Thursday, 24 November 2016

ormaഓർമ്മ

ഓർമ്മ 

പാലെഥ് സ്കൂൾ ഒരുപാട് കുഞ്ഞു കുഞ്ഞു ഓർമ്മകൾ സമ്മാനിച്ച എന്റെ പള്ളിക്കൂടം. വർധക്യത്തിലെത്തിയ  എന്റെ പള്ളിക്കൂടത്തിൽ നാലാം തരം വരെ മാത്രമേ ഉള്ളു.അതും തമ്മിൽ പരിചയമുള്ള ആദ്യപകരും കൂട്ടുകാരും മാത്ര0 .അതിന്റെ ബലത്തിലാവണം ഉമ്മയെ പറ്റിചു മിക്ക ദിവസങ്ങളിലും രണ്ടു ഷഡിയും ഇട്ടു സ്കൂളിൽ പോകുന്നത്.11 മണിക്ക് കളിയ്ക്കാൻ വിടുന്നത് കുളിക്കാൻ വിടുന്നതാക്കി മാറ്റും.വാതിലിലോടെ പുറത്തു ഇറങ്ങാതെ ജനൽ വഴി ചാടി പൂഴിക്കുളത്തിൽ ചാടാൻ പോകും.ഉടുപ്പെല്ലാം ഊറി കരയിൽ വച്ച്  ഷഡി   ഒരു കൂട്ട ചാട്ടം .  ആൺകുട്ടികളും പെണ്കു്ട്ടികളും ഒരുമിച്ച് . ആരും അറിയാതെ കുളിയും കഴിഞ്ഞു ചേമ്പിലയിൽ പരൽ മീനും പിടിച്ച ടീച്ചർ കാണാതെ ക്ലാസ്സിലെ മാന്തറയിൽ കുഴിയുണ്ടാക്കി അതിൽ മീനിനെ വിട്ട് വൈകുന്നേരം വീട്ടിൽ കൊണ്ടുപോകും.എല്ലാം വെറും ഓര്മ . ഇന്ന് പൂഴിക്കുളവുമില്ല ആൺ പേന കൂട്ടുമില്ല.

No comments:

Post a Comment