Thursday 9 March 2017

പ്രണയം ജനിപ്പിക്കുന്നതിൽ ഹോര്മോണുകളുടെ പങ്ക്


പ്രണയം ജനിപ്പിക്കുന്നതിൽ  ഹോര്മോണുകളുടെ പങ്ക് 

നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന ഒരു രാസപഥാർത്ഥമാണ്  ഹോർമോണുകൾ  ഇവ അവയുടെ ആവശ്യത്തിനും സമയത്തിനും അനുസരിച്ച   ഉല്പാദിപ്പിക്കും. ഒരു വ്യക്തിയുടെ മനസ്സിനെയും ശരീരത്തെയും മറ്റൊരാളിലേക് ആകര്ഷിക്കുന്നതിന്റെയും ആകര്ഷിക്കപ്പെടുന്നതിന്റെയും മുഖ്യ കേന്ദ്രവും ചില  ഹോര്മോണുകളാണ്.വളരെ പ്രശസ്തമായ ഒരു പഠനം പറയുന്നത് സ്നേഹത്തിന്റെ ആദ്യ രൂപം ആഗ്രഹം  , രണ്ടാമത്തേത് ആകർഷണീയതയും മൂന്നാമത്തേത് ആഴത്തിലുള്ള ബന്ധവുമാണ്.ഈ മൂന്നു അവസ്ഥാന്തരങ്ങളും നിനയാന്ത്രിക്കുന്നത് നമ്മുടെ ശരീത്തിലുള്ള  ഓരോരോ ഹോര്മോണുകളാണ് .
ഘട്ടം 1 
ആഗ്രഹം:ഇത് പ്രണയത്തിന്റെ അല്ലെങ്കിൽ സ്നേഹത്തിന്റെ ആദ്യ ഘട്ടമാണ് ,ഇതിലൂടെ നമ്മൾ നമ്മുടെ എതിർ ലിംഗത്തിലുള്ളവരോടുള്ള നമ്മുടെ ഇഷ്ടത്തെ നമ്മുടെ ഇഷ്ടത്തിനനുസരിച് മാറ്റിയെടുക്കണമെന്ന ആഗ്രഹം മനസിൽ തോന്നും. ഈ ഒരവസ്ഥയിൽ നമ്മുടെ മനസ്സിൽ ഉറങ്ങിക്കിടക്കുന്ന ഒരു സ്വപ്നലോകത്തായിരിക്കും നമ്മൾ.ഇതിനു കരണക്കാരായിട്ടുള്ള ഹോര്മോണുകളാണ്  പുരുഷ ഹോർമോണായ ടെ സ്റ്റോ സ്റ്റീറോൺ ഉം സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജൻ ഉം .

ഘട്ടം 2 Attraction 
പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ഒരാവസ്ഥയായി വേണം ഇതിനെ കാണാൻ ഈ ഘട്ടത്തിൽ ഒരാൾ പ്രണയത്തിലേക്ക് കാൽ വഴുതിവീണു ഒരു മായ ലോകത്തിലൂടെ സഞ്ചരിച്ചു ഊണിലും ഉറക്കത്തിലും എല്ലായ്‌പോലും അവന്റെ അല്ലെൻകിൽ അവളുടെ ചിന്തയിൽ മാത്രം മുഴുകികൊണ്ടിരിക്കുന്ന ഒരവസ്ഥ.ഈ ഒരാവസ്ഥയുടെ പിന്നിലുള്ള രണ്ടു പ്രധാന അഹോര്മോണുകളാണ് ഡോപ്പാമിൻ ഉം അഡ്രെനാലിനും .
ഡോപാമിനെ ഹോർമോൺ ഒരു ന്യൂറോ ട്രാൻസ്മിറ്റർ ആയാണ് പ്രവർത്തിക്കുന്നത് . ഈ ഹോർമോൺ ഉത്തെ ചിപ്പിക്കപ്പെട്ടാൽ ആ വ്യക്തി ഒരു മായാലോകത്തായിപ്പോകും.വല്ലാത്തൊരു സന്തോഷവും ഊർജ്ജവും ഉണ്ടാകും .ഉറങ്ങാനോ വിശ്രമാവസ്ഥയിലിരിക്കാനോ കഴിയാതെ വരും.
നമ്മൾ ഒരാളെ അമിതമായി പ്രണയിക്കുമ്പോളോ  അല്ലെങ്കിൽ നമ്മളിൽ പ്രണയം  മൊട്ടിട്ടു തുടങ്ങുമ്പോളോ അഡ്രെനാലിന്  ഹോർമോനിന്റെ അളവ് ശരീരത്തിൽ കൂടും .തത്ഫലമായി ഉത്കണ്ഠ , ഹൃദയമിടിപ്പ് കൂടുതലാകുക ,പരവേശം തുടങ്ങിയവ അനുഭവപ്പെടും.
.ഘട്ടം 3 : 
ഈ അവസ്ഥയെ പ്രണയത്തിന്റെ അല്ലെങ്കിൽ സ്നേഹത്തിന്റെ അവസാനത്തെ ഘട്ടമായാണ് കണക്കാക്കുന്നത് ഈ ഒരു ഘട്ടമാണ് ഒരു ബന്ധത്തിന്റെ വിജയത്തെ തീരുമാനിക്കുന്നത് ഇതിനു കാരണക്കാരായ രണ്ടു ഹോര്മോണുകളാണ് ഓക്‌സിടോസിൻ നും വാസോപ്രെസിനും 







No comments:

Post a Comment