Friday 16 March 2018

പാഷന്‍ ഫ്രൂട്ട് -ഗുണങ്ങൾ ഒരുപാട് .

 

     
       
പാഷൻ ഫ്രൂട്ട് പാസ്സിഫ്ലോറ കുടുംബത്തിൽ പെടുന്ന ഒരു വള്ളിചെടിയാണ്.പ്രധാനമായും ഭക്ഷ്യ യിനമായി ഉപയോഗിക്കുന്നത് രണ്ടു തരം  പാഷൻ ഫ്രൂട്ട് ആണ് , പർപ്പിൾ  നിറ ത്തിലുള്ളതും മഞ്ഞ നിറ ത്തിലുള്ളതും  കൂടാതെ ഒരു സങ്കര ഇനം ഉണ്ട് കാവേരി ഇത് മേൽ പറഞ്ഞ രണ്ടു ഇനത്തിന്റെയും ക്രോസ്സ് ആണ്
പോഷക മൂല്യം 
പാഷൻ ഫ്രൂട്ട്  അന്നജത്താലും ,കരോട്ടിനാലും,വിറ്റാമിൻ സി യാലും ഇരുമ്പിനാലും സമ്പുഷ്ടമാണ്
 നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ അനുയോജ്യം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍മണ്ണുമിട്ട് കുഴി നിറയ്ക്കണം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. മെയ്ജൂണ്‍ മാസങ്ങളിലും സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലും പൂക്കുന്നതാണ് പാഷന്‍ ഫ്രൂട്ടിന്റെ രീതി. മണ്ണില്‍ നട്ട് ടെറസ്സില്‍ പന്തലിട്ടാല്‍ വീടിനകത്ത്    നല്ല കുളിര്‍മകിട്ടും. ഒപ്പം നല്ല ഉത്പാദനവും.നല്ല തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും..തൈകള്‍ വളര്‍ന്ന് എട്ടു മാസം  കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക.
                          മാനസിക സമ്മർദ്ദം , രക്ത സമ്മർദ്ദം എന്നിവയെ  പ്രതിരോധിക്കാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും. അതുകൊണ്ടുതന്നെ ലോകവിപണിയില്‍ പാഷന്‍ ഫ്രൂട്ടിന് ഡിമാന്‍ഡ് കൂടി വരുന്നു. പാസിഫ്‌ലോറ കുടുംബത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്‌ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദം അകറ്റുന്നതിനും സുഖനിദ്ര പ്രദാനം ചെയ്യുന്നതിനും ഉത്തമമാണ്. ഒപാസിഫ്‌ലോറിന്‍ മാത്രമല്ല റൈസോഫ്‌ളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍ ഫ്രൂട്ടിന്റെ രുചിയും ഗുണവും കൂട്ടുന്നു.
                                    ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍  ഫ്രൂട്ട്. മാത്രമല്ല തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനു മുമ്പായി പറിച്ചെടുത്താല്‍ പുളിക്ക് പകരമായി കറികളില്‍ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേര്‍ത്ത് പാനീയം ഉണ്ടാക്കി കുടിക്കാം. .പാഷന്‍ ഫ്രൂട്ടിന്റെ കാമ്പ്, പഞ്ചസാര, കാന്താരി മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസിന് പ്രത്യേക രുചിയാണ്. മധുരം, ഉപ്പ്, പുളി, എരിവ് എന്നീ നാലു രുചികളും ചേര്‍ന്നു വരുന്ന അപൂര്‍വ്വ സ്വാദാണ് ഈ പാനീയത്തിന്.ഇതിന്റെ ഇല യിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ക്ഷീണമകറ്റുമെന്നു പറയപ്പെടുന്നു
                കൃഷിയിടത്തില്‍ കുമിള്‍ രോഗം തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവക്കുക. രോഗങ്ങളെ ചെറുക്കുന്നതിന് ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ്  മുതലായവ 20 ഗ്രാം/ലിറ്റര്‍ എന്നതോതില്‍ പ്രയോഗിക്കണം. 100 ഗ്രാം/ചെടിക്ക് എന്ന കണക്കില്‍ കുമ്മായം ഉപയോഗിക്കുന്നത് നല്ലതാണ്.  ഫൈറ്റൊഫ്‌ത്തോറ ഫുസേറിയം എന്നി കുമിളുകള്‍ ഉണ്ടാക്കുന്ന വാട്ടരോഗത്തിനെതിരെ ട്രൈക്കോഡെര്മയും സുഡോമോണസും ഫലപ്രദമാണ്.

No comments:

Post a Comment