Wednesday 16 November 2016

ഏഴിലംപാല പൂക്കാതിരുന്നെങ്കിൽ

ഏഴിലംപാല പൂക്കാതിരുന്നെങ്കിൽ 


വിരസമായ എന്റെ തീവണ്ടി യാത്രകളെ ആസ്വാദ്യകരമാക്കിയത്  അവന്റെ വരവാണ് .ഞാനവനെ ആദ്യമായി കാണുന്നത്  എടീ ലവൻ ഏതാടീ മെഡിക്കൽ  റപ്പ്  ബാഗും പിടിച്ചു നമ്മുടെ സ്വർഗത്തിൽ എന്ന എന്റെ സഹപ്രവർത്തകയുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.ഉം .... ഞാനും നോക്കി അതെ അവനിവിടെന്ത് കാര്യം .പിന്നേം അവനെ കുറിച്ച എന്തൊക്കെയോ പറഞ്ഞു .ക്യാന്റീനിൽ പോയി ഉപ്പുമാവ് മായി പട  വെട്ടുമ്പോൾ ദേണ്ടെ പിന്നേം ലവൻ .പട കഴിഞ്ഞു പരീക്ഷണ ശാല സമുച്ചയത്തിൽ എത്തിയപ്പോൾ അവിടെ എന്റെ സീറ്റിൽ ലവൻ. പിന്നീടെപ്പൊഴേ അറിയാതെ ഒരുപാട് അടുത്തു .ഒരു കൂട്ടുകാരനോ , സഹോദരനോ അതോ അതിനുമപ്പുറം എന്തെല്ലാമോ ആയവൻ . എന്നെ കൊച്ചു ആന്റീ എന്ന് വിളിക്കുമെങ്കിലും എന്നും ഞാനവന് കൊചു  മാത്രമായിരുന്നു.അങ്ങനെ എപ്പോളോ ഞാൻ തീവണ്ടി യാത്രയും ഇഷ്ടപ്പെട്ടു തുടങ്ങി .ഒരിക്കൽ ഒരു തീവണ്ടി യാത്രയിൽ പാലപ്പൂ മാനമാണെന്നറിയാതെ ഹായി !നല്ല മണമെന്നു പറഞ്ഞപ്പോൾ എടീ കൊച്ചു യക്ഷീ അത് പാലപ്പൂമണമാണെന്നു പറഞ്ഞു തന്നതും അവൻ. പിന്നീടെന്നും സപ്ത ഭാഷ സംഗമ ഭൂമിയിൽ നിന്നും തുഞ്ചന്റെ മണ്ണിലേക്കുള്ള എന്റെ ട്രെയിൻ യാത്രയിൽ ഒരു പടച്ചട്ടയായി അവനുണ്ടാകുമായിരുന്നു.ഇന്ന് സപ്ത ഭാഷ സംഗമ ഭൂമി വിട്ടു രണ്ടു പേരും വീര പഴശ്ശിയുടെ ഭൂമിയിലുണ്ട്.ചിലപ്പോഴെങ്കിലും ചുരമിറങ്ങാൻ തുടങ്ങുമ്പോൾ പാലാ പൂത്തിട്ടുണ്ടാകും .പലപ്പോഴും ഒരുമിച്ച്  ആസ്വസിദിച്ചിട്ടുണ്ട് പാലപ്പൂമണം .ഇനി ഒരിക്കലും ഒരുമിച്ചൊരു പാലപ്പൂമണം ആസ്വദിക്കാനാവില്ല.ഇപ്പൊ ഈ നിമിഷം ഇനി പാലാ പൂക്കാതിരുന്നെങ്കിലെന്നു വല്ലാതെ ആശിച്ചു പോകുന്നു. 

1 comment:

  1. വീണ്ടും ഏഴിലം പാല പൂക്കാൻ തുടങ്ങിയിരിക്കുന്നു .......

    ReplyDelete