Tuesday 21 February 2017

മോഹം

മോഹം 
മനുഷ്യന്റെ മോഹം  ഒരിക്കലും അവസാനിക്കാത്ത ഒന്നാണ് . മരണ ഖഡ്ഗം തലക്കുമീതെ ആടിക്കളിക്കുമ്പോളും മോഹങ്ങൾ അവനെ സാദാ വേട്ടയാടി കൊണ്ടിരിക്കും . അവൾക്കുമുണ്ട്  ഒരുപാട് മോഹങ്ങൾ , ശരീരത്തെയും മനസ്സിനെയും ഒരുപോലെ കാർന്നു തിന്നുന്ന മഹാമാരിയായ കാൻസർ എന്ന ഖഡ്ഗം അവൾക്കു മീതെ താണ്ഡവമാടുന്നത് ഇത് രണ്ടാം തവണയാണ് . എന്നിട്ടും അവളുടെ കടലോളം മോഹങ്ങൾ അധികമൊന്നും  കുറഞ്ഞില്ല . ഇപ്പോ മരണം മുന്നിൽകാണുമ്പോളും അവളുടെ ഏറ്റവും വലിയ മോഹം ഒരു കറ  കളഞ്ഞ സഖാവിനെ പ്രണയിക്കണം , രക്തഹാരം ഒരു കയ്യിലും മറുകയ്യിൽ ചെങ്കൊടിയുംപിടിച്ച തന്റേതാക്കി  ജീവിതത്തോട് പൊരുതി ജയിക്കണം ,ഗന്ധമില്ലാത്ത  എന്റെ പ്രിയപ്പെട്ട പൂവായ കടലാസ്സു പൂക്കൾ കൊണ്ട് നിറഞ്ഞ ഒരു കൊച്ചു വീട്ടിൽ എന്റെ സഖാവിന്റെ ഗന്ധം സുരഭിലമായ കടലാസ്സു പൂക്കളെ വാരിപ്പുണർന്നു ജീവിക്കണം ഇടക്ക്  ഒരു കുഞ്ഞു സഖാവും  ഒരു വെളിച്ചമായി വരണം , പിന്നെ ഈ സഖാവിന്റെ കൂടെ ഡിസംബറിലെ കൊച്ചു വെളുപ്പാൻ കാലത് ബൈക്കിൽ ഊട്ടി വരെ ചുറ്റീട്ടു വരണം , ഒരു പൗർണമി രാത്രി മുഴുവൻ കടൽ കരയിൽ കൈ വിരൽ പിടിച്ചും തിരകൾ കൊപ്പം നടന്നും നേരം പുലരുവോളം അങ്ങനെ..... പിന്നെ വെളിച്ചം ചെന്ന് വീശാത്ത നിബിഢവനകളും നനുത്ത കാറ്റുള്ള പുൽമേടുകളും കടന്നങ്ങനെ കാടിന്റെ വിരിമാറിൽ ഒരു ദിനം കട്ട് ചോലയിൽ നിന്നും വെള്ളം കുടിച്ചും കൈയിൽ കരുതിയ നല്ല കുത്തരിയവിൽ ഇടക്കിടക്കു കഴിച്ചും ഒക്കെ ഒരു യാത്ര ...... സഖാവ് പറഞ്ഞു തരുന്ന കഥകൾ കേട്ട് എല്ലാ വേദനകളും മറന്നു സഖാവിന്റെ മടിയിൽ കിടന്നു അവസാന ശ്വാസവും ............

No comments:

Post a Comment