Thursday 2 August 2018

അവൻ 5

കഴിഞ്ഞ രണ്ടുവര്ഷങ്ങളായി എന്റെ സ്വപ്നങ്ങളുടെ രാജകുമാരനെ തേടി ഞന വല്ലാതെ അലഞ്ഞു . അന്ന് രണ്ടുവര്ഷങ്ങള്ക്കു മുൻപ് ഒരു ഓഗസ്റ്റ് 15 നു നീ എന്നിലേക്കു വന്നു ...പിന്നേം 2 വർഷങ്ങൾ കഴിഞ്ഞു നീ എന്റേത് മാത്രമാവാൻ
അവൻ 4

നിനക്കായി ഞാൻ മനസ്സിൽ കരുതി വച്ച മുദ്രൺഗുലീയം എനിക്ക് മുൻപേ നീ കരസ്ഥമാക്കിയല്ലോ എന്റെ പ്രിയ സഖാവെ .

Thursday 21 June 2018

അവൻ 3 (മുദ്രാൻഗുലീയം )

ഒരു പാഡ് നാളായി അവന്റെ മനോഹര മായ വിരലുകളൊന്നിൽ ഒരു വെള്ളി മോതിരം (ഒരു മുദ്രാൻഗുലീയം ) സമ്മാനിക്കണമെന്നു വിചാരിക്കുന്നു, മോതിരത്തിന്റെ അളവ് ഒരു  കിട്ടുന്നില്ല, ഒരിക്കൽ അത് പറഞ്ഞ എന്നോട് മോതിരം ഒരു സാധാരണ സമ്മാനം അല്ലെടോ എന്ന് പറഞ്ഞവൻ ഒഴിഞ്ഞു. ഇന്നലെ എന്റെ ഒരു കൂട്ടുകാരൻ എന്റെ മുന്നിൽ വച്ച അവന്റെ മോതിരത്തെ കുറിച്ച ചോദിച്ചു , അതവന്റെ വിവാഹമോതിരമാണെന്നും , ആ മോതിരതോട് അവനു വല്ലാത്തൊരിഷ്ടമാണെന്നും , അതിട്ട വിരലുകൾ കൊണ്ട് താടി തടവുമ്പോൾ ഒരു പ്രത്യേക സുഖമാണെന്നും പറഞ്ഞു ഞാനെന്നും ആരാധനയോടെ കാണുന്ന അവന്റെ താടി മെല്ലെയൊന്നു തടവി എന്നെ കൊതിപ്പിക്കാനെന്ന വണ്ണം
എന്തുവേണേലും സ്വപ്നം കാണാം . പക്ഷെ ഒരു സ്വപ്നം പോലും യാഥാർഥ്യമാവണമെന്നു ഒരു പെണ്ണ് കാത്തിരുന്നു കൂടാ .....എന്തൊരു ലോകം

Thursday 10 May 2018

അവൻ2

ഞാൻ അവനെ കണ്ടിട്ട് ഇന്നേക് ഒരു മാസം ,ഇന്ന് വീണ്ടും കണ്ടു , പനിപിടിച്ചു ഇപ്പോ ഞാൻ വീഴും എന്ന അവസ്ഥയിൽ  ചാഞ്ഞും ചെരിഞ്ഞും നടന്നകലുമ്പോൾ  പിൻവിളിക്കായി  ഞാൻ കാതോർത്തു വൃഥ  കാതോർത്തു .......
 

നീ

പലപ്പോഴും  മനസ്സിന്റെ ആഴങ്ങളിൽ നിന്നും ഞാൻ നിന്നെ പിഴുതെറിഞ്ഞിട്ടുണ്ട് എന്നിട്ടും  ആഴത്തിൽ ബാധിച്ച കാൻസർ കോശങ്ങളെ പോലെ സഹിക്കാൻ  പറ്റാത്ത വേദനകൾ സമ്മാനിച്ചു നീ വീണ്ടും മനസ്സിലേക്കു ആഴ്ന്നിറങ്ങുന്നതെന്തിനാ .അതോ അത്രമേൽ   ഗാഡ്ഡ മായി ഞാൻ നിന്നെ പ്രണയിക്കുന്നോണ്ടാണോ



യാത്ര


കഴിഞ്ഞ കുറച്ചു മാസങ്ങളായി എനിക്ക്  ഒരു കൂട്ടുകാരിയെ   കിട്ടി.   വല്ലപ്പോഴും കാണുന്ന ഒരു ഹായ് മാത്രം പറയാൻ തക്ക കൂട്ട് , പിന്നീടെപ്പോളോ അടുപ്പം തോന്നി .  അവളുടെ നല്ല പാതി ഒരു സിവിൽ ഓഫീസർ ആണ് ,  എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കൂട്ടർ. ഒരു ദിവസം ഒന്ന് മിണ്ടി എനിക്കൊട്ടും  ഇഷ്ടായില്ല ഇവൾ എങ്ങനാ ഇവന്റെ  ഒക്കെ കൂടെ.... ഇതൊക്കെ കഴിഞ്ഞു  ഞങ്ങൾ ഒരു യാത്ര   പോയി ഇഷ്ടമുള്ള പാട്ടുകൾ  കേട്ട് , കാടും മലകളും മൊട്ടക്കുന്നുകളും താണ്ടി ആനയെയും  മ യിലിനെയും കാട്ടുപോത്തിനേയും കണ്ട് കോരിച്ചൊരിയുന്ന മഴയെ  അറിഞ്ഞൊരു യാത്ര. എനിക്കൊരുപാട് സന്തോഷം തോന്നിയ യാത്ര  സിവിൽ ഓഫ്‌സൈർ മാർ എല്ലാം ഞാൻ വിചാരിക്കും  പോലല്ല എന്നെനിക്കു  മനസ്സിലാക്കി തന്ന ഒരു യാത്ര .....ഒരിക്കലും  അറ്റു പോകാത്ത ഒരു കണ്ണിയായി അവർ എന്നെന്നും എന്റെ കൂടെ വേണം അവരും അവരുടെ മക്കളും   മക്കളുടെ മക്കളും ഒക്കെ ആയി ............................

 

Wednesday 11 April 2018

അവൻ

പകൽ മുഴുവനുമുള്ള അലച്ചിലിനൊടുവിൽ    വേനൽ മഴ പെയ്തു  തോർന്ന ഒരു സന്ധ്യയിൽ ഞാനവനെ കണ്ടു പതിവിലും സൗന്ദ ര്യവാനും ഉന്മേഷവാനുമായി. അപ്പോൾ അവനു പുതുമണ്ണിന്റെ ഗന്ധമായിരുന്നു , കണ്ണുകളിൽ ആലി പ്പഴത്തിന്റെ തിളക്കമായിരുന്നു


Wednesday 28 March 2018

ഇന്ന് എന്റെ ജീവിതത്തിൽ എന്നെ വളരെ വിവശയും സന്തോഷവതിയും   ആക്കിയ ഒരു ദിവസം ആയിരുന്നു .ഒരിക്കലും നന്മയിലേക്കുള്ള വാതിൽ എനിക്കായി തുറക്കുമെന്ന് ഞാൻ നിരീച്ചതെ അല്ല. ഇന്ന് നന്മയിലേക്കുള്ള പടികൾ കയറുമ്പോൾ എന്റെ കാലുകൾ തളരുകയും കണ്ണുകളിൽ ഇരുൾ പരക്കുകയും ചെയ്തിരുന്നു.ആ സ്വപ്നലോകത്തു നിന്നും യാഥാർത്യത്തിലേക്കെത്താൻ നിമിഷങ്ങളെടുത്തു .

............................................................................................................................................................................


Sunday 18 March 2018

എന്റെ പ്രണയം

നീയും അവനും തമ്മിലുള്ള അന്തരം നോക്ക് ഒരിക്കലും നിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല . എന്റെ എല്ലാ മിത്രങ്ങളും ഇങ്ങനെ പറഞ്ഞിട്ടും എനിക്ക് പിന്മാറാൻ പറ്റുന്നില്ല ., ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു . എല്ലാ തരത്തിലും അന്തരമുള്ള ഒരു പ്രകത്ഭയുടെ  മകനും സർവോപരി ഒരു സെലിബ്രിറ്റി യുമായ അവൻ എന്റെ ജീവിതത്തിലേക്കു എങ്ങനെ കടന്നു വന്നു എന്ന് എനിക്ക് തന്നെ അറിയില്ല , എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും ആരൊക്കെ എതിർത്താലും ഞാൻ ഇതിൽ നിന്നും പിന്മാറില്ല , നീ വല്യ വാശിക്കാരിയാണല്ലേ എന്ന അവന്റയെ ചോദ്യത്തിന് ഒരുത്തരമേ ഉളൂ നിന്റെ കാര്യത്തിൽ ഞാൻ ഒരു പിടിവാശിക്കാരീ തന്നെയാണ് , നാശത്തിനാണെങ്കിലും ഒരിക്കലും ഞാൻ പിന്മാറില്ല ...കാണാതിരുന്നാലും കേൾക്കാതിരുന്നാലും ഒരിക്കലുമതു  കുറയാനും പോകുന്നില്ല കാത്തിരിക്കും നീ എന്നിലേക്കെത്തുന്ന ദിവസത്തിനായി 



Saturday 17 March 2018

asiya: പാഷന്‍ ഫ്രൂട്ട് -ഗുണങ്ങൾ ഒരുപാട് .

asiya: പാഷന്‍ ഫ്രൂട്ട് -ഗുണങ്ങൾ ഒരുപാട് .:                 പാഷൻ ഫ്രൂട്ട് പാസ്സിഫ്ലോറ കുടുംബത്തിൽ പെടുന്ന ഒരു വള്ളിചെടിയാണ്.പ്രധാനമായും ഭക്ഷ്യ യിനമായി ഉപയോഗിക്കുന്നത് രണ്ട...

കാത്തിരിപ്പ്


ഞങ്ങള്ക് വയസ്സായി നിന്റെ ആങ്ങളമാരും കല്യാണം  കഴിച്ചു കുട്ടികളായി , നീ ഇങ്ങനെ പോയാൽ ഞങ്ങളുടെ കണ്ണ് നേരാം വണ്ണം അടയില്ല  എന്നും പറഞ്ഞുകൊണ്ടുള്ള ഉമ്മയുടെ വിതുമ്പൽ അത് കേട്ടില്ലെന്നു നടിക്കാൻ എനിക്കായില്ല , അവരെ വേദനിപ്പിക്കണ്ട എന്ന് കരുതി എറണാകുളം കാരോട് വരാൻ പറഞ്ഞോളൂ അടുത്ത ആഴ്ച എന്നും പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങീട് മാസം ഒന്നാകുന്നു . ഉ മ്മയുമായുള്ള  ഫോൺ സംഭാഷണ ദൈ ർഘ്യം   പോലും ഞാൻ കുറച്ചു , എനിക്ക് പറ്റുന്നില്ല എന്റെ സ്വപ്നങ്ങളെ വേരോടെ പിഴുതെറിയാൻ പാകത്തിലുള്ള ഒരാളെ ജീവിതത്തിലേക്കു കൊണ്ടുവരാൻ , എന്റെ അവസാന ശ്വാസം വരെ ഇങ്ങനെ ജീവിക്കാൻ എനിക്കൊട്ടും പേടിയില്ല എന്നിട്ടും എന്തിനാണെന്റെ സ്വപ്‌നങ്ങൾ നഷ്ടപ്പെടുത്തണമെന്നു എല്ലാരും പറയുന്നത്. എനിക്ക് സ്ഥിര  വരുമാനമുള്ള , ഒരു പാഡ് പണമോ ഉള്ള ഒരാളെ അല്ല വേണ്ടത് ഞാൻ കാണുന്ന സ്വപ്‌നങ്ങൾ എന്നോടൊപ്പം കാണാനും അദ്ദേഹം കാണുന്ന സ്വപ്ങ്ങൾക് ഒരു കൂട്ടായി എന്നെ കൂട്ടാനും പോന്ന ഒരാൾ , എന്ത് വന്നാലും നിന്നെ കൈവിടില്ല എന്ന് പറഞ്ഞു എന്റെ കുഞ്ഞു കുഞ കുറുമ്പുകൾ ക്ഷമിക്കുന്ന സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരാൾ , എന്നെ ജോലിക്കു വിടുന്ന എന്റെ അധ്വാനഫലത്തിന്റെ ഒരു നല്ല പങ്ക് കുടുംബത്തിന്റെ ദൈനദിന ആവശ്യങ്ങൾക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന ഒരാൾ , അദ്ദേഹത്തിന്റെ മാതാപിതാക്കളെ പോലെ എന്നേം സ്നേഹിക്കുന്ന ഒരാൾ , എന്നെ പോലെ ഒരുപാട് യാത്രകൾ ഇഷ്ടപ്പെടുന്ന ആ യാത്രകളിൽ എന്നേം കൂടെ കൂട്ടുന്ന ഒരാൾ ... ഞാനിഷ്ടപ്പെടുന്ന പോലെ തണുപ്പും മഞ്ഞും , കാടും പച്ചപ്പും ഇഷ്ടപ്പെടുന്ന ഒരാൾ ......കൂടെ താടിയും കട്ടിമീശയുമുണ്ടേൽ കെങ്കേമം .....ഇങ്ങനെ ഒരാൾ എനിക്കുവേണ്ടി ഭൂമിയിൽ ജന്മം കൊണ്ടിട്ടുണ്ടോ എന്തോ അറിയില്ല എങ്കിലും ഞാൻ കാത്തിരിക്കുന്നു ഇങ്ങനെ ഒരാളെ ...........

Friday 16 March 2018

പാഷന്‍ ഫ്രൂട്ട് -ഗുണങ്ങൾ ഒരുപാട് .

 

     
       
പാഷൻ ഫ്രൂട്ട് പാസ്സിഫ്ലോറ കുടുംബത്തിൽ പെടുന്ന ഒരു വള്ളിചെടിയാണ്.പ്രധാനമായും ഭക്ഷ്യ യിനമായി ഉപയോഗിക്കുന്നത് രണ്ടു തരം  പാഷൻ ഫ്രൂട്ട് ആണ് , പർപ്പിൾ  നിറ ത്തിലുള്ളതും മഞ്ഞ നിറ ത്തിലുള്ളതും  കൂടാതെ ഒരു സങ്കര ഇനം ഉണ്ട് കാവേരി ഇത് മേൽ പറഞ്ഞ രണ്ടു ഇനത്തിന്റെയും ക്രോസ്സ് ആണ്
പോഷക മൂല്യം 
പാഷൻ ഫ്രൂട്ട്  അന്നജത്താലും ,കരോട്ടിനാലും,വിറ്റാമിൻ സി യാലും ഇരുമ്പിനാലും സമ്പുഷ്ടമാണ്
 നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ അനുയോജ്യം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍മണ്ണുമിട്ട് കുഴി നിറയ്ക്കണം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. മെയ്ജൂണ്‍ മാസങ്ങളിലും സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലും പൂക്കുന്നതാണ് പാഷന്‍ ഫ്രൂട്ടിന്റെ രീതി. മണ്ണില്‍ നട്ട് ടെറസ്സില്‍ പന്തലിട്ടാല്‍ വീടിനകത്ത്    നല്ല കുളിര്‍മകിട്ടും. ഒപ്പം നല്ല ഉത്പാദനവും.നല്ല തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും..തൈകള്‍ വളര്‍ന്ന് എട്ടു മാസം  കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക.
                          മാനസിക സമ്മർദ്ദം , രക്ത സമ്മർദ്ദം എന്നിവയെ  പ്രതിരോധിക്കാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും. അതുകൊണ്ടുതന്നെ ലോകവിപണിയില്‍ പാഷന്‍ ഫ്രൂട്ടിന് ഡിമാന്‍ഡ് കൂടി വരുന്നു. പാസിഫ്‌ലോറ കുടുംബത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്‌ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദം അകറ്റുന്നതിനും സുഖനിദ്ര പ്രദാനം ചെയ്യുന്നതിനും ഉത്തമമാണ്. ഒപാസിഫ്‌ലോറിന്‍ മാത്രമല്ല റൈസോഫ്‌ളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍ ഫ്രൂട്ടിന്റെ രുചിയും ഗുണവും കൂട്ടുന്നു.
                                    ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍  ഫ്രൂട്ട്. മാത്രമല്ല തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനു മുമ്പായി പറിച്ചെടുത്താല്‍ പുളിക്ക് പകരമായി കറികളില്‍ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേര്‍ത്ത് പാനീയം ഉണ്ടാക്കി കുടിക്കാം. .പാഷന്‍ ഫ്രൂട്ടിന്റെ കാമ്പ്, പഞ്ചസാര, കാന്താരി മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസിന് പ്രത്യേക രുചിയാണ്. മധുരം, ഉപ്പ്, പുളി, എരിവ് എന്നീ നാലു രുചികളും ചേര്‍ന്നു വരുന്ന അപൂര്‍വ്വ സ്വാദാണ് ഈ പാനീയത്തിന്.ഇതിന്റെ ഇല യിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ക്ഷീണമകറ്റുമെന്നു പറയപ്പെടുന്നു
                കൃഷിയിടത്തില്‍ കുമിള്‍ രോഗം തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവക്കുക. രോഗങ്ങളെ ചെറുക്കുന്നതിന് ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ്  മുതലായവ 20 ഗ്രാം/ലിറ്റര്‍ എന്നതോതില്‍ പ്രയോഗിക്കണം. 100 ഗ്രാം/ചെടിക്ക് എന്ന കണക്കില്‍ കുമ്മായം ഉപയോഗിക്കുന്നത് നല്ലതാണ്.  ഫൈറ്റൊഫ്‌ത്തോറ ഫുസേറിയം എന്നി കുമിളുകള്‍ ഉണ്ടാക്കുന്ന വാട്ടരോഗത്തിനെതിരെ ട്രൈക്കോഡെര്മയും സുഡോമോണസും ഫലപ്രദമാണ്.

Tuesday 6 March 2018

എന്റെ രണ്ടു സുഹൃത്തുക്കൾ -രണ്ടു പേരും രണ്ടു ദ്രുവത്തിൽ നിന്നുള്ളവർ .ഒരാളെ ഏതാണ്ട് രണ്ടു വർഷമായി ഒരു മണ്ണിൽ കളിയിലൂടെ എനിക്ക് കിട്ടിയവൻ , ഒരു നിഷ്കളങ്കൻ , ഇടക്കൊക്കെ എന്റെ അനിയന്മാരോടെ അടികൂടുന്ന പോലെ അടികൂടാൻ തോന്നിപ്പിക്കുന്നവൻ , ഇവനെ ഞാൻ കണ്ണൻ എന്ന് വിളിക്കട്ടെ . 
രണ്ടാമത്തേത് ഒരു കാന്താരി അല്ല കാന്താരിപോലും തോറ്റു  പോകുന്ന കണ്ടാൽ ഒരു തല്ലു കൊള്ളി അഹങ്കരിപ്പെണ്ണ് , അടുത്തറിഞ്ഞാൽ ഒരു തൊട്ടാവാടി 

ഇവർ എന്റെ കൂട്ടുകാരെ ങ്കിലും ഇവർ തമ്മിൽ ശത്രുക്കളെ പോലെ 

എങ്കിലും ഇവർ രണ്ടുപേരും ഒന്നുചേർന്ന ഇഡ്ഡലിയും  മത്തിക്കറിയും പോലെ നന്നായി ചേരുമെന്നെനിക്ക് തോന്നി . അങ്ങനെ ആദ്യം ഞാൻ കണ്ണന്റെ കൂടെ കൂടി അവന്റെ മനസ്സിൽ അവളോട്  ഇഷ്ടം ഉണ്ടാക്കാൻ , പക്ഷെ ന്റെ  കണ്ണൻ ഒരു കള്ളാ കള്ള കണ്ണൻ തന്നെയായിരുന്നെന്ന എനിക്ക് തോന്നുന്നത് , അവനോട് ഞാൻ  ഈ കാര്യം പറഞ്ഞ മാത്രയിൽ അവന്റെ ഹൃദയമിടിപ്പ് കൂടി ഒരു കള്ളാ നാണം അവന്റെ മുഖത്തു, ശബ്ദം ഇടറിയപോലെ , എനിക്കവനെ മനസ്സ് വായിച്ചെടുക്കാൻ അധികം പാടുപെടേണ്ടി വന്നില്ല ....
പിന്നെ അവളുടെ മനസ്സറിയാനായി എന്റെ ശ്രമം ആ കാന്താരി പിടിത ന്നില്ല ഒഴിഞ്ഞു മാറി ., എങ്കിലും അവളുടെ പാറിപ്പറക്കുന്ന ഹൃദയത്തിനു കൂച്ചു വിലങ്ങിടാൻ എനിക്ക് കഴിഞ്ഞു .അങ്ങനെ അവിലും മത്തിക്കറിയും കൂടിക്കുഴഞ്ഞു  .......
പിന്നീട് പലപ്പോഴും ന്റെ കണ്ണൻറേം കാന്താരിടേം കൂടെ ഞാനും കൂടും അവരുടെ സ്വപ്ന ലോകത്തേക് ..........കൂടെ ഞാനും കാണും ഒരുപാട് സ്വപ്‌നങ്ങൾ ...........


Friday 23 February 2018

ഗതിമാറ്റം

ഇന്നെന്റെ ജീവിതത്തിന്റെ ഗതി തന്നെ  മാറുന്ന ദിവസ്സാ ത്രെ .........
ഇന്ന്  ഞാനെന്താ വണ മെന്ന്നാഗ്രഹിക്കുന്നോ അതാവുമത്രെ ....  എന്നാ ഇന്ന് ഞാനാഗ്രഹിച്ചു  ഒരു  കടലോളം ..........നിന്റെ സ്പർശനമേറ്റു .........നീ ഇ ന്നവനെ സ്പ ർഷിച്ചപോലെ ജീവിതാവസാനം വരെ ........
പിന്നെ ജ്ഞാനo  നേടണം ,  നല്ലൊരു ജീവിത മാർഗ്ഗം ഈ  വയനാട്ടിൽ , അതുപോലെ ഒരു  കുഞ്ഞു  വീടും പിന്നെന്തൊക്കെയോ ......


Wednesday 21 February 2018

പ്രണയവും പ്രയാണവും മനസ്സിനെയും ശരീരത്തെയും ചെറുപ്പമാക്കും

Wednesday 14 February 2018

ഒരിക്കലും എന്റെ സ്വപ്നങ്ങൾക്കു മഴവിൽ ചാർത്തണിയിക്കാൻ നീ വരില്ലെന്നുള്ള യാഥാർഥ്യം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന. ഉദയസൂര്യന്റെ പ്രഭയുള്ള നിനക്കു ഒരിക്കലും കാർ മേഘ പൂരിതമായ എന്നെ അംഗീകരിക്കാൻ  കഴിയില്ല എന്ന നഗ്ന സത്യം മനസ്സിലാക്കാതെ ഞാനും നിന്നെപ്പോലെ ജ്വലിച്ചു തുടങ്ങിയതേ ഉള്ളൂ എന്ന് വിചാരിച്ച ഞാൻ വെറും മണ്ടി . എല്ലാ സ്വപ്നങ്ങളും ഒരു പിടിചാ രമാക്കാൻ എന്റെ മനസ്സെന്നെ അനുവദിക്കുന്നില്ലെങ്കിലും എന്റെ ജീവിത സാഹചര്യങ്ങൾ എന്നെ അതിനു നിര്ബന്ധിതയാക്കുന്നു . ആ ചാരം പോലും എന്റെ സ്വത്വത്തെ തിരിച്ചു താരം ഒരിക്കലും പര്യാപ്തമല്ലന്നെരിക്കെ ഞാൻ സ്വപ്നങ്ങളെ ചാരമാക്കാൻ പോകുന്നു

Thursday 8 February 2018

sagittarius and cancer

തീയും വെള്ളവും  എന്തൊരു വിരോധാഭാസം എന്നാലും ഞാൻ കാത്തിരിക്കുന്നു ഒരു മനോഹര പാത്രത്തിലിരിക്കുന്ന വെള്ളമാകുന്ന നിന്നെ ചൂടുപിടിപ്പിച്ചു എരിഞ്ഞെരിഞ്ഞു ഇല്ലാതാകാൻ  


Wednesday 24 January 2018

ആത്മഗതം



ഇത്ര ഭ്രാന്തമായി ആരും നിന്നെ പ്രണയിച്ചിട്ടുണ്ടാകില്ല .... അത്രമാത്രം ഭ്രാന്തമായി ഞാൻ നിന്നെ പ്രണയിക്കുന്നു .. അവസാനമായി നിന്നെ കണ്ടപ്പോ കെട്ടിപ്പിടിച്ചൊരുമ്മ തരാനാണ്  എനിക്ക് തോന്നിയത് . ഒരുപാട് നാളത്തെ എന്റെ കാത്തിരിപ്പിനൊടുക്ക മായി ഇന്നലെ . എങ്ങനെ  അതിന്റെ സന്തോഷം നിന്നോട് പ്രകടിപ്പിക്കണമെന്നെനിക്കറിയില്ല , ഇന്നലെ ഒരു പോള കണ്ണടക്കാൻ എനിക്ക് പറ്റിയിട്ടില്ല , നീ കൂടെ ഉണ്ടായിരുന്നെങ്കിൽ നിലാവില്ലാത്ത ഈ രാത്രിയിൽ ഒരുപാട് വിശേഷങ്ങൾ പങ്കുവച് ഞാൻ ഇരുന്നേനെ ....

ഞാൻ ഒരു ഭ്രാന്തിയായെന്നു കൂട്ടുകാർ എന്നെ കളിയാക്കിക്കോട്ടെ നീ മാത്രം  അങ്ങനെ പറയരുത് , നിന്നോടുള്ള അമിത ഭ്രമം എന്നെ ഒരു  ഭ്രാന്തിയാക്കിയിട്ടുണ്ട്......

Tuesday 23 January 2018

 ദി സ്ലേവ് ജനിസിസ് - അനീസ് കെ മാപ്പിളയുടെ ഡോക്യുമെന്ററി 


എന്റെ മനസ്സിൽ കഴിഞ്ഞ ആറേഴു വര്ഷങ്ങളായി ഞാൻ ചിന്തിച്ചു കൊണ്ടിരുന്ന കുറെ കാര്യങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഞാൻ ഇന്നലെ കണ്ടു (അനീസ് കെ മാപ്പിളയുടെ  ദി സ്ലേവ് ജനിസിസ്). ശരിക്കും ഞാനുൾക്കൊള്ളുന്ന ഈ തലമുറയും എന്റെ പിതാമഹന്മാരും ചെയ്ത എന്തൊക്കെയോ അപരാതങ്ങളുടെ ആകെ തുക കാരണം ജീവിതത്തിന്റെ സ്വസ്ഥത നഷ്ടപ്പെട്ട വളരെ നിഷ്കളങ്കമായ ഒരു സമുദായത്തിന്റെ നിസ്സഹായാവസ്ഥയെയും , അതുപോലെ അവരുടെ ആചാരാനുഷ്ടാനങ്ങളെയും വളരെ മനോഹരമായി ദൃശ്യവൽക്കരിച്ചിട്ടുണ്ട്. മറ്റേതൊരു മാധ്യമത്തെക്കാളും ദൃശ്യമാധ്യമത്തിന  ഒരു പച്ചയായ മനുഷ്യന്റെ ആത്മാവിലേക്കിറങ്ങിച്ചെല്ലാൻ കഴിയും  , ഈ ദൃശ്യാവിഷ്‌കാരം ശരിക്കും ഈ നിലയിൽ നല്ല നിലവാരം പുലർത്തുന്നുണ്ട്.
ഇതിലെ പല ദൃശ്യങ്ങളും  പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ കണ്ണിൽ നിന്നും കണ്ണീർതുള്ളി ഇറ്റു വീഴുന്ന ഒരു ദൃശ്യം ഇതിൽ ഒരു നൂറു ചോദ്യങ്ങളും അതിനുള്ള നൂറായിരം ഉത്തരങ്ങളും ഉണ്ട്. അതുപോലെ ഒരു കു
ഞ്ഞിന്റെ കരച്ചിൽ , ആ കുഞ്ഞിന്റെ കരച്ചിൽ താൻ പിറന്നു വീണ ഈ മണ്ണിൽ  തൻറെ  പ്രപിതാമഹന്മാരെ പോലെ താനും എല്ലാം ഉള്ളിലൊതുക്കി ,എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയില്ല എന്ന ഭാവേന ജീവിക്കേണ്ടി വരുമോ എന്നുള്ള ആധിയാണോ അല്ലെങ്കിൽ തന്റെ വിങ്ങലുകൾ ഒരു പാട്ടുരൂപേണ പലപ്പോഴും ഉതിർത്തു കളയണോ എന്ന വ്യാകുലതയാലാണോ ആ കരച്ചിൽ............

ഇനിയും പലവുരു എനിക്ക് ഈ വിരുന്നുണ്ണണം ..................ഈ വിരുന്നിനായി എനിക്ക് പലരെയും കൊണ്ടുപോകണം .......എല്ലാരും അറിയണം ഈ വിരുന്നിന്റെ മാധുര്യം ......

Sunday 21 January 2018

നടക്കാത്ത സ്വപ്‌നങ്ങൾ

ഇന്നലെ ഞാൻ കണ്ട സ്വപ്നങ്ങളിൽ ഒന്നാമത്തേത് ഒരു ആണ് കാണൽ ചടങ്ങായിരുന്നു , ഞാനും എന്റമ്മയും തിരൂരങ്ങാടിയുള്ള ഏതോ വീട്ടിലേക് ഒരാണു കാണൽ ചടങ്ങിനായി പോയി , ചെറുക്കന്റെ പെങ്ങൾ  വളരെ കാര്യമായിത്തന്നെ ഞങ്ങളെ സൽക്കരിച്ചു , അങ്ങനെ ആണ് കാണൽ ചടങ്ങായി ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരു മുഖത്തിന്റെ നേർത്ത ഒരാവരണം മാത്രമേ എനിക്ക് സ്വപ്നത്തിൽ കാണാൻ കഴിഞ്ഞുളളൂ , ആ ആണ് കാണൽ ചടങ്ങ് അങ്ങനെ ചടങ്ങായിമാത്രം കഴിഞ്ഞു ..ഒരിക്കലും എന്നെ ശോകമൂകയാക്കാതെ 

പിന്നെ ഞാൻ രണ്ടാമത് കണ്ട സ്വപ്നം ഒരു സ്വയം വര പന്തൽ ആണ് , മുല്ലപ്പൂ കൊണ്ട് അലങ്കരിച്ച പന്തലിൽ വരന്റെ വേഷത്തിൽ ഒരുപാട് യുവാക്കൾ , ഞാൻ എന്റെ വരണമാല്യവുമായി അകത്തു കയറി , ആകെ ഒന്ന് നോക്കി , ദാ  ഇരിക്കുന്നു എന്റെ സ്വപനങ്ങളുടെ രാജകുമാരൻ എന്റെ കയ്യിലുള്ള വരണമാല്യം ഞാനവനെ ചാർത്തി , അവന്റെ മിഴികളിൽ ഇമ വെട്ടാതെ ഞാൻ നോക്കിനിന്നു , പിന്നീടുകണ്ടതൊന്നും എന്റെ ഓര്മയിലില്ല , ഉറക്കമെണീറ്റ ഞാൻ എന്തിനോ വേണ്ടി കുറെ അലഞ്ഞു ...

Thursday 18 January 2018



പുനർജന്മമുണ്ടെങ്കിൽ എനിക്ക് നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കടലാസ് പൂചെടിയായി  ജന്മം എടുക്കണം , കടുത്ത ചൂടിലും മനോഹരമായി മന്ദഹസിക്കുന്ന കടും റോസ് നിറത്തിലുള്ള പൂക്കള് ഉള്ള കടലാസ് പൂ ചെടി .....ഒരിക്കലും നിന്നെ നോവിക്കാത്ത മുള്ളുകളും ബലിഷ്ടമായ തായ് വള്ളികളുമുള്ള ഏതു പ്രതിസന്ധിയിലും തളരാത്ത കടലാസ് പൂ ചെടി , നിന്റെ കൈ കൊണ്ട് കിട്ടുന്ന ഒരിറ്റു വെള്ളം കൊണ്ട് ദാഹ മകറ്റുന്ന , വളരെ പെട്ടെന്ന് നിന്നിൽ പടർന്നു കയറുന്ന ഒരു ചെടി. എത്ര മുറിച്ചുമാറ്റിയാലും നിന്നിലേക് പടർന്നു കയറാൻ വെമ്പുന്ന ഒരു ചെടി, മുടങ്ങാതെ പൂക്കുകയും തളിർക്കുകയും ചെയ്യുന്ന ചെടി . കരിഞ്ഞുണങ്ങി  വീഴുന്ന ഓരോ പൂവിതളും  നിന്റെ പാദ സ്പര്ശമേറ്റു ഞരിഞ്ഞമർന്നങ്ങനെപൊടിഞ്ഞു പൊടിഞ്ഞു മണ്ണോടു ചേരണം .......

Tuesday 16 January 2018

എന്റെ പാചകം -ഒപ്പം പോഷകമൂല്യവും -----ഭാഗം 1 അപ്പം



 അപ്പം 
ചേരുവകൾ പച്ചരി:1 കിലോ 
ചോറ് :250 ഗ്രാം 
തേങ്ങാ:125 ഗ്രാം /ഒരു മുറി 
തേങ്ങാവെള്ളം: ഒരു കപ്പ് / 125 മില്ലി 
യീസ്റ്റ് :1/ 2  tsp / 2 ഗ്രാം 
ഇളം ചൂട് പാൽ :125 മില്ലി 
പഞ്ചസാര:15  ഗ്രാം / 3 ടി സ്പൂൺ
ഉപ്പ് :1 ടേബിൾ സ്പൂൺ 

അരി 4 -5 മണിക്കൂർ കുതിർത്ത വെക്കുക.കുതിർത്ത അരി ,ചോർ ,തേങ്ങാ വെള്ളം,ചിരകിയ തേങ്ങാ,എന്നിവ നന്നായി വെള്ളം കുറച്ച അരച്ചെടുക്കുക .യീസ്റ്റ് , പഞ്ചസാര,എന്നിവ ഇളം ചൂടുള്ള പാലിൽ ചേർത് 15 മിനിറ്റിനു ശേഷം മാവിൽ ചേർക്കുക മാവ് പൊങ്ങിവരാൻ  വെക്കുക.അപ്പം ഉണ്ടാക്കുന്നതിനു മുൻപായി ഉപ്പു ചേർത്ത നന്നായി ഇളക്കുക .അപ്പച്ചട്ടിയിൽ ചുട്ടെടുക്കുക.
പോഷകമൂല്യം (100 ഗ്രാമിൽ)
മാംസ്യം: 58 .3 ഗ്രാം 
കൊഴുപ്:4 9 .3 ഗ്രാ
അന്നജം :323 ഗ്രാം 
ഊർജ്ജം :1968 cal 
കാൽസ്യം :356 mg 
ഫോസ്ഫറസ് :282gram 
ഇരുമ്പ്:22 .86 mg 
റിബോഫ്ളാവിന്:0 .35 mg 
വിറ്റാമിന് സി :5  mg

Thursday 11 January 2018

Psoriasis



what Is Psoriasis?

Psoriasis is an auto immune  inflammatory disease that is mediated by T lymphocytes  and primarily affects the skin.  Psoriasis is characterized by skin cells that multiply up to 10 times faster than normal. When these cells reach the surface and die, raised, red plaques covered with white scales form. Psoriasis begins as a small scaling papule. When multiple papules coalesce, they form scaling plaques. These plaques tend to occur in the scalp, elbows, and knees etc.,

What are psoriasis causes and risk factors?

The exact cause remains unknown. A combination of elements, including genetic predisposition and environmental factors, are involved. It is common for psoriasis to be found in members of the same family. Defects in immune regulation (white blood cells called T cells mistakenly target healthy cells instead of attacking foreign substances) and the control of inflammation are thought to play major roles.

What are psoriasis symptoms and signs?

Plaque psoriasis signs and symptoms appear as red or pink small scaly bumps that merge into plaques of raised skin. Plaque psoriasis classically affects skin over the elbows, knees, and scalp and is often itchy. Although any area may be involved, plaque psoriasis tends to be more common at sites of friction or scratching. Sometimes pulling off one of these small dry white flakes of skin causes a tiny blood spot on the skin.


Is psoriasis contagious?


Is there a cure for psoriasis?

No, psoriasis is not currently curable. However, it can go into remission, producing an entirely normal skin surface. Ongoing research is actively making progress on finding better treatments and a possible cure in the future.

Is psoriasis hereditary?

Although psoriasis is not contagious from person to person, there is a known hereditary tendency. Therefore, family history is very helpful in making the diagnosis.

Tuesday 9 January 2018

ചെറുനാരങ്ങ(Lemon)



നമ്മളിൽ പലരും നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപെടുത്താൻ മടിക്കുന്ന ഒന്നാണ് ചെറുനാരങ്ങാ. പലപ്പോഴും നാം മാർകെറ്റിൽ കിട്ടുന്ന ജ്യൂസ് അല്ലെങ്കിൽ സ്ക്വാഷിനെയാണ് നാരങ്ങാവെള്ളത്തിനു പകരമായി ഉപയോഗിക്കുന്നത്.

നാം ഈ കാര്യത്തെ കുറിച്ച ഒന്ന് മാറ്റി ചിന്ദിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നാരങ്ങാ നമ്മുടെ നാട്ടിൽ വളരെ സുലഭ മായി കിട്ടുന്ന പോഷക സമൃദ്ധമായ   ഒരു പഴമാണ് . ചെറുനാരങ്ങയിൽ വിറ്റാമിൻ  എ , സി , ഫോളേറ്റ് , അന്നജം , പൊട്ടാസിയം,കോപ്പർ,മഗ്നീഷ്യം, ഫോസ്‌ഫറസ്‌  കൂടാതെ നാരുകളും അടങ്ങിയിട്ടുണ്ട് . ആയതു കൊണ്ട് തന്നെ നാരങ്ങക്കു എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളും ഉണ്ട് .
നാരങ്ങാ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ 
  • നാരങ്ങാ വിറ്റാമിന് സി യുടെ ഒരു കലവറയാണ് .വിറ്റാമിന് സി ക്കു  നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഒരു പങ്ക് ഉണ്ട് 
  • നാരങ്ങയിലടങ്ങിയിരിക്കുന്ന പെക്ടിൻ എന്ന നാരു നമ്മുടെ അന്നപാതത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം രോഗകാരികളായ ബാക്ടീരിയ കൾക്കെതിരായി പൊരുതുകയും ചെയ്യും 
  • രാവിലെ ഇളം ചൂടുള്ള നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്നും വിശാംശം പുറന്തള്ളുന്നതിനു സഹായകമാണ് 
  • ദഹനത്തെ സഹായിക്കുകയും പിതാ രസ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു 
  • യൂറിക് ആസിഡ് അലിയിച്ചു കളയാനുള്ള കഴിവുള്ളതു കൊണ്ട് തന്നെ നാരങ്ങാ വെള്ളം ശീലമാക്കിയാൽ കൈ കാൽ  മുട്ടുകളിലും സന്ധികളിലുമുള്ള വേദന കുറയും 
  •  ജലദോഷം കുറക്കുന്നതിന് സഹായകമാണ് 
  • നാരങ്ങയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം തലച്ചോറിനെയും ഞരമ്പുകളെയും ഉത്തേജിപ്പിക്കും 
  • ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് നെഞ്ച് രിച്ചിൽ കുറയുന്നതിന് സഹായകമാണ് 
  • മുഖക്കുരു കുറയുന്നതിന്ന് ചര്മത്തില് ചുളിവുകൾ വീഴുന്നത് കുറക്കാനും നാരങ്ങാ വെള്ളം പതിവാക്കുന്നത് ഉത്തമമാണ്
  • നാരങ്ങായിൽ അടങ്ങിയിരിക്കുന്ന സിട്രിക് അമ്ലം കിഡ്നി യിലുണ്ടാകുന്ന കാൽസ്യം ഓക്സലേറ്റ് കല്ലുകൾ അലിയിച്ചു കളയുന്നതിനു സഹായകമാണ്
  •  
    രുചികരവും പോഷകസമൃദ്ധവുമായ നാരങ്ങാ വെള്ളം ഉണ്ടാകുന്ന രീതികൾ 
1 .ആവശ്യമുള്ള വസ്തുക്കൾ ( 3  ഗ്ലാസ് )
നാരങ്ങാ  : 2 എണ്ണം ഇടത്തരം
വെള്ളം :3  ഗ്ലാസ്
പഞ്ചസാര : 3  tsp
ഉപ്പു : 1/ 2  tsp
നാരങ്ങാ നന്നായി പിഴിഞ്ഞെടുക്കുക , ഇതിലേക്ക് പഞ്ചസാരയും , ഉപ്പും ചേർത്ത ഇളക്കി ഉടനെ തന്നെ കുടിക്കുക


2  ആവശ്യമുള്ള വസ്തുക്കൾ ( 3  ഗ്ലാസ് )

നാരങ്ങാ  : 2 എണ്ണം ഇടത്തരം
വെള്ളം :3  ഗ്ലാസ്
വെള്ളം :3  ഗ്ലാസ്
പഞ്ചസാര : 3  tsp
ഉപ്പു : 1/ 2  tsp
പൊതിനയില : ആവശ്യാനുസരണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
കാന്താരിമുളക് :ഒരെണ്ണം
പൊതിനയില , ഇഞ്ചി, കാന്താരി എന്നിവ മിക്സിയിലിട്ട് നന്നായി അര ച്ചെടുക്കുക , ഇത് അരിച്ചെടുത്ത പിഴിഞ്ഞ് വച്ചിരിക്കുന്ന നാരങ്ങാ നീരി ലേക് ഒഴിച്ചു പഞ്ചസാരയും , ഉപ്പും, വെള്ളവും  ചേർത്ത് നന്നായി യോചിപ്പിക്കുക.

................പഞ്ചസാരയ്ക്ക് പകരമായി തേനും ഉപയോഗിക്കാവുന്നതാണ് , കൂടാതെ പച്ചവെള്ളത്തിനു പകരമായി കക്കരി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.........................................
     

    Tuesday 2 January 2018

    പുതുവത്സര സ്വപ്‍നം


    പുതുവത്സര ദിനത്തിൽ ഞാൻ കണ്ട സ്വപ്നം ഞാൻ കണ്ട സ്വപ്നങ്ങളിൽ ഏറ്റവും മനോഹരമായവയിൽ ഒന്ന്. കുടുംബിനിയായി ഞാൻ ഉണർന്നെണീറ്റ ഉടനെ നല്ല ചുടു മസാല കട്ടൻ കാപ്പി എന്റെ അമ്മായിയപ്പനും അമ്മായിയമ്മക്കും (അവർ എന്റെ സ്വപ്നത്തിൽ എന്റെ ഉപ്പയും ഉമ്മയും തന്നെ ആയിരുന്നു ) അവരുടെ മകനും മനോഹരമായ കാപ്പി കപ്പിൽ കാപ്പി  കൊടുത്ത കൂടെ ഇരുന്നു മുൻപിൽ കാണുന്ന മലനിരയിൽ നിന്നും ഉയരുന്നു മഞ്ഞു കൂമ്പാരങ്ങളെ  നോക്കി ആസ്വദിച്ചു കുടിച്ചു തീർത്തു .പിന്നെ ഒരോട്ടമായിരുന്നു അടുക്കളയിലേക്ക് അവിടെ എന്നെ കാത്തു തലേന്ന് തയ്യാറാക്കി വച്ച ദോശമാവ് ഇരിപ്പുണ്ടായിരുന്നു , ചുടു ചുടു മുരു മുരു ദോശയും നല്ല ചട്ണിയും സാമ്പാറും കൂടെ ഉച്ചത്തേക്കുള്ള ശാപ്പാടും റെഡി ആക്കി ... ഹോ സമയം 8 .4 5  അയ്യോ ഓടി കുളിച്ചു എന്ന് വരുത്തി പിന്നെ ഒരോട്ടമായിരുന്നു ബസിനായി .....ഓടി  ജയന്തി ജനതയിൽ കയറിപ്പറ്റി നല്ല തിരക്ക് . അയ്യോ ഉണർന്ന എനിക്ക് ഒരുപാട് സങ്കടം തോന്നി ഇതെല്ലം വെറും സ്വപ്നമാണെന്നോർത്തപ്പോ .......

    Monday 1 January 2018

    ഇനി ഒരിക്കലും എന്നോട് മിണ്ടുക പോ ലുമില്ല എന്ന്  പറഞ്ഞു എങ്ങോട്ടോ പോയ നീ എന്നിൽ നിന്നും യാതൊരു പ്രലോഭനവും ഇല്ലാതെ എന്നോട് മിണ്ടിയ അന്ന് ഇന്നും എന്റെ മനസ്സിലുണ്ട്. ഒരു വിരൽ പാട്  ദൂരെ നീയുണ്ടായിട്ടും നിന്നോട് ഒന്നും മിണ്ടാതിരുന്നപ്പോ ഞാൻ അനുഭവിച്ച അതെ ആത്മ സംഘർഷം അപ്പൊ നീയും അനുഭവിച്ചു കാണും അല്ലെ ? പിന്നെ എപ്പോളോ നീ എന്നോട്  മിണ്ടിയപ്പോ എനിക്കുണ്ടായ സന്തോഷം അത് അനിർവചനീയമായ ഒരനുഭൂതി ആയിരുന്നു . ഒരാറു മാസക്കാലം ഒന്നും മിണ്ടാതിരുന്നിട്ടും  ഒരിക്കലും എന്റെ  സ്നേഹത്തിനു    ഒരു മങ്ങൽ ഇത് വരെ ഉണ്ടായിട്ടില്ല.  എനിക്ക് ഇത് വേണം അത് വേണം   എന്നൊക്കെ നീ പറഞ്ഞപ്പോ ഞാൻ  ഞാനല്ലതായി മാറിപ്പോയി