Thursday 2 March 2017

അമ്പിളിയമ്മാവൻ



അമ്പിളിയമ്മാവനെകാണുമ്പൊ എനിക്ക് പ;ലപ്പോഴും അറബി മാസകലണ്ടർ ആണ് ഓർമ്മവരാറു , കാരണം അമ്പിളി മാമന്റെ വലിപ്പവും  ചിരിയുടെ ആഴവും നോക്കി എന്റെ അടുത്തവീട്ടിലെ ആമിനുതാത്ത  അറബി മാസം കിറുകൃത്യമായി പറയുമായിരുന്നു . അമ്പിളിമാമനെ കാണുമ്പോ അറിയാതെ ഇപ്പോളും ഞാനവരെ ഓർക്കാറുണ്ട് . ഒരു ദിവസം അമ്പിളിമാമനെ ചുമ്മാ നോക്കിയിരുന്നപ്പോ അവരെ കാണണമെന്ന് തോന്നി ആ രാത്രി തന്നെ എട്ടു കിലോമീറ്റര് ദൂരെയുള്ള അവരുടെ വീട്ടിലേക് ഞങ്ങൾ പോയി , ഈ കാര്യം പറഞ്ഞപ്പോ ന്റെ പൊന്നു കൊച്ചൂ ഇജ്ജ്  ഈ അന്തിക് എന്തിനാ  ബന്നത് അനക്ക് അബടെ എബടെലും ലും കെടന്നോടായിരുന്നോ എന്നൊരു ചോദ്യവും, ഏതായാലും പോയത് വെറുതെ ആയില്ല അവരുടെ കൂടെ  സൊറ പറഞ്ഞിരുന്നു ,പിന്നെ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അവർ തന്നെ കട്ടൻ ചായയും , അരി വറുത്ത  തേങ്ങാ ചിരകിയതും പഞ്ചസാരയും നല്ല പിഞ്ഞാണ പാത്രത്തിൽ വീണ്ടും കിട്ടിയപ്പോ എന്തോ വല്ലാത്ത ഒരാക്രാന്തവും സന്തോഷവും തോന്നി . സംസാരത്തിനിടക്കെപ്പോളോ എന്റെ വയസ്സിനെ കുറിച്ച് സംസാരിച്ചു അപ്പൊ അവർ ഒരു കാര്യം രഹസ്യമായി പറഞ്ഞു ആരോടും അറബി മാസത്തിലെ ജനന വര്ഷം പറയണ്ട ,അറബിമാസത്തിൽ എനിക്ക് വയസ്സ് കൂടുതലുണ്ടാകും ! എന്റെഉമ്മാക് പോലും എന്റെ അറബിമാസ ജനന തിയ്യതി അറിയില്ല പക്ഷെ അവർക്കതൊക്കെ കിറുകൃത്യം അറിയാം .


ഇന്നലെ വൈകുന്നേരം ഒരു നറു  പുഞ്ചിരിയുമായി നിൽക്കുന്ന അമ്പിളി മാമനെ കണ്ടപ്പോ ആദ്യം എന്റെ മനസ്സിലൊക്കോടിയെത്തിയത് എന്റെ പ്രിയ കൂട്ടുകാരന്റെ വര്ഷങ്ങള്ക്കുമുന്പുള്ള പല്ലു കാട്ടിയുള്ള ചിരിയായിരുന്നു .  അമ്പിളി മാമനെഎത്ര നേരം അങ്ങനെ  നോക്കിയിരുന്നെന്നു എനിക്ക് തന്നെ അറിയില്ല അത്ര മേൽ ഇഷ്ടമാ  എനിക്ക് നിന്റെ ആ ചിരി . ശരിക്കും നിന്റെ ആ ചിരി മാഞ്ഞും മറഞ്ഞും ശരിക്കും ഞാൻ കൺകുളിർക്കെ കണ്ടു , അപ്പോൾ ആകാശത്തിനും നിന്റെ വെള്ളയിൽ വരകളുള്ള ഷർട്ടിന്റെ നിറമായിരുന്നു .

No comments:

Post a Comment