Wednesday 5 April 2017

കരിവള


കരിവള 

കരിവളകൾ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു . പണ്ട് വളരെ പണ്ട്  വള ചെട്ടിച്ചികൽ  ഓണത്തിനും വിഷൂനും പെരുന്നാളിനും  മുൻപ് വീട് വീടാന്തരം വരുമായിരുന്നു ,  എന്നാൽ അവരുടെ കയ്യിലെ  വാങ്ങി തറയില്ലായിരുന്നു. എനിക്ക് വളകൾ വാങ്ങിയിരുന്നത്  പീഡിയയിലെ ബാവകാക്കയുടെ പീഡയെന്ന, അവിടവുമ്പം നല്ല ബോംബെ കുപ്പിവളകൾ കിട്ടൂത്രെ ,  ആങ്ങളമാർക്കു കാറും ബസും പടക്കവും കിട്ടും , ഒരു ദിവസം ചെട്ടിച്ചി വന്നപ്പോ  ആരും കാണാതെ  കെഞ്ചി ഞാൻ രണ്ടു  സങ്കടിപ്പിച്ചു, അന്നത്തെ എന്റെ വെളുത്ത കൈക്കു അതൊരു  അഴകായിരുന്നു, ആ വളകൾ പൊട്ടാതെ ഒരു വർഷത്തോളം എന്റെ കയ്യിലങ്ങനെ കിടന്നിരുന്നു , പിന്നീട് ഒരുപാട് വലുതായപ്പോ ഒരു സുഹൃത്തിനു  എന്റെ  കൈയ്യിൽ കരിവള ഇട്ടു തരണ മെന്നു പറഞ് ഒരുപാടലഞ്ഞു കരിവളക്കായി പുതിയ ബസ്സ്റ്റാൻഡ് മുതൽ അങ്ങ് പഴയ ബസ്റ്റാന്റ് വരെ കിട്ടിയില്ല ആള് പറയുന്നത് കരിവാളായിട്ടാൽ കല്യാണം പെട്ടെന്ന് നടക്കോത്രെ , അന്ന്  കരിവള കിട്ടാത്തൊണ്ടാവും ..... പിന്നെ ഇന്നലെ ദൈവദൂദൻ വന്നു പറയാ ഡീ പോത്തേ  നിനക്ക് എന്നെ വേണമെങ്കിൽ കയ്യിൽ കരിവാളായിടൂന്നു , നേരം വെളുത്തതും ഞാൻ ഓടി അര  ഡസൻ കരിവള  വാങ്ങി കയ്യിലിട്ടു , എന്നിട്ടെങ്കിലും ദൈവദൂദൻ   എന്റെ സ്വന്തമായാലോ,ഇല്ലേ ഇല്ല  ദൈവദൂദൻ വരില്ല , എന്നെ ഇഷ്ടവൂല ദൈവദൂദന് , എനിക്ക് നല്ല വെള്ളാരം കണ്ണുകളോ മിനുമിനുത്ത കരങ്ങളോ   തുടുത്ത കവിളോ ഇല്ല , ന്നാലും കിടക്കട്ടെ ഈ കരിവള  എന്റെ കറുത്ത കൈകളിൽ

No comments:

Post a Comment