Tuesday 9 January 2018

ചെറുനാരങ്ങ(Lemon)



നമ്മളിൽ പലരും നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപെടുത്താൻ മടിക്കുന്ന ഒന്നാണ് ചെറുനാരങ്ങാ. പലപ്പോഴും നാം മാർകെറ്റിൽ കിട്ടുന്ന ജ്യൂസ് അല്ലെങ്കിൽ സ്ക്വാഷിനെയാണ് നാരങ്ങാവെള്ളത്തിനു പകരമായി ഉപയോഗിക്കുന്നത്.

നാം ഈ കാര്യത്തെ കുറിച്ച ഒന്ന് മാറ്റി ചിന്ദിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നാരങ്ങാ നമ്മുടെ നാട്ടിൽ വളരെ സുലഭ മായി കിട്ടുന്ന പോഷക സമൃദ്ധമായ   ഒരു പഴമാണ് . ചെറുനാരങ്ങയിൽ വിറ്റാമിൻ  എ , സി , ഫോളേറ്റ് , അന്നജം , പൊട്ടാസിയം,കോപ്പർ,മഗ്നീഷ്യം, ഫോസ്‌ഫറസ്‌  കൂടാതെ നാരുകളും അടങ്ങിയിട്ടുണ്ട് . ആയതു കൊണ്ട് തന്നെ നാരങ്ങക്കു എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളും ഉണ്ട് .
നാരങ്ങാ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ 
  • നാരങ്ങാ വിറ്റാമിന് സി യുടെ ഒരു കലവറയാണ് .വിറ്റാമിന് സി ക്കു  നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഒരു പങ്ക് ഉണ്ട് 
  • നാരങ്ങയിലടങ്ങിയിരിക്കുന്ന പെക്ടിൻ എന്ന നാരു നമ്മുടെ അന്നപാതത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം രോഗകാരികളായ ബാക്ടീരിയ കൾക്കെതിരായി പൊരുതുകയും ചെയ്യും 
  • രാവിലെ ഇളം ചൂടുള്ള നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്നും വിശാംശം പുറന്തള്ളുന്നതിനു സഹായകമാണ് 
  • ദഹനത്തെ സഹായിക്കുകയും പിതാ രസ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു 
  • യൂറിക് ആസിഡ് അലിയിച്ചു കളയാനുള്ള കഴിവുള്ളതു കൊണ്ട് തന്നെ നാരങ്ങാ വെള്ളം ശീലമാക്കിയാൽ കൈ കാൽ  മുട്ടുകളിലും സന്ധികളിലുമുള്ള വേദന കുറയും 
  •  ജലദോഷം കുറക്കുന്നതിന് സഹായകമാണ് 
  • നാരങ്ങയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം തലച്ചോറിനെയും ഞരമ്പുകളെയും ഉത്തേജിപ്പിക്കും 
  • ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് നെഞ്ച് രിച്ചിൽ കുറയുന്നതിന് സഹായകമാണ് 
  • മുഖക്കുരു കുറയുന്നതിന്ന് ചര്മത്തില് ചുളിവുകൾ വീഴുന്നത് കുറക്കാനും നാരങ്ങാ വെള്ളം പതിവാക്കുന്നത് ഉത്തമമാണ്
  • നാരങ്ങായിൽ അടങ്ങിയിരിക്കുന്ന സിട്രിക് അമ്ലം കിഡ്നി യിലുണ്ടാകുന്ന കാൽസ്യം ഓക്സലേറ്റ് കല്ലുകൾ അലിയിച്ചു കളയുന്നതിനു സഹായകമാണ്
  •  
    രുചികരവും പോഷകസമൃദ്ധവുമായ നാരങ്ങാ വെള്ളം ഉണ്ടാകുന്ന രീതികൾ 
1 .ആവശ്യമുള്ള വസ്തുക്കൾ ( 3  ഗ്ലാസ് )
നാരങ്ങാ  : 2 എണ്ണം ഇടത്തരം
വെള്ളം :3  ഗ്ലാസ്
പഞ്ചസാര : 3  tsp
ഉപ്പു : 1/ 2  tsp
നാരങ്ങാ നന്നായി പിഴിഞ്ഞെടുക്കുക , ഇതിലേക്ക് പഞ്ചസാരയും , ഉപ്പും ചേർത്ത ഇളക്കി ഉടനെ തന്നെ കുടിക്കുക


2  ആവശ്യമുള്ള വസ്തുക്കൾ ( 3  ഗ്ലാസ് )

നാരങ്ങാ  : 2 എണ്ണം ഇടത്തരം
വെള്ളം :3  ഗ്ലാസ്
വെള്ളം :3  ഗ്ലാസ്
പഞ്ചസാര : 3  tsp
ഉപ്പു : 1/ 2  tsp
പൊതിനയില : ആവശ്യാനുസരണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
കാന്താരിമുളക് :ഒരെണ്ണം
പൊതിനയില , ഇഞ്ചി, കാന്താരി എന്നിവ മിക്സിയിലിട്ട് നന്നായി അര ച്ചെടുക്കുക , ഇത് അരിച്ചെടുത്ത പിഴിഞ്ഞ് വച്ചിരിക്കുന്ന നാരങ്ങാ നീരി ലേക് ഒഴിച്ചു പഞ്ചസാരയും , ഉപ്പും, വെള്ളവും  ചേർത്ത് നന്നായി യോചിപ്പിക്കുക.

................പഞ്ചസാരയ്ക്ക് പകരമായി തേനും ഉപയോഗിക്കാവുന്നതാണ് , കൂടാതെ പച്ചവെള്ളത്തിനു പകരമായി കക്കരി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.........................................
     

    No comments:

    Post a Comment