Sunday 21 January 2018

നടക്കാത്ത സ്വപ്‌നങ്ങൾ

ഇന്നലെ ഞാൻ കണ്ട സ്വപ്നങ്ങളിൽ ഒന്നാമത്തേത് ഒരു ആണ് കാണൽ ചടങ്ങായിരുന്നു , ഞാനും എന്റമ്മയും തിരൂരങ്ങാടിയുള്ള ഏതോ വീട്ടിലേക് ഒരാണു കാണൽ ചടങ്ങിനായി പോയി , ചെറുക്കന്റെ പെങ്ങൾ  വളരെ കാര്യമായിത്തന്നെ ഞങ്ങളെ സൽക്കരിച്ചു , അങ്ങനെ ആണ് കാണൽ ചടങ്ങായി ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരു മുഖത്തിന്റെ നേർത്ത ഒരാവരണം മാത്രമേ എനിക്ക് സ്വപ്നത്തിൽ കാണാൻ കഴിഞ്ഞുളളൂ , ആ ആണ് കാണൽ ചടങ്ങ് അങ്ങനെ ചടങ്ങായിമാത്രം കഴിഞ്ഞു ..ഒരിക്കലും എന്നെ ശോകമൂകയാക്കാതെ 

പിന്നെ ഞാൻ രണ്ടാമത് കണ്ട സ്വപ്നം ഒരു സ്വയം വര പന്തൽ ആണ് , മുല്ലപ്പൂ കൊണ്ട് അലങ്കരിച്ച പന്തലിൽ വരന്റെ വേഷത്തിൽ ഒരുപാട് യുവാക്കൾ , ഞാൻ എന്റെ വരണമാല്യവുമായി അകത്തു കയറി , ആകെ ഒന്ന് നോക്കി , ദാ  ഇരിക്കുന്നു എന്റെ സ്വപനങ്ങളുടെ രാജകുമാരൻ എന്റെ കയ്യിലുള്ള വരണമാല്യം ഞാനവനെ ചാർത്തി , അവന്റെ മിഴികളിൽ ഇമ വെട്ടാതെ ഞാൻ നോക്കിനിന്നു , പിന്നീടുകണ്ടതൊന്നും എന്റെ ഓര്മയിലില്ല , ഉറക്കമെണീറ്റ ഞാൻ എന്തിനോ വേണ്ടി കുറെ അലഞ്ഞു ...

No comments:

Post a Comment