Monday 6 March 2017

മരണം



മരണത്തിന്റെ കാലൊച്ച എങ്ങനെയാണു , നേർത്ത കൊലുസിന്റെ ശബ്ദമാണോ അതോ ഭീമാകാരനായ ഒരു രാക്ഷസന്റെ കാലൊച്ചയാണോ , ഇടിയോടു കൂടിയ മഴയുടെ നാദമാ നോ? അതോ ചീവിടിന്റെ കാത് അടപ്പിക്കുന്ന ക്രി ക്രി ശബ്ദമാണോ , കള കളം ഒഴുകുന്ന അരുവിയുടെ നാദ മാണോ ? ഈയിടെയായി പലപ്പോഴും മരണത്തിന്റെ നാദമെന്നോണം ഈ ശബ്ദങ്ങളെല്ലാം എന്നെ അസ്വസ്ഥയാക്കുന്നു . മരണമേ നീ ഒരിക്കലും ആർത്ത നാദ മായി എന്നിലേക്ക്‌ വരരുതേ .... എന്റെ പ്രിയസഖാവിന്റെ നേർത്ത കാലൊച്ചപോലെ അവന്റെ കരതലത്തിന്റെ അരുമയാർന്ന തലോടൽ പോലെ , അവന്റെ കണ്ഠത്തിലെ ഗദ് ഗദം പോലെ എന്നിലേക്ക് വരണമേ . മരണ ശേഷം എന്റെ ഉടലിൽ നിന്നും പാലപ്പൂവിന്റെ ഗന്ധം പൊഴിയണം  ഒരിക്കലും ജീവിതത്തിന്റെ മാദക ഗന്ധമായ മുല്ല പൂ  ഗന്ധം ആകരുതേ ...മരിച്ചു കഴിഞ്ഞാൽ എന്റെ ആത്മാവു  എന്റെ സഖാവിന്റെ അടുത്ത തന്നെ ഒരു കടലാസ് പൂവായി പൊഴിഞ്ഞു കൊണ്ടെയിരി ക്കണം , ഓരോ ദിനവും  എന്റെ സഖാവിന്റെ കാലടിയിൽ പെട്ട് ഞെരിഞ്ഞമർന്നങ്ങനെ ..............




No comments:

Post a Comment