിൽ ഒരു ലിറ്റർ വെള്ളത്തിൽ കൽക്കി ഒരു രാത്രി  കഴിഞ്ഞ നടാവുന്നതാണ് .
  • Grow ബാഗ്/ ടെറസ് കൃഷി തുടങ്ങിയവയിലും ഇതുപയോഗിക്കാം ഇതിനായി ട്രിച്ചൂഡെര്മ ചേർത്ത പരിപോഷിപ്പിച്ചു ചാണകപ്പൊടിയോ/ മണ്ണിര കമ്പോസ്റ്റോ ഉപയോഗിക്കാം.
ട്രൈക്കോഡെര്മ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
  • ട്രൈക്കോഡെര്മ ഉപയോഗിച്ച ളഴിഞ്ഞ  ഒരു  കീടനാശിനിയോ രാസവളങ്ങളോ ഉപയോഗിക്കരുത് 
  • മണ്ണിൽ ഈർപ്പമുള്ളപ്പോൾ  മാത്രം,ഉപയോഗിക്കുക 
  • ചാരം ചേർത്ത ഉപയോഗിക്കരുത് 
  • പാക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളിൽ ഉപയോഗിക്കുക 

Friday 31 March 2017

പൊയ്മുഖം

പൊയ്മുഖം 


എന്റെ പ്രണയിതാവിനു എന്നോട് ഒട്ടും ആത്മാർത്ഥ പ്രണയമില്ല എന്നും ഇനി ഒരാളെയും അവനു  ആത്മാർത്ഥമായി പ്രണയിക്കാനാവില്ല എന്നും പല വുരു ആവർത്തിച്ചാവർത്തിച്ചു എന്നോട് പറഞ്ഞിട്ടുണ്ട് ,എന്നട്ടും എനിക്ക് നിന്നോട് ആത്മാർത്ഥ സ്നേഹം ഉണ്ട്  നിന്നോട് പ്രകടിപ്പിക്കാറുമുണ്ട്‌ .നിന്റെ മനസിന്റെ ആകുലതകൾ മാറ്റാനായി ഞാൻ നിന്റെ ഇഷ്ടങ്ങൾക്കനുസരിച്   എന്നെ മാറ്റിയിട്ടുമുണ്ട്  , എന്റെ സത്യങ്ങൾക്കൊന്നും നിന്നെ എന്നിലേക്കടുപ്പിക്കാനാവില്ല  ഞാൻ എന്റെ സത്യങ്ങളെല്ലാം ഉപേക്ഷിച്ച ഇന്ന് വരെ അനുഭവിക്കാത്ത അനുഭൂതിയുടെ ലോകത്തേക് ഞാൻ ഊളിയിട്ടിട്ടുണ്ട് , അപ്പോളെല്ലാം എനിക്ക് എന്നിലെ എന്നെ നഷ്ടമായിട്ടുമുണ്ട് , പക്ഷെ അതൊരിക്കലും നിന്റെ നിര്ബന്ധബുദ്ധികൊണ്ടുമാത്രമല്ല എനിക്ക് നിന്നോടുള്ള അതിരു കവിഞ്ഞ സ്നേഹം ഒന്ന് കൊണ്ടുമാത്രമാണ് . നിനക്ക് എന്റെ വാക്കുകളിൽ നിന്നും എന്റെ പൊയ്മുഖം വലിച്ചു കീറാനുള്ള കഴിവൊക്കെയുണ്ടെന്നു എനിക്ക് നല്ല ബോദ്യം ഉണ്ട് എന്നാലും പൊയ്‌മുഖത്തിനുള്ളിൽ നിന്നുകൊണ്ടു നിന്നെ സ്നേഹിക്കാനും ലാളിക്കാനും എനിക്കൊരുപാട് കൊതിയുണ്ട് ഈ പൊയ്മുഖം എനിക്ക് സന്തോഷവും സമാധാനവും  തരുന്നുണ്ട്, എന്റെ സൗദര്യം  കൂടിയിട്ടുണ്ടെന്നു എല്ലാരും പറയുന്നു അതിനു ഒരൊറ്റ കാരണമേ ഉള്ളൂ അത് നീ നീ മാത്രമാണ് . എന്റെ പൊയ്മുഖം അഴിച്ചു വെക്കാൻ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല നെയായിട് എന്റെ പൊയ്മുഖം വലിച്ചു കേറല്ലേ എൻ പ്രിയ കാമുകാ