Friday 31 March 2017

പൊയ്മുഖം

പൊയ്മുഖം 


എന്റെ പ്രണയിതാവിനു എന്നോട് ഒട്ടും ആത്മാർത്ഥ പ്രണയമില്ല എന്നും ഇനി ഒരാളെയും അവനു  ആത്മാർത്ഥമായി പ്രണയിക്കാനാവില്ല എന്നും പല വുരു ആവർത്തിച്ചാവർത്തിച്ചു എന്നോട് പറഞ്ഞിട്ടുണ്ട് ,എന്നട്ടും എനിക്ക് നിന്നോട് ആത്മാർത്ഥ സ്നേഹം ഉണ്ട്  നിന്നോട് പ്രകടിപ്പിക്കാറുമുണ്ട്‌ .നിന്റെ മനസിന്റെ ആകുലതകൾ മാറ്റാനായി ഞാൻ നിന്റെ ഇഷ്ടങ്ങൾക്കനുസരിച്   എന്നെ മാറ്റിയിട്ടുമുണ്ട്  , എന്റെ സത്യങ്ങൾക്കൊന്നും നിന്നെ എന്നിലേക്കടുപ്പിക്കാനാവില്ല  ഞാൻ എന്റെ സത്യങ്ങളെല്ലാം ഉപേക്ഷിച്ച ഇന്ന് വരെ അനുഭവിക്കാത്ത അനുഭൂതിയുടെ ലോകത്തേക് ഞാൻ ഊളിയിട്ടിട്ടുണ്ട് , അപ്പോളെല്ലാം എനിക്ക് എന്നിലെ എന്നെ നഷ്ടമായിട്ടുമുണ്ട് , പക്ഷെ അതൊരിക്കലും നിന്റെ നിര്ബന്ധബുദ്ധികൊണ്ടുമാത്രമല്ല എനിക്ക് നിന്നോടുള്ള അതിരു കവിഞ്ഞ സ്നേഹം ഒന്ന് കൊണ്ടുമാത്രമാണ് . നിനക്ക് എന്റെ വാക്കുകളിൽ നിന്നും എന്റെ പൊയ്മുഖം വലിച്ചു കീറാനുള്ള കഴിവൊക്കെയുണ്ടെന്നു എനിക്ക് നല്ല ബോദ്യം ഉണ്ട് എന്നാലും പൊയ്‌മുഖത്തിനുള്ളിൽ നിന്നുകൊണ്ടു നിന്നെ സ്നേഹിക്കാനും ലാളിക്കാനും എനിക്കൊരുപാട് കൊതിയുണ്ട് ഈ പൊയ്മുഖം എനിക്ക് സന്തോഷവും സമാധാനവും  തരുന്നുണ്ട്, എന്റെ സൗദര്യം  കൂടിയിട്ടുണ്ടെന്നു എല്ലാരും പറയുന്നു അതിനു ഒരൊറ്റ കാരണമേ ഉള്ളൂ അത് നീ നീ മാത്രമാണ് . എന്റെ പൊയ്മുഖം അഴിച്ചു വെക്കാൻ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല നെയായിട് എന്റെ പൊയ്മുഖം വലിച്ചു കേറല്ലേ എൻ പ്രിയ കാമുകാ 


Tuesday 21 March 2017

അടർത്താൻ പറ്റാത്തവർ




ഇവിടെ ഈ വയനാട്ടിലെ ഒരുപാടു പേരുണ്ട് ആദ്യം അടുക്കാൻ വിമുഖത കാണിക്കുമെങ്കിലും അടുത്ത് കഴിഞ്ഞാൽ അടർത്തിക്കളയാൻ പറ്റാത്തത്ര ഇഷ്ടവും സ്നേഹവും തോന്നുന്നവർ , ഇതിൽ അപ്പൂപ്പന്മാർ മുതൽ കുട്ടികൾ വരെയുണ്ട് . ചില അപ്പൂപ്പന്മാർക് ഞാനൊരു കൊച്ചു മോൾ ആണ് , ചിലർക്ക് ചേച്ചി എന്നേലും വലിയവരാണേലും ഞാൻ അവർക്ക് ചേച്ചിയാണ് , ഇങ്ങനെ ഉള്ള ചില ഇഷ്ടങ്ങൾ ആണ്  എനിക്കുള്ള  ആശ്വാസം. ഒരുക്കം കഴിഞ്ഞ സ്വപ്നത്തിൽ എനിക്കപ്പതു പറ്റിയെന്നു സ്വപ്നം കണ്ടു എന്നെ നട്ടപ്പാതിരക്ക് ഫോൺ ചെയ്യുന്നവർ വരെ ഉണ്ട് , അതുപോലെ

എന്റെ പ്രൊജക്റ്റ് കഴിഞ്ഞ ഞാൻ അവിടം വിട്ടിട്ട്  രണ്ടു വര്ഷം കഴിഞ്ഞെങ്കിലും കുറച്ച ദിവസം കഴിയുമ്പോ എന്നെ കണ്ടില്ലെങ്കിൽ അസ്വസ്ഥരാകുന്നവർ അവരെ ഒന്നും വേണ്ടാന്ന് വെക്കാൻ എനിക്കാവില്ല , എന്നെ സ്നേഹിക്കുന്ന ഇവരൊക്കെ ഉള്ളപ്പോൾ എന്നെ സ്നേഹിക്കാത്ത മൂരാച്ചികളുടെ കൂടെ ഞാനെന്തിന് നടക്കണം.ഇത്ര കാലം ജോലി ചെയ്ത സ്ഥാപനത്തിൽ വിരലിലെണ്ണാവുന്നവർ എനിക്കെ വിധമുള്ളൂ, അപ്പോ അതെന്റെ കുഴപ്പമല്ല എന്നാശ്വസിക്കാൻ എനിക്കിവർ തരുന്ന സ്നേഹം മാത്രം മതി , എനിക്ക് ഈ സന്തോഷമൊക്കെ മതി. ഇന്ന് വിചിത്ര എന്നെ പറ്റി ചേർന്ന് നിന്നപ്പോ ശരിക്കും ഞാൻ ഒരു വിചിത്ര ലോകത്തെത്തി .അതുപോലെ അയ്യപ്പേട്ടന് എന്നെ കാണുമ്പോളുള്ള ആ ചിരി കുടിക്കാൻ കൊടുക്ക് എന്ന വാക്ക്, പിന്നെ എന്തൊക്കെയോ തരണമെന്നുള്ള വാശി ...എല്ലാം ഞാനെവിടേക്കും ഇല്ല......


Monday 20 March 2017

മുഖപുസ്തകത്തിലെ മുഖമില്ലാത്തവർ

മുഖപുസ്തകത്തിലെ മുഖമില്ലാത്തവർ

മുഖപുസ്തകത്തിൽ എനിക്കിതുവരെ മുഖമില്ലാതെ ഒരു സുഹൃത്തുപോലും ഇല്ലായിരുന്നു . കഴിഞ്ഞ ആഴ്ച എന്റെ ഒരു പഴയ കൂട്ടുകാരി ഇപ്പോൾ ന്യൂയോർക്കിൽ ഉള്ള  ഒരു ജാനറ്റ് , അവളാണെന്നു കരുതിയ ഒരു jannet നെ ഞാൻ ഫ്രണ്ട് ആക്കിയത്, പിന്നീടെനിക്ക് മനസ്സിലായി അവൾ ഞാനുദ്ദേശിക്കുന്നവൾ അല്ല , എന്നാലും കിടക്കട്ടെ ഏതോ ഒരു മുഖമില്ലാത്ത ഫ്രണ്ട് , സംസാരത്തിൽ അവൾ ഒരിക്കലും ഒരു ന്യൂ യോർക്ക് വാസി അല്ല എന്നെനിക്കുറപ്പുണ്ട് , കുറച്ച കാലം കൂടി മുഖമില്ലാതെ അവൾ അവിടെ കിടക്കട്ടെ ., അവൾക് വേണ്ടത് എന്താണെന്നു വച്ച എന്നിൽ നിന്നും എടുത്തിട്ട് പോകട്ടെ , ചിലപ്പോ മുഖമില്ലാത്തതിന്റെ ഒരു സുഖം അവൾക്കു കിട്ടുന്നകും .....

അടുപ്പം

അടുപ്പം
അടുപ്പത്തിന്റെ നിർവചനം എന്താണെന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്റെ ജീവിതത്തിൽ വളരെ കുറഞ്ഞ കാലയളവുകൊണ്ട് വളരെ വലിയ സ്വാധീനം ചെലുത്തിയിട്ടുന്ന ആദ്യ മൂന്നു വ്യകതികൾ , അവരങ്ങനെ എന്റെ ജീവിതത്തിന്റെ ഭാഗമായെന്നു എനിക്ക് തന്നെ അറിയില്ല.

1 എ പ്പോഴും എന്നോട് വഴക്കിടുന്ന എന്റെ കണ്ണ് മൈലുകൾക്കിപ്പുറത്  ഇരുന്നു നനഞ്ഞാൽ അങ്ങ് ദൂരെ തലശ്ശേരിയിരുന്നു അറിയുന്ന ഒരു തവണ ഞാൻ പ്രേതമാണെന്നു ധരിച്ചു എന്നെ നുള്ളിയുണർത്തിയ എല്ലാ രഹസ്യങ്ങളും അറിയുന്ന എന്നും എന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്ന ലജിന കഴിഞ്ഞ ഒൻപതു വര്ഷങ്ങളായി എനിക്കൊരു ചേച്ചിയായവൾ
2 .കഷ്ടിച്ചു രണ്ടു മാസം മാത്രം എന്റെ കൂടെ ജോലി ചെയ്ത അശ്വിൻ  സർ , മൈസൂർ കാരൻ മലയാളം അറിയില്ല എന്നാലും എന്റെ മുറിയൻ ഇംഗ്ലീഷിലുള്ള സംസാരം മനസ്സിലാക്കി എന്നിലെ കഴിവിനെ ഇതുവരെ ആരും വളർത്താത്ത പോലെ , അല്ലെങ്കിൽ എന്റെ  കഴിവിനെ കുറഞ്ഞ കാലം കൊണ്ട് മനസ്സിലാക്കി എനിക്ക് കൂടുതൽ കറുത്ത് നൽകിയ എന്റെ സർ , സർ ജോലി വേണ്ടെന്നു വച്ച് പോയപ്പോൾ ഞാൻ വിചാരിച്ചത് സാറുമായുള്ള ബന്ധം അതോടെ അവസാനിച്ചു എന്നാണ് , എന്നാൽ ഇന്നും ഈ അഞ്ചു വര്ഷം കഴിഞ്ഞും അത് അങ്ങിനെ തന്നെ ഉണ്ട്  ഞങ്ങൾക്കിടക് ഭാഷ  ഒരു പ്രശ്‌നമേ അല്ല.
3 . ഒരിക്കലും അയാൾ പോലുമറിയാതെ എനിക്കെന്തോ ഊർജ്ജം തന്നിട് എന്നെ ദുഃഖകയത്തിലാക്കി എങ്ങോ പോയി മറഞ്ഞ എന്റെ സ്വന്തം ദൈവദൂദൻ ...ജീവിക്കാനായുള്ള ഒരുൾപ്രേരണയായി എന്നും എന്റുള്ളിൽ നിൽക്കുന്ന എന്റെ ദൈവദൂദൻ 

Wednesday 15 March 2017


പ്രണയം ഭ്രാന്താണെങ്കിൽ ഞാൻ മുഴു ഭ്രാന്തിയാണ് ....പര്‌തീസ നഷ്ടപ്പെട്ട ഭ്രാന്തി 

പ്രണയത്തിന്റെ നിറം





പ്രണയത്തിനു മഴവില്ലു പോലെ ഏഴു നിറങ്ങളാ ണോ അല്ലെ അല്ല പ്രണയത്തിന്റെ നിറം കറുപ്പാണ് എണ്ണ  കറുപ്പ് .ഒട്ടും പ്രകാശ പൂരിതമല്ലാത്ത ഇരുട്ടിന്റെ കറുപ്പ്......






Tuesday 14 March 2017

എന്റെ മരണവും കല്ലറയും

എന്റെ മരണവും കല്ലറയും 

എന്റെ മരണ ശേഷം എന്നെ ഞാൻ കുട്ടിക്കാലത്തു കളിച്ചു വളർന്ന നാട്ടിൻ പുറത്തെ പള്ളികാട്ടിൽ ൽ കബറടക്കണം ഇതെൻറെ ഒരാഗ്രഹമാണ് .ഇത് ഞാനെന്റെ ഉമ്മയോടുപറയുമ്പോൾ എല്ലാം ഏർപ്പാടാക്കാം എന്നാണ് പറയാറ് .കുഞ്ഞു നാളിൽ പ്രേതങ്ങളെക്കുറിച്ചും , മരിച്ചവർ നട്ടുച്ചക് ഖബറിൽ നിന്നും പുറത്തു വന്നു കുട്ടികളെ വിളിക്കുമെന്നും വഴിതെറ്റിച്ചു വിടുമെന്നും ഒക്കെ പേടിച്ചു എല്ലാരും നടന്നിരുന്ന കാലത് എന്നാൽ അതൊന്നു കാണണമെന്ന് നിനച്  പലതവണ ഉച്ചക്ക് പള്ളിക്കാട്ടിൽ പോയി നോക്കിയിട്ടുണ്ട് പെണ്കുട്ടികൾക് അന്നും ഇന്നും പള്ളികാട്ടിൽ കയറുന്നതിനു അയിത്തമുള്ള  ഒരു ഗ്രാമത്തിൽ, പള്ളിക്കാട്ടിൽ നട്ടുച്ചക് ഞാൻ ആകെ കണ്ടിട്ടുള്ളത് കുറെ വെയിൽ കായുന്ന പാമ്പുകളെയും നിറയെ മുള്ളുള്ള തൊരടി , ഈങ്ങ തുടങ്ങിയ ചെടികളെയുമാണ് .ഇങ്ങനെ യുള്ള അപകടങ്ങൾ പതിയിരിക്കുന്നത് കൊണ്ടാകാം ഇങ്ങനെ ഒരു നുണക്കഥ എല്ലാരും പറഞ്ഞു തരുന്നത് 

.  അതുപോലെ എന്റെ കല്ലറക്കു മുകളിൽ ഒരു മൈലാഞ്ചി ചെടിയും കുറെ കടലാസ്സു പൂ ചെടികൾ പല വര്ണത്തിലുള്ളതും നട്ടു വേര് പിടിക്കും  വരെ നനക്കണം.  ഒരിക്കലും ആ പള്ളിക്കാട്ടിൽ എന്നെ കിടത്താൻ സാധ്യതയില്ല അവിടെ എന്റുപ്പൂപ്പായുമ്മോമ്മമാരോടൊപ്പം എന്നെ കിടത്തുന്നതിനോനോട് എന്റമ്മക് ഒരു യോചിപ്പും ഇല്ല ഞാൻ അവരെ തിക്കി തിരക്കി ഞെരിച്ചു അവിടേം കിടക്കാൻ സൊയിര്യം കൊടുക്കില്ലത്രേ അത്രക്കും ദുഷ്ടയാണോ ഞാൻ , അവർ ജീവിച്ചിരുന്നപ്പോ ഒത്തിരി സ്നേഹത്തോടെ ഞാൻ പല കുറുമ്പുകളും കാട്ടിയിട്ടുണ്ട് ., അവരുടെ മരണമാണ് ഇത്തിരിയെങ്കിലും എന്നിലെ കുറുമ്പിനെ അലിയിച്ചു കളഞ്ഞത് , എന്നെ കൊഞ്ചിച് എന്റെ താള ത്തിനൊത്ത തുള്ളി എന്നെ വാഷ ളാ ക്കിയ അവരെ ഞാൻ ഒരിക്കലും തിക്കി തിരക്കില്ല . എനിക്ക് അവിടെ തന്നെ കിടക്കണം , ചാറ്റൽ മഴയുള്ള എന്നാൽ വെള്ളം കുഴിക്കകത്തേക്കു കയറാനും പാടില്ല അങ്ങനെ യുള്ള ഒരു വൈകുന്നേരം എന്നെ അടക്കണം , എന്നിട്ട്  മൈലാഞ്ചിക്കും കടലാസ്സു പൂക്കൾക്കും വളമായി എന്റെ ദേഹം അവിടെ കിടന്നലിയണം , നിന്റെ സ്നേഹത്തിലലിയാണ് പറ്റാത്ത എനിക്ക് , എനിക്കേറ്റവും ഇഷ്ടമുള്ള കടലാസ്സു പൂവിനും മൈലാഞ്ചിക്കും വേണ്ടി അലിഞ്ഞലിഞ്ഞില്ലാതാകകണം .അതും ഞാനേറ്റവും ഇഷ്ടപ്പെടുന്ന എന്റെ ഗ്രാമത്തിൽ . 

ഞാൻ ഇവിടെ ഈ വയനാട്ടിൽ എന്റെ പ്രിയ ജോലിസ്ഥലമായ ഈ ഗവേഷണ കേന്ദ്രത്തിൽ വച്ച് മരിക്കാനാൺഗ്രഹിക്കുന്നത് മരിച്ചാൽ എന്നെ  , ഒട്ടും കുലുക്കമില്ലാത്ത മൂക്കിൽ നിന്നും ഒരിക്കലും പഞ്ഞി പോലും പുറത്തു പോകാത്തത്ര കുലുക്കം കുറഞ്ഞ ശീതീകരിച്ച വാഹനത്തിൽ ഒരു കുല കടലാസ്സു പൂക്കൾ വച്ച്  നേർത്ത ഗാനങ്ങളുടെ അകമ്പടിയോടെ മുട്ടായി മാമൻ  വേണം എന്ന്നെ എന്റെ ഗ്രാമത്തിലേക്കെത്തിക്കാൻ , അവിടെ ആരുടേയും കരച്ചിലോ ഏങ്ങലുകളോ ഇല്ലാതെ സ്വയരയമായി എന്റുപ്പൂപ്പായും അമ്മൂമ്മയും കിടന്ന അതെ മുറിയിൽ കുറച്ചു സമയം കിടന്നു നല്ല തണുത്ത കിണറ്റിലെ വെള്ളവും എനിക്കേറ്റവും ഇഷ്ടമുള്ള യാഡ്‌ലി ലവേന്ടെർ സോപ്  കൊണ്ട് കുളിപ്പിച്ച ചന്ദനത്തിരി കത്തിക്കാതെ എന്നെ പള്ളിയിലേക്കെടുക്കണം . എന്നെ പള്ളിയിലേക്കെടുമ്പോൾ ഞാൻ ഉപ്പൂപ്പയെയും ഉമ്മൂമ്മയേയും  കൊണ്ട് പോകുമ്പോൾ നോക്കിയിരുന്ന പോലെ എന്നെ നോക്കികൊണ്ട് എന്റെ ഉമ്മയും നിക്കണം അപ്പോൾ എന്റുമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു ആ ചാറ്റൽ മഴയോടൊപ്പം അലിഞ്ഞു ചേരണം ........അങ്ങനെ ഒരർത്ഥവും ഇല്ലാത്ത എന്റെ ജീവൻ ഒരു മലാഞ്ചിച്ചെടിക്കും കുറെ കടലാസ്സു പൂക്കൾക്കും  വേണ്ടി അലിഞ്ഞലിഞ്ഞില്ലാതാകണം .......





.

Sunday 12 March 2017

ഞാൻ

എന്റെ  ചില നേരത്തെ സ്വഭാവം എനിക്ക്  തന്നെ ഇഷ്ടമാവില്ല.  എന്റെ പെരുമാറ്റം ഒട്ടും  പക്വമല്ലാത്ത തും ,ചിലരെല്ലാം പറയും പോലെ എന്റെ വിദ്യാഭ്യാസത്തിനോ പ്രായത്തിനോ നിരക്കാത്തതും  ആണ്. ഒന്ന് മര്യാദക്ക് പ്രണയിക്കാണ് പോലും എനിക്കറിയില്ല . ഒട്ടും റൊമാന്റിക് അല്ല ഒരു മൂരാച്ചി.ശരിക്കും ഞാൻ എന്നെ സ്നേഹിക്കുന്നവരെ ഒരിക്കലും സ്നേഹിച്ചിട്ടില്ല വേദനയിപ്പിച്ചിട്ടേ ഉള്ളൂ  , എന്നാൽ എന്നെ സ്നേഹിക്കാത്തവരെ ഞാൻ വാരിക്കോരി സ്നേഹിച്ചിട്ടുണ്ട് പലതവണ .ശരിക്കും ഞാനെന്താ ഇങ്ങനെ ആയിപ്പോയത് ... 

പക്ഷെ ഞാൻ ശരിക്കും മൂരാച്ചി ആണോ അല്ലെ അല്ല എനിക്കെന്റേതായ ചില ഇഷ്ടങ്ങളുണ്ട് ആർക്കും ഉൾക്കൊള്ളാൻ പറ്റാത്ത ഇഷ്ടങ്ങൾ.ചില കാര്യങ്ങളെ ഞാൻ വല്ലാതങ്ങു പ്രണയിച്ചുപോകും , ആളും താരവും സമയവും ഒന്നും നോക്കാതെ , എന്നാൽ അത് പോലെ ആളും താരവും സമയവും നോക്കാതെ ആരെങ്കുലും എന്നോട് പ്രവർത്തിച്ചാലോ എനിക്കങ്ങു കോപം വരും . ഒരു വൃത്തിക്കെട്ട ജന്മം .

ചില സമയത് തോന്നും ഞാൻ സ്ത്രീ വർഗത്തിന് തന്നെ ഒരു അപമാനമാണെന്നു. ഒന്നിനും കൊള്ളാത്തവൾ , ജീവിതത്തിന്റെ പകുതി കഴിഞ്ഞിട്ടും ഒരു സ്ത്രീ എന്നതിന്റെ ഒരർത്ഥം കണ്ടെത്താൻ കഴിയാത്തവൻ , വെറും വട്ട പൂജ്യം ...എന്റെ നാട്ടുകാർ ചോദിക്കും പോലെ ഞാനൊരു പെണ്ണ് തന്നെയാണോ എനിക്കും സംശയം തോന്നിത്തുടങ്ങിയിരുന്നു , ഇങ്ങനെ ജീവിക്കണോ അതോ  പെട്ടെന്ന് ഈ ജീവിതം വേണ്ടെന്നു വെക്കണോ .
ഒരു സ്ത്രീക് ഒന്നുകിൽ ഒരു കുടുംബിനിയായി ജയിക്കാൻ പറ്റണം  അല്ലേൽ ചെയ്യുന്ന ജോലിയിലെങ്കിലും നന്നായി ശോഭിക്കാൻ കഴിയണം ഇതിനൊന്നും പറ്റാതെ എന്റെ ജന്മം ഇങ്ങനെ ജീവിച്ചു തീർക്കുന്നതിലും ഭേദം ചാവുന്നതല്ലേ ..



മുഖപുസ്തകത്തിലെ തടയൽ

 ഞാൻ ഇന്ന് വരെയായി വരെയായി മുഖ  പുസ്തകത്തിൽ വിരലിൽ എണ്ണാവുന്ന ചിലരെ മാത്രമേ ബ്ലോക്കിയിട്ടൂള്ളൂ അതും ഒട്ടും സഹിക്കാൻ പറ്റാത്തതുകൊണ്ട് മാത്രം . പക്ഷെ ചിലരെ അവർക്കു എന്നോട് പണ്ട് അതായത് മൊട്ടിൽനിന്നും വിരിയും മുൻപേ അവർക്കുണ്ടായിരുന്നു ഒടുങ്ങാത്ത പ്രണയത്തെ കുറിച്ചും മറ്റും പറഞ്ഞെന്നെ അരിശം പിടിപ്പിച്ചതിന്റെ പേരിലും ആയിരുന്നു . ഈയിടെ എന്റെ ഒരു സുഹൃത് എന്നെ ബ്ലോക്കിയപ്പോ എനിക്കുണ്ടായ മാനസിക വ്യഥ എത്രയാണെന്ന് പറഞ്ഞറിയിക്കാൻ വയ്യ , എന്തിന്റെ പേരിലായാലും അതെന്നെ  വേദനിപ്പിച്ചു , ആ സുഹൃത്തിന്റെ  മുഖ പുസ്തക പോസ്റ്റുകൾ കാണണമെങ്കിൽ അല്ലെങ്കിൽ മോഷ്ടിക്കണമെങ്കിൽ എനിക്കെന്റെ ആത്മസുഹൃത്തിന്റെ മുഖപുസ്തകം മതി എന്നാലും അതിനെന്റെ   മനസ്സനുവദിക്കുന്നില്ല പക്ഷെ ഉത്കണ്ഠ സഹിക്കാൻ പറ്റാതാകുമ്പോൾ ഇടക്കെല്ലാം ഞാൻ നോക്കും ആ മുഖപുസ്തകപോസ്റ്റുകൾ .... അങ്ങനെ ഞാനൊരു തീരുമാനത്തിലെത്തി ബ്ലോക്കിയവരെ എല്ലാം ബ്ലോക്കുനീക്കു ക  ... എന്നെ പോലെ ആർക്കെങ്കിലും വേദനിച്ചു കാണും . അതിന്റെ ശാപ മാകും ഞാനിന്നനുഭവിക്കുന്ന വേദന .
           

Friday 10 March 2017

കൽഹാര

കൽഹാര 

ഇവൻ കൽഹാര   , അസ്തമയ സൂര്യകിരണങ്ങളുടെ നിറമുള്ള മുടിയോടുകൂടിയവൻ , ആകൃതിയിൽ യേശു ക്രിസ്തുവിനെ ഓര്മിപ്പിക്കുന്നവൻ , സത്യസന്ധതയിൽ മുഹമ്മദ് നബിയോടൊപ്പം നിക്കുന്നവൻ , സഖിമാരുടെ കാര്യത്തിൽ കൃഷ്ണൻ തോറ്റുപോകുന്നവൻ . ശബ്ദ സൗകുമാര്യത്തിൽ ബിലാലിനെ തോൽപ്പിക്കുന്നവൻ , ഇവനെ ഞാൻ ആദ്യമായി കാണുന്നത്  ഒരു കടൽ തീരതു കടൽ കാക്കകളെ നോക്കിയിരിക്കുമ്പോളോ അതോ വിരിഞ്ഞിറങ്ങിയ കടലാമകൾ കടൽ തേടി പോകുമ്പോളോ ഓർമയില്ല എന്തായാലും ഞ്ഞവനെ കാണുന്നത്  കടൽ കരയിൽ വച്ചാണ് . അവന്റെ ചുവന്ന മുടിയിഴകൾ കടൽകാറ്റേറ്റു പാറി പറന്നങ്ങനെ ഏതോ അദൃശ്യ ശക്തിയിൽ ലയിച്ചങ്ങനെ നടക്കുന്ന അവനെ അവിടെ ഒറ്റയ്ക്ക് വിട്ടിട്ട് പോകാതെ കൂടെ ഞ്ഞാണും കൂടി എത്ര ദൂരം കൂടെ നടന്നെന്നറിയില്ല ഒരുപാട് നടന്നു അതിനിടക്ക് എത്രയോ കടലാമ കുഞ്ഞുങ്ങൾ കടലിലേക്കു നീങ്ങുന്നുണ്ടായിരുന്നു ഇടക്കിടക്കെല്ലാം കുഞങ്ങളെയും മുട്ടകളെയും മോഷ്ടിക്കുന്ന കുറുക്കന്മാരും മനുഷ്യരും പമ്മി പമ്മി നടപ്പുണ്ട് , ഇതൊന്നും ഗൗനിക്കാതെ കലഹാര അവൻ നടക്കുന്നു അവന്റെ കാലടികളെ പിന്തുടർന്ന് ഞാനും , കുറെ നടന്നു മടുത്തതിനാലാവാം അവൻ തോളിലെ തുണി സഞ്ചി അഴിച്ചു വച്ച് താഴെ ഇരുന്നു , കൂടെ ഞാനും അപ്പോളാണെന്നു തോന്നുന്നു  ഞാൻ അവന്റെ കൂടെ യുള്ള കാര്യം അവൻ കാണുന്നത്. ചുമ്മാ പരിചയപ്പെട്ടു , രൂപത്തിലുള്ള മാറ്റങ്ങൾ പോലെ തന്നെ സ്വഭാവത്തിലും വ്യത്യസ്തനാണെന്ന് കാലം  എനിക്ക് കാണിച്ചു തന്നു , പിന്നീടങ്ങോട്ട് അവന്റെ ഓരോ കാലടിയും പിന്തുടർന്ന് ഒരു നിഴൽ പോലെ ഞാനുമുണ്ടായിരുന്നു ഊരറിയാതെ  കൂടും കൂട്ടവും ഇല്ലാത്ത കലഹാരയുടെ കൂടെ , അത് പോലെ ആരോരും ഇല്ലാത്ത ഈ നീലിമ എന്ന പൊട്ടിപ്പെണ്ണിന്  ഒരു തണലായി കലഹാരയും ........

Monday 6 March 2017

മരണം



മരണത്തിന്റെ കാലൊച്ച എങ്ങനെയാണു , നേർത്ത കൊലുസിന്റെ ശബ്ദമാണോ അതോ ഭീമാകാരനായ ഒരു രാക്ഷസന്റെ കാലൊച്ചയാണോ , ഇടിയോടു കൂടിയ മഴയുടെ നാദമാ നോ? അതോ ചീവിടിന്റെ കാത് അടപ്പിക്കുന്ന ക്രി ക്രി ശബ്ദമാണോ , കള കളം ഒഴുകുന്ന അരുവിയുടെ നാദ മാണോ ? ഈയിടെയായി പലപ്പോഴും മരണത്തിന്റെ നാദമെന്നോണം ഈ ശബ്ദങ്ങളെല്ലാം എന്നെ അസ്വസ്ഥയാക്കുന്നു . മരണമേ നീ ഒരിക്കലും ആർത്ത നാദ മായി എന്നിലേക്ക്‌ വരരുതേ .... എന്റെ പ്രിയസഖാവിന്റെ നേർത്ത കാലൊച്ചപോലെ അവന്റെ കരതലത്തിന്റെ അരുമയാർന്ന തലോടൽ പോലെ , അവന്റെ കണ്ഠത്തിലെ ഗദ് ഗദം പോലെ എന്നിലേക്ക് വരണമേ . മരണ ശേഷം എന്റെ ഉടലിൽ നിന്നും പാലപ്പൂവിന്റെ ഗന്ധം പൊഴിയണം  ഒരിക്കലും ജീവിതത്തിന്റെ മാദക ഗന്ധമായ മുല്ല പൂ  ഗന്ധം ആകരുതേ ...മരിച്ചു കഴിഞ്ഞാൽ എന്റെ ആത്മാവു  എന്റെ സഖാവിന്റെ അടുത്ത തന്നെ ഒരു കടലാസ് പൂവായി പൊഴിഞ്ഞു കൊണ്ടെയിരി ക്കണം , ഓരോ ദിനവും  എന്റെ സഖാവിന്റെ കാലടിയിൽ പെട്ട് ഞെരിഞ്ഞമർന്നങ്ങനെ ..............




Thursday 2 March 2017



അമ്പിളിയമ്മാവനെകാണുമ്പൊ എനിക്ക് പ;ലപ്പോഴും അറബി മാസകലണ്ടർ ആണ് ഓർമ്മവരാറു , കാരണം അമ്പിളി മാമന്റെ വലിപ്പവും  ചിരിയുടെ ആഴവും നോക്കി എന്റെ അടുത്തവീട്ടിലെ ആമിനുതാത്ത  അറബി മാസം കിറുകൃത്യമായി പറയുമായിരുന്നു . അമ്പിളിമാമനെ കാണുമ്പോ അറിയാതെ ഇപ്പോളും ഞാനവരെ ഓർക്കാറുണ്ട് . ഒരു ദിവസം അമ്പിളിമാമനെ ചുമ്മാ നോക്കിയിരുന്നപ്പോ അവരെ കാണണമെന്ന് തോന്നി ആ രാത്രി തന്നെ എട്ടു കിലോമീറ്റര് ദൂരെയുള്ള അവരുടെ വീട്ടിലേക് ഞങ്ങൾ പോയി , ഈ കാര്യം പറഞ്ഞപ്പോ ന്റെ പൊന്നു കൊച്ചൂ ഇജ്ജ്  ഈ അന്തിക് എന്തിനാ  ബന്നത് അനക്ക് അബടെ എബടെലും ലും കെടന്നോടായിരുന്നോ എന്നൊരു ചോദ്യവും, ഏതായാലും പോയത് വെറുതെ ആയില്ല അവരുടെ കൂടെ  സൊറ പറഞ്ഞിരുന്നു ,പിന്നെ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അവർ തന്നെ കട്ടൻ ചായയും , അരി വറുത്ത  തേങ്ങാ ചിരകിയതും പഞ്ചസാരയും നല്ല പിഞ്ഞാണ പാത്രത്തിൽ വീണ്ടും കിട്ടിയപ്പോ എന്തോ വല്ലാത്ത ഒരാക്രാന്തവും സന്തോഷവും തോന്നി . സംസാരത്തിനിടക്കെപ്പോളോ എന്റെ വയസ്സിനെ കുറിച്ച് സംസാരിച്ചു അപ്പൊ അവർ ഒരു കാര്യം രഹസ്യമായി പറഞ്ഞു ആരോടും അറബി മാസത്തിലെ ജനന വര്ഷം പറയണ്ട ,അറബിമാസത്തിൽ എനിക്ക് വയസ്സ് കൂടുതലുണ്ടാകും ! എന്റെഉമ്മാക് പോലും എന്റെ അറബിമാസ ജനന തിയ്യതി അറിയില്ല പക്ഷെ അവർക്കതൊക്കെ കിറുകൃത്യം അറിയാം .


ഇന്നലെ വൈകുന്നേരം ഒരു നറു  പുഞ്ചിരിയുമായി നിൽക്കുന്ന അമ്പിളി മാമനെ കണ്ടപ്പോ ആദ്യം എന്റെ മനസ്സിലൊക്കോടിയെത്തിയത് എന്റെ പ്രിയ കൂട്ടുകാരന്റെ വര്ഷങ്ങള്ക്കുമുന്പുള്ള പല്ലു കാട്ടിയുള്ള ചിരിയായിരുന്നു .  അമ്പിളി മാമനെഎത്ര നേരം അങ്ങനെ  നോക്കിയിരുന്നെന്നു എനിക്ക് തന്നെ അറിയില്ല അത്ര മേൽ ഇഷ്ടമാ  എനിക്ക് നിന്റെ ആ ചിരി . ശരിക്കും നിന്റെ ആ ചിരി മാഞ്ഞും മറഞ്ഞും ശരിക്കും ഞാൻ കൺകുളിർക്കെ കണ്ടു , അപ്പോൾ ആകാശത്തിനും നിന്റെ വെള്ളയിൽ വരകളുള്ള ഷർട്ടിന്റെ നിറമായിരുന്നു .

അമ്പിളിയമ്മാവൻ



അമ്പിളിയമ്മാവനെകാണുമ്പൊ എനിക്ക് പ;ലപ്പോഴും അറബി മാസകലണ്ടർ ആണ് ഓർമ്മവരാറു , കാരണം അമ്പിളി മാമന്റെ വലിപ്പവും  ചിരിയുടെ ആഴവും നോക്കി എന്റെ അടുത്തവീട്ടിലെ ആമിനുതാത്ത  അറബി മാസം കിറുകൃത്യമായി പറയുമായിരുന്നു . അമ്പിളിമാമനെ കാണുമ്പോ അറിയാതെ ഇപ്പോളും ഞാനവരെ ഓർക്കാറുണ്ട് . ഒരു ദിവസം അമ്പിളിമാമനെ ചുമ്മാ നോക്കിയിരുന്നപ്പോ അവരെ കാണണമെന്ന് തോന്നി ആ രാത്രി തന്നെ എട്ടു കിലോമീറ്റര് ദൂരെയുള്ള അവരുടെ വീട്ടിലേക് ഞങ്ങൾ പോയി , ഈ കാര്യം പറഞ്ഞപ്പോ ന്റെ പൊന്നു കൊച്ചൂ ഇജ്ജ്  ഈ അന്തിക് എന്തിനാ  ബന്നത് അനക്ക് അബടെ എബടെലും ലും കെടന്നോടായിരുന്നോ എന്നൊരു ചോദ്യവും, ഏതായാലും പോയത് വെറുതെ ആയില്ല അവരുടെ കൂടെ  സൊറ പറഞ്ഞിരുന്നു ,പിന്നെ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അവർ തന്നെ കട്ടൻ ചായയും , അരി വറുത്ത  തേങ്ങാ ചിരകിയതും പഞ്ചസാരയും നല്ല പിഞ്ഞാണ പാത്രത്തിൽ വീണ്ടും കിട്ടിയപ്പോ എന്തോ വല്ലാത്ത ഒരാക്രാന്തവും സന്തോഷവും തോന്നി . സംസാരത്തിനിടക്കെപ്പോളോ എന്റെ വയസ്സിനെ കുറിച്ച് സംസാരിച്ചു അപ്പൊ അവർ ഒരു കാര്യം രഹസ്യമായി പറഞ്ഞു ആരോടും അറബി മാസത്തിലെ ജനന വര്ഷം പറയണ്ട ,അറബിമാസത്തിൽ എനിക്ക് വയസ്സ് കൂടുതലുണ്ടാകും ! എന്റെഉമ്മാക് പോലും എന്റെ അറബിമാസ ജനന തിയ്യതി അറിയില്ല പക്ഷെ അവർക്കതൊക്കെ കിറുകൃത്യം അറിയാം .


ഇന്നലെ വൈകുന്നേരം ഒരു നറു  പുഞ്ചിരിയുമായി നിൽക്കുന്ന അമ്പിളി മാമനെ കണ്ടപ്പോ ആദ്യം എന്റെ മനസ്സിലൊക്കോടിയെത്തിയത് എന്റെ പ്രിയ കൂട്ടുകാരന്റെ വര്ഷങ്ങള്ക്കുമുന്പുള്ള പല്ലു കാട്ടിയുള്ള ചിരിയായിരുന്നു .  അമ്പിളി മാമനെഎത്ര നേരം അങ്ങനെ  നോക്കിയിരുന്നെന്നു എനിക്ക് തന്നെ അറിയില്ല അത്ര മേൽ ഇഷ്ടമാ  എനിക്ക് നിന്റെ ആ ചിരി . ശരിക്കും നിന്റെ ആ ചിരി മാഞ്ഞും മറഞ്ഞും ശരിക്കും ഞാൻ കൺകുളിർക്കെ കണ്ടു , അപ്പോൾ ആകാശത്തിനും നിന്റെ വെള്ളയിൽ വരകളുള്ള ഷർട്ടിന്റെ നിറമായിരുന്നു .