Wednesday 30 November 2016

NAIP project അഥവാ നയിപ്പിന്റെ(NAIP) പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം 1

                             NAIP project   അഥവാ നയിപ്പിന്റെ(NAIP) പ്രൊജക്റ്റ് ഓർമ്മകൾ 


                                                                         ഭാഗം 1 

ഞാൻ ഇതുവരെ യുള്ള എന്റെ ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും ആസ്വദിച്ചത് സി . പി. ക്രി (  CP-CRI)എന്ന് ഞങ്ങൾ ഓമനപേരിട്ടിരിക്കുന്ന കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിലെ  (CPCRI ) NAIP  യുടെ സഹായത്താൽ നടപ്പിലാക്കിയ 'നയിപ്പിന്റെ 'പ്രോജെക്ടിലാണ് .ശരിക്കും ഞങ്ങൾ അതിൽ നടപ്പിലാക്കിയിരുന്നു കാര്യങ്ങൾ വല്യ ഒരു നയിപ്പ് തന്നെയായിരുന്നു. .500  തെങ്ങു കർഷകരും ഞങ്ങൾ എട്ടു മുതിർന്ന ഗവേഷകരും ഞങ്ങളെ വരച്ച വര്ക്ക് നിർത്താൻ കെൽപ്പുള്ള സ്നേഹനിധികളായ എട്ടു മുതിർന്ന ശാസ്ത്രഞ്ജരും  . ഇടക്ക് തെങ്ങു പുരയിൽ വച്ചുള്ള  വിസ്താരവും തുടർന്നുള്ള വല്ലാത്ത ഒരിതും എല്ലാം കൂടി ആകെ കൂടി പൊടിപൂരമാ നയിപ്പ്. തെങ്ങുപുരയിൽ വച്ചുള്ള ചിക്കി ചികഞ്ഞുള്ള വിസ്താരത്തിൽ ഒരിക്കലും നിൽക്കേണ്ടി വന്നിട്ടില്ലെങ്കിലും കൂട്ടത്തിൽ ഗാംഭീര്യ ശബ്ധത്തിനുടമയായ എന്റെ പ്രിയ ശാസ്ത്രജ്ഞൻ നിന്നേം വിസ്തരിക്കാനോ നീ എന്തിനാ വിറക്കുന്നത് എന്നൊക്കെ ചോദിച്ച വിറപ്പിക്കുമായിരുന്നു  ശരിക്കും തെങ്ങുപുരയിലെ മീറ്റിംഗ് ദിവസം ചത്ത് പോകാനാണു തോന്നാറ്.
ശാത്രന്ജരിൽ എന്നെ ഏറെ സ്വാധീനിച്ചത് ഗാംഭീര്യ ശബ്ദത്തിനുടമയും പിന്നെ എന്നെ വർക്ക് ഹോളിക് ആക്കി മാറ്റിയ കഠിനാധ്വാനിയായ ഞങ്ങൾ സുബു   സർ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സാറുമാണ്.ആദ്യമായി രാസവളം കാണുന്നതും സ്പേസിങ് എന്ന് കേൾക്കുന്നതും നയിപ്പിൽ, വച്ചാണ്.അതിരാവിലെ അതുവരെ കേൾക്കാത്ത കാസർകോടൻ ഗ്രാമങ്ങളിലേക് ഒരോട്ടമാണ്.ആദ്യമൊക്കെ ഇഞ (മുസ്ലിം) ആയത് കൊണ്ട്  ഒരുതുള്ളി വെള്ളം പോലും കിട്ടാതിരുന്നിട്ടുണ്ട്. ഒരു ദിവസം നടന്നു തളർന്ന എനിക്ക് പി.സി  മുത്തുവേട്ടന്റെ ഭാര്യ ചൂടുള്ള കഞ്ഞി വെള്ളത്തിൽ നാരങ്ങാ അച്ചാർ ഇട്ടു തന്നു ആഹഹാ അതിന്റെ ഒരു രുചി.ഓർക്കുമ്പോൾ നാക്കിൽ  വെള്ളമൂറുന്ന.  
ആദ്യമായി വെളിച്ചപ്പാടിനെ അടുത്തു കാണുന്നതും അങ്ക കോഴികളെ കാണുന്നതും, തെയ്യം കാണുന്നതും  ഇവിടെ വച്ചാണ്. പോക പോകെ നയിപ്പ് ജീവിതത്തിന്റെ ഒരു ഭാഗമായി. .ഒരുപാട് ശാസ്ത്രം പഠിച്ചു ജീവിതം പഠിച്ചു . ഔലിയാന്റെ പൊരേലെ ക്വാർട്ടേഴ്സിൽ എനിക്കെന്നും അമ്മായി അമ്മയുടെ സ്ഥാനമായിരുന്നു . ഈ പട്ടം എനിക്ക് തന്നത് എന്റെ കൊച്ചു ഡോക്ടർ ആണ്. എന്റെ ക്ലീനിംഗിലെ മടിയും കുക്കിങ്ലെ സാമർത്യവും കൊണ്ട് കിട്ടിയതാണ്. സഹമുറിയകളായി പലരും വന്നെങ്കിലും ആദ്യ ദിവസം ഞാൻ പ്രേതമാണോ എന്നറിയാൻ എന്നെ നുള്ളി നോക്കിയ എന്റെ കൊച്ചു ഡോക്ടറെ ആണ് എനിക്ക് ഏറെ ഇഷ്ടം.


No comments:

Post a Comment