Wednesday 30 November 2016

NAIP ന്റെ അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം 3

NAIP ന്റെ  അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ 


                                             ഭാഗം 3 



നാളെ ആന്ധ്രായിൽ നിന്നും ഗജേന്ദ്ര (ഒരിനം ചേന) എത്തും സബ്ബ് സിറിന്റെ ഈ വാക്കുകൾ ഞങ്ങുടെ ശുഷ്‌ കാന്തി കൂട്ടി .സീമതം ഫാർമേഴ്‌സ് നല്ലത് നല്ലത് തന്നെ കിട്ടണം എന്ന സ്വാർത്ഥതയാവാം  ഓരോരുത്തരും അവരവരുടെ ഫാർമേഴ്സണുള്ളത് ഇറക്കാൻ പോകാം എന്ന് തീരുമാനിച്ചത് പുറമെ നിന്നും ടാറ്റ സുമോ വിളിച്ച ഞങ്ങൾ അതിൽ കയറിപ്പറ്റി മുന്നിൽ സുമോ പുറകിൽ ചേന വഹിച്ച കൊണ്ടുള്ള നാഷണൽ പെര്മിറ്റി ലോറി . സമായം രാത്രയ്‌ ഏഴു കഴിഞ്ഞു എട്ടു കഴിഞ്ഞു  ഒന്പതിനോടടുക്കുന്നു പൊയിനാച്ചി എത്തി  എനിക്ക് ആധി  കൂടി കൂടി വന്നു ഞാനെന്റെ കർഷക ഗ്രൂപ്പിന്റെ സെക്രെട്ടറി രാമചന്ദ്രേട്ടനെ വിളിച്ചു " രാമകൃഷ്‌ണേട്ട  ഞാൻ സി പി സി ആർ  ഐ  നിന്നും ആസിയ ആന്നെ ഞങ്ങൾ രാത്രി ഒരു പത്തു പത്തര ആകുമ്പോൾ  അവിടെയെത്തും ആരോഗ്യമുള്ള മൂന്നു നാലു ചെറുപ്പക്കാരെ റെഡി ആക്കി നിർത്തണം വയസ്സന്മാർ വേണ്ട:" ഇത്രേം പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത്തതും അതുവരെ ഉണ്ടായിരുന്ന നിശബ്തത ഭേദിച്ച കൊണ്ട് കൂട്ട ചിരി യുയർന്നു.എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ അന്തം വിട്ടു നിന്ന്  പിന്നെ ഞങ്ങളുടെ പ്രിയകൂട്ടുകാരി വയസായാലും എല്ലാരും അവളെ മോൾ എന്ന് വിളിക്കണമെന്ന് ആഗ്രഹത്താൽ പേരിന്റെ അവസാനം ഒരു മോൾ ഉള്ളവൾ അത് വിവരിച്ചു അമ്മെ ഞാൻ.....



ഒട്ടുമിക്ക ക്ലസ്റ്ററിലും ചേനയിറക്കി ഞങ്ങളുടെ മോളുടെ വീട്ടിലെത്തിയപ്പോൾ ഞങ്ങളുടെ ഹിറ്‌ലർ കണ്ണേട്ടൻ മുഖം വീർപ്പിചു എന്നോട് മാത്രം കോപിചു എന്നെ തിന്നാൻ വരുന്നു.എന്നും ഹിറ്‌ലർ അങ്ങനെ തന്നെയാണ് ആരോടെങ്കിലുമുള്ള ദേശ്യവും സങ്കടവും എന്നോട് തീർക്കും. അതുപോലെ കൂട്ടത്തിൽ പലരുടേം കെട്ടിയോന്മാർ തരായിക്കിടന്നതും ഗജേന്ദ്രയുടെ പേരിലാണ്.





തുടരും ........




NAIP project അഥവാ നയിപ്പിന്റെ(NAIP) പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം 1

                             NAIP project   അഥവാ നയിപ്പിന്റെ(NAIP) പ്രൊജക്റ്റ് ഓർമ്മകൾ 


                                                                         ഭാഗം 1 

ഞാൻ ഇതുവരെ യുള്ള എന്റെ ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും ആസ്വദിച്ചത് സി . പി. ക്രി (  CP-CRI)എന്ന് ഞങ്ങൾ ഓമനപേരിട്ടിരിക്കുന്ന കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിലെ  (CPCRI ) NAIP  യുടെ സഹായത്താൽ നടപ്പിലാക്കിയ 'നയിപ്പിന്റെ 'പ്രോജെക്ടിലാണ് .ശരിക്കും ഞങ്ങൾ അതിൽ നടപ്പിലാക്കിയിരുന്നു കാര്യങ്ങൾ വല്യ ഒരു നയിപ്പ് തന്നെയായിരുന്നു. .500  തെങ്ങു കർഷകരും ഞങ്ങൾ എട്ടു മുതിർന്ന ഗവേഷകരും ഞങ്ങളെ വരച്ച വര്ക്ക് നിർത്താൻ കെൽപ്പുള്ള സ്നേഹനിധികളായ എട്ടു മുതിർന്ന ശാസ്ത്രഞ്ജരും  . ഇടക്ക് തെങ്ങു പുരയിൽ വച്ചുള്ള  വിസ്താരവും തുടർന്നുള്ള വല്ലാത്ത ഒരിതും എല്ലാം കൂടി ആകെ കൂടി പൊടിപൂരമാ നയിപ്പ്. തെങ്ങുപുരയിൽ വച്ചുള്ള ചിക്കി ചികഞ്ഞുള്ള വിസ്താരത്തിൽ ഒരിക്കലും നിൽക്കേണ്ടി വന്നിട്ടില്ലെങ്കിലും കൂട്ടത്തിൽ ഗാംഭീര്യ ശബ്ധത്തിനുടമയായ എന്റെ പ്രിയ ശാസ്ത്രജ്ഞൻ നിന്നേം വിസ്തരിക്കാനോ നീ എന്തിനാ വിറക്കുന്നത് എന്നൊക്കെ ചോദിച്ച വിറപ്പിക്കുമായിരുന്നു  ശരിക്കും തെങ്ങുപുരയിലെ മീറ്റിംഗ് ദിവസം ചത്ത് പോകാനാണു തോന്നാറ്.
ശാത്രന്ജരിൽ എന്നെ ഏറെ സ്വാധീനിച്ചത് ഗാംഭീര്യ ശബ്ദത്തിനുടമയും പിന്നെ എന്നെ വർക്ക് ഹോളിക് ആക്കി മാറ്റിയ കഠിനാധ്വാനിയായ ഞങ്ങൾ സുബു   സർ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സാറുമാണ്.ആദ്യമായി രാസവളം കാണുന്നതും സ്പേസിങ് എന്ന് കേൾക്കുന്നതും നയിപ്പിൽ, വച്ചാണ്.അതിരാവിലെ അതുവരെ കേൾക്കാത്ത കാസർകോടൻ ഗ്രാമങ്ങളിലേക് ഒരോട്ടമാണ്.ആദ്യമൊക്കെ ഇഞ (മുസ്ലിം) ആയത് കൊണ്ട്  ഒരുതുള്ളി വെള്ളം പോലും കിട്ടാതിരുന്നിട്ടുണ്ട്. ഒരു ദിവസം നടന്നു തളർന്ന എനിക്ക് പി.സി  മുത്തുവേട്ടന്റെ ഭാര്യ ചൂടുള്ള കഞ്ഞി വെള്ളത്തിൽ നാരങ്ങാ അച്ചാർ ഇട്ടു തന്നു ആഹഹാ അതിന്റെ ഒരു രുചി.ഓർക്കുമ്പോൾ നാക്കിൽ  വെള്ളമൂറുന്ന.  
ആദ്യമായി വെളിച്ചപ്പാടിനെ അടുത്തു കാണുന്നതും അങ്ക കോഴികളെ കാണുന്നതും, തെയ്യം കാണുന്നതും  ഇവിടെ വച്ചാണ്. പോക പോകെ നയിപ്പ് ജീവിതത്തിന്റെ ഒരു ഭാഗമായി. .ഒരുപാട് ശാസ്ത്രം പഠിച്ചു ജീവിതം പഠിച്ചു . ഔലിയാന്റെ പൊരേലെ ക്വാർട്ടേഴ്സിൽ എനിക്കെന്നും അമ്മായി അമ്മയുടെ സ്ഥാനമായിരുന്നു . ഈ പട്ടം എനിക്ക് തന്നത് എന്റെ കൊച്ചു ഡോക്ടർ ആണ്. എന്റെ ക്ലീനിംഗിലെ മടിയും കുക്കിങ്ലെ സാമർത്യവും കൊണ്ട് കിട്ടിയതാണ്. സഹമുറിയകളായി പലരും വന്നെങ്കിലും ആദ്യ ദിവസം ഞാൻ പ്രേതമാണോ എന്നറിയാൻ എന്നെ നുള്ളി നോക്കിയ എന്റെ കൊച്ചു ഡോക്ടറെ ആണ് എനിക്ക് ഏറെ ഇഷ്ടം.


മോഹം

മോഹം 


വെറുത്തു  തുടങ്ങിയ  എന്റെ ജീവിതത്തെ ഒരുപാടൊരുപാട് ഞാൻ സ്നേഹിച്ചുതുടങ്ങി. എന്റെ ദിന രാത്രങ്ങൾ നിനക്ക് വേണ്ടി  ഞാൻ മാറ്റിവച്ചു. നീ എനിക്കൊരു പ്രതിക്ഷയാണ്. ലോകത്തിന്റെ   ഏതു കോണിലായിരുന്നാലും  നിന്റെ  ശ്വാസവും എന്നിലേക്കെത്തുന്നു.നിന്റെ ഗന്ധം ഒരു അൻപതു  മീറ്റർ അകലെ നിന്നും എന്റെ  നാസാദ്വാരങ്ങൾ തുളച്ചു എന്റെ ആത്മാവിലെത്തുന്നു. ഒരിക്കൽ  ഞാനത് പരീക്ഷിച്ചു നീ എവിടെ?   ഡീ  ഞാനീ വിടുണ്ടെന്നു നീ പറഞ്ഞതും ഞാൻ ഞെട്ടി. വീണ്ടും ഒരു ദിവസം നിന്റെ ഗന്ധം !ഞാൻ നാസിക തുറന്നു  പിടിച്ചു അടുത് എ വിടെയോ ഉണ്ടല്ലോ .. അഞ്ചു മിന്റ് കഴിഞ്ഞു നീ എന്നെ വിളിച്ചു അമ്മോ  ഞാൻ അമ്പരന്നു .  ഒരു കട്ടൻ  ചായയുടെ ഊർജ്ജസ്വലതയും  ചോക്ലേറ്റ് പോലെ  മധുരവുമുള്ള എന്റെ ഓർമ്മകൾ ഒരിക്കലും നേർത്ത് പോകാതിരിക്കട്ടെ. നീ എന്നത് ഡിസംബറിലെ പുലർകാല മഞ് പോലെ തണുപ്പേകുന്ന ഒരനുഭൂതിയാണ് . ....................

Monday 28 November 2016

Daiva doodanദൈവ ദൂദന്

ദൈവ ദൂദന് 

ജീവിതത്തോട് തന്നെ വിരക്തി തോന്നി ഞാന്  എന്നെ തന്നെ വെറുത്ത തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവില പലവട്ട, ആത്മഹത്യയെ കുറിച്ച് ചിന്ധിച്ചു കൊണ്ടിരുന്ന സമയം. എങ്ങനെ മരിക്കണം തൂങ്ങിമരിക്കാനോ, അതോ വിഷം കഴിക്കണോ അതോ ഗ്യാസ് സിലിണ്ടർ തുറന്നിടാനോ ..... പക്ഷെ എല്ലാ രീതിയിലും മനസ്സ് പാകപ്പെട്ടിട്ടില്ലാത്ത കൊണ്ടാവണം ആത്മഹത്യ വേണ്ട ... മോക്ഷം തേടി ഒരു യാത്ര  പോകാം ... വീട്ടില്  പറഞ്ഞു 'അമ്മ കണ്ണുരുട്ടി ,  അച്ഛന് എന്റെ ഇഷ്ടം നോക്കാതെ കല്യാണം കഴിപ്പിച്ചു വിടുമെന്ന് പറഞ്ഞു അനിയന് പേടിപ്പിച്ചു  ഇന്നത്തെ ലോകത്തിലെ അപ്രിയ സത്യ കഥകള് പറഞ്ഞു, നാത്തൂന് പറഞ്ഞു നിനക്കെന്തൊ പറ്റീട്ടുണ്ട് .ഈ നിന്നെയല്ല എനിക്ക് വേണ്ടത് . മോനൂസ് പറഞ്ഞു അമ്മായി വേണ്ട .. ആകപ്പാടെ വീട്ടിൽ പുകിലായി. മോക്ഷം തേടിയുള്ള യാത്രയും ഉപേക്ഷിച്ചു. മരവിച്ച മനസ്സുമായി പരീക്ഷണത്തില്  മുഴുകാമെന്നുറചു. ഉറച്ചിരിക്കാനാവുന്നില്ല.ഈയിടക്കാന് എവിടെന്നോ ദൈവദൂതൻ  പ്പോലെ ഒരാള്  എന്റെ മുന്നിൽ വന്നത്. അല്ല ശരിക്കും ദൈവ ദൂതൻ തന്നെ.വളരെ കുറഞ്ഞ സമയത്തിനുള്ളില്  തന്നെ എന്തോ ഒരോര്ജ്ജം കിട്ടിയ പോലെ. എന്തോ പറയുന്നതിനിടക് തന്റെ ഈ മാനസികാവസ്ഥ മാറി റീലാക്സിഡ് ആകാൻ താനൊരു യാത്ര പോകേടോ ....ഇത് ശരിക്കും ഏറ്റു .ഞാന്  പോയി ഒരു വലിയ യാത്ര  എന്റെ സ്വപ്നങ്ങളുടെ ഖനി തേടിയുള്ള യാത്ര ... ഈ യാത്ര എന്നവസാനിക്കുമെന്നു അറിയില്ല. എന്നാലും ദൈ വദൂതനെ നയിച്ചാലും ഇനിയുമെന്നെ ജീവിതത്തിലേക്കു....

Thursday 24 November 2016

ormaഓർമ്മ

ഓർമ്മ 

പാലെഥ് സ്കൂൾ ഒരുപാട് കുഞ്ഞു കുഞ്ഞു ഓർമ്മകൾ സമ്മാനിച്ച എന്റെ പള്ളിക്കൂടം. വർധക്യത്തിലെത്തിയ  എന്റെ പള്ളിക്കൂടത്തിൽ നാലാം തരം വരെ മാത്രമേ ഉള്ളു.അതും തമ്മിൽ പരിചയമുള്ള ആദ്യപകരും കൂട്ടുകാരും മാത്ര0 .അതിന്റെ ബലത്തിലാവണം ഉമ്മയെ പറ്റിചു മിക്ക ദിവസങ്ങളിലും രണ്ടു ഷഡിയും ഇട്ടു സ്കൂളിൽ പോകുന്നത്.11 മണിക്ക് കളിയ്ക്കാൻ വിടുന്നത് കുളിക്കാൻ വിടുന്നതാക്കി മാറ്റും.വാതിലിലോടെ പുറത്തു ഇറങ്ങാതെ ജനൽ വഴി ചാടി പൂഴിക്കുളത്തിൽ ചാടാൻ പോകും.ഉടുപ്പെല്ലാം ഊറി കരയിൽ വച്ച്  ഷഡി   ഒരു കൂട്ട ചാട്ടം .  ആൺകുട്ടികളും പെണ്കു്ട്ടികളും ഒരുമിച്ച് . ആരും അറിയാതെ കുളിയും കഴിഞ്ഞു ചേമ്പിലയിൽ പരൽ മീനും പിടിച്ച ടീച്ചർ കാണാതെ ക്ലാസ്സിലെ മാന്തറയിൽ കുഴിയുണ്ടാക്കി അതിൽ മീനിനെ വിട്ട് വൈകുന്നേരം വീട്ടിൽ കൊണ്ടുപോകും.എല്ലാം വെറും ഓര്മ . ഇന്ന് പൂഴിക്കുളവുമില്ല ആൺ പേന കൂട്ടുമില്ല.

Friday 18 November 2016

മണ്ണ് പരിശോധനക്കായി മണ്ണ് ശേഖരിക്കുന്ന വിധംsoil sample collection





മണ്ണ് പരിശോധനക്കായി മണ്ണ് ശേഖരിക്കുന്ന വിധം

കൃഷിയിടത്തിൽ നിന്നും മണ്ണ് പരിശോധനക്കായി അര ഹെക്ടറിൽ നിന്നും  ഒരു സാമ്പിൾ   എന്ന തോതിലാണ്  മണ്ണെടുക്കേണ്ടത്. ആദ്യമേ മണ്ണെടുക്കാനുദ്ദേശിക്കുന്ന ഭാഗത്തെ പുല്ലു , കരിയില മറ്റു  അവശിഷ്ടങ്ങൾ എന്നിവ ഒരു  സെന്റിമീറ്റർ കനത്തിൽ ചെത്തിമാറ്റണം. മണ്ണെടുക്കാനുദ്ദേശിക്കുന്ന സ്ഥലം അടുത്തിടെ  വളപ്രയോഗം നടത്തിയതോ ,  കമ്പോസ്റ്റ് കുഴി , ചാണക കുഴി തുടങ്ങിയവയുടെ അടുത്ത് നിന്നോ ആവരുത്. മണ്ണെടുക്കുന്നതിനായി സാദാരണ അവലംബിക്കുന്ന ശാസ്ത്രീയ  രീതിയാണ് "V" രീതി. ഈ  രീതിയിൽ മണ്ണെടുക്കുന്നതിനായി ആദ്യമേ 15 സെന്റിമീറ്റർ ആഴത്തിൽ "V" ആകൃതിയിൽ ഒരു കുഴിയെടുക്കണം.  രണ്ടു സൈഡിൽ നിന്നുമായി 2 ഇഞ്ച് കനത്തിൽ മണ്ണ് ചുരണ്ടി  എടുക്കണം. ഇപ്രകാരം കൃഷിടത്തിലെ 3 -4 ഭാഗങ്ങളിൽ നിന്നായി മണ്ണ്  വൃത്തിയുള്ള പോളിത്തീന് കവറിൽ ശേഖരിച്ചു ഒരു പ്ലാസ്റ്റിക് ഷീറ്റിൽ വിരിച്ചു  കല്ലുകൾ , മറ്റുഅ വശിഷ്ടങ്ങൾ എന്നിവ മാറ്റി നാലായി ഭാഗിച്ചു എതിർ ദിശയിൽ വരുന്ന ഭാഗങ്ങൾ ഒഴിവാക്കി വീണ്ടും മണ്ണ് ഒന്ന് ചേർത്ത് നാലാ യി ഭാഗിച്ച എതിർ ദിശയിൽ  കളഞ്ഞു അര- മുക്കാൽ കിലോ ആകുന്നത് വരെ ഇത് ആവർത്തിക്കണം . മണ്ണ് സാമ്പിൾ തണലിൽ വച്ച് ഉണക്കി  നേർത്ത   തരിപ്പയിൽ തരിച്ചെടുത്ത കർഷകന്റെ പേര് , വിളകൾ ,ശേഖരിച്ച തിയ്യതി  എന്നിവ കൃത്യമായി അടയാളപ്പെടുത്തി പരിശോധനക് അയക്കാം. 


Thursday 17 November 2016

NAIP ന്റെ അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം -രണ്ടു

NAIP ന്റെ  അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ 


ഭാഗം -രണ്ടു

cover crop അഥവാ ആവരണ വിള 

എന്റെ കൊച്ചു ഡോക്ടർ സാമ്പത്തിക ശാസ്ത്ര ഡോക്ടർ ആണ് . പാവത്തിന് കൃഷിയുമായി പുല ബന്ധം പോലും ഇല്ല..പക്ഷെ നയിപ്പിൽ കൃഷിയുമായി ബന്ധ പ്പെട്ട കാര്യങ്ങളും പിൽക്കാലത്തു അവൾ വളരെ മനോഹരമായി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്..ജോലിക്ക് കയറി രണ്ടാഴ്ച കഴിഞ്ഞപ്പോൾ   ദൈവ ഭക്തനായ ഞങ്ങളുടെ സർ പ്രൊജക്റ്റ് പ്രൊപോസൽ വായിക്കാൻ തന്നു .രാത്രി  വളരെ ശുഷ്കാന്തിയോടെ വായിച്ചു . ആദ്യ തവണ വായിച്ചപ്പോൾ തന്നെ ഒരുവിധം കാര്യങ്ങൾ എല്ലാം എനിക്ക് പിടി കിട്ടി . മുൻപ് ഞാൻ ജോലി ചെയ്തിരുന്ന എം . സ് . സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നിന്നും ലഭിച്ച അനുഭവ ജ്ഞാനം തന്നെ കാരണം. ആകെ അത്ഭുതം ഇത്രേം കോടികൾ എങ്ങനെ ചിലവാകും എന്നതിൽ മാത്രമായിരുന്നു.

ഒരു തവണ വായിച്ച കഴിഞ്ഞ എന്റെ കൊച്ചു ഡോക്ടർ എന്നോടൊരു ചോദ്യം എടീ ഈ ആവരണ വിള  എന്നാലെന്താ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു എടീ തെങ്ങിൽ ചുവട്ടിൽ അവർണ വിലയായി പയർ വർഗ ചെടികൾ നാടും ഇത് പൂക്കും മുൻപ് പിഴുതെടുത്ത തടത്തിൽ ഇട്ടാൽ നൈട്രജൻ കിട്ടും . അതിനു വേണ്ടിയാ ചെയ്യുന്നത്..അവൾക് ആകെ അറിയാവുന്നത് cover = കൂട്ട , crop =മുറിക്കുക   ഇത് മാത്രം അറിയാവുന്ന അവൾക് ഞാൻ ഇങ്ങനെ പറഞ്ഞത് ഒന്നും മനസ്സിലായില്ല.അവൾ വിചാരിച്ചത് അവൾക് മനസ്സിലാക്കരുത് എന്ന് വച്ച ഞാൻ പറഞ്ഞു കൊടുക്കുന്നത് ആണെന്ന .പോകെ പോകെ അവൾക് കോവേർക്രോപ് , നൈട്രജൻ , ഫോസ്ഫറസ്, പോറ്റാസിയം എല്ലാം മനസ്സിലായി.

അവർണ വിലയായി കുറ്റിപ്പയർ ആണ്  കൊടുക്കുന്നത്.തെങ്ങിന്റെ എണ്ണം നോക്കി അളന്നു വേണം കൊടുക്കാൻ കൂടുതലായും കേക്ക് കളുടെ നാട്ടുകാരനായ ഡ്രൈവർ ആണ് ഞങ്ങളുടെ കൂടെ വരാറ്. എന്റെ ഡോക്ടറെന്ന മോളേം അയാൾക്കിഷ്ടല്ല. അവർ ഉള്ളപ്പോൾ ഒന്നും മിണ്ടുകയോ സഹായിക്കുകയോ ഇല്ല. NSC കോയമ്പത്തൂരെ നിന്നും കൊണ്ട് വരുന്ന വിത്തിൽ  രാസ കീടനാശിനി ധാരാളം ഉണ്ടാകും .    മുഴുവൻ കൊടുത്തു കഴിയുമ്പലേക്കും കണ്ണും മൂക്കും മുഖവും നീറിപ്പുകയു൦ . എന്നാലും ആരെയെങ്കിലും ഏൽപ്പിച്ച പോകാൻ ഞങ്ങളുടെ മനസാക്ഷി അനുവദിക്കില്ല.
പക്ഷെ കേക്കിന്റെ നാട്ടുകാരാണ് ഞാൻ ഒറ്റക് ആണേൽ നീ മാറിനില്ക് ഞാൻ ചെയാം എന്ന് പറഞ്ഞു ഒത്തിരി സഹായിക്കും. എന്നോടു വാ തോരാതെ സംസാരിക്കും. ഇത് പറഞ്ഞ എല്ലാരും എന്നെ ഒരുപാട് കളിയാക്കും നീ അയാൾക് എന്ത് കൈ വിഷ മാണ്
കൊടുത്തത് എന്ന് .

 

തുടരും ............

Wednesday 16 November 2016

എന്റെ സ്വപനം

എന്റെ സ്വപനം 


എന്റെ കുട്ടിക്കാലം എല്ലാ   മുസ്ലിം വീടുകളിലേത്  പോലെ ബാപ്പ യുടെ വീട്ടിലല്ല . ബാപ്പ വീട്ടുകാരുമായി  ആകെ എനിക്കുള്ള ബന്ധം വാപ്പയുടെ അനിയനും ഒരു പെങ്ങളുടെ മക്കളും മാത്രമാണ് . ആദ്യമായി വാപ്പ  വീടായ വയനാട്ടിൽ പോകുന്നത് എനിക്ക്  ആറു  വയസ്സുള്ളപ്പോൾ ആണ് . അന്ന് തന്നെ എന്റെ താടി മാമൻ ഇല്ലാത്തതുകൊണ്ട്  കരഞ്ഞു തളർന്ന എന്നെ രണ്ടു ദിവസം കൊണ്ട് വാപ്പ  ഉമ്മ വീടായായ മലപ്പുറത്തെ കല്പകഞ്ചേരിയിൽ കൊണ്ട് വിട്ടു .എനിക്ക് ആരെക്കാളും ഇഷ്ടം ഞാൻ താടി കാക്ക എന്ന് വിളിക്കുന്ന എന്റെ രണ്ടാമത്തെ മാമനെ യാണ് . എന്തിലും അവരെ അനുകരിക്കാൻ എനിക്ക് വലിയ ഉത്സാഹം തന്നെയാണ്.
ഈ മാമന്റെ നെഞ്ചി കിടന്ന ഞാൻ വലുതായത് . വട്ട താടിയും, കട്ടിമീശയും , രോമാവൃതമായ ശരീരവും ഉള്ള എന്റെ മാമൻ. ഈ മാമനോടുള്ള അടുപ്പമാവാം വലുതായപ്പോളും വട്ട താടിയും , കട്ടിമീശയും, രോമാവൃതമായ ശരീരവും എന്റെ പുരുഷ സങ്കൽപ്പങ്ങളിൽ മുന്നിട്ടു നിന്നത് .ഇതോടൊപ്പം ഞാൻ ഒരുപാട് ബഹുമാനിക്കുന്ന സ്നേഹിക്കുന്ന എന്റെ വലിയുപ്പയുടെ ഖാദി ഭ്രമവും എന്നെ പിടികൂടി . ഡിഗ്രി ക്കുപടിക്കുമ്പോൾ പൊതുവെ നാണക്കാരിയായ ഞാൻ എങ്ങനെ ഉള്ള ആളെ കല്യാണം കഴിക്കണമെന്നു ടീച്ചർ  ചോദിച്ചപ്പോൾ ഒരു കൂസലും കൂടാതെ ടീച്ചറോട് വട്ടത്താടിയും , കട്ടിമീശയും പിന്നെ കുറെ രോമവുമുള്ള ഖാദി വസ്ത്രം ധരിച്ച ആളുവേണമെന്നു പറഞ്ഞത്. ഇതോടൊപ്പം എന്റെ മാത്രം ഇഷ്ടങ്ങളായ കാടിനെ ഇഷ്ടപ്പെടുന്ന  , ചാപ്രചി കോലം മുടിയും കൂടി ചേർന്നപ്പോ അങ്ങനെ ഒരാൾ ഈ ഭൂമിയിൽ ഉണ്ടാകില്ല എന്ന് പറഞ്ഞു എന്റെ ഫ്രണ്ട്സ് കളിയാക്കുമായിരുന്നു .  . ഇന്നും ഈ  മുപ്പത്തിനാലാം വയസ്സിലും ഇങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല . എഴുപതു  ശതമാനം ഗുണങ്ങളുള്ള ഒരാളെ ഞാൻ കണ്ടെത്തി അപ്പൊ വീട്ടുകാർക് അയാൾ മലയാളി ഒറിജിൻ അല്ല  ........പിന്നേം ഇടക്കെല്ലാം  താടിയുള്ള,ചാപ്രചി മുടിയുള്ള ആളുകളെ കണ്ടിട്ടുണ്ട് പക്ഷെ പൊക്കം കുറഞ്ഞ എന്നെ അവർക്കാർക്കും ഇഷ്ടായില്ല. വളരെ നാളുകൾക്ക് ശേഷം രണ്ടു ദിവസം മുൻപ് എന്റെ സ്വപനത്തിൽ അവൻ വന്നു വട്ട താടിയും  , കോലം മുടിയും, നിറയെ രോമവുമുള്ള എന്റെ കരടിക്കുട്ടൻ....... 


ഏഴിലംപാല പൂക്കാതിരുന്നെങ്കിൽ

ഏഴിലംപാല പൂക്കാതിരുന്നെങ്കിൽ 


വിരസമായ എന്റെ തീവണ്ടി യാത്രകളെ ആസ്വാദ്യകരമാക്കിയത്  അവന്റെ വരവാണ് .ഞാനവനെ ആദ്യമായി കാണുന്നത്  എടീ ലവൻ ഏതാടീ മെഡിക്കൽ  റപ്പ്  ബാഗും പിടിച്ചു നമ്മുടെ സ്വർഗത്തിൽ എന്ന എന്റെ സഹപ്രവർത്തകയുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.ഉം .... ഞാനും നോക്കി അതെ അവനിവിടെന്ത് കാര്യം .പിന്നേം അവനെ കുറിച്ച എന്തൊക്കെയോ പറഞ്ഞു .ക്യാന്റീനിൽ പോയി ഉപ്പുമാവ് മായി പട  വെട്ടുമ്പോൾ ദേണ്ടെ പിന്നേം ലവൻ .പട കഴിഞ്ഞു പരീക്ഷണ ശാല സമുച്ചയത്തിൽ എത്തിയപ്പോൾ അവിടെ എന്റെ സീറ്റിൽ ലവൻ. പിന്നീടെപ്പൊഴേ അറിയാതെ ഒരുപാട് അടുത്തു .ഒരു കൂട്ടുകാരനോ , സഹോദരനോ അതോ അതിനുമപ്പുറം എന്തെല്ലാമോ ആയവൻ . എന്നെ കൊച്ചു ആന്റീ എന്ന് വിളിക്കുമെങ്കിലും എന്നും ഞാനവന് കൊചു  മാത്രമായിരുന്നു.അങ്ങനെ എപ്പോളോ ഞാൻ തീവണ്ടി യാത്രയും ഇഷ്ടപ്പെട്ടു തുടങ്ങി .ഒരിക്കൽ ഒരു തീവണ്ടി യാത്രയിൽ പാലപ്പൂ മാനമാണെന്നറിയാതെ ഹായി !നല്ല മണമെന്നു പറഞ്ഞപ്പോൾ എടീ കൊച്ചു യക്ഷീ അത് പാലപ്പൂമണമാണെന്നു പറഞ്ഞു തന്നതും അവൻ. പിന്നീടെന്നും സപ്ത ഭാഷ സംഗമ ഭൂമിയിൽ നിന്നും തുഞ്ചന്റെ മണ്ണിലേക്കുള്ള എന്റെ ട്രെയിൻ യാത്രയിൽ ഒരു പടച്ചട്ടയായി അവനുണ്ടാകുമായിരുന്നു.ഇന്ന് സപ്ത ഭാഷ സംഗമ ഭൂമി വിട്ടു രണ്ടു പേരും വീര പഴശ്ശിയുടെ ഭൂമിയിലുണ്ട്.ചിലപ്പോഴെങ്കിലും ചുരമിറങ്ങാൻ തുടങ്ങുമ്പോൾ പാലാ പൂത്തിട്ടുണ്ടാകും .പലപ്പോഴും ഒരുമിച്ച്  ആസ്വസിദിച്ചിട്ടുണ്ട് പാലപ്പൂമണം .ഇനി ഒരിക്കലും ഒരുമിച്ചൊരു പാലപ്പൂമണം ആസ്വദിക്കാനാവില്ല.ഇപ്പൊ ഈ നിമിഷം ഇനി പാലാ പൂക്കാതിരുന്നെങ്കിലെന്നു വല്ലാതെ ആശിച്ചു പോകുന്നു. 

ഡ്യൂപ്ലിക്കേറ്റ്

ഡ്യൂപ്ലിക്കേറ്റ് 


ഞാൻ അവനെന്റെ ഹൃദയം പറിച്ചു  കൊടുത്തു .അവനത് പോക്കറ്റിലിട് അവന്റെ ഹൃദയം എനിക്ക് തന്നു ഞാനത് കരുതലോടെ ഇടത് നെഞ്ചിൽ പ്രതിഷ്ഠിച്ചു .കുറച്ചഉ  കാലം കഴിഞ്ഞു എന്റെ കണ്മുന്നിൽ വച്ചഉ അവൻ അവന്റെ ഹൃദയം മറ്റൊരുവൾക് കൊടുക്കുന്നത് കണ്ടപ്പോളാണ് എനിക്കവൻ തന്നത് ഡ്യൂപ്ലിക്കേറ്റ് ഹൃദയമാണെന്നു മനസ്സിലായത് . പകച്ചു പോയി എന്റെ യവ്വനം  ......

Tuesday 15 November 2016



സൗഹൃദം 


ചില സൗഹൃദങ്ങൾ നമ്മെ പ്രണയത്തേക്കാളേറെ ഭ്രാന്ത്  പിടിപ്പിക്കും . സ്വന്തമല്ല  എന്നറിഞ്ഞാലഉം ഒരുപാട് സ്നേഹിക്കും .മനസുതുറന്നു സംസാരിക്കും . പിണങ്ങുമ്പോൾ ആർത്തലച്ചു കരയും .  കാണാതിരിക്കാനോ കേൾക്കാതിരിക്കാനോ  കഴിയില്ല . ചില സമയത് അകന്നകന്നു പോകണമെന്ന്   തോന്നും .മൊബൈൽ  നമ്പർ കളെയും  , മുഖ പുസ്തകത്തിൽ  തടയും .  എന്നാലും ഒരിക്കൽ പോലും മനഃപാഠമല്ലാത്ത മൊബൈൽ നമ്പർ  തലച്ചോറിൽ ഓളങ്ങളുണ്ടാക്കും , ഹൃദയം  കുത്തി  നോവിക്കും   ശ്വാസം ,മുട്ടിക്കും കണ്ണുകൾ  നിറയ്ക്കും . അറിയാതെ കൈകൾ മൊബൈൽ കീ പാഡിൽ അമരും . മുഖപുസ്തകത്തിലെ തടസ്സം  നീങ്ങും .പിന്നേം പിന്നേം  ഒരുപാട് അടുക്കാൻ  തോന്നും .