Friday 17 November 2017

യാത്രാമൊഴി



ഒരിക്കലും ഇങ്ങനെ ഒരു വിടപറച്ചിൽ ഞാൻ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതു അല്ല , കാലമാകുന്ന പുഴ വഴി തെറ്റിയൊഴുകിയപ്പോൾ എനിക്കും ഒഴുക്കിനൊപ്പം നീന്തേണ്ടതായി വന്നു , അല്ലായിരുന്നുവെങ്കിൽ നിന്നെ വിട്ട് ഒരിക്കലും ഞാൻ പോകുമായിരുന്നില്ല , നിന്നെയും പ്രണയിച്ചു ഞാനിവിടെ തന്നെ നിന്നാൽ ഇനിയും എന്റെ ജീവിതത്തിൽ കയ്പ് നീര് ഒരുപാട് കുടിക്കേണ്ടിവരുമെന്ന ഒരു തിരിച്ചറിവ് എവിടെയോ എനിക്ക് അകക്കണ്ണു കൊണ്ട് കാണാൻ പറ്റുന്നു. കാലമാകുന്ന ചക്രത്തിന്റെ വികൃതിയാൽ എന്നെങ്കിലും വഴിമാറിയൊഴുകിയ ഈ പുഴ തിരിച്ചൊഴുകിയാൽ തീർച്ചയായും ഒഴുക്കിനെതിരെ നീന്തിയെങ്കിലും ഞാൻ നിന്നരികിലെത്തും , വിരിയാതെ കൊഴിഞ്ഞ എന്റെ  സ്വപ്നങ്ങൾ വീണ്ടെടുക്കാൻ... 

വിട പറയുമ്പോൾ ഒരിക്കലും എന്റെ മിഴികൾ ഈറൻ അണിയാതിരിക്കാനും അധരങ്ങൾ വിതുമ്പാതിരിക്കാനും ശ്രമിക്കണമെന്നുണ്ട് ,എനിക്കതിനൊരിക്കലും കഴിയില്ലെന്നറിയാം , അത്രമാത്രം പ്രിയപ്പെട്ടതാണ് നീയെനിക്ക് , 
ഇപ്പോ തോന്നുന്നു ഞാൻ കണ്ട സ്വപ്നങ്ങൾ ഒക്കെയും കടലിന്റെ  അഗാധതയിൽ അലിഞ്ഞലിഞ്ഞു ഇല്ലാതാകാനുള്ളത് മാത്രമായിരുന്നു എന്ന് ..ഇനി യെങ്കിലും ഒഴുക്കിനെതിരെ നീന്തി  എന്റെ സ്വപ്നങ്ങളെ ഒരു തീരത്തു അടിപ്പിക്കണം എന്റെ സ്വപ്നങ്ങളുടെ കേതാര ഭൂമിയിൽ 

No comments:

Post a Comment