Wednesday 16 November 2016

എന്റെ സ്വപനം

എന്റെ സ്വപനം 


എന്റെ കുട്ടിക്കാലം എല്ലാ   മുസ്ലിം വീടുകളിലേത്  പോലെ ബാപ്പ യുടെ വീട്ടിലല്ല . ബാപ്പ വീട്ടുകാരുമായി  ആകെ എനിക്കുള്ള ബന്ധം വാപ്പയുടെ അനിയനും ഒരു പെങ്ങളുടെ മക്കളും മാത്രമാണ് . ആദ്യമായി വാപ്പ  വീടായ വയനാട്ടിൽ പോകുന്നത് എനിക്ക്  ആറു  വയസ്സുള്ളപ്പോൾ ആണ് . അന്ന് തന്നെ എന്റെ താടി മാമൻ ഇല്ലാത്തതുകൊണ്ട്  കരഞ്ഞു തളർന്ന എന്നെ രണ്ടു ദിവസം കൊണ്ട് വാപ്പ  ഉമ്മ വീടായായ മലപ്പുറത്തെ കല്പകഞ്ചേരിയിൽ കൊണ്ട് വിട്ടു .എനിക്ക് ആരെക്കാളും ഇഷ്ടം ഞാൻ താടി കാക്ക എന്ന് വിളിക്കുന്ന എന്റെ രണ്ടാമത്തെ മാമനെ യാണ് . എന്തിലും അവരെ അനുകരിക്കാൻ എനിക്ക് വലിയ ഉത്സാഹം തന്നെയാണ്.
ഈ മാമന്റെ നെഞ്ചി കിടന്ന ഞാൻ വലുതായത് . വട്ട താടിയും, കട്ടിമീശയും , രോമാവൃതമായ ശരീരവും ഉള്ള എന്റെ മാമൻ. ഈ മാമനോടുള്ള അടുപ്പമാവാം വലുതായപ്പോളും വട്ട താടിയും , കട്ടിമീശയും, രോമാവൃതമായ ശരീരവും എന്റെ പുരുഷ സങ്കൽപ്പങ്ങളിൽ മുന്നിട്ടു നിന്നത് .ഇതോടൊപ്പം ഞാൻ ഒരുപാട് ബഹുമാനിക്കുന്ന സ്നേഹിക്കുന്ന എന്റെ വലിയുപ്പയുടെ ഖാദി ഭ്രമവും എന്നെ പിടികൂടി . ഡിഗ്രി ക്കുപടിക്കുമ്പോൾ പൊതുവെ നാണക്കാരിയായ ഞാൻ എങ്ങനെ ഉള്ള ആളെ കല്യാണം കഴിക്കണമെന്നു ടീച്ചർ  ചോദിച്ചപ്പോൾ ഒരു കൂസലും കൂടാതെ ടീച്ചറോട് വട്ടത്താടിയും , കട്ടിമീശയും പിന്നെ കുറെ രോമവുമുള്ള ഖാദി വസ്ത്രം ധരിച്ച ആളുവേണമെന്നു പറഞ്ഞത്. ഇതോടൊപ്പം എന്റെ മാത്രം ഇഷ്ടങ്ങളായ കാടിനെ ഇഷ്ടപ്പെടുന്ന  , ചാപ്രചി കോലം മുടിയും കൂടി ചേർന്നപ്പോ അങ്ങനെ ഒരാൾ ഈ ഭൂമിയിൽ ഉണ്ടാകില്ല എന്ന് പറഞ്ഞു എന്റെ ഫ്രണ്ട്സ് കളിയാക്കുമായിരുന്നു .  . ഇന്നും ഈ  മുപ്പത്തിനാലാം വയസ്സിലും ഇങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല . എഴുപതു  ശതമാനം ഗുണങ്ങളുള്ള ഒരാളെ ഞാൻ കണ്ടെത്തി അപ്പൊ വീട്ടുകാർക് അയാൾ മലയാളി ഒറിജിൻ അല്ല  ........പിന്നേം ഇടക്കെല്ലാം  താടിയുള്ള,ചാപ്രചി മുടിയുള്ള ആളുകളെ കണ്ടിട്ടുണ്ട് പക്ഷെ പൊക്കം കുറഞ്ഞ എന്നെ അവർക്കാർക്കും ഇഷ്ടായില്ല. വളരെ നാളുകൾക്ക് ശേഷം രണ്ടു ദിവസം മുൻപ് എന്റെ സ്വപനത്തിൽ അവൻ വന്നു വട്ട താടിയും  , കോലം മുടിയും, നിറയെ രോമവുമുള്ള എന്റെ കരടിക്കുട്ടൻ....... 


No comments:

Post a Comment