Tuesday, 16 January 2018

എന്റെ പാചകം -ഒപ്പം പോഷകമൂല്യവും -----ഭാഗം 1 അപ്പം



 അപ്പം 
ചേരുവകൾ പച്ചരി:1 കിലോ 
ചോറ് :250 ഗ്രാം 
തേങ്ങാ:125 ഗ്രാം /ഒരു മുറി 
തേങ്ങാവെള്ളം: ഒരു കപ്പ് / 125 മില്ലി 
യീസ്റ്റ് :1/ 2  tsp / 2 ഗ്രാം 
ഇളം ചൂട് പാൽ :125 മില്ലി 
പഞ്ചസാര:15  ഗ്രാം / 3 ടി സ്പൂൺ
ഉപ്പ് :1 ടേബിൾ സ്പൂൺ 

അരി 4 -5 മണിക്കൂർ കുതിർത്ത വെക്കുക.കുതിർത്ത അരി ,ചോർ ,തേങ്ങാ വെള്ളം,ചിരകിയ തേങ്ങാ,എന്നിവ നന്നായി വെള്ളം കുറച്ച അരച്ചെടുക്കുക .യീസ്റ്റ് , പഞ്ചസാര,എന്നിവ ഇളം ചൂടുള്ള പാലിൽ ചേർത് 15 മിനിറ്റിനു ശേഷം മാവിൽ ചേർക്കുക മാവ് പൊങ്ങിവരാൻ  വെക്കുക.അപ്പം ഉണ്ടാക്കുന്നതിനു മുൻപായി ഉപ്പു ചേർത്ത നന്നായി ഇളക്കുക .അപ്പച്ചട്ടിയിൽ ചുട്ടെടുക്കുക.
പോഷകമൂല്യം (100 ഗ്രാമിൽ)
മാംസ്യം: 58 .3 ഗ്രാം 
കൊഴുപ്:4 9 .3 ഗ്രാ
അന്നജം :323 ഗ്രാം 
ഊർജ്ജം :1968 cal 
കാൽസ്യം :356 mg 
ഫോസ്ഫറസ് :282gram 
ഇരുമ്പ്:22 .86 mg 
റിബോഫ്ളാവിന്:0 .35 mg 
വിറ്റാമിന് സി :5  mg

Thursday, 11 January 2018

Psoriasis



what Is Psoriasis?

Psoriasis is an auto immune  inflammatory disease that is mediated by T lymphocytes  and primarily affects the skin.  Psoriasis is characterized by skin cells that multiply up to 10 times faster than normal. When these cells reach the surface and die, raised, red plaques covered with white scales form. Psoriasis begins as a small scaling papule. When multiple papules coalesce, they form scaling plaques. These plaques tend to occur in the scalp, elbows, and knees etc.,

What are psoriasis causes and risk factors?

The exact cause remains unknown. A combination of elements, including genetic predisposition and environmental factors, are involved. It is common for psoriasis to be found in members of the same family. Defects in immune regulation (white blood cells called T cells mistakenly target healthy cells instead of attacking foreign substances) and the control of inflammation are thought to play major roles.

What are psoriasis symptoms and signs?

Plaque psoriasis signs and symptoms appear as red or pink small scaly bumps that merge into plaques of raised skin. Plaque psoriasis classically affects skin over the elbows, knees, and scalp and is often itchy. Although any area may be involved, plaque psoriasis tends to be more common at sites of friction or scratching. Sometimes pulling off one of these small dry white flakes of skin causes a tiny blood spot on the skin.


Is psoriasis contagious?


Is there a cure for psoriasis?

No, psoriasis is not currently curable. However, it can go into remission, producing an entirely normal skin surface. Ongoing research is actively making progress on finding better treatments and a possible cure in the future.

Is psoriasis hereditary?

Although psoriasis is not contagious from person to person, there is a known hereditary tendency. Therefore, family history is very helpful in making the diagnosis.

Tuesday, 9 January 2018

ചെറുനാരങ്ങ(Lemon)



നമ്മളിൽ പലരും നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപെടുത്താൻ മടിക്കുന്ന ഒന്നാണ് ചെറുനാരങ്ങാ. പലപ്പോഴും നാം മാർകെറ്റിൽ കിട്ടുന്ന ജ്യൂസ് അല്ലെങ്കിൽ സ്ക്വാഷിനെയാണ് നാരങ്ങാവെള്ളത്തിനു പകരമായി ഉപയോഗിക്കുന്നത്.

നാം ഈ കാര്യത്തെ കുറിച്ച ഒന്ന് മാറ്റി ചിന്ദിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നാരങ്ങാ നമ്മുടെ നാട്ടിൽ വളരെ സുലഭ മായി കിട്ടുന്ന പോഷക സമൃദ്ധമായ   ഒരു പഴമാണ് . ചെറുനാരങ്ങയിൽ വിറ്റാമിൻ  എ , സി , ഫോളേറ്റ് , അന്നജം , പൊട്ടാസിയം,കോപ്പർ,മഗ്നീഷ്യം, ഫോസ്‌ഫറസ്‌  കൂടാതെ നാരുകളും അടങ്ങിയിട്ടുണ്ട് . ആയതു കൊണ്ട് തന്നെ നാരങ്ങക്കു എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളും ഉണ്ട് .
നാരങ്ങാ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ 
  • നാരങ്ങാ വിറ്റാമിന് സി യുടെ ഒരു കലവറയാണ് .വിറ്റാമിന് സി ക്കു  നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഒരു പങ്ക് ഉണ്ട് 
  • നാരങ്ങയിലടങ്ങിയിരിക്കുന്ന പെക്ടിൻ എന്ന നാരു നമ്മുടെ അന്നപാതത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം രോഗകാരികളായ ബാക്ടീരിയ കൾക്കെതിരായി പൊരുതുകയും ചെയ്യും 
  • രാവിലെ ഇളം ചൂടുള്ള നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്നും വിശാംശം പുറന്തള്ളുന്നതിനു സഹായകമാണ് 
  • ദഹനത്തെ സഹായിക്കുകയും പിതാ രസ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു 
  • യൂറിക് ആസിഡ് അലിയിച്ചു കളയാനുള്ള കഴിവുള്ളതു കൊണ്ട് തന്നെ നാരങ്ങാ വെള്ളം ശീലമാക്കിയാൽ കൈ കാൽ  മുട്ടുകളിലും സന്ധികളിലുമുള്ള വേദന കുറയും 
  •  ജലദോഷം കുറക്കുന്നതിന് സഹായകമാണ് 
  • നാരങ്ങയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം തലച്ചോറിനെയും ഞരമ്പുകളെയും ഉത്തേജിപ്പിക്കും 
  • ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് നെഞ്ച് രിച്ചിൽ കുറയുന്നതിന് സഹായകമാണ് 
  • മുഖക്കുരു കുറയുന്നതിന്ന് ചര്മത്തില് ചുളിവുകൾ വീഴുന്നത് കുറക്കാനും നാരങ്ങാ വെള്ളം പതിവാക്കുന്നത് ഉത്തമമാണ്
  • നാരങ്ങായിൽ അടങ്ങിയിരിക്കുന്ന സിട്രിക് അമ്ലം കിഡ്നി യിലുണ്ടാകുന്ന കാൽസ്യം ഓക്സലേറ്റ് കല്ലുകൾ അലിയിച്ചു കളയുന്നതിനു സഹായകമാണ്
  •  
    രുചികരവും പോഷകസമൃദ്ധവുമായ നാരങ്ങാ വെള്ളം ഉണ്ടാകുന്ന രീതികൾ 
1 .ആവശ്യമുള്ള വസ്തുക്കൾ ( 3  ഗ്ലാസ് )
നാരങ്ങാ  : 2 എണ്ണം ഇടത്തരം
വെള്ളം :3  ഗ്ലാസ്
പഞ്ചസാര : 3  tsp
ഉപ്പു : 1/ 2  tsp
നാരങ്ങാ നന്നായി പിഴിഞ്ഞെടുക്കുക , ഇതിലേക്ക് പഞ്ചസാരയും , ഉപ്പും ചേർത്ത ഇളക്കി ഉടനെ തന്നെ കുടിക്കുക


2  ആവശ്യമുള്ള വസ്തുക്കൾ ( 3  ഗ്ലാസ് )

നാരങ്ങാ  : 2 എണ്ണം ഇടത്തരം
വെള്ളം :3  ഗ്ലാസ്
വെള്ളം :3  ഗ്ലാസ്
പഞ്ചസാര : 3  tsp
ഉപ്പു : 1/ 2  tsp
പൊതിനയില : ആവശ്യാനുസരണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
കാന്താരിമുളക് :ഒരെണ്ണം
പൊതിനയില , ഇഞ്ചി, കാന്താരി എന്നിവ മിക്സിയിലിട്ട് നന്നായി അര ച്ചെടുക്കുക , ഇത് അരിച്ചെടുത്ത പിഴിഞ്ഞ് വച്ചിരിക്കുന്ന നാരങ്ങാ നീരി ലേക് ഒഴിച്ചു പഞ്ചസാരയും , ഉപ്പും, വെള്ളവും  ചേർത്ത് നന്നായി യോചിപ്പിക്കുക.

................പഞ്ചസാരയ്ക്ക് പകരമായി തേനും ഉപയോഗിക്കാവുന്നതാണ് , കൂടാതെ പച്ചവെള്ളത്തിനു പകരമായി കക്കരി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.........................................
     

    Tuesday, 2 January 2018

    പുതുവത്സര സ്വപ്‍നം


    പുതുവത്സര ദിനത്തിൽ ഞാൻ കണ്ട സ്വപ്നം ഞാൻ കണ്ട സ്വപ്നങ്ങളിൽ ഏറ്റവും മനോഹരമായവയിൽ ഒന്ന്. കുടുംബിനിയായി ഞാൻ ഉണർന്നെണീറ്റ ഉടനെ നല്ല ചുടു മസാല കട്ടൻ കാപ്പി എന്റെ അമ്മായിയപ്പനും അമ്മായിയമ്മക്കും (അവർ എന്റെ സ്വപ്നത്തിൽ എന്റെ ഉപ്പയും ഉമ്മയും തന്നെ ആയിരുന്നു ) അവരുടെ മകനും മനോഹരമായ കാപ്പി കപ്പിൽ കാപ്പി  കൊടുത്ത കൂടെ ഇരുന്നു മുൻപിൽ കാണുന്ന മലനിരയിൽ നിന്നും ഉയരുന്നു മഞ്ഞു കൂമ്പാരങ്ങളെ  നോക്കി ആസ്വദിച്ചു കുടിച്ചു തീർത്തു .പിന്നെ ഒരോട്ടമായിരുന്നു അടുക്കളയിലേക്ക് അവിടെ എന്നെ കാത്തു തലേന്ന് തയ്യാറാക്കി വച്ച ദോശമാവ് ഇരിപ്പുണ്ടായിരുന്നു , ചുടു ചുടു മുരു മുരു ദോശയും നല്ല ചട്ണിയും സാമ്പാറും കൂടെ ഉച്ചത്തേക്കുള്ള ശാപ്പാടും റെഡി ആക്കി ... ഹോ സമയം 8 .4 5  അയ്യോ ഓടി കുളിച്ചു എന്ന് വരുത്തി പിന്നെ ഒരോട്ടമായിരുന്നു ബസിനായി .....ഓടി  ജയന്തി ജനതയിൽ കയറിപ്പറ്റി നല്ല തിരക്ക് . അയ്യോ ഉണർന്ന എനിക്ക് ഒരുപാട് സങ്കടം തോന്നി ഇതെല്ലം വെറും സ്വപ്നമാണെന്നോർത്തപ്പോ .......

    Monday, 1 January 2018

    ഇനി ഒരിക്കലും എന്നോട് മിണ്ടുക പോ ലുമില്ല എന്ന്  പറഞ്ഞു എങ്ങോട്ടോ പോയ നീ എന്നിൽ നിന്നും യാതൊരു പ്രലോഭനവും ഇല്ലാതെ എന്നോട് മിണ്ടിയ അന്ന് ഇന്നും എന്റെ മനസ്സിലുണ്ട്. ഒരു വിരൽ പാട്  ദൂരെ നീയുണ്ടായിട്ടും നിന്നോട് ഒന്നും മിണ്ടാതിരുന്നപ്പോ ഞാൻ അനുഭവിച്ച അതെ ആത്മ സംഘർഷം അപ്പൊ നീയും അനുഭവിച്ചു കാണും അല്ലെ ? പിന്നെ എപ്പോളോ നീ എന്നോട്  മിണ്ടിയപ്പോ എനിക്കുണ്ടായ സന്തോഷം അത് അനിർവചനീയമായ ഒരനുഭൂതി ആയിരുന്നു . ഒരാറു മാസക്കാലം ഒന്നും മിണ്ടാതിരുന്നിട്ടും  ഒരിക്കലും എന്റെ  സ്നേഹത്തിനു    ഒരു മങ്ങൽ ഇത് വരെ ഉണ്ടായിട്ടില്ല.  എനിക്ക് ഇത് വേണം അത് വേണം   എന്നൊക്കെ നീ പറഞ്ഞപ്പോ ഞാൻ  ഞാനല്ലതായി മാറിപ്പോയി 

    Friday, 17 November 2017

    യാത്രാമൊഴി



    ഒരിക്കലും ഇങ്ങനെ ഒരു വിടപറച്ചിൽ ഞാൻ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതു അല്ല , കാലമാകുന്ന പുഴ വഴി തെറ്റിയൊഴുകിയപ്പോൾ എനിക്കും ഒഴുക്കിനൊപ്പം നീന്തേണ്ടതായി വന്നു , അല്ലായിരുന്നുവെങ്കിൽ നിന്നെ വിട്ട് ഒരിക്കലും ഞാൻ പോകുമായിരുന്നില്ല , നിന്നെയും പ്രണയിച്ചു ഞാനിവിടെ തന്നെ നിന്നാൽ ഇനിയും എന്റെ ജീവിതത്തിൽ കയ്പ് നീര് ഒരുപാട് കുടിക്കേണ്ടിവരുമെന്ന ഒരു തിരിച്ചറിവ് എവിടെയോ എനിക്ക് അകക്കണ്ണു കൊണ്ട് കാണാൻ പറ്റുന്നു. കാലമാകുന്ന ചക്രത്തിന്റെ വികൃതിയാൽ എന്നെങ്കിലും വഴിമാറിയൊഴുകിയ ഈ പുഴ തിരിച്ചൊഴുകിയാൽ തീർച്ചയായും ഒഴുക്കിനെതിരെ നീന്തിയെങ്കിലും ഞാൻ നിന്നരികിലെത്തും , വിരിയാതെ കൊഴിഞ്ഞ എന്റെ  സ്വപ്നങ്ങൾ വീണ്ടെടുക്കാൻ... 

    വിട പറയുമ്പോൾ ഒരിക്കലും എന്റെ മിഴികൾ ഈറൻ അണിയാതിരിക്കാനും അധരങ്ങൾ വിതുമ്പാതിരിക്കാനും ശ്രമിക്കണമെന്നുണ്ട് ,എനിക്കതിനൊരിക്കലും കഴിയില്ലെന്നറിയാം , അത്രമാത്രം പ്രിയപ്പെട്ടതാണ് നീയെനിക്ക് , 
    ഇപ്പോ തോന്നുന്നു ഞാൻ കണ്ട സ്വപ്നങ്ങൾ ഒക്കെയും കടലിന്റെ  അഗാധതയിൽ അലിഞ്ഞലിഞ്ഞു ഇല്ലാതാകാനുള്ളത് മാത്രമായിരുന്നു എന്ന് ..ഇനി യെങ്കിലും ഒഴുക്കിനെതിരെ നീന്തി  എന്റെ സ്വപ്നങ്ങളെ ഒരു തീരത്തു അടിപ്പിക്കണം എന്റെ സ്വപ്നങ്ങളുടെ കേതാര ഭൂമിയിൽ 

    Monday, 9 October 2017

    കാസർകോടൻ ഓർമ്മകൾ1

    ഹിറ്റെലെർ  കണ്ണേട്ടൻ.................. 

    CPCRI യിൽ  ഒരേ ദിവസം ജോലിയിൽ പ്രവേശിച്ചവരാണ് ഞാനും , സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള എന്റെ കൂട്ടുകാരിയും . ആരോടും പെട്ടന്ന് അ ടുക്കാത്ത എനിക്ക് അവളോടെന്തോ പെട്ടെന്ന് അടുക്കാൻ തോന്നി . അവളുടെ കൂടെ അവളുടെ ചെറിയച്ഛനാണ്‌ വന്നിരിക്കുന്നത്, എന്റെ കൂടെ ഒരു പട തന്നെ ഉണ്ട് മാമൻ, മാമി , മകൾ , ഇത്ത , ഉപ്പ  എല്ലാരും . ആദ്യ തന്നെ ഞങ്ങളെ പരീക്ഷണ ശാല സമുച്ചയത്തിലേക്കാണ് കൊണ്ടുപോയത് , അവിടെ ഞങ്ങളുടെ സാറിന്റെ മുറിയിലേക്ക് ഞാനും മാമനും കയറി  സംസാരിച്ചിരിക്കുന്നതിനിടക് ടിനു  പപ്പാ എന്നും വിളിച്ചും കൊണ്ട് ടിനു  ഓടിവന്നു , ഇത് കണ്ടിട്ടാവണം പലരും വിചാരിച്ചത് അവൾ എന്റെ മോൾ ആണെന്നാണ് .താമസം ശരിയാകാത്ത കൊണ്ട് നാല് ദിവസം കല്പക ഗസ്റ്റ് ഹൌ സിലാണ് താമസിച്ചത്. അത് കഴിഞ്ഞും താമസം ശരിയാകാത്ത കൊണ്ട് ഞങ്ങളുടെ തന്നെ കൂടെ ജോലി ചെയ്യുന്ന രജി മോൾ അവളുടെ വീട്ടിലേക് കൂട്ടി , ബിയ്യുമ്മന്റെ വീടിന്റെ മുകളിലത്തെ നിലയിലാണവൾ താമസിക്കുന്നത്. പിന്നീടങ്ങോട്  വര്ഷങ്ങളോളം അമ്മച്ചി ഞങ്ങള്ക് വെച്ച് വിളമ്പി തന്നിട്ടുണ്ട്.
      ഞങ്ങൾ ഉണ്ണികുട്ടനെന് എന്ന് വിളിക്കുന്ന ഒരു നാല് വയസുകാരൻ മോന് എന്നെ വലിയ ഇഷ്ടമാണ് , ഞാൻ കുളിപ്പിക്കുന്നത്, ഒക്കത് വെക്കുന്നത്, അവനെ തുണിയില്ലാതെ കാണുന്നത് അതൊന്നും അവനു കുഴപ്പം ഇല്ല . ഒരു പതിനഞ് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങള്ക് റെജിയുടെ അടുത്ത തന്നെ താമസം റെഡി ആയി , പിന്നെടെന്നുംഅമ്മച്ചിയുടെ അടുക്കളയിൽ ഒപ്പു വച്ചിട്ടെ ഞങ്ങൾ റൂമിൽ പോകൂ. അധിക ദിവസവും ഉണ്ണിക്കുട്ടൻ ഞങകുടെ കൂടെ കൂടും പിന്നെ രാത്രി അവനെ കൂറ്റൻ ഹിത്ലെർ കണ്ണേട്ടനും രജി മോളും വരും ഒന്നുകിൽ അവൻ പോകും അല്ലെങ്കിൽ ഉണ്ണികുട്ടന്റെ കൂടെ ഞങൾ പോകണം ... ഇങ്ങനെ അല്ലലില്ലാതെ പോകുന്നതിനടക്  പലപ്പോഴും എന്റെ കൊച്ചു കൊച്ചു കുശുമ്പ് കാരണം ഞാനും എന്റെ ഡോക്ടർ ഫ്രണ്ടും ഇടയ്ക്കു പിണങ്ങും .. ഈ പിണക്കം മാറ്റാൻ പലപ്പോഴും കണ്ണേട്ടനും റെജിയും രാത്രി പന്ത്രണ്ടു മണിക്ക് വരെ വന്നിട്ടുണ്ട് , ഒരു തണ്ണി മത്തൻ കഷ്ണമോ മാങ്ങാ പൂ ളോ വായിൽ കൊടുത്ത ഞങ്ങൾ പിണക്കം മറക്കും. ... പലപ്പോഴും പിണക്കം ദീപനയെ ഡോക്ടർ കൂടുതൽ ഗൗനിക്കുന്നതിന്റെ പേരിലായിരുന്നു. 

    രജി മോളും ഹിറ്റെലെർ    കണ്ണേട്ടനും എന്നും ഞങ്ങള്ക് സ്വന്തമായിരുന്നു , എവിടെ പോകുമ്പോളും കൂടെ കൂട്ടും ,ഇത്ര വലുതായെങ്കിലും എവിടെ എങ്കിലും പോവുക എന്ന് കേട്ടാൽ എനിക്ക് വല്ലാത്തൊരു വെപ്രാളമാണ് , ഇതിന്റെ പേരിൽ കണ്ണേട്ടന്റെ കയ്യിൽ നിന്നും ഒത്തിരി വഴക് കിട്ടീട്ടുമുണ്ട് . കൂടുതലും കിട്ടിയിട്ടുള്ളത് തിരക്കുള്ള ബസിൽ ഓടിക്കയറുന്നതിനും , അപരിചിതർ ചിരിച്ചാൽ തിരിച്ചു  ചിരിക്കുന്നതിനുമാണ്.
    കണ്ണേട്ടൻ മുന്നിലും ഞങ്ങൾ പെങ്ങള്മാര് പുറകിലുമായുള്ള ആ യാത്രയുടെ സുരക്ഷിതത്വവും സുഖവും ഒന്ന് വേറെ തന്നെ യാണ്. എനിക്ക് ഏറ്റവും ഇഷ്ടം മെഹബൂബിൽ പോയി സിനിമ കാണുന്നതും സം സം  ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതുമാണ്.  അഞ്ചു മണിക്ക് തന്നെ ഓഫീസിൽ നിന്നിറങ്ങി കണ്ണേട്ടന്റെ കൂടെ അച്ചടക്കമുള്ള ഒരു പാവമായി മെഹബൂബിൽ പറയുന്ന സീറ്റിൽ ഇരുന്നു സിനിമ കാണുന്നതാണ് എനിക്കേറ്റവും ഇഷ്ടം , മിക്ക സിനിമകളും കണ്ട ഞാൻ കറയാറുണ്ട് അപ്പോൾ കരച്ചിൽ വരുന്ന ബാക്കി മൂരാച്ചികൾ എന്നെ നോക്കി കരച്ചിലടക്കും ....എന്നും എല്ലായിടത്തും ശശി ആകുന്നത് ഞാൻ ഞാൻ മാത്രം ....
      ഒരു ദിവസം അമ്പലത്തിൽ പോയ കഥ പറയുന്ന എന്റെ ഡോക്ടർ ചിരിയോട് ചിരി , എന്താ കാര്യമെന്നന്വേഷിച്ച ഞാൻ ഞെട്ടി ....എന്റെ ഉണ്ണിക്കുട്ടൻ വലുതായിരിക്കുന്നു ,അവൻ ആണുങ്ങൾ ഷർട്ട്  ഊരിവെക്കുന്നതിന്റെ കാരണവും   പെണ്ണുങ്ങൾ ബ്ലൗസ് ഊരത്തിന്റെ കാരണവും  പറഞ്ഞു...... എന്റമ്മോ ...... പെണ്ണുങ്ങൾക് നെഞ്ചിൽ; അവിടവിടെ ആയി  മു ഴ കൾ   ഉണ്ട ത്രെ .. ആണുങ്ങൾ കാണാൻ പാടില്ലത്രേ ..........(ഉണ്ണിക്കുട്ടാ പൊറുക്കണം ) 



    കാസർകോടൻ ഓർമ്മകൾ തുടരും...................