Friday 18 November 2016

മണ്ണ് പരിശോധനക്കായി മണ്ണ് ശേഖരിക്കുന്ന വിധംsoil sample collection





മണ്ണ് പരിശോധനക്കായി മണ്ണ് ശേഖരിക്കുന്ന വിധം

കൃഷിയിടത്തിൽ നിന്നും മണ്ണ് പരിശോധനക്കായി അര ഹെക്ടറിൽ നിന്നും  ഒരു സാമ്പിൾ   എന്ന തോതിലാണ്  മണ്ണെടുക്കേണ്ടത്. ആദ്യമേ മണ്ണെടുക്കാനുദ്ദേശിക്കുന്ന ഭാഗത്തെ പുല്ലു , കരിയില മറ്റു  അവശിഷ്ടങ്ങൾ എന്നിവ ഒരു  സെന്റിമീറ്റർ കനത്തിൽ ചെത്തിമാറ്റണം. മണ്ണെടുക്കാനുദ്ദേശിക്കുന്ന സ്ഥലം അടുത്തിടെ  വളപ്രയോഗം നടത്തിയതോ ,  കമ്പോസ്റ്റ് കുഴി , ചാണക കുഴി തുടങ്ങിയവയുടെ അടുത്ത് നിന്നോ ആവരുത്. മണ്ണെടുക്കുന്നതിനായി സാദാരണ അവലംബിക്കുന്ന ശാസ്ത്രീയ  രീതിയാണ് "V" രീതി. ഈ  രീതിയിൽ മണ്ണെടുക്കുന്നതിനായി ആദ്യമേ 15 സെന്റിമീറ്റർ ആഴത്തിൽ "V" ആകൃതിയിൽ ഒരു കുഴിയെടുക്കണം.  രണ്ടു സൈഡിൽ നിന്നുമായി 2 ഇഞ്ച് കനത്തിൽ മണ്ണ് ചുരണ്ടി  എടുക്കണം. ഇപ്രകാരം കൃഷിടത്തിലെ 3 -4 ഭാഗങ്ങളിൽ നിന്നായി മണ്ണ്  വൃത്തിയുള്ള പോളിത്തീന് കവറിൽ ശേഖരിച്ചു ഒരു പ്ലാസ്റ്റിക് ഷീറ്റിൽ വിരിച്ചു  കല്ലുകൾ , മറ്റുഅ വശിഷ്ടങ്ങൾ എന്നിവ മാറ്റി നാലായി ഭാഗിച്ചു എതിർ ദിശയിൽ വരുന്ന ഭാഗങ്ങൾ ഒഴിവാക്കി വീണ്ടും മണ്ണ് ഒന്ന് ചേർത്ത് നാലാ യി ഭാഗിച്ച എതിർ ദിശയിൽ  കളഞ്ഞു അര- മുക്കാൽ കിലോ ആകുന്നത് വരെ ഇത് ആവർത്തിക്കണം . മണ്ണ് സാമ്പിൾ തണലിൽ വച്ച് ഉണക്കി  നേർത്ത   തരിപ്പയിൽ തരിച്ചെടുത്ത കർഷകന്റെ പേര് , വിളകൾ ,ശേഖരിച്ച തിയ്യതി  എന്നിവ കൃത്യമായി അടയാളപ്പെടുത്തി പരിശോധനക് അയക്കാം. 


No comments:

Post a Comment