Tuesday 14 March 2017

എന്റെ മരണവും കല്ലറയും

എന്റെ മരണവും കല്ലറയും 

എന്റെ മരണ ശേഷം എന്നെ ഞാൻ കുട്ടിക്കാലത്തു കളിച്ചു വളർന്ന നാട്ടിൻ പുറത്തെ പള്ളികാട്ടിൽ ൽ കബറടക്കണം ഇതെൻറെ ഒരാഗ്രഹമാണ് .ഇത് ഞാനെന്റെ ഉമ്മയോടുപറയുമ്പോൾ എല്ലാം ഏർപ്പാടാക്കാം എന്നാണ് പറയാറ് .കുഞ്ഞു നാളിൽ പ്രേതങ്ങളെക്കുറിച്ചും , മരിച്ചവർ നട്ടുച്ചക് ഖബറിൽ നിന്നും പുറത്തു വന്നു കുട്ടികളെ വിളിക്കുമെന്നും വഴിതെറ്റിച്ചു വിടുമെന്നും ഒക്കെ പേടിച്ചു എല്ലാരും നടന്നിരുന്ന കാലത് എന്നാൽ അതൊന്നു കാണണമെന്ന് നിനച്  പലതവണ ഉച്ചക്ക് പള്ളിക്കാട്ടിൽ പോയി നോക്കിയിട്ടുണ്ട് പെണ്കുട്ടികൾക് അന്നും ഇന്നും പള്ളികാട്ടിൽ കയറുന്നതിനു അയിത്തമുള്ള  ഒരു ഗ്രാമത്തിൽ, പള്ളിക്കാട്ടിൽ നട്ടുച്ചക് ഞാൻ ആകെ കണ്ടിട്ടുള്ളത് കുറെ വെയിൽ കായുന്ന പാമ്പുകളെയും നിറയെ മുള്ളുള്ള തൊരടി , ഈങ്ങ തുടങ്ങിയ ചെടികളെയുമാണ് .ഇങ്ങനെ യുള്ള അപകടങ്ങൾ പതിയിരിക്കുന്നത് കൊണ്ടാകാം ഇങ്ങനെ ഒരു നുണക്കഥ എല്ലാരും പറഞ്ഞു തരുന്നത് 

.  അതുപോലെ എന്റെ കല്ലറക്കു മുകളിൽ ഒരു മൈലാഞ്ചി ചെടിയും കുറെ കടലാസ്സു പൂ ചെടികൾ പല വര്ണത്തിലുള്ളതും നട്ടു വേര് പിടിക്കും  വരെ നനക്കണം.  ഒരിക്കലും ആ പള്ളിക്കാട്ടിൽ എന്നെ കിടത്താൻ സാധ്യതയില്ല അവിടെ എന്റുപ്പൂപ്പായുമ്മോമ്മമാരോടൊപ്പം എന്നെ കിടത്തുന്നതിനോനോട് എന്റമ്മക് ഒരു യോചിപ്പും ഇല്ല ഞാൻ അവരെ തിക്കി തിരക്കി ഞെരിച്ചു അവിടേം കിടക്കാൻ സൊയിര്യം കൊടുക്കില്ലത്രേ അത്രക്കും ദുഷ്ടയാണോ ഞാൻ , അവർ ജീവിച്ചിരുന്നപ്പോ ഒത്തിരി സ്നേഹത്തോടെ ഞാൻ പല കുറുമ്പുകളും കാട്ടിയിട്ടുണ്ട് ., അവരുടെ മരണമാണ് ഇത്തിരിയെങ്കിലും എന്നിലെ കുറുമ്പിനെ അലിയിച്ചു കളഞ്ഞത് , എന്നെ കൊഞ്ചിച് എന്റെ താള ത്തിനൊത്ത തുള്ളി എന്നെ വാഷ ളാ ക്കിയ അവരെ ഞാൻ ഒരിക്കലും തിക്കി തിരക്കില്ല . എനിക്ക് അവിടെ തന്നെ കിടക്കണം , ചാറ്റൽ മഴയുള്ള എന്നാൽ വെള്ളം കുഴിക്കകത്തേക്കു കയറാനും പാടില്ല അങ്ങനെ യുള്ള ഒരു വൈകുന്നേരം എന്നെ അടക്കണം , എന്നിട്ട്  മൈലാഞ്ചിക്കും കടലാസ്സു പൂക്കൾക്കും വളമായി എന്റെ ദേഹം അവിടെ കിടന്നലിയണം , നിന്റെ സ്നേഹത്തിലലിയാണ് പറ്റാത്ത എനിക്ക് , എനിക്കേറ്റവും ഇഷ്ടമുള്ള കടലാസ്സു പൂവിനും മൈലാഞ്ചിക്കും വേണ്ടി അലിഞ്ഞലിഞ്ഞില്ലാതാകകണം .അതും ഞാനേറ്റവും ഇഷ്ടപ്പെടുന്ന എന്റെ ഗ്രാമത്തിൽ . 

ഞാൻ ഇവിടെ ഈ വയനാട്ടിൽ എന്റെ പ്രിയ ജോലിസ്ഥലമായ ഈ ഗവേഷണ കേന്ദ്രത്തിൽ വച്ച് മരിക്കാനാൺഗ്രഹിക്കുന്നത് മരിച്ചാൽ എന്നെ  , ഒട്ടും കുലുക്കമില്ലാത്ത മൂക്കിൽ നിന്നും ഒരിക്കലും പഞ്ഞി പോലും പുറത്തു പോകാത്തത്ര കുലുക്കം കുറഞ്ഞ ശീതീകരിച്ച വാഹനത്തിൽ ഒരു കുല കടലാസ്സു പൂക്കൾ വച്ച്  നേർത്ത ഗാനങ്ങളുടെ അകമ്പടിയോടെ മുട്ടായി മാമൻ  വേണം എന്ന്നെ എന്റെ ഗ്രാമത്തിലേക്കെത്തിക്കാൻ , അവിടെ ആരുടേയും കരച്ചിലോ ഏങ്ങലുകളോ ഇല്ലാതെ സ്വയരയമായി എന്റുപ്പൂപ്പായും അമ്മൂമ്മയും കിടന്ന അതെ മുറിയിൽ കുറച്ചു സമയം കിടന്നു നല്ല തണുത്ത കിണറ്റിലെ വെള്ളവും എനിക്കേറ്റവും ഇഷ്ടമുള്ള യാഡ്‌ലി ലവേന്ടെർ സോപ്  കൊണ്ട് കുളിപ്പിച്ച ചന്ദനത്തിരി കത്തിക്കാതെ എന്നെ പള്ളിയിലേക്കെടുക്കണം . എന്നെ പള്ളിയിലേക്കെടുമ്പോൾ ഞാൻ ഉപ്പൂപ്പയെയും ഉമ്മൂമ്മയേയും  കൊണ്ട് പോകുമ്പോൾ നോക്കിയിരുന്ന പോലെ എന്നെ നോക്കികൊണ്ട് എന്റെ ഉമ്മയും നിക്കണം അപ്പോൾ എന്റുമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു ആ ചാറ്റൽ മഴയോടൊപ്പം അലിഞ്ഞു ചേരണം ........അങ്ങനെ ഒരർത്ഥവും ഇല്ലാത്ത എന്റെ ജീവൻ ഒരു മലാഞ്ചിച്ചെടിക്കും കുറെ കടലാസ്സു പൂക്കൾക്കും  വേണ്ടി അലിഞ്ഞലിഞ്ഞില്ലാതാകണം .......





.

No comments:

Post a Comment