Saturday 17 March 2018

കാത്തിരിപ്പ്


ഞങ്ങള്ക് വയസ്സായി നിന്റെ ആങ്ങളമാരും കല്യാണം  കഴിച്ചു കുട്ടികളായി , നീ ഇങ്ങനെ പോയാൽ ഞങ്ങളുടെ കണ്ണ് നേരാം വണ്ണം അടയില്ല  എന്നും പറഞ്ഞുകൊണ്ടുള്ള ഉമ്മയുടെ വിതുമ്പൽ അത് കേട്ടില്ലെന്നു നടിക്കാൻ എനിക്കായില്ല , അവരെ വേദനിപ്പിക്കണ്ട എന്ന് കരുതി എറണാകുളം കാരോട് വരാൻ പറഞ്ഞോളൂ അടുത്ത ആഴ്ച എന്നും പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങീട് മാസം ഒന്നാകുന്നു . ഉ മ്മയുമായുള്ള  ഫോൺ സംഭാഷണ ദൈ ർഘ്യം   പോലും ഞാൻ കുറച്ചു , എനിക്ക് പറ്റുന്നില്ല എന്റെ സ്വപ്നങ്ങളെ വേരോടെ പിഴുതെറിയാൻ പാകത്തിലുള്ള ഒരാളെ ജീവിതത്തിലേക്കു കൊണ്ടുവരാൻ , എന്റെ അവസാന ശ്വാസം വരെ ഇങ്ങനെ ജീവിക്കാൻ എനിക്കൊട്ടും പേടിയില്ല എന്നിട്ടും എന്തിനാണെന്റെ സ്വപ്‌നങ്ങൾ നഷ്ടപ്പെടുത്തണമെന്നു എല്ലാരും പറയുന്നത്. എനിക്ക് സ്ഥിര  വരുമാനമുള്ള , ഒരു പാഡ് പണമോ ഉള്ള ഒരാളെ അല്ല വേണ്ടത് ഞാൻ കാണുന്ന സ്വപ്‌നങ്ങൾ എന്നോടൊപ്പം കാണാനും അദ്ദേഹം കാണുന്ന സ്വപ്ങ്ങൾക് ഒരു കൂട്ടായി എന്നെ കൂട്ടാനും പോന്ന ഒരാൾ , എന്ത് വന്നാലും നിന്നെ കൈവിടില്ല എന്ന് പറഞ്ഞു എന്റെ കുഞ്ഞു കുഞ കുറുമ്പുകൾ ക്ഷമിക്കുന്ന സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരാൾ , എന്നെ ജോലിക്കു വിടുന്ന എന്റെ അധ്വാനഫലത്തിന്റെ ഒരു നല്ല പങ്ക് കുടുംബത്തിന്റെ ദൈനദിന ആവശ്യങ്ങൾക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന ഒരാൾ , അദ്ദേഹത്തിന്റെ മാതാപിതാക്കളെ പോലെ എന്നേം സ്നേഹിക്കുന്ന ഒരാൾ , എന്നെ പോലെ ഒരുപാട് യാത്രകൾ ഇഷ്ടപ്പെടുന്ന ആ യാത്രകളിൽ എന്നേം കൂടെ കൂട്ടുന്ന ഒരാൾ ... ഞാനിഷ്ടപ്പെടുന്ന പോലെ തണുപ്പും മഞ്ഞും , കാടും പച്ചപ്പും ഇഷ്ടപ്പെടുന്ന ഒരാൾ ......കൂടെ താടിയും കട്ടിമീശയുമുണ്ടേൽ കെങ്കേമം .....ഇങ്ങനെ ഒരാൾ എനിക്കുവേണ്ടി ഭൂമിയിൽ ജന്മം കൊണ്ടിട്ടുണ്ടോ എന്തോ അറിയില്ല എങ്കിലും ഞാൻ കാത്തിരിക്കുന്നു ഇങ്ങനെ ഒരാളെ ...........

No comments:

Post a Comment