പുനർജന്മമുണ്ടെങ്കിൽ എനിക്ക് നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കടലാസ് പൂചെടിയായി ജന്മം എടുക്കണം , കടുത്ത ചൂടിലും മനോഹരമായി മന്ദഹസിക്കുന്ന കടും റോസ് നിറത്തിലുള്ള പൂക്കള് ഉള്ള കടലാസ് പൂ ചെടി .....ഒരിക്കലും നിന്നെ നോവിക്കാത്ത മുള്ളുകളും ബലിഷ്ടമായ തായ് വള്ളികളുമുള്ള ഏതു പ്രതിസന്ധിയിലും തളരാത്ത കടലാസ് പൂ ചെടി , നിന്റെ കൈ കൊണ്ട് കിട്ടുന്ന ഒരിറ്റു വെള്ളം കൊണ്ട് ദാഹ മകറ്റുന്ന , വളരെ പെട്ടെന്ന് നിന്നിൽ പടർന്നു കയറുന്ന ഒരു ചെടി. എത്ര മുറിച്ചുമാറ്റിയാലും നിന്നിലേക് പടർന്നു കയറാൻ വെമ്പുന്ന ഒരു ചെടി, മുടങ്ങാതെ പൂക്കുകയും തളിർക്കുകയും ചെയ്യുന്ന ചെടി . കരിഞ്ഞുണങ്ങി വീഴുന്ന ഓരോ പൂവിതളും നിന്റെ പാദ സ്പര്ശമേറ്റു ഞരിഞ്ഞമർന്നങ്ങനെപൊടിഞ്ഞു പൊടിഞ്ഞു മണ്ണോടു ചേരണം .......
Thursday, 18 January 2018
Tuesday, 16 January 2018
എന്റെ പാചകം -ഒപ്പം പോഷകമൂല്യവും -----ഭാഗം 1 അപ്പം
അപ്പം
ചേരുവകൾ പച്ചരി:1 കിലോ
ചോറ് :250 ഗ്രാം
തേങ്ങാ:125 ഗ്രാം /ഒരു മുറി
തേങ്ങാവെള്ളം: ഒരു കപ്പ് / 125 മില്ലി
യീസ്റ്റ് :1/ 2 tsp / 2 ഗ്രാം
ഇളം ചൂട് പാൽ :125 മില്ലി
പഞ്ചസാര:15 ഗ്രാം / 3 ടി സ്പൂൺ
ഉപ്പ് :1 ടേബിൾ സ്പൂൺ
അരി 4 -5 മണിക്കൂർ കുതിർത്ത വെക്കുക.കുതിർത്ത അരി ,ചോർ ,തേങ്ങാ വെള്ളം,ചിരകിയ തേങ്ങാ,എന്നിവ നന്നായി വെള്ളം കുറച്ച അരച്ചെടുക്കുക .യീസ്റ്റ് , പഞ്ചസാര,എന്നിവ ഇളം ചൂടുള്ള പാലിൽ ചേർത് 15 മിനിറ്റിനു ശേഷം മാവിൽ ചേർക്കുക മാവ് പൊങ്ങിവരാൻ വെക്കുക.അപ്പം ഉണ്ടാക്കുന്നതിനു മുൻപായി ഉപ്പു ചേർത്ത നന്നായി ഇളക്കുക .അപ്പച്ചട്ടിയിൽ ചുട്ടെടുക്കുക.
പോഷകമൂല്യം (100 ഗ്രാമിൽ)
മാംസ്യം: 58 .3 ഗ്രാം
കൊഴുപ്:4 9 .3 ഗ്രാ
അന്നജം :323 ഗ്രാം
ഊർജ്ജം :1968 cal
കാൽസ്യം :356 mg
ഫോസ്ഫറസ് :282gram
ഇരുമ്പ്:22 .86 mg
റിബോഫ്ളാവിന്:0 .35 mg
വിറ്റാമിന് സി :5 mg
Thursday, 11 January 2018
Psoriasis
what Is Psoriasis?
Psoriasis is an auto immune inflammatory disease that is mediated by T lymphocytes and primarily affects the skin. Psoriasis is characterized by skin cells that multiply up to 10 times faster than normal. When these cells reach the surface and die, raised, red plaques covered with white scales form. Psoriasis begins as a small scaling papule. When multiple papules coalesce, they form scaling plaques. These plaques tend to occur in the scalp, elbows, and knees etc.,What are psoriasis causes and risk factors?
What are psoriasis symptoms and signs?
Is psoriasis contagious?
No, psoriasis is not contagious. People used to believe that
psoriasis was the same as leprosy, but that is not the case. You cannot
get psoriasis by touching, kissing, or having sex with someone who has
psoriasis. People get psoriasis because of their genes, not their
hygiene, diet, lifestyle, or any other habits.
Is there a cure for psoriasis?
No, psoriasis is not currently curable. However, it can go into remission, producing an entirely normal skin surface. Ongoing research is actively making progress on finding better treatments and a possible cure in the future.Is psoriasis hereditary?
Psoriasis Triggers
If you have the genetic basis of psoriasis, a trigger can cause psoriasis to flare up. The following are triggers that may set off one’s psoriasis:- Streptococcal infection
- Trauma to the skin(cut, scrape, bug bite, infection, sunburn)
- Certain drugs (lithium, high blood pressure and heart medications, beta blockers, antimalarial, indomethacin)
- Stress
Home Remedies for Psoriasis
There are many home remedies that can be used in the treatment of psoriasis. It is very important to keep the skin moist to avoid dryness. Petroleum jelly, shortening, or olive oil can be used as a moisturizer. Take fewer showers and baths to avoid stripping the skin of its natural oils. Adding salts, oil, or finely ground oatmeal to the bath can soothe the skin.REF: Internet articles
Tuesday, 9 January 2018
ചെറുനാരങ്ങ(Lemon)
നമ്മളിൽ പലരും നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപെടുത്താൻ മടിക്കുന്ന ഒന്നാണ് ചെറുനാരങ്ങാ. പലപ്പോഴും നാം മാർകെറ്റിൽ കിട്ടുന്ന ജ്യൂസ് അല്ലെങ്കിൽ സ്ക്വാഷിനെയാണ് നാരങ്ങാവെള്ളത്തിനു പകരമായി ഉപയോഗിക്കുന്നത്.
നാം ഈ കാര്യത്തെ കുറിച്ച ഒന്ന് മാറ്റി ചിന്ദിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നാരങ്ങാ നമ്മുടെ നാട്ടിൽ വളരെ സുലഭ മായി കിട്ടുന്ന പോഷക സമൃദ്ധമായ ഒരു പഴമാണ് . ചെറുനാരങ്ങയിൽ വിറ്റാമിൻ എ , സി , ഫോളേറ്റ് , അന്നജം , പൊട്ടാസിയം,കോപ്പർ,മഗ്നീഷ്യം, ഫോസ്‌ഫറസ് കൂടാതെ നാരുകളും അടങ്ങിയിട്ടുണ്ട് . ആയതു കൊണ്ട് തന്നെ നാരങ്ങക്കു എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളും ഉണ്ട് .
നാരങ്ങാ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
- നാരങ്ങാ വിറ്റാമിന് സി യുടെ ഒരു കലവറയാണ് .വിറ്റാമിന് സി ക്കു നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഒരു പങ്ക് ഉണ്ട്
- നാരങ്ങയിലടങ്ങിയിരിക്കുന്ന പെക്ടിൻ എന്ന നാരു നമ്മുടെ അന്നപാതത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം രോഗകാരികളായ ബാക്ടീരിയ കൾക്കെതിരായി പൊരുതുകയും ചെയ്യും
- രാവിലെ ഇളം ചൂടുള്ള നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്നും വിശാംശം പുറന്തള്ളുന്നതിനു സഹായകമാണ്
- ദഹനത്തെ സഹായിക്കുകയും പിതാ രസ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു
- യൂറിക് ആസിഡ് അലിയിച്ചു കളയാനുള്ള കഴിവുള്ളതു കൊണ്ട് തന്നെ നാരങ്ങാ വെള്ളം ശീലമാക്കിയാൽ കൈ കാൽ മുട്ടുകളിലും സന്ധികളിലുമുള്ള വേദന കുറയും
- ജലദോഷം കുറക്കുന്നതിന് സഹായകമാണ്
- നാരങ്ങയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം തലച്ചോറിനെയും ഞരമ്പുകളെയും ഉത്തേജിപ്പിക്കും
- ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് നെഞ്ച് രിച്ചിൽ കുറയുന്നതിന് സഹായകമാണ്
- മുഖക്കുരു കുറയുന്നതിന്ന് ചര്മത്തില് ചുളിവുകൾ വീഴുന്നത് കുറക്കാനും നാരങ്ങാ വെള്ളം പതിവാക്കുന്നത് ഉത്തമമാണ്
- നാരങ്ങായിൽ അടങ്ങിയിരിക്കുന്ന സിട്രിക് അമ്ലം കിഡ്നി യിലുണ്ടാകുന്ന കാൽസ്യം ഓക്സലേറ്റ് കല്ലുകൾ അലിയിച്ചു കളയുന്നതിനു സഹായകമാണ്
- രുചികരവും പോഷകസമൃദ്ധവുമായ നാരങ്ങാ വെള്ളം ഉണ്ടാകുന്ന രീതികൾ
1 .ആവശ്യമുള്ള വസ്തുക്കൾ ( 3 ഗ്ലാസ് )
നാരങ്ങാ : 2 എണ്ണം ഇടത്തരം
വെള്ളം :3 ഗ്ലാസ്
പഞ്ചസാര : 3 tsp
ഉപ്പു : 1/ 2 tsp
നാരങ്ങാ നന്നായി പിഴിഞ്ഞെടുക്കുക , ഇതിലേക്ക് പഞ്ചസാരയും , ഉപ്പും ചേർത്ത ഇളക്കി ഉടനെ തന്നെ കുടിക്കുക
2 ആവശ്യമുള്ള വസ്തുക്കൾ ( 3 ഗ്ലാസ് )
നാരങ്ങാ : 2 എണ്ണം ഇടത്തരം
വെള്ളം :3 ഗ്ലാസ്
വെള്ളം :3 ഗ്ലാസ്
പഞ്ചസാര : 3 tsp
ഉപ്പു : 1/ 2 tsp
പൊതിനയില : ആവശ്യാനുസരണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
കാന്താരിമുളക് :ഒരെണ്ണം
പൊതിനയില , ഇഞ്ചി, കാന്താരി എന്നിവ മിക്സിയിലിട്ട് നന്നായി അര ച്ചെടുക്കുക , ഇത് അരിച്ചെടുത്ത പിഴിഞ്ഞ് വച്ചിരിക്കുന്ന നാരങ്ങാ നീരി ലേക് ഒഴിച്ചു പഞ്ചസാരയും , ഉപ്പും, വെള്ളവും ചേർത്ത് നന്നായി യോചിപ്പിക്കുക.
................പഞ്ചസാരയ്ക്ക് പകരമായി തേനും ഉപയോഗിക്കാവുന്നതാണ് , കൂടാതെ പച്ചവെള്ളത്തിനു പകരമായി കക്കരി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.........................................
Tuesday, 2 January 2018
പുതുവത്സര സ്വപ്‍നം
പുതുവത്സര ദിനത്തിൽ ഞാൻ കണ്ട സ്വപ്നം ഞാൻ കണ്ട സ്വപ്നങ്ങളിൽ ഏറ്റവും മനോഹരമായവയിൽ ഒന്ന്. കുടുംബിനിയായി ഞാൻ ഉണർന്നെണീറ്റ ഉടനെ നല്ല ചുടു മസാല കട്ടൻ കാപ്പി എന്റെ അമ്മായിയപ്പനും അമ്മായിയമ്മക്കും (അവർ എന്റെ സ്വപ്നത്തിൽ എന്റെ ഉപ്പയും ഉമ്മയും തന്നെ ആയിരുന്നു ) അവരുടെ മകനും മനോഹരമായ കാപ്പി കപ്പിൽ കാപ്പി കൊടുത്ത കൂടെ ഇരുന്നു മുൻപിൽ കാണുന്ന മലനിരയിൽ നിന്നും ഉയരുന്നു മഞ്ഞു കൂമ്പാരങ്ങളെ നോക്കി ആസ്വദിച്ചു കുടിച്ചു തീർത്തു .പിന്നെ ഒരോട്ടമായിരുന്നു അടുക്കളയിലേക്ക് അവിടെ എന്നെ കാത്തു തലേന്ന് തയ്യാറാക്കി വച്ച ദോശമാവ് ഇരിപ്പുണ്ടായിരുന്നു , ചുടു ചുടു മുരു മുരു ദോശയും നല്ല ചട്ണിയും സാമ്പാറും കൂടെ ഉച്ചത്തേക്കുള്ള ശാപ്പാടും റെഡി ആക്കി ... ഹോ സമയം 8 .4 5 അയ്യോ ഓടി കുളിച്ചു എന്ന് വരുത്തി പിന്നെ ഒരോട്ടമായിരുന്നു ബസിനായി .....ഓടി ജയന്തി ജനതയിൽ കയറിപ്പറ്റി നല്ല തിരക്ക് . അയ്യോ ഉണർന്ന എനിക്ക് ഒരുപാട് സങ്കടം തോന്നി ഇതെല്ലം വെറും സ്വപ്നമാണെന്നോർത്തപ്പോ .......
Monday, 1 January 2018
ഇനി ഒരിക്കലും എന്നോട് മിണ്ടുക പോ ലുമില്ല എന്ന് പറഞ്ഞു എങ്ങോട്ടോ പോയ നീ എന്നിൽ നിന്നും യാതൊരു പ്രലോഭനവും ഇല്ലാതെ എന്നോട് മിണ്ടിയ അന്ന് ഇന്നും എന്റെ മനസ്സിലുണ്ട്. ഒരു വിരൽ പാട് ദൂരെ നീയുണ്ടായിട്ടും നിന്നോട് ഒന്നും മിണ്ടാതിരുന്നപ്പോ ഞാൻ അനുഭവിച്ച അതെ ആത്മ സംഘർഷം അപ്പൊ നീയും അനുഭവിച്ചു കാണും അല്ലെ ? പിന്നെ എപ്പോളോ നീ എന്നോട് മിണ്ടിയപ്പോ എനിക്കുണ്ടായ സന്തോഷം അത് അനിർവചനീയമായ ഒരനുഭൂതി ആയിരുന്നു . ഒരാറു മാസക്കാലം ഒന്നും മിണ്ടാതിരുന്നിട്ടും ഒരിക്കലും എന്റെ സ്നേഹത്തിനു ഒരു മങ്ങൽ ഇത് വരെ ഉണ്ടായിട്ടില്ല. എനിക്ക് ഇത് വേണം അത് വേണം എന്നൊക്കെ നീ പറഞ്ഞപ്പോ ഞാൻ ഞാനല്ലതായി മാറിപ്പോയി
Friday, 17 November 2017
യാത്രാമൊഴി
ഒരിക്കലും ഇങ്ങനെ ഒരു വിടപറച്ചിൽ ഞാൻ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതു അല്ല , കാലമാകുന്ന പുഴ വഴി തെറ്റിയൊഴുകിയപ്പോൾ എനിക്കും ഒഴുക്കിനൊപ്പം നീന്തേണ്ടതായി വന്നു , അല്ലായിരുന്നുവെങ്കിൽ നിന്നെ വിട്ട് ഒരിക്കലും ഞാൻ പോകുമായിരുന്നില്ല , നിന്നെയും പ്രണയിച്ചു ഞാനിവിടെ തന്നെ നിന്നാൽ ഇനിയും എന്റെ ജീവിതത്തിൽ കയ്പ് നീര് ഒരുപാട് കുടിക്കേണ്ടിവരുമെന്ന ഒരു തിരിച്ചറിവ് എവിടെയോ എനിക്ക് അകക്കണ്ണു കൊണ്ട് കാണാൻ പറ്റുന്നു. കാലമാകുന്ന ചക്രത്തിന്റെ വികൃതിയാൽ എന്നെങ്കിലും വഴിമാറിയൊഴുകിയ ഈ പുഴ തിരിച്ചൊഴുകിയാൽ തീർച്ചയായും ഒഴുക്കിനെതിരെ നീന്തിയെങ്കിലും ഞാൻ നിന്നരികിലെത്തും , വിരിയാതെ കൊഴിഞ്ഞ എന്റെ സ്വപ്നങ്ങൾ വീണ്ടെടുക്കാൻ...
വിട പറയുമ്പോൾ ഒരിക്കലും എന്റെ മിഴികൾ ഈറൻ അണിയാതിരിക്കാനും അധരങ്ങൾ വിതുമ്പാതിരിക്കാനും ശ്രമിക്കണമെന്നുണ്ട് ,എനിക്കതിനൊരിക്കലും കഴിയില്ലെന്നറിയാം , അത്രമാത്രം പ്രിയപ്പെട്ടതാണ് നീയെനിക്ക് ,
ഇപ്പോ തോന്നുന്നു ഞാൻ കണ്ട സ്വപ്നങ്ങൾ ഒക്കെയും കടലിന്റെ അഗാധതയിൽ അലിഞ്ഞലിഞ്ഞു ഇല്ലാതാകാനുള്ളത് മാത്രമായിരുന്നു എന്ന് ..ഇനി യെങ്കിലും ഒഴുക്കിനെതിരെ നീന്തി എന്റെ സ്വപ്നങ്ങളെ ഒരു തീരത്തു അടിപ്പിക്കണം എന്റെ സ്വപ്നങ്ങളുടെ കേതാര ഭൂമിയിൽ
Subscribe to:
Posts (Atom)




