Thursday 17 November 2016

NAIP ന്റെ അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം -രണ്ടു

NAIP ന്റെ  അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ 


ഭാഗം -രണ്ടു

cover crop അഥവാ ആവരണ വിള 

എന്റെ കൊച്ചു ഡോക്ടർ സാമ്പത്തിക ശാസ്ത്ര ഡോക്ടർ ആണ് . പാവത്തിന് കൃഷിയുമായി പുല ബന്ധം പോലും ഇല്ല..പക്ഷെ നയിപ്പിൽ കൃഷിയുമായി ബന്ധ പ്പെട്ട കാര്യങ്ങളും പിൽക്കാലത്തു അവൾ വളരെ മനോഹരമായി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്..ജോലിക്ക് കയറി രണ്ടാഴ്ച കഴിഞ്ഞപ്പോൾ   ദൈവ ഭക്തനായ ഞങ്ങളുടെ സർ പ്രൊജക്റ്റ് പ്രൊപോസൽ വായിക്കാൻ തന്നു .രാത്രി  വളരെ ശുഷ്കാന്തിയോടെ വായിച്ചു . ആദ്യ തവണ വായിച്ചപ്പോൾ തന്നെ ഒരുവിധം കാര്യങ്ങൾ എല്ലാം എനിക്ക് പിടി കിട്ടി . മുൻപ് ഞാൻ ജോലി ചെയ്തിരുന്ന എം . സ് . സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നിന്നും ലഭിച്ച അനുഭവ ജ്ഞാനം തന്നെ കാരണം. ആകെ അത്ഭുതം ഇത്രേം കോടികൾ എങ്ങനെ ചിലവാകും എന്നതിൽ മാത്രമായിരുന്നു.

ഒരു തവണ വായിച്ച കഴിഞ്ഞ എന്റെ കൊച്ചു ഡോക്ടർ എന്നോടൊരു ചോദ്യം എടീ ഈ ആവരണ വിള  എന്നാലെന്താ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു എടീ തെങ്ങിൽ ചുവട്ടിൽ അവർണ വിലയായി പയർ വർഗ ചെടികൾ നാടും ഇത് പൂക്കും മുൻപ് പിഴുതെടുത്ത തടത്തിൽ ഇട്ടാൽ നൈട്രജൻ കിട്ടും . അതിനു വേണ്ടിയാ ചെയ്യുന്നത്..അവൾക് ആകെ അറിയാവുന്നത് cover = കൂട്ട , crop =മുറിക്കുക   ഇത് മാത്രം അറിയാവുന്ന അവൾക് ഞാൻ ഇങ്ങനെ പറഞ്ഞത് ഒന്നും മനസ്സിലായില്ല.അവൾ വിചാരിച്ചത് അവൾക് മനസ്സിലാക്കരുത് എന്ന് വച്ച ഞാൻ പറഞ്ഞു കൊടുക്കുന്നത് ആണെന്ന .പോകെ പോകെ അവൾക് കോവേർക്രോപ് , നൈട്രജൻ , ഫോസ്ഫറസ്, പോറ്റാസിയം എല്ലാം മനസ്സിലായി.

അവർണ വിലയായി കുറ്റിപ്പയർ ആണ്  കൊടുക്കുന്നത്.തെങ്ങിന്റെ എണ്ണം നോക്കി അളന്നു വേണം കൊടുക്കാൻ കൂടുതലായും കേക്ക് കളുടെ നാട്ടുകാരനായ ഡ്രൈവർ ആണ് ഞങ്ങളുടെ കൂടെ വരാറ്. എന്റെ ഡോക്ടറെന്ന മോളേം അയാൾക്കിഷ്ടല്ല. അവർ ഉള്ളപ്പോൾ ഒന്നും മിണ്ടുകയോ സഹായിക്കുകയോ ഇല്ല. NSC കോയമ്പത്തൂരെ നിന്നും കൊണ്ട് വരുന്ന വിത്തിൽ  രാസ കീടനാശിനി ധാരാളം ഉണ്ടാകും .    മുഴുവൻ കൊടുത്തു കഴിയുമ്പലേക്കും കണ്ണും മൂക്കും മുഖവും നീറിപ്പുകയു൦ . എന്നാലും ആരെയെങ്കിലും ഏൽപ്പിച്ച പോകാൻ ഞങ്ങളുടെ മനസാക്ഷി അനുവദിക്കില്ല.
പക്ഷെ കേക്കിന്റെ നാട്ടുകാരാണ് ഞാൻ ഒറ്റക് ആണേൽ നീ മാറിനില്ക് ഞാൻ ചെയാം എന്ന് പറഞ്ഞു ഒത്തിരി സഹായിക്കും. എന്നോടു വാ തോരാതെ സംസാരിക്കും. ഇത് പറഞ്ഞ എല്ലാരും എന്നെ ഒരുപാട് കളിയാക്കും നീ അയാൾക് എന്ത് കൈ വിഷ മാണ്
കൊടുത്തത് എന്ന് .

 

തുടരും ............

No comments:

Post a Comment