Tuesday 23 January 2018

 ദി സ്ലേവ് ജനിസിസ് - അനീസ് കെ മാപ്പിളയുടെ ഡോക്യുമെന്ററി 


എന്റെ മനസ്സിൽ കഴിഞ്ഞ ആറേഴു വര്ഷങ്ങളായി ഞാൻ ചിന്തിച്ചു കൊണ്ടിരുന്ന കുറെ കാര്യങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഞാൻ ഇന്നലെ കണ്ടു (അനീസ് കെ മാപ്പിളയുടെ  ദി സ്ലേവ് ജനിസിസ്). ശരിക്കും ഞാനുൾക്കൊള്ളുന്ന ഈ തലമുറയും എന്റെ പിതാമഹന്മാരും ചെയ്ത എന്തൊക്കെയോ അപരാതങ്ങളുടെ ആകെ തുക കാരണം ജീവിതത്തിന്റെ സ്വസ്ഥത നഷ്ടപ്പെട്ട വളരെ നിഷ്കളങ്കമായ ഒരു സമുദായത്തിന്റെ നിസ്സഹായാവസ്ഥയെയും , അതുപോലെ അവരുടെ ആചാരാനുഷ്ടാനങ്ങളെയും വളരെ മനോഹരമായി ദൃശ്യവൽക്കരിച്ചിട്ടുണ്ട്. മറ്റേതൊരു മാധ്യമത്തെക്കാളും ദൃശ്യമാധ്യമത്തിന  ഒരു പച്ചയായ മനുഷ്യന്റെ ആത്മാവിലേക്കിറങ്ങിച്ചെല്ലാൻ കഴിയും  , ഈ ദൃശ്യാവിഷ്‌കാരം ശരിക്കും ഈ നിലയിൽ നല്ല നിലവാരം പുലർത്തുന്നുണ്ട്.
ഇതിലെ പല ദൃശ്യങ്ങളും  പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ കണ്ണിൽ നിന്നും കണ്ണീർതുള്ളി ഇറ്റു വീഴുന്ന ഒരു ദൃശ്യം ഇതിൽ ഒരു നൂറു ചോദ്യങ്ങളും അതിനുള്ള നൂറായിരം ഉത്തരങ്ങളും ഉണ്ട്. അതുപോലെ ഒരു കു
ഞ്ഞിന്റെ കരച്ചിൽ , ആ കുഞ്ഞിന്റെ കരച്ചിൽ താൻ പിറന്നു വീണ ഈ മണ്ണിൽ  തൻറെ  പ്രപിതാമഹന്മാരെ പോലെ താനും എല്ലാം ഉള്ളിലൊതുക്കി ,എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയില്ല എന്ന ഭാവേന ജീവിക്കേണ്ടി വരുമോ എന്നുള്ള ആധിയാണോ അല്ലെങ്കിൽ തന്റെ വിങ്ങലുകൾ ഒരു പാട്ടുരൂപേണ പലപ്പോഴും ഉതിർത്തു കളയണോ എന്ന വ്യാകുലതയാലാണോ ആ കരച്ചിൽ............

ഇനിയും പലവുരു എനിക്ക് ഈ വിരുന്നുണ്ണണം ..................ഈ വിരുന്നിനായി എനിക്ക് പലരെയും കൊണ്ടുപോകണം .......എല്ലാരും അറിയണം ഈ വിരുന്നിന്റെ മാധുര്യം ......

No comments:

Post a Comment