Tuesday 28 February 2017

നീ


എന്റെ ലോകം എന്നത് നീ എന്ന ഒരു കുഞ്ഞു   ലോകത്തേക്ക് മാത്രമായി ചുരുങ്ങി  പോകുന്നല്ലോ ഞാൻ പ്രകൃതിയിലേക്കിറങ്ങിയാൽ  അവിടെയും നീയാണ്. ഒരു കടൽക്കരയിൽ പോയാൽ ഒരു പുഴകണ്ടാൽ വേണ്ട ഒരു സൂര്യകിരണം കണ്ടാൽ ഒരു കുഞ്ഞു കാറ്റടിച്ചാൽ എല്ലാം നീയാണ് . ഒരു കുഞ്ഞു പൂവിൽ  ,ഒരു കുരുവിയുടെ ചിറകൊച്ചയിൽ എല്ലാം ഞാൻ നിന്നെ കാണുന്നു .എന്റെ ഓരോ ശ്വാസത്തിലും നീയാണ് എന്റെ ലോകമേ നീയാണ് . ഒരിക്കലും നീ എന്ന എന്റെ ലോകം മാറാൻ പോകുന്നില്ല . ഋതുകകൾ എത്ര മാറിയാലും മരങ്ങൾ എത്ര ഇല പൊഴിച്ചാലും നീ എന്നത് മാത്രമാണ് എന്റെ ലോകം .അത്രമാത്രം ഭ്രാന്തമായി ഞാൻ നിന്നെ പ്രണയിക്കുന്നു .

സ്നേഹം


അറിയാതെ എപ്പോളോ ഞാൻ നിന്നെ ഒത്തിരി സ്നേഹിച്ചു , സ്വന്തംമാക്കണമെന്നു ആഗ്രഹിച്ചു , പലപ്പോഴും നിന്നോടുള്ള സ്നേഹത്താൽ ഞാൻ വീർപ്പുമുട്ടി , പറയാതെ നീ എങ്ങനെയോ അതറിഞ്ഞു , നിനക്കെന്നെ ഇഷ്ടല്ല ഈ ഇഷ്ടം നീ വിട്ടോളൂ എന്ന് പലവുരു പറഞ്ഞു . എന്നിട്ടും പിന്മാറാൻ തയ്യാറായില്ല എന്നിലെ ഞാൻ .ഇഷ്ടം കൂടിക്കൂടി ഒരു പേമാരിയായി എന്നിൽ പെയ്തിറങ്ങി .നിന്നോടുള്ള സ്നേഹം എന്റെ ഊഷരമായി കിടന്ന ജീവിതത്തിൽ ഊർവ്വരമാക്കി. ഞാൻ മോഹങ്ങളാകുന്ന ഒരുപാട്  ചെറുവിത്തുകൾ നട്ടു . മുളച്ചു പൊങ്ങിയ എന്റെ സ്വപ്നവിത്തുകളെ നിന്റെ "എന്നെ സ്നേഹിക്കണ്ട എനിക്ക് നിന്നെ വേണ്ട "എന്ന ഒരൊറ്റ വാക്ക് അപ്പാടെ ഉണക്കിക്കളഞ്ഞു. ഇങ്ങനെയൊക്കെ ആണെങ്കിലും നിന്നെ ഞാൻ കാണാറില്ലെങ്കിലും  കേൾക്കാറില്ലെങ്കിലും ഇന്നും നിന്നോടുള്ള സ്നേഹത്തിനു ഒരു കുറവും പറ്റിട്ടില്ല . ഇന്നും അതൊരു പേമാരിയായി എന്നിൽ പെയ്തിറങ്ങുന്നുണ്ട്. നീ എന്നെ സ്നേഹിച്ചോളൂ എന്ന് ഒരു തവണ അറിയാതെ എപ്പോളോ നീ പറഞ്ഞിട്ടുണ്ട്  ആ ഒരു വാക്ക് മതി നിന്നെ പ്രാണനുതുല്യം സ്നേഹിച്ചു കൊല്ലാനും  നിന്നെ സ്നേഹിച്ചു എനിക്ക് മരിക്കാനും .

Monday 27 February 2017

കടലാസ് പൂക്കൾ

കടലാസ് പൂക്കൾ

കടലാസ്സു പൂക്കൾ എനിക്കെന്നും ഒരു ഹരമായിരുന്നു. കുഞ്ഞുനാളിൽ എന്റെ തറവാട്ട് വീട്ടിൽ മാനം  മുട്ടെ വളർന്നു നിൽക്കുന്ന മുരിങ്ങ മരത്തിൽ വയനാട്ടിൽ നിന്നും കൊണ്ടുവന്നു നട്ട കുലകുല യായി പൂക്കുന്ന കടും റോസ് നിറത്തിലുള്ള ഒരു കടലാസ്സു പൂ വള്ളി ഉണ്ടായിരുന്നു . ദൂരെ നിന്നെ മനം മുട്ടെ പൂത്തുനിൽക്കുന്ന ആ പൂക്കളെ കാണുമ്പോൾ എന്റെ മനസ്സ് തത്തിക്കളിക്കുമായിരുന്നു. |മിക്ക വെള്ളിയാഴ്ചകളിലും ഞാൻ മുരിങ്ങ മരത്തിൽ വലിഞ്ഞു കയറി പൂക്കൾ പറിക്കുമായിരുന്നു .വലിയ മരത്തിൽ വലിഞ്ഞു കയറുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ ഒരു എമണ്ടൻ കഥ പറഞ്ഞു തന്നിരുന്നു . വയനാട്ടിൽ ഒരു വീട്ടിൽ കുറെ കടലാസ്സു പൂക്കൾ ഉണ്ടായിരുന്നെന്നും ആ വള്ളികളിൽ കുട്ടികൾ കളിക്കുമായിരുന്നെന്നും ഒരിക്കൽ ഒരു നാഗം വന്നു ഒരു കുട്ടിയെ കടിച്ചു വീട്ടുകാർ കടലാസു പൂവിന്റെ മുള്ളു കൊണ്ടതക്വ്‌മെന്ന് വിചാരിച്ചു മഞ്ഞൾ പുരട്ടി കൊടുത്തു മരിക്കാതെ ആ കുട്ടിയെ പള്ളിക്കാട്ടിൽ മറവുചെയ്യുകയും പിന്നീട ആ വഴി പോയ ആരോ ഒരു ഞരക്കം കേട്ട് ആ കുട്ടിയെ ഭാഗ്യത്തിന് രക്ഷപ്പെടുത്തിയെന്നും , പക്ഷെ കാലം കുറെ കഴി
ഞ്ഞു ഞാൻ വയനാട്ടിൽ വന്നപ്പോ ഈ കുട്ടിയെ കുറെ ആനോ ശിച്ചു അവിടെ ആരും ഇങ്ങനെ ഒരു കഥ കേട്ടിട്ടില്ല.എന്നിരുന്നാലും ഈ കഥകേട്ട് പേടിച്ചിട്ടാവാം ഞാൻ പിന്നീട് മുരിങ്ങ മരത്തിൽ കയറി പൂ പറി ചിട്ടില്ല , താഴെ വീഴുന്ന പൂക്കൾ ആവതും പറിച്ചു  പുസ്തകത്തിൽ വച്ചും അലമാരയിൽ ഒളിപ്പിച്ചും നടന്നിട്ടുണ്ട് . ഒരു ഗന്ധമില്ലാത്ത എന്നാൽ ആവോളം സൗന്ദര്യമുള്ള കടലാസ്സു പൂക്കൾ ........ഗന്ധം വരുത്താനായി നല്ല യാഡ്‌ലി ലാവണ്ടർ പൌഡർ വിതറിക്കൊടുക്കും എന്നിട്ടതിനെ  മണത്തു  കൊണ്ടിരിക്കും ..... ഇന്നും നിറയെ കടലാസ്സു പൂക്കൾ പൂത്തു നിൽക്കുമ്പോൾ മഴവില്ലു കാണുന്ന മയിലിന്റെ അവസ്ഥയാണെനിക്ക് അത്രക്കിഷ്ട കടലാസ്സു പൂക്കളെ ...മണമില്ലാത്ത എന്നാൽ ആവോളം സൗദര്യമുള്ള തന്നെ ആര് തഴുകുന്നുവോ അവരുടെ സ്വഭാവം ഉൾകൊണ്ടു അവരുടേതായി മാത്രം മാറുന്ന കടലാസ്സു  പൂക്കൾ .............

Tuesday 21 February 2017

മോഹം

മോഹം 
മനുഷ്യന്റെ മോഹം  ഒരിക്കലും അവസാനിക്കാത്ത ഒന്നാണ് . മരണ ഖഡ്ഗം തലക്കുമീതെ ആടിക്കളിക്കുമ്പോളും മോഹങ്ങൾ അവനെ സാദാ വേട്ടയാടി കൊണ്ടിരിക്കും . അവൾക്കുമുണ്ട്  ഒരുപാട് മോഹങ്ങൾ , ശരീരത്തെയും മനസ്സിനെയും ഒരുപോലെ കാർന്നു തിന്നുന്ന മഹാമാരിയായ കാൻസർ എന്ന ഖഡ്ഗം അവൾക്കു മീതെ താണ്ഡവമാടുന്നത് ഇത് രണ്ടാം തവണയാണ് . എന്നിട്ടും അവളുടെ കടലോളം മോഹങ്ങൾ അധികമൊന്നും  കുറഞ്ഞില്ല . ഇപ്പോ മരണം മുന്നിൽകാണുമ്പോളും അവളുടെ ഏറ്റവും വലിയ മോഹം ഒരു കറ  കളഞ്ഞ സഖാവിനെ പ്രണയിക്കണം , രക്തഹാരം ഒരു കയ്യിലും മറുകയ്യിൽ ചെങ്കൊടിയുംപിടിച്ച തന്റേതാക്കി  ജീവിതത്തോട് പൊരുതി ജയിക്കണം ,ഗന്ധമില്ലാത്ത  എന്റെ പ്രിയപ്പെട്ട പൂവായ കടലാസ്സു പൂക്കൾ കൊണ്ട് നിറഞ്ഞ ഒരു കൊച്ചു വീട്ടിൽ എന്റെ സഖാവിന്റെ ഗന്ധം സുരഭിലമായ കടലാസ്സു പൂക്കളെ വാരിപ്പുണർന്നു ജീവിക്കണം ഇടക്ക്  ഒരു കുഞ്ഞു സഖാവും  ഒരു വെളിച്ചമായി വരണം , പിന്നെ ഈ സഖാവിന്റെ കൂടെ ഡിസംബറിലെ കൊച്ചു വെളുപ്പാൻ കാലത് ബൈക്കിൽ ഊട്ടി വരെ ചുറ്റീട്ടു വരണം , ഒരു പൗർണമി രാത്രി മുഴുവൻ കടൽ കരയിൽ കൈ വിരൽ പിടിച്ചും തിരകൾ കൊപ്പം നടന്നും നേരം പുലരുവോളം അങ്ങനെ..... പിന്നെ വെളിച്ചം ചെന്ന് വീശാത്ത നിബിഢവനകളും നനുത്ത കാറ്റുള്ള പുൽമേടുകളും കടന്നങ്ങനെ കാടിന്റെ വിരിമാറിൽ ഒരു ദിനം കട്ട് ചോലയിൽ നിന്നും വെള്ളം കുടിച്ചും കൈയിൽ കരുതിയ നല്ല കുത്തരിയവിൽ ഇടക്കിടക്കു കഴിച്ചും ഒക്കെ ഒരു യാത്ര ...... സഖാവ് പറഞ്ഞു തരുന്ന കഥകൾ കേട്ട് എല്ലാ വേദനകളും മറന്നു സഖാവിന്റെ മടിയിൽ കിടന്നു അവസാന ശ്വാസവും ............

Friday 17 February 2017

ഇമ്മിണിവല്യ ചിത്രകാരൻ


ഇമ്മിണിവല്യ ചിത്രകാരൻ 

ഇന്നലെ വിത്തുത്സവത്തിന്റെ ഭാഗമായി സ്റ്റേജ്  ഒരുക്കുന്നിടത് വെറുതെ ഒന്ന് പോയിനോക്കാമെന്നു വച്ച ഞാനും  എന്റെ സുഹൃത് റോബിനും  പോയി . അവിടെ കണ്ട ചില ചിത്രങ്ങൾ എന്നെ വല്ലാതകർഷിച്ചു  അതുകൊണ്ടു തന്നെ അതിന്റെ പിന്നണി പ്രവർത്തകരെ കാണാമെന്നു തോന്നി . അതിൽ അജയ് ആദ്യമേ എന്റെ കൂട്ടുകാരൻ ആണ്  .  എനിക്കൊട്ടും പരിചയമില്ലാത്ത കര്മനിരതനായിരിക്കുന്ന ഒരു മെലിഞ്ഞ ഒരാൾ അയാൾ തന്റെ ജോലിയിൽ മുഴുകിയിരിക്കുന്നു റോബിൻ പറഞ്ഞു ഞങ്ങളുടെ സ്വകാര്യ അഹങ്കാരം രാജേഷ് എന്ന് പറഞ്ഞപ്പോ ഒന്ന് കാണട്ടെ എന്ന് പറഞ്ഞ എന്റെ മുക്കാത്തതെക് ഒരു നിമിഷം നോക്കി വീണ്ടും ജോലിയിൽ വ്യാപൃതനായി. ഇന്നലെ രാത്രി മുഴുവൻ എന്തോ അവനെ കുറിച്ചുള്ള ചിന്തകൾ പലതവണ എന്റെ മനസ്സിൽ വന്നു . അവൻ ജോലിയിൽ വ്യാപൃതനാണെങ്കിലും അവനെ എന്തൊക്കെയോ അലട്ടുന്നുണ്ടോ എന്നൊരു തോന്നൽ എന്തോ അവനോട് എടുക്കണമെന്ന് തോന്നി . ഇന്ന് രാവിലെ ഞാൻ ഓഫീസിൽ എത്തിയപ്പോൾ ആദ്യം കണ്ടത് അവന്റെ കൈവീശി എന്നെ നോക്കിയുള്ള ചിരിയായിരുന്നു എന്തോ വല്ലാത്തൊരു സന്തോഷം തോന്നി . അത് കഴിഞ്ഞ ചിത്രപ്രദർശനം കാണാൻ പോയ എനിക്ക് കുറെ ചിത്രങ്ങൾ എന്താണെന്നു പോലും മനസ്സിലായില്ല പുറത്തിറങ്ങാൻ നേരം  അവൻ , ചേച്ചി ഒരു അഭിപ്രായം എഴുതണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എനിക്ക് ചിലതൊന്നും മനസ്സിലാകുന്നില്ല , അവൻ കൂടെ വന്നു അവന്റെ മനസ്സിൽ ഉദേശിച്ചത്‌ പറഞ്ഞു തന്നു . ചിലതെല്ലാം അവൻ ഉദ്ദേശിച്ചതിന്റെ നേരെ എതിരാണ് ഞാൻ മനസ്സിലാക്കിയത്, അവൻ മുത്തങ്ങ സമരം ഉദേശിച്ചത് ഞാൻ കാടും മനുഷ്യനും മൃഗവുമാണെന്നു ധരിച്ചു അതുപോലെ ഒരു അപ്പൂപ്പന്താടിയിൽ തൂങ്ങി കുറെ പേര് ഉയരങ്ങളിലെത്തുന്നത് അവൻ ഉദേശിച്ചത്  അപ്പൂപ്പൻ തടി പോലെ  പറന്നുയരാൻ ആഗ്രഹിക്കുന്ന ഒരാളെ  പുറകോട്ട് വലിക്കുന്ന ദുഷിച്ച കാര്യങ്ങളെയും  ഏതായാലും അവന്റെ കഴിവുകൾ എന്നെ ഒരുപാട് ചിന്തിപ്പിച്ചു . ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന പൽ വ്യഥകളും ചിന്തകളും അവൻ ഒരു മീറ്റർ ക്യാൻവാസിൽ പകർത്തുന്നു മിടുക്കൻ മിടുമിടുക്കൻ .

Monday 13 February 2017

പ്രണയദിനം 
എനിക്ക് പ്രണയദിനം എന്നൊന്നു എന്റെ ജീവിധത്തിൽ ഞാൻ ഇതുവരെ അസ്വദിച്ചിട്ടില്ല ഈ പ്രണയദിനമെങ്കിലും എന്റെ കണ്ണിനും കാതിനും മനസ്സിനും സന്തോഷം നൽകുന്ന ഒരു പക്ഷെ എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയ ദിനമാവുമെന്നു ഞാൻ വല്ലാതെ മോഹിച്ചിരുന്നു . ഈ പ്രണയ ദിനവും എനിക്കൊന്നുമല്ലാതെ ഞാനാർക്കും ആരു മാകാതെ കടന്നു പോകുന്നു . ഇതുവരെ പ്രണയദിനം എന്ന ദിനത്തിന് ഒരു പ്രത്യേകത യുള്ളതായിമെനിക്ക് തോന്നിയിരുന്നില്ല . പക്ഷെ ഈ പ്രണയദിനത്തിൽ പ്രണയമെന്തെന്നറിഞ്ഞു ഒന്ന് പ്രണയിക്കണമെന്നുണ്ടായിരുന്നു ഒരു പ്രണയിതാവിന്റെ കൂടെ കൈപിടിച്ചു ഇഷ്ടമുള്ള പാട്ടുകൾ മൂളി കടൽക്കരയിൽ തിരമാലകൾ വരുമ്പോൾ വെള്ളം തെറിപ്പിച്ച മണലിൽ പുട്ടുചുട്ടു  കടലമ്മ കള്ള ത്തി എന്നെഴുതി ഒരു പൂരം നക്ഷത്രക്കാരന്റെ കൂടെ നിലാവിൽ പുലരുവോളം കടൽക്കാറ്റേറ്റു അങ്ങനെ നടക്കണമെന്നുണ്ടായിരുന്നു ... എല്ലാം ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങൾ ....ദൈവം കനിഞ്ഞാൽ ഇനിയും എനിക്കുമുന്പിൽ പ്രണയ ദിനങ്ങൾ വരും  എന്റെ സ്വപനങ്ങൾ ഒരിക്കൽ പൂവണിയും 
പരീക്ഷണം 
ദൈവം എന്നും ഇങ്ങനെ യാണ്  ഞാനെന്നെന്റെ ജീവിതത്തെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നുവോ അപ്പോ തുടങ്ങും എന്റെ  ജീവനെ എന്നിൽ നിന്നടർത്താൻ . ഒരിക്കൽ ഞാനെന്റെ ജീവനെ ഒരുപാട് സ്നേഹിച്ച ഒരുപാട് ആസ്വദിച്ച് ജീവിച്ചു തുടങ്ങിയ സമയം അന്ന് ദൈവം വന്നു ഒരു മുഴയുടെ രൂപത്തിൽ എന്റെ എല്ലാ സന്തോഷവും കൊണ്ടുപോകാൻ അതിൽ നിന്നും മുക്തിനേടി ഞാൻ വീണ്ടും ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയപ്പോ വീണ്ടും വന്നു ദൈവം നഷ്ടപ്രണയത്തിന്റെ രൂപത്തിൽ അതെല്ലാം മറന്നു വീണ്ടും ഞാൻ കിളിർക്കാണ് തുടങ്ങിയപ്പോ ദൈവം മറ്റൊരു പരീക്ഷണവുമായി വന്നു ഇതിൽ നിന്നും ഞാനൊരിക്കലും രക്ഷപ്പെടില്ല എന്നുറപ്പിച്ചിരുന്നതാ പക്ഷെ ജീവിതത്തോടുള്ള ഒടുങ്ങാത്ത ആർത്തികണ്ടിട്ടാവാം ദൈവം വീണ്ടും എനിക്കെന്റെ ജീവൻ വച്ച് നീട്ടി ഇപ്പോ  ഞാനെന്റെ ജീവിതത്തെ ഒടുങ്ങാത്ത ഭ്രമത്തോടെ നെഞ്ചോടു ചേർക്കുമ്പോ നെഞ്ചിലെവിടെയോ വീണ്ടും ദൈവത്തിന്റെ പരീക്ഷണത്തിന്റെ ഒരു സൂചി മുന കുത്തൽ വീണ്ടും വരുന്നുണ്ടോന്നൊരു ഭയം  ഇത്തവണ ദൈവം കാലന്റെ കൈകൾക്കെന്നെ വിട്ടുകൊടുക്കുമോ എന്നൊരു ഉൾഭീതി എന്നെ വല്ലാതെ വേട്ടയാടുന്നു .. ദൈവത്തിനു പരീക്ഷണങ്ങൾ നടത്താണെന്ന്കിലും എനിക്കെന്റെ ജീവനെ തന്നൂടെ ... ഇനി ഒരിക്കൽ കൂടി ആത്മവിശ്വാസം കൊണ്ട് എനിക്കെന്റെ ജീവനെ തിരിച്ചു കൊണ്ട് വരാനുള്ള കേൽ പ്പേനിക്കുണ്ടോ എന്നെനിക്ക് സംശയമാണ് ... ഒരു കാൽ നൂറ്റാണ്ടു കൂടി എനിക്കെ ഭൂമി കൺകുളിർക്കെ കാണണം  എന്റെ എല്ലാ ആഗ്രഹങ്ങളും തീരും വരെ ആർത്തുല്ലസിചു മഴയും മഞ്ഞും ആസ്വദിച്ച കാറ്റും നിലാവും ആസ്വദിച്ച് പ്രണയവും പ്രണയ നഷ്ടവും ആസ്വദിച്ച പിന്നെന്തൊക്കെയോ ആസ്വദിചു എന്റേതായ കുഞ്ഞു കുഞ്ഞു കുറുമ്പുകൾ കാട്ടി ഒരു കുറുമ്പി പെണ്ണായി ....

Thursday 9 February 2017

അബോലി എന്ന എന്റെ പാവ

അബോലി എന്ന എന്റെ പാവ 

ഏതൊരു  മനുഷ്യനിലും  എന്തിനോടെങ്കിലും അല്ലെങ്കിൽ ആരോടെങ്കിലും ഒരിക്കലെങ്കിലും അനുരാഗം തോന്നാത്തവരുണ്ടാകില്ല .അനുരാഗത്തെ എങ്ങനെ നിർവചിക്കണം എന്നത്  ഓരോരുത്തർക്കും വ്യത്യസ്തമാകും. എന്നിരുന്നാലും ഒട്ടു മിക്ക അനുരാഗത്തിലും സ്വന്തമാക്കണം എന്ന ചിന്ത അതുണ്ടാകും ഉറപ്പാ. എന്നിലെ അനുരാഗം ഓരോരോ സമയത്തും ഓരോന്നിനോടായിരുന്നു ആദ്യമായി അനുരാഗം തോന്നിയത് എനിക്കാദ്യമായി കിട്ടിയഒരു സുന്ദരി  പാവയോടായിരുന്നു ഒന്നും മിണ്ടാത്ത ഒരു പീ പീ ശബ്‌ദം പോലും ഉണ്ടാക്കാത്ത എന്റെ "അബോലി " അതായത് ഒന്നും മിണ്ടാത്തവൾ എന്നർത്ഥത്തിൽ ഞാനിട്ട പേര് . അവളോട് ഞാൻ ഒരുപാട് കിന്നാരം പറഞ്ഞിട്ടുണ്ട് ഇന്നും എന്റെ ശേഖരത്തിലെ അമൂല്യ  നിധിയായി ഞാൻ കൊണ്ടുനടക്കുന്നു .നീണ്ടു മെലിഞ്ഞ ഉണ്ടക്കണ്ണുള്ള എന്റെ സുന്ദരി . ഇന്നും ആരോരുമില്ല എന്ന് തോന്നുമ്പോ അവളെ കയ്യിലെടുതു ഒമാനിക്കുമ്പോ ആ പഴയ അനു രാഗം പലപ്പോഴും തോന്നിപ്പോകാറുണ്ട് അവളെ പോലെ ഒരു അബോലി ആയാൽ മതിയായിരുന്നു എന്ന് പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് .കഴിഞ്ഞകാൽ നൂറ്റാണ്ടായി  എന്റെ കൂടെ ഉള്ള എന്റെ അമൂല്യ നിധി അവളെ  ഞാനാർക്കും വിട്ടു കൊടുക്കില്ല അവളുടെ കുഞ്ഞനുടുപ്പുപോലും ഞാൻ നശിപ്പിച്ചിട്ടില്ല അവളുടെ കണ്ണുകൾ എനിക്കെന്നും അത്ഭുദമായിരുന്നു ഇപ്പോ അവൾക്കൊരു കൂട്ടിനായി ഓരാണ് പാവയെ  ഞാൻ ചെന്നൈ ബർമ ബസാറിൽ നോക്കി പക്ഷേ അവളുടെ നിഷ്കളങ്കതയുള്ള ഒരാണിനേം എനിക്കവിടെ കണ്ടെത്താനായില്ല . ഇനി അഥവാ കിട്ടിയില്ലെങ്കിൽ അവളും എന്നെ പ്പോലെ ഈ ഭൂമിയിൽ ഇങ്ങനെ ഏകയായി കഴിഞ്ഞോട്ടെ ....

Monday 6 February 2017

മനുവും രേവതിയും പിന്നെ ഞാനും


മനുവും രേവതിയും പിന്നെ ഞാനും 

എത്രയോ വര്ഷങ്ങളായി കൂട്ടുകാർ തമ്മിൽ പിരിയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിട്ട് . വര്ഷങ്ങളോളം ഒരു പായിൽ ഉറങ്ങി ഒരു പ്ലേറ്റിൽ ഭക്ഷിച്ച ഒരു പാടു ജീവിതനിഭവങ്ങൾ പങ്കുവച്ച എന്റെ ലജിന , റെജിമോൾ എന്നിവരെ പിരിഞ്ഞപ്പോൾ പോലും ഒരു തുള്ളി കണ്ണ് നീര് ഞാൻ പൊഴിച്ചിട്ടില്ല . പക്ഷെ ദിവസങ്ങൾ മാത്രം എന്റെ കൂടെ കഴിഞ്ഞ മനു വും രേവതിയും ഇന്നലെ പോയപ്പോൾ എന്റെ രണ്ടു കൂടപ്പിറപ്പുകൾ എന്നെ തനിച്ചാക്കി ദൂരെ എവിടെയോ പോയ പോലെ എന്തിനാണ് ഞാനവരെ ഇത്രേം സ്നേഹിച്ചത് അവർ എനി ക്കാരാണ് ഒന്നും അറിയില്ല അവരുടെ രണ്ടു പേരുടെയും സാമീപ്യം എന്നെ എന്റെ ജീവിതത്തിലെ സുവർണ്ണ കാലത്തേക്ക് കൂട്ടികൊണ്ടു പോയിരുന്നു പലപ്പോഴും ഞാൻ ഒരു കൗമാരക്കാരിയെ പോലെ യായി മാറിയത് അവരുടെ സാമീപ്യം കൊണ്ടാണെന്നു എനിക്കറിയാം .. എനിക്ക് പോസിറ്റീവ് ഊർജ്ജം മാത്രം തന്ന എന്തിനും എന്റെ ചങ്കെ എന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിക്കുന്ന  മനു  പിന്നെ ഞാൻ എന്ത് ചെയ്യുമ്പോളും അതിന്റെ പോസിറ്റീവിനെക്കാളേറെ നെഗറ്റിവ് മാത്രം കാണിച്ച എന്നെ പിന്തിരിപ്പിക്കുന്ന രേവതി പക്ഷെ എന്നും എന്റെ സ്വപ്നങ്ങളിൽ ചിലതിനെ എന്നെ പ്പോലെ ഗാഢമായി പ്രണയിക്കുന്നവൾ അവൾ എനിക്ക് എന്റെ കിർലിനെ പോലെയാണ് ...ഇന്നലെ വൈകുന്നേരം സങ്കടം ഉള്ളിലൊടുക്കിയിരിക്കുന്ന മനുവിന്റെ മുന്നിൽ എന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയി ഒരു കുഞ്ഞിനെ പോലെ ഞങ്ങൾ കരഞ്ഞു എന്തിനെന്നറിയില്ല ഇനിയും ഞാൻ അവരെ കാണും പിന്നെ എന്തിനാ ...പൊതുവെ കൊല്ലം കാരികളെ എനിക്കിഷ്ടല്ല എന്നിട്ടും ഹൃദയത്തിൽ ഞാൻ അവളെ കയറ്റിയതെന്തിനാ എനിക്കറിയില്ല .. ഒരിക്കലും എന്റെ ഓറ്മകളിൽ നിന്നു നിങ്ങളോ  അതുപോലെ നിങ്ങളുടെ ഓർമകളിൽ നിന്നും ഞാനോ മാഞ്ഞു പോകാതിരിക്കട്ടെ ...

ഉന്മാദം

ഉന്മാദം

എത്രയൊക്കെ അരുത് അരുത് എന്ന് ഞാൻ പറഞ്ഞു പഠിപ്പിച്ചിട്ടും എനിക്കു വേണ്ടിയല്ലാതെ ഇന്നും എന്റെ ഹൃദയം ഇരട്ടി വേഗത്തിൽ മിടിക്കുന്നു .... ഇഷ്ടല്ല ഇഷ്ടല്ല എന്ന് നീ പറയാതെ പറഞ്ഞിട്ടും എന്റെ തലച്ചോറും ഹൃദയവും ഏതോ ഉന്മാദലഹരിയിൽ നിന്നും ഉണരുന്നില്ല . ഇനി എന്നെങ്കിലും ഉണർന്നാൽ പിന്നീട് ഞാൻ ഉറങ്ങുന്നത് എന്റെ എന്നെന്നേക്കുമായുള്ള ഉറക്കമായിരിക്കും ...ഞാൻ എന്തിനെയൊക്കെ അതിയായി പ്രണയിച്ചിട്ടുണ്ടോ അതെന്നും എനിക്ക് നഷ്ടമായിട്ടേ ഉള്ളൂ നീയും അങ്ങിനെ തന്നെയാണ് എന്നു എവിടെയൊക്കെയോ ഒളിച്ചിരുന്ന് എന്നിലെ ഞാൻ മന്ത്രിക്കുന്നുണ്ട്  എന്നിട്ടും പറ്റുന്നില്ല നീ എന്ന എന്റെ ദൈവദൂതനെ ഒരു സ്വപനമായി ഒരു മരീചികയായി കാണാൻ .എനിക്കറിയാം എന്റെ ശരീരത്തിനും മനസ്സിനും ഉന്മാദം ബാധിച്ചിട്ടുണ്ട് ഒരു മരുന്നിനും മന്ത്രത്തിനും മാറ്റാൻ പറ്റാത്ത ഒരു തരാം ഉന്മാദം .

Friday 3 February 2017

ശവമഞ്ചം

ശവമഞ്ചം 

എന്റെ എല്ലാ സ്വപ്നങ്ങൾക്കും ഒരു നീർക്കുമിളയുടെ ആയുസ്സുമാത്രമേ ഉള്ളൂ. ഒരുപാട് സന്തോഷം തന്നിട് ഒരു രാത്രികൊണ്ട് അതെല്ലാം എനിക്കന്യമാക്കി നീ എന്നിൽ നിന്നും എങ്ങോട്ടാ മഞ്ഞപോയത് എന്റെ ദൈവ ദൂത . നീ എന്നിലെ ഉണ്ടായിരുന്ന ഊർജ്ജം കൂടി എടുത്തിട്ടാണല്ലോ എന്നെ ഈ നാരാഗ്നിയിൽ ആക്കി പോയത്.  നീ എന്റെ സാമീപ്യം പോലും ആഗ്രഹിക്കുന്നില്ല എന്ന് തോന്നിയപ്പോ ഈ നരഗാഗ്നിയിൽ നീറി പുകയാതെ എത്രയും വേഗം എനിക്കായി ഒരു ശവമഞ്ചം തയ്യാറായിരുന്നെകിൽ  എന്നാഗ്രഹിച്ചു പോകുന്നു. എന്റെ ശവമഞ്ചത്തിനരികിൽ വന്നു അതിൽ ഒരു കുല കടലാസ് പൂക്കൾ  വച്ചിട്ടെങ്കിലും ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന് നീ ഒന്ന് പറയമോ ?അത്രക്ക് ഇഷ്ട എനിക്ക് നിന്നെ .

Wednesday 1 February 2017

ചേനക്കൃഷി( Elephant foot yam cultivation )








ചേനക്കൃഷി 
ചേനക്കു വളർച്ച ഘട്ടത്തിൽ 150 സെന്റിമീറ്റർ മഴയും നല്ല നീര്വാര്ച്ച സൗകര്യമുള്ള മണ്ണും അത്യാവശ്യമാണ്. 

നടീൽ സമയം 
വിത്ത് ചേനയുടെ കഷ്ണങ്ങൾ  ഫെബ്രുവരി -മാർച്ച് മാസങ്ങളിലാണ് സാധാരണ നടു ന്നത്.
ഇനങ്ങൾ : ശ്രീ പദ്മ -8 മുതൽ 9 മാസം വരെ എടുക്കും വിളവെടുക്കാൻ 
ശ്രീ ആതിര :ആദ്യത്തെ ജനിതക മാറ്റം വരുത്തിയ ചേനയിനം , നല്ല പാചകഗുണങ്ങൾ  ഉണ്ട് 
ഗജേന്ദ്ര : ആന്ധ്രാ പ്രദേശിൽ പ്രചാരത്തിലുള്ള ഒരിനമാണിത്  ചൊറിച്ചിൽ ഇല്ല 
കൂടാതെ നടൻ ഇനങ്ങളും പ്രചാരത്തിലുണ്ട് ഇതിന്റെ വിളവെടുപ്പ് കാലം 10 - 1 1 മാസം ആണ്

വിത്ത് പരിചരണവും നടീലും
ചേന പ റി ച ഉടനെ  തണലിൽ വച്ച് ഒരാഴ്ച ഉണക്കണം . ആദ്യം മൂള ഭാഗം മുകളിലേക്കാക്കിയും പിന്നീട മുളഭാഗം താഴോട്ടാക്കിയും വേണം ഉണക്കാൻ  ശേഷം മുള ഭാഗത്തുനിന്നും കണ്ണ് ഭാഗം പതിയെ കുത്തികളയണം ഇപ്രകാരം ചെയ്താൽ നന്നായി മുളവറും . ശേഷം നടീൽ കാലം വരെ തണലിൽ പുതയിട്ട സൂക്ഷിക്കണം . വിത്തിഞ്ചി ഒരു കിലോഗ്രാം വരുന്ന കഷ്ണങ്ങളായി മുറിചു ചാണക വെള്ളത്തിൽ മുക്കി തണലിൽ ഉണക്കണം . നിമാ വിരകളുടെ ആക്രമണം തടയുന്നതിനായി വിത്ത് ചേന Bacillus macerans എന്ന ജൈവ നിമാ വിര നാശിനി 3 ഗ്രാമ ഒരു കിലോ വിത്തിനു  എന്ന തോതിൽപരിപാലിക്കണം.   കൊടുക്കണം .ഒരു ഹെക്ടറിലേക് ഏതാണ്ട് 12 tone വിത്ത് ചേന   വേണ്ടിവരും .
നിലമൊരുക്കൽ 
60 X 60 X 4 5  സെന്റിമീറ്റർ വലുപ്പമുള്ള കുഴികൾ 90 സെന്റിമീറ്റർ അകലത്തിൽ എടുക്കണം . മേൽമണ്ണ്  ഉപയോഗിച്ച 15  മുതൽ 20 സെന്റിമീറ്റർ നിറച്ച  ഇതിനു മീതെ 2 -2 .5  കിലോഗ്രാം ചാണകപ്പൊടി ഇട്ടു മേല്മണ്ണുമായി കൂട്ടിച്ചേർക്കണം .ശേഷം വിത്തുചേന വചു മണ്ണിട്ട് മൂടണം

നട്ടുകഴിഞ്ഞുള്ള പരിചരണം
ശുപാർശ പ്രകാരമുള്ള ഫോസ്‌ഫറസ്‌ വളം മുഴുവൻ അളവിലും ,  നൈട്രജൻ , പൊട്ടാഷ് എന്നിവ  പകുതിയും  (N:P2O5:K2O @ 50:50:75 kg ha-1---- 1 0 8  കിലോ യൂറിയ,  ) നട്ടു കഴിഞ്ഞു 4 5 ദിവസങ്ങൾക്കു ശേഷംകള കൾ പറിച്ചു  അരികുകയറ്റി ചേർത്തുകൊടുക്കണം . ബാക്കി വളങ്ങൾ (N and K2O @ 50:75 kg ha-1).ആദ്യ വളപ്രയോഗം കഴിഞ്ഞ ഒരു മാസത്തിനു ശേഷം കള പറിയും അരികു കയറ്റലും കഴിഞ്ഞ ചേർത്ത് കൊടുക്കാം.
വിളവെടുപ്പ് 
നാട്ടുകഴിഞ്ഞ എട്ടു മുതൽ ഒൻപത് മാസങ്ങൾക്കുള്ളിൽ വിളവെടുപ്പ് നടത്തം


എന്റെ തീവണ്ടി യാത്ര ഭാഗം ഒന്ന്


എന്റെ തീവണ്ടി യാത്ര  



ഇവനെ ഞാൻ ഭാനു എന്ന് വിളിക്കട്ടെ .ഒരിക്കൽ വിരസമായ ഒരു ട്രെയിൻ യാത്രക്കിടെയാണ് ഞാനവനെ കാണുന്നത് . എന്റെ തൊട്ടുമുന്നിൽ സീറ്റ്  നമ്പർ മുപ്പത്തി ഒൻപതിൽ . വെല്ലൂർ  സ്റ്റേഷൻ വച്ച് കയറിയ പലരും പലതരം അസുഖങ്ങളെ കുറിച്ചും , ഡോക്ടർമാരെ കുറിച്ചും , അടുത്ത് കിട്ടാവുള്ള ചെലവ് കുറഞ്ഞ ലോഡ്ജു കളെക്കുറിച്ചും കുട്ടി കുട്ടി പരാതീനതകളെ കുറിച്ചും  അവിടെ പ്രവര്തിള്ളുന്ന NGO കലെ കുറിച്ചും സംസാരിക്കുന്നുണ്ടായിരുന്നു . ചിലർ അസുഖത്തിന്റെ പിടിയിലാണെങ്കിലും വീട്ടിലെ എണ്ണമറ്റ സൗകര്യങ്ങളേം സ്വന്തമായുള്ള റിസോർട്സ് നെ കുറിച്ച വാ തോരാതെ ഒരു നേരത്തെ ആശുപത്രി ചെലവിന് കഷ്ടപ്പെടുന്നവരോട്  പൊങ്ങച്ചം പറഞ്ഞു രസിക്കുന്നു എന്തൊരു ലോകം ഞാൻ  സംസാരം ശ്രദ്ധിക്കാതെ മുഖം തിരിച്ചു . പക്ഷെ എന്റെ മുന്പിലിരിക്കുന്ന യുവാവ്  എന്തോ ഗാഢമായ ചിന്തയിലാണ് . ഇടക്കിടക്കു അസ്വസ്ഥതയോടെ ഞെരിപിരി കൊള്ളുന്നുണ്ട്  വെള്ളം ധാരാളം കുടിക്കുന്നുമുണ്ട്. എന്തോ ആ മിഴികളിൽ വറ്റാത്ത ഒരു സങ്കടകാടൻ ഉണ്ട് ... കുറെ നേരം പുറത്തേക് നോക്കിയിരുന്നു മടുത്ത ഞാൻ വീണ്ടും ആടിത്തിരിക്കുന്ന ആളുകളുടെ ചർച്ചകളിലേക്  ഒളികണ്ണിട്ടു നോക്കി ഒരാൾക്കു ഡയാലിസിസ്  ചെന്നണം അതിനായി ഇടക്കിടക്കു വരണം  താമസത്തിനു ബുദ്ധിമുട്ടാണ് പണവും കുറവാണു എന്നാലും ചികിത്സിക്കാതെ വയ്യല്ലോ പിന്നെ സെക്കന്റ് സ്ലീപ്പർ യാത്ര ഒഴിവാക്കാൻ പറ്റില്ല  എന്ന ആത്മഗതവും.പിന്നേ ഉള്ളത് ഒരു കൊച്ചു സുന്ദരി അവൾക് മജ്ജക് എന്തോ അസുഖത്രെ അവൾ കമ്പാർട് മെന്റ് മുഴുവൻ ഒരു തുമ്പിയെ പോലെ പാറിനടപ്പുണ്ടവൾ ശരിക്കും അവൾക് വേണ്ടി ഞാൻ നന്നായി പ്രാത്ഥിച്ചു .

ഏതാണ്ട് ഒരു എട്ടു മണിയായപ്പോ മുകളിലത്തെ ബർത്തിൽ  കയറാൻ ബുദ്ധിമുട്ടാകുമെന്നു കണ്ട ഞാൻ താങ്കൾ മുകളിൽ കിടക്കാമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഡിസ്ക്  തെന്നിയിട്ടുണ്ട് ക്ഷമിക്കണം സഹോദരി എന്ന് വളരെ സൗമ്യമായി എന്നോട് പറഞ്ഞു എനിക്ക് അയാൾ ഞെരി പിരി കൊള്ളുന്നത് കണ്ടപ്പോൾ തോന്നിയിരുന്നു എന്തോ ഇരിക്കാൻ തന്നെ അയാൾക് ബുദ്ധിമുട്ടാണെന്ന്. പിന്നീടു സംസാരിക്കാൻ തുടങ്ങി ആൾ ആദ്യം ഒരു കോളേജ് ലെക്ചറ്റെർ ആയിരുന്നു അവിടെ നിന്നും വ്യോമസേനയിൽ ഉയർന്ന തസ്തികയിൽ ജോലികിട്ടി  വീട്ടുകാരെ പിരിഞ്ഞിരിക്കാൻ വയ്യാത്തോണ്ട് അതും വിട്ടു  ഇപ്പോൾ ഒരു കോച്ചിങ് സെന്റര് നടത്തുന്നു ഫിസിക്സ് ആണ് പഠിച്ചത് എല്ലാറം ജോലിക്കാർ . ഇപ്പോ അയാൾ ഭാര്യയുടെ ചികിത്സാർത്ഥം വെല്ലൂര്  വന്നതാണ് , കഴിഞ്ഞ ഈസ്റ്റര്  ദിനം അയാൾ തന്റെ വയനാട്ടിലെ  കൂട്ടുകാരോടൊത് ആഘോസിക്കാൻ ചുരം കയറി മീനങ്ങാടിക്കടുത്തുള്ള ഫ്രണ്ടിന്റെ വീട്ടിലെത്തി രാത്രി ഭാര്യക് കാൽ  മുട്ടിനൊരു വേദന ,പിന്നെ മൂത്ര തടസ്സവും വേഗം കോഴിക്കോടുള്ള ഒരു പ്രശസ്ത ആശുപത്രിയിലെത്തിച്ചു അപ്പോളേക്കും ശരീരത്തിന്റെ മുക്കാൽ ഭാഗവും തളർന്നിരുന്നു , അപ്പോളും രണ്ടു മാസം പ്രായമുള്ള ഓമന മോൻ അമ്മയുടെ അമ്മിഞ്ഞക്കായി കരയുന്നുണ്ടായിരുന്നു .പിന്നീടങ്ങോട് അയാൾ ആശുപത്രികൾ കയറി ഇറങ്ങി . അവസാനം ഇവിടെത്തി ഇപ്പോളും കുറവൊന്നും ഇല്ല . ഓരോ രണ്ടു മണിക്കൂറിലും ഭാര്യയെ തിരിച്ചും മറിച്ചും കിടത്തണം  കാലുകൾ നിവർത്തുകയും മടക്കുകയും ചെയ്യണം അങ്ങനെ ചെയ്യുന്നതിനിടക്കെപ്പൊഴോ അയാളുടെ ഡിസ്ക് തെന്നിപ്പോയി . 

ബന്ധുക്കളിൽ പലരുന്നഎം വേറൊരു പങ്കാളിയെ തേടാൻ പറയുന്നു നീയൊരു ആണല്ലേ എത്രകാലമാ ഇങ്ങനെ എന്നൊക്കെ പറയാൻ  തുടങ്ങിയിരിക്കുന്നു  ...പക്ഷെ അയാൾക് അവളെ കുറിച്ച പറയാൻ നൂറു നാവാണ് മുബ്ബ്ന്  അവൾ ഹെൽത്ത് കോൺസിസ്  ആണ് എന്നിട്ടും എന്താണാവോ ഇങ്ങനെ ഇത് പറയുമ്പോൾ അയാളുടെ കണ്ഠമിടറുന്നുണ്ടായിരുന്നു ....ഞാൻ ജീവിക്കുന്നെങ്കിൽ അവളുടെ കൂടെ മാത്രമേ ഉള്ളൂ എന്നും മറ്റും അയാൾ പറയുന്നുണ്ടായിരുന്നു 


പിന്നീട ഈ സംസാരം നിർത്തി ഞങ്ങൾ വയനാടിനെ കുറിച്ച് സംസാരിച്ചു വയനാടിന്റെ എല്ലാ അവസ്ഥയും കിറു കൃത്യമായയാൾക്കറിയാം നല്ലൊരു സാമൂഹിക പ്രവർത്തകൻ കൂടിയാണയാൾ .....കുറെ കഴിഞ്ഞ ഞാൻ ഉറങ്ങിപ്പോയി പുലർച്ചെ ഉണർന്നെങ്കിലും പല്ലു തേക്കാതെ വാ തുറക്കാത്ത  ശീലമുള്ള ഞാൻ അയാൾ എന്തോ ചോദിച്ചതിന് ചിരിക്കുക മാത്രം ചെയ്തു  ഏതായാലും എനിക്ക് നല്ലൊരു ഫ്രണ്ടിനെ നഷ്ടമായി ആകെ അയാളെ കുറിച്ചറിയാവുന്നത് അയാൾക് മീനാങ്ങാടി  ഒരു ഫ്രണ്ട് ഉണ്ട് പേര് ആഷ്‌ലി എന്ന് മാത്രം ..... 


തുടരും ...........................