Tuesday, 28 February 2017

നീ


എന്റെ ലോകം എന്നത് നീ എന്ന ഒരു കുഞ്ഞു   ലോകത്തേക്ക് മാത്രമായി ചുരുങ്ങി  പോകുന്നല്ലോ ഞാൻ പ്രകൃതിയിലേക്കിറങ്ങിയാൽ  അവിടെയും നീയാണ്. ഒരു കടൽക്കരയിൽ പോയാൽ ഒരു പുഴകണ്ടാൽ വേണ്ട ഒരു സൂര്യകിരണം കണ്ടാൽ ഒരു കുഞ്ഞു കാറ്റടിച്ചാൽ എല്ലാം നീയാണ് . ഒരു കുഞ്ഞു പൂവിൽ  ,ഒരു കുരുവിയുടെ ചിറകൊച്ചയിൽ എല്ലാം ഞാൻ നിന്നെ കാണുന്നു .എന്റെ ഓരോ ശ്വാസത്തിലും നീയാണ് എന്റെ ലോകമേ നീയാണ് . ഒരിക്കലും നീ എന്ന എന്റെ ലോകം മാറാൻ പോകുന്നില്ല . ഋതുകകൾ എത്ര മാറിയാലും മരങ്ങൾ എത്ര ഇല പൊഴിച്ചാലും നീ എന്നത് മാത്രമാണ് എന്റെ ലോകം .അത്രമാത്രം ഭ്രാന്തമായി ഞാൻ നിന്നെ പ്രണയിക്കുന്നു .

സ്നേഹം


അറിയാതെ എപ്പോളോ ഞാൻ നിന്നെ ഒത്തിരി സ്നേഹിച്ചു , സ്വന്തംമാക്കണമെന്നു ആഗ്രഹിച്ചു , പലപ്പോഴും നിന്നോടുള്ള സ്നേഹത്താൽ ഞാൻ വീർപ്പുമുട്ടി , പറയാതെ നീ എങ്ങനെയോ അതറിഞ്ഞു , നിനക്കെന്നെ ഇഷ്ടല്ല ഈ ഇഷ്ടം നീ വിട്ടോളൂ എന്ന് പലവുരു പറഞ്ഞു . എന്നിട്ടും പിന്മാറാൻ തയ്യാറായില്ല എന്നിലെ ഞാൻ .ഇഷ്ടം കൂടിക്കൂടി ഒരു പേമാരിയായി എന്നിൽ പെയ്തിറങ്ങി .നിന്നോടുള്ള സ്നേഹം എന്റെ ഊഷരമായി കിടന്ന ജീവിതത്തിൽ ഊർവ്വരമാക്കി. ഞാൻ മോഹങ്ങളാകുന്ന ഒരുപാട്  ചെറുവിത്തുകൾ നട്ടു . മുളച്ചു പൊങ്ങിയ എന്റെ സ്വപ്നവിത്തുകളെ നിന്റെ "എന്നെ സ്നേഹിക്കണ്ട എനിക്ക് നിന്നെ വേണ്ട "എന്ന ഒരൊറ്റ വാക്ക് അപ്പാടെ ഉണക്കിക്കളഞ്ഞു. ഇങ്ങനെയൊക്കെ ആണെങ്കിലും നിന്നെ ഞാൻ കാണാറില്ലെങ്കിലും  കേൾക്കാറില്ലെങ്കിലും ഇന്നും നിന്നോടുള്ള സ്നേഹത്തിനു ഒരു കുറവും പറ്റിട്ടില്ല . ഇന്നും അതൊരു പേമാരിയായി എന്നിൽ പെയ്തിറങ്ങുന്നുണ്ട്. നീ എന്നെ സ്നേഹിച്ചോളൂ എന്ന് ഒരു തവണ അറിയാതെ എപ്പോളോ നീ പറഞ്ഞിട്ടുണ്ട്  ആ ഒരു വാക്ക് മതി നിന്നെ പ്രാണനുതുല്യം സ്നേഹിച്ചു കൊല്ലാനും  നിന്നെ സ്നേഹിച്ചു എനിക്ക് മരിക്കാനും .

Monday, 27 February 2017

കടലാസ് പൂക്കൾ

കടലാസ് പൂക്കൾ

കടലാസ്സു പൂക്കൾ എനിക്കെന്നും ഒരു ഹരമായിരുന്നു. കുഞ്ഞുനാളിൽ എന്റെ തറവാട്ട് വീട്ടിൽ മാനം  മുട്ടെ വളർന്നു നിൽക്കുന്ന മുരിങ്ങ മരത്തിൽ വയനാട്ടിൽ നിന്നും കൊണ്ടുവന്നു നട്ട കുലകുല യായി പൂക്കുന്ന കടും റോസ് നിറത്തിലുള്ള ഒരു കടലാസ്സു പൂ വള്ളി ഉണ്ടായിരുന്നു . ദൂരെ നിന്നെ മനം മുട്ടെ പൂത്തുനിൽക്കുന്ന ആ പൂക്കളെ കാണുമ്പോൾ എന്റെ മനസ്സ് തത്തിക്കളിക്കുമായിരുന്നു. |മിക്ക വെള്ളിയാഴ്ചകളിലും ഞാൻ മുരിങ്ങ മരത്തിൽ വലിഞ്ഞു കയറി പൂക്കൾ പറിക്കുമായിരുന്നു .വലിയ മരത്തിൽ വലിഞ്ഞു കയറുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ ഒരു എമണ്ടൻ കഥ പറഞ്ഞു തന്നിരുന്നു . വയനാട്ടിൽ ഒരു വീട്ടിൽ കുറെ കടലാസ്സു പൂക്കൾ ഉണ്ടായിരുന്നെന്നും ആ വള്ളികളിൽ കുട്ടികൾ കളിക്കുമായിരുന്നെന്നും ഒരിക്കൽ ഒരു നാഗം വന്നു ഒരു കുട്ടിയെ കടിച്ചു വീട്ടുകാർ കടലാസു പൂവിന്റെ മുള്ളു കൊണ്ടതക്വ്‌മെന്ന് വിചാരിച്ചു മഞ്ഞൾ പുരട്ടി കൊടുത്തു മരിക്കാതെ ആ കുട്ടിയെ പള്ളിക്കാട്ടിൽ മറവുചെയ്യുകയും പിന്നീട ആ വഴി പോയ ആരോ ഒരു ഞരക്കം കേട്ട് ആ കുട്ടിയെ ഭാഗ്യത്തിന് രക്ഷപ്പെടുത്തിയെന്നും , പക്ഷെ കാലം കുറെ കഴി
ഞ്ഞു ഞാൻ വയനാട്ടിൽ വന്നപ്പോ ഈ കുട്ടിയെ കുറെ ആനോ ശിച്ചു അവിടെ ആരും ഇങ്ങനെ ഒരു കഥ കേട്ടിട്ടില്ല.എന്നിരുന്നാലും ഈ കഥകേട്ട് പേടിച്ചിട്ടാവാം ഞാൻ പിന്നീട് മുരിങ്ങ മരത്തിൽ കയറി പൂ പറി ചിട്ടില്ല , താഴെ വീഴുന്ന പൂക്കൾ ആവതും പറിച്ചു  പുസ്തകത്തിൽ വച്ചും അലമാരയിൽ ഒളിപ്പിച്ചും നടന്നിട്ടുണ്ട് . ഒരു ഗന്ധമില്ലാത്ത എന്നാൽ ആവോളം സൗന്ദര്യമുള്ള കടലാസ്സു പൂക്കൾ ........ഗന്ധം വരുത്താനായി നല്ല യാഡ്‌ലി ലാവണ്ടർ പൌഡർ വിതറിക്കൊടുക്കും എന്നിട്ടതിനെ  മണത്തു  കൊണ്ടിരിക്കും ..... ഇന്നും നിറയെ കടലാസ്സു പൂക്കൾ പൂത്തു നിൽക്കുമ്പോൾ മഴവില്ലു കാണുന്ന മയിലിന്റെ അവസ്ഥയാണെനിക്ക് അത്രക്കിഷ്ട കടലാസ്സു പൂക്കളെ ...മണമില്ലാത്ത എന്നാൽ ആവോളം സൗദര്യമുള്ള തന്നെ ആര് തഴുകുന്നുവോ അവരുടെ സ്വഭാവം ഉൾകൊണ്ടു അവരുടേതായി മാത്രം മാറുന്ന കടലാസ്സു  പൂക്കൾ .............

Tuesday, 21 February 2017

മോഹം

മോഹം 
മനുഷ്യന്റെ മോഹം  ഒരിക്കലും അവസാനിക്കാത്ത ഒന്നാണ് . മരണ ഖഡ്ഗം തലക്കുമീതെ ആടിക്കളിക്കുമ്പോളും മോഹങ്ങൾ അവനെ സാദാ വേട്ടയാടി കൊണ്ടിരിക്കും . അവൾക്കുമുണ്ട്  ഒരുപാട് മോഹങ്ങൾ , ശരീരത്തെയും മനസ്സിനെയും ഒരുപോലെ കാർന്നു തിന്നുന്ന മഹാമാരിയായ കാൻസർ എന്ന ഖഡ്ഗം അവൾക്കു മീതെ താണ്ഡവമാടുന്നത് ഇത് രണ്ടാം തവണയാണ് . എന്നിട്ടും അവളുടെ കടലോളം മോഹങ്ങൾ അധികമൊന്നും  കുറഞ്ഞില്ല . ഇപ്പോ മരണം മുന്നിൽകാണുമ്പോളും അവളുടെ ഏറ്റവും വലിയ മോഹം ഒരു കറ  കളഞ്ഞ സഖാവിനെ പ്രണയിക്കണം , രക്തഹാരം ഒരു കയ്യിലും മറുകയ്യിൽ ചെങ്കൊടിയുംപിടിച്ച തന്റേതാക്കി  ജീവിതത്തോട് പൊരുതി ജയിക്കണം ,ഗന്ധമില്ലാത്ത  എന്റെ പ്രിയപ്പെട്ട പൂവായ കടലാസ്സു പൂക്കൾ കൊണ്ട് നിറഞ്ഞ ഒരു കൊച്ചു വീട്ടിൽ എന്റെ സഖാവിന്റെ ഗന്ധം സുരഭിലമായ കടലാസ്സു പൂക്കളെ വാരിപ്പുണർന്നു ജീവിക്കണം ഇടക്ക്  ഒരു കുഞ്ഞു സഖാവും  ഒരു വെളിച്ചമായി വരണം , പിന്നെ ഈ സഖാവിന്റെ കൂടെ ഡിസംബറിലെ കൊച്ചു വെളുപ്പാൻ കാലത് ബൈക്കിൽ ഊട്ടി വരെ ചുറ്റീട്ടു വരണം , ഒരു പൗർണമി രാത്രി മുഴുവൻ കടൽ കരയിൽ കൈ വിരൽ പിടിച്ചും തിരകൾ കൊപ്പം നടന്നും നേരം പുലരുവോളം അങ്ങനെ..... പിന്നെ വെളിച്ചം ചെന്ന് വീശാത്ത നിബിഢവനകളും നനുത്ത കാറ്റുള്ള പുൽമേടുകളും കടന്നങ്ങനെ കാടിന്റെ വിരിമാറിൽ ഒരു ദിനം കട്ട് ചോലയിൽ നിന്നും വെള്ളം കുടിച്ചും കൈയിൽ കരുതിയ നല്ല കുത്തരിയവിൽ ഇടക്കിടക്കു കഴിച്ചും ഒക്കെ ഒരു യാത്ര ...... സഖാവ് പറഞ്ഞു തരുന്ന കഥകൾ കേട്ട് എല്ലാ വേദനകളും മറന്നു സഖാവിന്റെ മടിയിൽ കിടന്നു അവസാന ശ്വാസവും ............

Friday, 17 February 2017

ഇമ്മിണിവല്യ ചിത്രകാരൻ


ഇമ്മിണിവല്യ ചിത്രകാരൻ 

ഇന്നലെ വിത്തുത്സവത്തിന്റെ ഭാഗമായി സ്റ്റേജ്  ഒരുക്കുന്നിടത് വെറുതെ ഒന്ന് പോയിനോക്കാമെന്നു വച്ച ഞാനും  എന്റെ സുഹൃത് റോബിനും  പോയി . അവിടെ കണ്ട ചില ചിത്രങ്ങൾ എന്നെ വല്ലാതകർഷിച്ചു  അതുകൊണ്ടു തന്നെ അതിന്റെ പിന്നണി പ്രവർത്തകരെ കാണാമെന്നു തോന്നി . അതിൽ അജയ് ആദ്യമേ എന്റെ കൂട്ടുകാരൻ ആണ്  .  എനിക്കൊട്ടും പരിചയമില്ലാത്ത കര്മനിരതനായിരിക്കുന്ന ഒരു മെലിഞ്ഞ ഒരാൾ അയാൾ തന്റെ ജോലിയിൽ മുഴുകിയിരിക്കുന്നു റോബിൻ പറഞ്ഞു ഞങ്ങളുടെ സ്വകാര്യ അഹങ്കാരം രാജേഷ് എന്ന് പറഞ്ഞപ്പോ ഒന്ന് കാണട്ടെ എന്ന് പറഞ്ഞ എന്റെ മുക്കാത്തതെക് ഒരു നിമിഷം നോക്കി വീണ്ടും ജോലിയിൽ വ്യാപൃതനായി. ഇന്നലെ രാത്രി മുഴുവൻ എന്തോ അവനെ കുറിച്ചുള്ള ചിന്തകൾ പലതവണ എന്റെ മനസ്സിൽ വന്നു . അവൻ ജോലിയിൽ വ്യാപൃതനാണെങ്കിലും അവനെ എന്തൊക്കെയോ അലട്ടുന്നുണ്ടോ എന്നൊരു തോന്നൽ എന്തോ അവനോട് എടുക്കണമെന്ന് തോന്നി . ഇന്ന് രാവിലെ ഞാൻ ഓഫീസിൽ എത്തിയപ്പോൾ ആദ്യം കണ്ടത് അവന്റെ കൈവീശി എന്നെ നോക്കിയുള്ള ചിരിയായിരുന്നു എന്തോ വല്ലാത്തൊരു സന്തോഷം തോന്നി . അത് കഴിഞ്ഞ ചിത്രപ്രദർശനം കാണാൻ പോയ എനിക്ക് കുറെ ചിത്രങ്ങൾ എന്താണെന്നു പോലും മനസ്സിലായില്ല പുറത്തിറങ്ങാൻ നേരം  അവൻ , ചേച്ചി ഒരു അഭിപ്രായം എഴുതണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എനിക്ക് ചിലതൊന്നും മനസ്സിലാകുന്നില്ല , അവൻ കൂടെ വന്നു അവന്റെ മനസ്സിൽ ഉദേശിച്ചത്‌ പറഞ്ഞു തന്നു . ചിലതെല്ലാം അവൻ ഉദ്ദേശിച്ചതിന്റെ നേരെ എതിരാണ് ഞാൻ മനസ്സിലാക്കിയത്, അവൻ മുത്തങ്ങ സമരം ഉദേശിച്ചത് ഞാൻ കാടും മനുഷ്യനും മൃഗവുമാണെന്നു ധരിച്ചു അതുപോലെ ഒരു അപ്പൂപ്പന്താടിയിൽ തൂങ്ങി കുറെ പേര് ഉയരങ്ങളിലെത്തുന്നത് അവൻ ഉദേശിച്ചത്  അപ്പൂപ്പൻ തടി പോലെ  പറന്നുയരാൻ ആഗ്രഹിക്കുന്ന ഒരാളെ  പുറകോട്ട് വലിക്കുന്ന ദുഷിച്ച കാര്യങ്ങളെയും  ഏതായാലും അവന്റെ കഴിവുകൾ എന്നെ ഒരുപാട് ചിന്തിപ്പിച്ചു . ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന പൽ വ്യഥകളും ചിന്തകളും അവൻ ഒരു മീറ്റർ ക്യാൻവാസിൽ പകർത്തുന്നു മിടുക്കൻ മിടുമിടുക്കൻ .

Monday, 13 February 2017

പ്രണയദിനം 
എനിക്ക് പ്രണയദിനം എന്നൊന്നു എന്റെ ജീവിധത്തിൽ ഞാൻ ഇതുവരെ അസ്വദിച്ചിട്ടില്ല ഈ പ്രണയദിനമെങ്കിലും എന്റെ കണ്ണിനും കാതിനും മനസ്സിനും സന്തോഷം നൽകുന്ന ഒരു പക്ഷെ എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയ ദിനമാവുമെന്നു ഞാൻ വല്ലാതെ മോഹിച്ചിരുന്നു . ഈ പ്രണയ ദിനവും എനിക്കൊന്നുമല്ലാതെ ഞാനാർക്കും ആരു മാകാതെ കടന്നു പോകുന്നു . ഇതുവരെ പ്രണയദിനം എന്ന ദിനത്തിന് ഒരു പ്രത്യേകത യുള്ളതായിമെനിക്ക് തോന്നിയിരുന്നില്ല . പക്ഷെ ഈ പ്രണയദിനത്തിൽ പ്രണയമെന്തെന്നറിഞ്ഞു ഒന്ന് പ്രണയിക്കണമെന്നുണ്ടായിരുന്നു ഒരു പ്രണയിതാവിന്റെ കൂടെ കൈപിടിച്ചു ഇഷ്ടമുള്ള പാട്ടുകൾ മൂളി കടൽക്കരയിൽ തിരമാലകൾ വരുമ്പോൾ വെള്ളം തെറിപ്പിച്ച മണലിൽ പുട്ടുചുട്ടു  കടലമ്മ കള്ള ത്തി എന്നെഴുതി ഒരു പൂരം നക്ഷത്രക്കാരന്റെ കൂടെ നിലാവിൽ പുലരുവോളം കടൽക്കാറ്റേറ്റു അങ്ങനെ നടക്കണമെന്നുണ്ടായിരുന്നു ... എല്ലാം ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങൾ ....ദൈവം കനിഞ്ഞാൽ ഇനിയും എനിക്കുമുന്പിൽ പ്രണയ ദിനങ്ങൾ വരും  എന്റെ സ്വപനങ്ങൾ ഒരിക്കൽ പൂവണിയും 
പരീക്ഷണം 
ദൈവം എന്നും ഇങ്ങനെ യാണ്  ഞാനെന്നെന്റെ ജീവിതത്തെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നുവോ അപ്പോ തുടങ്ങും എന്റെ  ജീവനെ എന്നിൽ നിന്നടർത്താൻ . ഒരിക്കൽ ഞാനെന്റെ ജീവനെ ഒരുപാട് സ്നേഹിച്ച ഒരുപാട് ആസ്വദിച്ച് ജീവിച്ചു തുടങ്ങിയ സമയം അന്ന് ദൈവം വന്നു ഒരു മുഴയുടെ രൂപത്തിൽ എന്റെ എല്ലാ സന്തോഷവും കൊണ്ടുപോകാൻ അതിൽ നിന്നും മുക്തിനേടി ഞാൻ വീണ്ടും ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയപ്പോ വീണ്ടും വന്നു ദൈവം നഷ്ടപ്രണയത്തിന്റെ രൂപത്തിൽ അതെല്ലാം മറന്നു വീണ്ടും ഞാൻ കിളിർക്കാണ് തുടങ്ങിയപ്പോ ദൈവം മറ്റൊരു പരീക്ഷണവുമായി വന്നു ഇതിൽ നിന്നും ഞാനൊരിക്കലും രക്ഷപ്പെടില്ല എന്നുറപ്പിച്ചിരുന്നതാ പക്ഷെ ജീവിതത്തോടുള്ള ഒടുങ്ങാത്ത ആർത്തികണ്ടിട്ടാവാം ദൈവം വീണ്ടും എനിക്കെന്റെ ജീവൻ വച്ച് നീട്ടി ഇപ്പോ  ഞാനെന്റെ ജീവിതത്തെ ഒടുങ്ങാത്ത ഭ്രമത്തോടെ നെഞ്ചോടു ചേർക്കുമ്പോ നെഞ്ചിലെവിടെയോ വീണ്ടും ദൈവത്തിന്റെ പരീക്ഷണത്തിന്റെ ഒരു സൂചി മുന കുത്തൽ വീണ്ടും വരുന്നുണ്ടോന്നൊരു ഭയം  ഇത്തവണ ദൈവം കാലന്റെ കൈകൾക്കെന്നെ വിട്ടുകൊടുക്കുമോ എന്നൊരു ഉൾഭീതി എന്നെ വല്ലാതെ വേട്ടയാടുന്നു .. ദൈവത്തിനു പരീക്ഷണങ്ങൾ നടത്താണെന്ന്കിലും എനിക്കെന്റെ ജീവനെ തന്നൂടെ ... ഇനി ഒരിക്കൽ കൂടി ആത്മവിശ്വാസം കൊണ്ട് എനിക്കെന്റെ ജീവനെ തിരിച്ചു കൊണ്ട് വരാനുള്ള കേൽ പ്പേനിക്കുണ്ടോ എന്നെനിക്ക് സംശയമാണ് ... ഒരു കാൽ നൂറ്റാണ്ടു കൂടി എനിക്കെ ഭൂമി കൺകുളിർക്കെ കാണണം  എന്റെ എല്ലാ ആഗ്രഹങ്ങളും തീരും വരെ ആർത്തുല്ലസിചു മഴയും മഞ്ഞും ആസ്വദിച്ച കാറ്റും നിലാവും ആസ്വദിച്ച് പ്രണയവും പ്രണയ നഷ്ടവും ആസ്വദിച്ച പിന്നെന്തൊക്കെയോ ആസ്വദിചു എന്റേതായ കുഞ്ഞു കുഞ്ഞു കുറുമ്പുകൾ കാട്ടി ഒരു കുറുമ്പി പെണ്ണായി ....