Monday 22 May 2017

ഗന്ധം

എന്റെ ജന്മം പട്ടിയുടെ ആണോ അതോ സ്രാവിന്റെയോ എനിക്ക് തന്നെ ഇപ്പൊ സംശയമായിരിക്കുന്നു , ഇന്ന് നൂറുകണക്കിനാളുകളുടെ  ഇടയിൽ നിന്നും നിന്റെ ഗന്ധം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു , കണ്ണും മൂക്കും ഒരുമിച്ച് പ്രവർത്തിച്ചപ്പോ  ദാ  നിൽക്കുന്നു നീ എന്റെ മുന്നിൽ , ഇനിയൊരിക്കലും എന്നോട് മിണ്ടില്ല   എന്ന നിന്റെ ശപഥവും  ഞാൻ ചെയ്തത് ശരിയല്ല എന്നതോന്നലും ഉള്ളത് കൊണ്ടാകാം എനിക്ക് നിന്നെ കണ്ടപ്പോ ഒട്ടും സന്തോഷം തോന്നിയില്ല ...നീ എന്നോട് പിണങ്ങീട്ടു ഇന്നേക്ക് ഇരുപത്തി ഏഴു ദിനങ്ങൾ പിന്നിട്ടിരിക്കുന്നു , ഈ ഇരുപത്തേഴു ദിനവും ഞാൻ എങ്ങനെ തള്ളി നീക്കിയെന്നു എനിക്ക് മാത്രമേ അറിയു.. അത്രേമേൽ  ഞാൻ നിന്നെ സ്നേഹിക്കുന്നു


കാലത്തിനു പോലും അടർത്താൻ പറ്റാത്ത വിധം ഞാൻ നിന്നെ എന്നിൽ പ്രതിഷ്ഠിച്ചിരിക്കുന്നു ....... എത്ര അകലെ പോയാലും ഒരു തരത്തിലുള്ള കമ്മ്യൂണിക്കേഷൻ ഇല്ലാതിരുന്നാലും എന്നിലെ നിന്നെ മായിച്ചു കളയാൻ എനിക്കാകില്ല .

നന്മയിലേക്കുള്ള വഴി  അതൊരിക്കലും എനിക്കായി തുറന്നു തരില്ലെന്നറിയാം ....എന്നാലും ഞാൻ നന്മയിലേക്കുള്ള വാതിൽ  എനിക്കായി  എന്നെങ്കിലും തുറക്കുമെന്നുള്ള പ്രതീക്ഷയോടെ



Thursday 11 May 2017

ഞാൻ ജയന്തി ഇത് എന്റെ കഥ

നിരർത്ഥകമെന്നു ഞാൻ വിചാരിച്ചിരുന്ന എന്റെ ജീവിതത്തിനു ഇന്നൊരർത്ഥമൊക്കെ വന്നിരിക്കുന്നു. ഒരുപാട് കാലങ്ങൾക്കു മുൻപ് എന്നിൽ തിളച്ചു നിന്നിരുന്ന തീക്ഷണമായ പല ആഗ്രഹങ്ങളും ഇന്നും എനിക്ക് നിറവേറ്റാനാകും എന്ന തിരിച്ചറിവ് എന്നിലേക്കു വീണ്ടും വന്നിരിക്കുന്നു . ഇതിനായി എന്റെ കൂടെ എന്റെ പഴയ ഒരുപാട് കൂട്ടുകാരും അദ്ധ്യാപകരും ഒക്കെ ഉണ്ട്.

പുഴയെയും പൂക്കളെയും മലകളെയും  മരങ്ങളെയും ഒക്കെഒരുപാട് സ്നേഹിച്ചു നടന്ന എനിക്ക് എവിടെയോ വച്ച ഇതൊക്കെ കുറച്ചൊക്കെ നഷ്ടമായി ഞാനെന്റെ ജീവിത ലക്ഷ്യം മറന്നു .

പഠിത്തം ഒക്കെ കഴിഞ്ഞു വീട്ടുകാരുടെയും നാട്ടുകാരുടെയും എന്നെ തളച്ചിടാനുള്ള ചരടിൽ ഒതുങ്ങാനുള്ളതല്ല എന്റെ ജീവിതം എന്നുറക്കെ പ്രഖ്യാപിചു ഞാൻ ചുരം കയറി . നന്നായി ജോലി ചെയ്തു ഒരു ഡോക്ടറേറ്റ് നേടി പരീക്ഷണ ശാലകളിലെ എന്റെ അറിവ് അര്ഹതപ്പെട്ടവരിലെത്തിക്കുക എന്ന ഒരു ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. ആയിടക് എന്റെ ഒരു പഴയ സഹപാഠി എന്റെ ജീവിതത്തിലേക്കു കടന്നു വന്നു ഒരുപാട് വേണ്ട എനിക്ക് അങ്ങനെ ഒരു ജീവിതം ഇഷ്ടല്ല എന്ന് കേണു പറഞ്ഞിട്ടും ഒരിക്കലും കൈ വീടില്ല എന്നൊക്കെ പറഞ്ഞു കൂടെ കൂടി ഒരാറുമാസം . ഈ ഒരാറുമാസം എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പത്തുവര്ഷങ്ങളാണ് . എന്റെ എല്ലാ സ്വപനങ്ങളും തകർന്നടിഞ്ഞു .ഞാൻ ആരുമല്ലാതായി . എന്നിലെ ശക്തിയെല്ലാം ചോർന്നു പോയതു   പോലെ തോന്നി പലപ്പോഴും ...നിരർത്ഥകമായ ഞാൻ തള്ളി നീക്കിയ 10 വര്ഷങ്ങളിലെ കൂടി നികത്തി വേണം ഇൻ ഐ മുന്നോട് പോകാൻ , അതിനെന്റെ കൂടെ ഒരു മലപോലുള്ള ശക്തി തന്നെ ഉണ്ട് ... എന്റെ 10 വർഷങ്ങൾ ഒന്നുമല്ലാതാക്കിയ എല്ലാം നേടിയെന്നഹങ്കരിക്കുന്നവരുടെ ഇടയിൽ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല ഞാൻ പഴയ ഞാനായി തന്നെ തിരിച്ചു വന്നിരിക്കുന്നു എന്നുറക്കെ പ്രഖ്യാപ്പിച്ച ഉയിർത്തെഴുന്നേൽക്കണം



Tuesday 9 May 2017

ആദ്യ പോലീസ് സ്റ്റേഷൻ സന്ദർശന അനുഭവം


ആദ്യ പോലീസ് സ്റ്റേഷൻ സന്ദർശന അനുഭവം

സിനിമയിൽ മാത്രം കണ്ടിട്ടുള്ള പോലീസ് സ്റ്റേഷ ന്റെ  ഉൾഭാഗം അന്നാദ്യമായി നേരിൽ കണ്ടു . ആദ്യമേ ഞങ്ങൾ കണ്ടത് ഒരു സാദാരണ കാരനായ ഒരു സിവിൽ പോലീസ് ഓഫീസറെ യാണ് , അയാളുടെ നിർദേശ പ്രകാരം കുറച്ചു കൂടി മുതിർന്ന ഒരു പോലീസ് ഓഫീസറെ കണ്ടു പരാതി കൊടുത്തു , സംഭവം നടന്നത് ഈ പോലീസ് സ്റ്റേഷൻ പരിധിയിലല്ലാത്തതു കൊണ്ട് പരാതി സ്വീകരിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ അദ്ദേഹം തൊട്ടപ്പുറത് കമ്പ്യൂട്ടറിൽ കണ്ണും നട്ടിരിക്കുന്ന ഇത്തിരി ജാടയുള്ള ഒരു പെൺ സിവിൽ ഓഫീസറോട് പരാതി സ്വീകരിച്ചു ഒരു റെസിപ്റ് ചോദിച്ചു . ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അത് പറ്റില്ല നഷ്ടപ്പെട്ടാൽ പോലീസ് കംപ്ലൈന്റ്റ് കൊടുക്കേണ്ട ആവശ്യമില്ല പറഞ്ഞു കുറച്ച നീങ്ങി നിരങ്ങി ഇരുപ്പുറപ്പിച്ചു . പരാതിയിൽ കൃത്യമായി പരാതി കൊടുക്കുന്നത് കേസ് അന്വേഷണത്തിന് വേണ്ടി മാത്രമല്ല , ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാൻ റെസിപ്റ് വേണം എന്ന് കൂടി എഴുതിയിരുന്നു , ഇതൊന്നും നോക്കാതെ ഒരു ഉപേദേശവും ഒട്ടും ഒരു , പെരുമാറ്റവും രണ്ടാമത് പറഞ്ഞ ഓഫീസർ അപ്പുറത്തെ മുറിയിൽ വാട്സൺ സർ ഉണ്ടാകും അദ്ദേഹത്തെ കാണൂ എന്ന് പറഞ്ഞു , വാട്സൺ സർ വീണ്ടും വിശദമായി വായിച്ചു പരാതി മേല്പറഞ്ഞ സ്റ്റേഷൻ പരിധിയിൽ വരുന്ന രീതിയിൽ എഴുതി കൊടുക്കാൻ പറഞ്ഞു , ഒരു പതിനഞ്ചു നിമിഷം കഴിഞ്ഞപ്പോ റെസിപ്റ്റും വാങ്ങി അവസാനം കണ്ട സീനിയർ സിവിൽ പോലീസ് ഓഫീസർ വാട്സൺ ഒരു നന്ദി യും പറഞ്ഞിറങ്ങി.

ഇത്ര സമയം അതും ഇതും പറഞ്ഞു അവിടെ  നിർത്തിയത് കൊണ്ട് ലോക്കപ്പും ഒരു , കയ്യാ മവും കണ്ടു . ഞങ്ങൾ ചെന്ന് കുറച്ചു കഴിഞ്ഞപ്പോ രണ്ടു പേര് എന്തോ പരാതി എങ്ങനെ എഴുതണം എന്ന് ചോദിച്ചു നമ്മുടെ വാട്സൺ സർ ന്റെ അടുത്ത് വന്നു , എങ്ങനെ എഴുതണമെന്നു പറഞ്ഞു കൊടുക്കാതെ അവിടെ   പോയി ഇരുന്നു എഴുതൂ എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു വീണ്ടും ഓരോ ഫിലും ബുക്കുകളും എടുത്തു മറിച്ചു നോക്കുന്നതിൽ വ്യാപൃതനായി ...........

സിനിമയിൽ കേട്ടും കണ്ടും അറിഞ്ഞ പോലീസുകാരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഒട്ടുമിക്ക പോലീസുകാരുമെന്നു എനിക്ക് മനസ്സിലായി .......

പോലീസ് സ്റ്റേഷൻ നിറച്ചും കൊതുകുണ്ടായിരുന്നു ആ കൊതുകുകൾ ഈ മനുഷ്യപറ്റില്ലാത്ത ഓഫീസർ മാരെ നല്ലോണം കടിക്കട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ അവിടം വിട്ടത്





ഞാൻ കണ്ട ആദ്യ ചുംബനം




നിന്റെ ചുംബനങ്ങൾക് നല്ല പഴുത്ത അത്തിപ്പഴത്തിന്റെ രുചിയാണ് അന്നവൾ അങ്ങനെ പറഞ്ഞപ്പോ  ഞാൻ അത്തിപ്പഴം കണ്ടിട്ട് പോലുമില്ലായിരുന്നു ഞാൻ ആദ്യമായവളെ ചുംബിക്കുന്നത്  ആളൊഴിഞ്ഞ ഒരു ജന്തു ശാസ്ത്ര ക്ലാസ്സിൽ വച്ചാണ് , അന്ന് അവൾ ഞങ്ങളുടെ സംഗമത്തിന് കാവലാളായി നിർത്തിയത് ആത്മ  സുഹൃത്തും ഒരു വകതിരിവില്ലാത്തവളും ഞങ്ങൾ പാൽക്കുപ്പി എന്ന് വിളിച്ച രഹസ്യങ്ങളിൽ നിന്നും അകറ്റി നിർത്തുന്ന ആസൂനെയാണ് . അന്നാദ്യമായാണത്രെ അവളും ചുംബനം കാണുന്നത് .........

Saturday 6 May 2017

സങ്കൽപ സ്വപ്നം

എന്റെ ദൈവദൂതന്റെ ഓർമകൾക്ക് മുൻപിൽ കണ്ണ് നീരോടെ


എന്റെ ഒരു സങ്കല്പ കഥാപാത്രം മായ തു കൊണ്ട് മാത്രമാകാം എന്റെ ദൈവദൂതൻ എനിക്ക് ഇത്രയും പ്രിയപ്പെട്ടതായത്. എന്റെ ആത്മാവിന്റെ ഓരോ അണുവിലും എന്റെ ദൈവദൂതൻ നിറഞ്ഞൊഴുകുന്നുണ്ട്. ഒരിക്കലും എന്റെ ജീവിതത്തിൽ ഇത് പോലെ  ഒരു ദൈവദൂതൻ വരില്ല ഈന്ഉറപ്പുള്ളത് കൊണ്ടാകാം ദൈവം ഈ ദൂതനെ സങ്കൽപ്പത്തിലേല്ങ്കിലും എന്നിലേക്കയച്ചത്... സങ്കല്പലോകത് ഇങ്ങനെ ദൈവ ദൂതനെ പ്രണയിച്ചു പ്രണയിച്ചു ഭ്രാന്ത് പിടിച്ച ഇങ്ങനെ ജീവിക്കുന്നതിലും ഒരു സുഖമുണ്ട്, ഒരു വേദനയിൽ കുതിർന്ന സുഖം ഇല്ലാത്ത ദൈവ ദൂതന്റെ ഓർമ്മ യിൽ രമിച്ചങ്ങനെ ഇരിക്കുമ്പോ ഇടയ്ക്കു ഓരോന്ന് വരും ഞാൻ ഇവിടെ നിന്റെ വിളിപ്പാടകലെ ജീവിച്ചിരിപ്പുണ്ട് ,നിനക്കേറെ ഇഷ്ടമുള്ള കടലാസുപൂക്കളെ നിന്നെ പോലെ ഞാനും പ്രണയിക്കുന്നു, എന്നൊക്കെ പറഞ്ഞു.... അറിയാം നീ എന്റെ ദൈവ ദൂതനല്ല എന്റെ ദൈവ ദൂതന് യഥാർത്ഥ സ്നേഹം എന്താണെന്നും എനിക്ക് എന്റെ ദൈവദൂദനെ എന്ത് മാത്രം ഇഷ്ടമാണെന്നും കിറു കൃത്യമായി അറിയാം നീ ഒരിക്കലും എന്റെ ദൈവദൂദൻ അല്ല ....എന്റെ ദൈവ ദൂദത്തന്റെ വേഷമണിഞ്ഞ വെറുമൊരു മായാവി അല്ലെങ്കിൽ എന്നെ കണ്ണീർ കയത്തിൽ തള്ളി ഇത്രേം അടുത്തിരുന്നിട്ടും ഇത്ര മാത്രം അകലെ പോകാൻ നിനക്കവുമായിരുന്നില്ല.

ജീവിതത്തിൽ ഇത് വരെ കെട്ടാത്ത പല വേഷവും നിന്റെ സ്നേഹത്തിനു വേണ്ടി കെട്ടി ഞാൻ നിറഞ്ഞാടി പക്ഷെ എനിക്കാകുമായിരുന്നില്ല ഒരുപാട് നാൾ ഒരു ഭീരുവിനെ പോലെ ഒളിച്ചിരുന്ന് കവർന്നെടുക്കാൻ ...ഇരുത്തി ചിന്ധിച്ചു വേണ്ട എനിക്കീ ഭീരുവിന്റെ മുഖമൂടി വേണ്ട .......

ഒരിക്കലും എന്റെ ദൈവ ദൂത സങ്കൽപം മായിച്ചു കളയാൻ എനിക്കാവില്ല അതെന്റെ നാശത്തിനാണെന്നറിയാം ഇങ്ങനെ സ്വപ്ന ലോകത് ജീവിച്ചു എന്റെ ജീവിത ലക്‌ഷ്യം മറന്നു  നശിച്ചു ജീവിക്കാൻ തന്നെ യാകും എന്റെ വിധി ...


....

വേദനയിലെ ആനന്ദം

വേദനയിലെ ആനന്ദം അത് കയ്യിൽ വച്ച് കർപ്പൂരം കത്തിക്കുന്നത് പോലെയും നാക്കിൽ ശൂലം കയറ്റുന്നതുപോലെയും ആണ്. എത്ര നോവുമെന്നറിഞ്ഞാലും സന്തോഷത്തോടെ വീണ്ടും വീണ്ടും ചെയ്യും പുണ്യം കിട്ടാൻ... അതുപോലെ തന്നെയാണ് നഷ്ടപ്രണയത്തിൽ മുങ്ങിക്കുളിക്കുന്നതും

കുടു കുടു ശകട യാത്ര

കുടു കുടു ശകട യാത്ര


ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി എനിക്കൊരു സ്വപ്‍ന തുല്യ യാത്ര  തരപ്പെട്ടു അതും ബൈക്കിൽ ഒരു മഴതോർന്നു ആകപ്പാടെ തണുത്തു രണ്ഞു നിൽക്കുന്ന റോഡിലൂടെ ....... എനിക്കൊരുപാട് ഇഷ്ടമുള്ള എന്റെ മൺവീനയിൽ കൂടണയാനൊരു ....എന്ന പാട്ടും കേട്ട് കഴിഞ്ഞു .ടൗണിലെത്തിയതും എന്റെ കൂട്ടുകാരി ചിഞ്ചു ഒരു പൂജ സ്റ്റോറിലേക് കയറിപ്പോകന്നതു കണ്ടു ഞാൻ നിനച്ചു ഈ യിടെ വിവാഹിതയായ അവളുടെ സിന്ദൂരം തീർന്നു കാണും അത് വാങ്ങാൻ പോവുകയാകും എന്നായിരുന്നു .. എന്നാൽ ഡീ നിനക്ക് മുല്ലപ്പൂ വേണോ എന്ന അവളുടെ ചോദ്യം എനിക്ക് ഡബിൾ ലോട്ടറി അടിച്ച സന്തോഷം തന്നു ..മുല്ലപ്പൂ അതെന്നും എന്നെ ഞാൻ സ്വപ്നങ്ങളിൽ മാത്രം അനുഭവിച്ചിട്ടുള്ള ഒരു വല്ലാത്ത ലോകത്തേക്കെത്തിക്കാറുണ്ട് മുല്ല പൂവിന്ന് ജീവിതത്തിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധമാണ് .....മുല്ലപ്പൂ ഗന്ധം അതെന്നും എന്റെ സിരകളെ ഭ്രാന്ത് പിടിപ്പിക്കാറുണ്ട് ഇന്നെന്തോ ഒരു മരവിപ്പാണെനിക്ക് തോന്നിയത് ഇടക്കെപ്പോഴോ സ്വപ്നങ്ങളുടെ രാജകുമാരൻ കയറി വന്നത് കൊണ്ടോ എന്തോ ഒന്നുമറിയില്ല ........ശീതികരിച്ച മുറിയിലിരുന്ന് ചിക്കൻ ഫ്രൈഡ് റൈസ് കഴിച്ചു എന്ന് വരുത്തി വീണ്ടും ബൈക്ക് യാത്ര എന്റെ സ്വര്ഗ്ഗത്തിലൂടെ ശരിക്കും ഈ നാല് കിലോമീറ്റര് യാത്ര നാല്പതു കിലോമീറ്റര് ആയിരുന്നെങ്കിലെന്നു ഞാൻ വല്ലാതെ ആഗ്രഹിച്ചുപോയി....ഇനിയിങ്ങനെ ഒരു നനുത്ത തണുപ്പുള്ള രാത്രിയിൽ ഒരു ബൈക്ക് യാത്ര എന്റെ ജീവിതത്തിൽ ഉണ്ടാകുമോ എന്തോ അറിയില്ല എന്നാലും ഞാൻ കാത്തിരിക്കുന്നു യാത്ര ഇഷ്ടപ്പെടുന്ന ഒരു സഖാവിനെ..........

ഒരു റോങ് സൈഡ് യാത്രയുടെ ഓർമ്മക്

ഒരു റോങ് സൈഡ് യാത്രയുടെ ഓർമ്മക്

എന്റെ വല്യ വല്യ കുഞ്ഞു മോഹങ്ങളിൽ ഒന്നായ നനുത്ത തണുപ്പുള്ള സന്ധ്യ സമയ ബൈക്ക് യാത്ര ... അതും ഞാനേറെ ഇഷ്ടപ്പെടുന്ന എന്റെ സ്വപ്നങ്ങളുടെ രാജകുമാരന്റെ കൂടെ...... സ്വപ്നത്തിൽ കൂടി നിനച്ചിരിക്കാതെ അവിചാരിതമായി എനിക്ക് വീണു കിട്ടിയ ഒരസുലഭ നിമിഷം ... ഒരു ഭാഗം ചായത്തോട്ടങ്ങളാൽ പച്ചപ്പണിഞ്ഞ വീതികൂടിയ റോഡിലൂടെ തണുപ്പണിഞ്ഞു തൊട്ടുരുമ്മാതെ ഉള്ള ഒരു യാത്ര ... ഏതാണ്ട് ഒരു നൂറു നൂറ്റമ്പതു   മീറ്റർ റോങ്ങ് സൈഡിലൂടെ വണ്ടിയോടിച്ചു എന്റെ രാജകുമാരൻ ... സുരക്ഷിതമായി എന്നെ ലക്ഷ്യ സ്ഥാനത്തെതിക്കും   എന്നെനിക്കുറപ്പായിരുന്നു..... പക്ഷെ റോങ് സൈഡ് യാത്രയുടെ ഭയം ലവലേശം ഇല്ലായിരുന്നെങ്കിലും എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു...... യാത്രയുടെ ഇടക്കു എനിക്ക് എന്റെ രാജകുമാരൻ പല നഗരകാഴ്ചകൾ കാണിച്ചു തന്നൂ ഒരുമിച്ച് ലുലു വിൽ തൂങ്ങുന്ന ബലൂണ് പന്തുകൾ  വോൾഗയിലെ കുഞ്ഞു കുഞ്ഞു പാവകൾ പല നിറത്തിലും രൂപത്തിലുമുള്ള  മിന്നിത്തിളങ്ങുന്ന ബൾബുകൾ എല്ലാം ......ഇടക്കിടക്കു എഡോ സ്പീഡ് കൂടുന്നുണ്ടോ എന്നുള്ള  ചോദ്യം ...എല്ലാം നല്ല രസം ...നീയുള്ളോണ്ട് സ്പീഡ് കുറച്ചതാടോ എന്ന ഒരേറ്റുപറച്ചിലും ...... ഈ യാത്ര ഒരുമിച്ചുള്ള ആദ്യത്തെയും അവസാനത്തെയും യാത്ര യാകുമെന്നു ഒരിക്കലും ഞാനും നിനച്ചിരുന്നില്ല എന്നെ ആ നഗരത്തിന്റെ അരണ്ട വെളിച്ചത്തിൽ തനിച്ചാക്കി നിമിഷ നേരംകൊണ്ട് ...അകലങ്ങളിലെവിടെയോ കാത്തിരിക്കുന്ന ആർക്കോ വേണ്ടി പറന്നു പറന്നു ദൂരെ ദൂരെ പോയി.... പിന്നീടൊരിക്കലും ഞാനെന്റെ രാജകുമാരനെ കണ്ടിട്ടേ ഇല്ല ............





Friday 5 May 2017

ആർത്തവ ചക്രം (Menstrual cycle)

ആർത്തവ ചക്രം 

  ആർത്തവചക്രം സ്ത്രീകളുടെ ജനനേന്ദ്രിയ വ്യവസ്ഥയിലുണ്ടാകുന്ന    സ്വാഭാവികമായ മാറ്റമാണ് പ്രത്യേകിച്ചും ഗർഭാശയത്തിലും ,അണ്ഡാശയത്തിലും ഉണ്ടാകുന്ന  മാറ്റം, ഈ മാറ്റമാണ് ഗര്ഭധാരണം    സാധ്യമാക്കുന്നത്. സാദാരണയായി ആർത്തവ ചക്രം തുടങ്ങുന്നത് 12 വയസ്സിനും 15 വയസ്സിനും ഇടക്കാണ് ,  ചില അവസരങ്ങളിൽ ഇത് 8 വയസ്സിലും ആകാവുന്നതാണ് . ആർത്തവരക്തം 2 മുതൽ 7  നീണ്ടു നിൽക്കുന്നതാണ് .ഒരു ആർത്തവ ചക്രത്തിന്റെ ദൈ ർഘ്യം സാദാരണ ഗതിയിൽ 28 ദിവസമാണ് .
ആർത്തവ ചക്രത്തെ 2 8  ദിവസമുള്ള ഒരു ചക്രമായി കണക്കാക്കിയാൽ ആദ്യത്തെ 1  മുതൽ 7 ദിവസം വരെ ആർത്തവ രക്ത ദിവസമെന്നും , തുടർന്നുള്ള മൂന്നു ദിവസം (8 മുതൽ 10 ദിവസം) ഡ്രൈ ഡേ എന്നും, തുടർന്നുള്ള ഏഴു ദിവസം (11 മുതൽ 17 വരെ യുള്ള ദിവസം) വെറ്റ്  ഡേ എന്നും തുടർന്നുള്ള മൂന്നു ദിവസം (പതിനെട്ടു മുതൽ ഇരുപത് ദിവസം) ഗർഭധാരണ സാധ്യത കുറഞ്ഞ ദിവസങ്ങളും ബാക്കിയുള്ള ഏഴു ദിവസം (21  മുതൽ 2 8 വരെ ദിവസം ) ഡ്രൈ ഡേ  ആണ്. 
ഇതിൽ ആദ്യത്തെ 8  മുതൽ പത്തു വരെ ദിവസങ്ങളിൽ ലൈംഗീക വേഴ്ച നടന്നാൽ ഗർഭാടരന സാധ്യത സാദാരണ ഗതിയിൽ കുറവാണ് , തുടർന്നുള്ള പതിനൊന്നു മുതൽ പതിനേഴു വരെ ഉള്ള ദിവസങ്ങളിൽ ഗർഭാധാ രണ സാധ്യത വളരെ കൂടുതലാണ് . ഇതിൽ തന്നെ പതിനാലാം ദിവസം അണ്ഡവിസർജ്ജനസാധ്യത കൂടിയ ദിവസമാണ്. പിന്നീടുള്ള മൂന്നു ദിവസം അതായത് 1 8 മുതൽ 20 ദിവസം ഗർഭധാരണ സാധ്യത കുറഞ്ഞ ദിവസങ്ങളാണ് 
തുടർന്നുള്ള ദിവസങ്ങളിൽ ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിയെട്ടു ദിവസം വരെ ഗർഭധാരണ സാധ്യത ഒട്ടും തന്നെ ഇല്ലാത്ത ദിവസങ്ങളാണ് അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ സുരക്ഷിത കാലം എന്നാണറിയപ്പെടുന്നത്.

ആർത്തവ ചക്രം


1
1st day
8
8th day
15
15th day
22
22nd day
2
2nd day
9
9th day
16
16th day
23
23rd day
3
3rd day
10
10th day
17
17th day
24
24th day
4
4th day
11
11th day
18
18th day
25
25th day
5
5th day
12
12thday
19
19th day
26
26th day
6
6th day
13
13th day
20
20th day
27
27th day
7
7th day
14
14th day
21
21st day
28
28th day
 ആർത്തവ രക്ത ദിവസം 
ഡ്രൈ ഡേ

 വെറ്റ്  ഡേ

 സുരക്ഷിത കാലം
 
കടപ്പാട് :എന്റെ പ്രിയ കൂട്ടുകാർ


Wednesday 3 May 2017

സ്വപ്നം

എത്രയോ തവണ ഞാൻ വയനാട്  ചുരം കയറിയിട്ടുണ്ട് . അതിന്റെ മനോഹാരിത ഒന്ന് വേറെ തെന്നെയാണ് .എത്രകണ്ടാലും മതിവരാത്ത കാഴച്ചകള്, ഈ കൊടിയ വേനലിൽ പോലും അവൻ സുന്ദരനായിരുന്നു. കഴിഞ്ഞ ആഴ്ച ഞാൻ ചുരമിറങ്ങുമ്പോൾ അത്ര കണ്ട പച്ചപുതപ്പണിയാത്ത അവൻ വെറും നാലു ദിവസം കൊണ്ട് പച്ചമേലാപ്പണിഞ്ഞു  സുന്ദരനാ യിട്ടുണ്ട്. അവൻ എന്നെ മാത്രം വാരിപ്പുണരാൻ കാത്തിരിക്കുകയാണോ എന്നെനിക്ക് തോന്നിപ്പോയി. അവന്റെ സൗന്ദര്യം ആസ്വദിച്ചു ഇടക്കെപ്പോളോ ഞാനൊന്നുറങ്ങിയോ ? ഹേയ്  ഇല്ലേ ഇല്ല എനിക്കുറങ്ങാനാകില്ല അവന്റെ സൗന്ദര്യത്തിൽ ലയിച്ചിരിക്കുമ്പോ , എന്നാലും എന്റെ അകക്കണ്ണിൻ ഞാൻ വീതിയേറിയ ടാർ റോഡും   കാറും ബസും ഒക്കെ മറന്നു , ഒരു യാത്ര ചെയ്തു , രണ്ടു വെള്ളക്കുതിരകളാൽ പൂട്ടിയ അലങ്കരിച്ച ഒരു കുതിര വണ്ടി പൂക്കളാൽ അലംകൃതമായി മിനുമിനുത്ത വെൽവെറ്റ്‌ വിരിച്ച ഇരിപ്പിടത്തിൽ ഞാനും എന്റെ സ്വപ്നനഗളുടെ രാജകുമാരനും കാട്ടു പൂക്കൾ വിരിച്ച ഇടുങ്ങിയ  കാനന വഴിയിലൂടെ ആ കുതിര വണ്ടിയിൽ  ആവോളം കാനന ഭംഗിയാസ്വദിച്ചു നനുത്ത കാറ്റ്  ഏറ്റു അങ്ങനെ ...ആകെ യുള്ള കൂട്ട് ചിവീടുകളുടെ കരച്ചിലും കിളികളുടെ ചിലപ്പും പിന്നെ കുതിര കുളമ്പടിയും മാത്രം ....... ശരിക്കും സ്വർഗ്ഗതുല്യമായ കാനന വഴിയിലൂടെ ഉള്ള ആ യാത്ര എന്റെ മനം ആകെ ഒന്ന് കുളിർപ്പിച്ചു ഇനി ഒരുപാട് നാളേക്ക് എനിക്ക് സ്വപനവും ഇല്ല സ്വപ്നനഗളുടെ രാജകുമാരനും ഇല്ല ... പച്ചയായ ഞാനും ഞാനെന്ന പമ്പര വിഡ്ഢിയുടെ ഭ്രാന്ത മായാ ജല്പനങ്ങളുടെ ആകെ തുകയും മാത്രം കൂട്ടിനു .....