Saturday 1 April 2017







ജൈവീക രോഗ നിയന്ത്രണോപാധികൾ കൃഷിയിൽ 
ജനസംഖ്യാവര്ധനവിനാനുപാതികമായി   കൂട്ടുവാനുള്ള വ്യഗ്രതയിൽ തീവ്രവില സംരക്ഷണ കൃഷി രീതികൾ , അത്യുത്‌പാദന ശേഷിയുള്ള  വിത്തിനങ്ങൾ , രാസവളങ്ങൾ രാസ കീടനാശിനികൾ എന്നിവയുടെ അശാസ്ത്രീയ ഉപയോഗം മണ്ണിനെയും പരിസ്ഥിതിയെയും മാറ്റിമറിച്ചു .തന്മൂലം പരിസ്ഥിതിയുടെയും സന്തുലിതാവസ്ഥ മറിഞ്ഞു.സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും രോഗ തിരിച്ചു കൊണ്ടുവരുന്നതിനും മണ്ണിൽ മുൻപുണ്ടായിരുന്ന സൂക്ഷമക്കളെ പരീക്ഷണ ശാലകളിൽ വളർത്തി കൃഷിയിടത്തിൽ  എത്തിക്കേണ്ടതായിട്ടുണ്ട്.ഇതിനായി സൂഡോമോണാസ്, ട്രൈക്കോഡെര്മ , ര്ഹിസെബിയും തുടങ്ങിയ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് വരുന്നു  ഇവയിൽ ഏറ്റവും പ്രദനപ്പെട്ട ഒരു മിത്ര കുമിളാണ് ട്രൈക്കോഡെര്മ.


ട്രൈക്കോഡെര്മയുടെ പ്രവർത്തന  രീതി 
ട്രൈക്കോഡെര്മ ഉല്പാദിപ്പിക്കുന്ന ട്രൈക്കോഡെർമിൻ, വിരിഡിന്, ഗ്ളയോക്സിൻ തുടങ്ങിയ പ്രത്യയൗഗികങ്ങൾ ശത്രുകുമിളുകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു.
സസ്യ വളർച്ചയെ ത്വരിത പെടുത്തുന്ന ഫോർമോണുകൾ ഉല്പ്പാദിപ്പിക്കുന്ന
ട്രൈക്കോഡെര്മ ചാണകത്തിൽ വംശ വർദ്ധനവ് നടത്തുന്ന വിധം 

9 :1   അനുപാദത്തിൽ  ചാണകപ്പൊടി (വെയിലിൽ ഉണക്കരുത് )  വേപ്പിൻ പിണ്ണാക്ക് മിശ്രിതം തയ്യാറാക്കി, ഇതിൽ  ട്രൈക്കോഡെര്മ വിതറി വെള്ളം തളിച്ച നന്നായി  ,  മിശ്രിതം ഒരടി  ചണച്ചാക്ക്/  കടലാസ്സു എന്നിവ  തണലിൽ 4 -5 ദിവസം  സൂക്ഷിക്കണം . മിശ്രിതം  നനചു  (പുട്ടുപൊടി പരുവത്തിൽ ഈർപ്പം ആകാം) 3 -4  ദിവസം സൂക്ഷിക്കുക . ഒരാഴ്ച കഴിയുമ്പോൾ വളർച്ച ആവശ്യത്തിനുണ്ടാകും 

ഇപ്രകാരം തയ്യാറാക്കിയ ഒരു ഗ്രാമ മിശ്രിതത്തിൽ 10 ദശലക്ഷത്തിൽ പരം ട്രൈക്കോഡെര്മ  ബീജങ്ങൾ (Spore ) ഉണ്ടാകും 

ഇപ്രകാരം തയ്യാറാക്കിയ ട്രൈക്കോഡെര്മ  വിളകളിൽ ഉപയോഗിക്കാവുന്നതാണ് 

  • കുരുമുളക് ചെടിക്ക് തടമൊന്നിനു അഞ്ചു കിലോഗ്രാം വീതം മെയ് /ജൂൺ മാസത്തിലും ബാക്കി അഞ്ചു കിലോ സെപ്റ്റംബവർ  മാസത്തിലും ഇട്ടുകൊടുക്കാവുന്നതാണ് 

  • ഇഞ്ചി , മഞ്ഞൾ  , തനിവിളയായി ചെയ്യുന്ന പച്ചക്കറികൾ എന്നിവക്ക് acre ഒന്നിന് അഞ്ചു ടോൺ എന്ന തോതിൽ ഇട്ടു കൊടുക്കാവുന്നതാണ് .
  • ട്രൈക്കോഡെര്മ വിത്തിൽ പുരട്ടിയും   ഉപയോഗിക്കാം :വിത്തിൽ പുരട്ടുന്നതിനു ഒരു കിലോ വിത്തിനു പത്തു ഗ്രാമ ട്രൈക്കോഡെര്മ എന്ന തോതിൽ ഒരു ലിറ്റർ വെള്ളത്തിൽ കൽക്കി ഒരു രാത്രി  കഴിഞ്ഞ നടാവുന്നതാണ് .
  • Grow ബാഗ്/ ടെറസ് കൃഷി തുടങ്ങിയവയിലും ഇതുപയോഗിക്കാം ഇതിനായി ട്രിച്ചൂഡെര്മ ചേർത്ത പരിപോഷിപ്പിച്ചു ചാണകപ്പൊടിയോ/ മണ്ണിര കമ്പോസ്റ്റോ ഉപയോഗിക്കാം.
ട്രൈക്കോഡെര്മ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
  • ട്രൈക്കോഡെര്മ ഉപയോഗിച്ച ളഴിഞ്ഞ  ഒരു  കീടനാശിനിയോ രാസവളങ്ങളോ ഉപയോഗിക്കരുത് 
  • മണ്ണിൽ ഈർപ്പമുള്ളപ്പോൾ  മാത്രം,ഉപയോഗിക്കുക 
  • ചാരം ചേർത്ത ഉപയോഗിക്കരുത് 
  • പാക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളിൽ ഉപയോഗിക്കുക 

No comments:

Post a Comment