Tuesday 3 January 2017

എന്റെ ബാപ്പു

എന്റെ ബാപ്പു 

 ഞാൻ എന്റെ ബാപ്പുവിനെ ആദ്യമായി കാണുന്നത്  രണ്ടാം ത്രരത്തിൽ പഠിക്കുമ്പോൾ ഒരു വെക്കേഷന് എന്റെ പ്രിയപ്പെട്ട ഗ്രാമമായ പെരുന്തട്ടയിൽ (വയനാട് ) വിരുന്നു വന്നപ്പോളാണ്.  സ്നേഹിക്കാൻ മാത്രമറിയാവുന്ന  എന്റെ അമ്മായിയും  അമ്മായികാക്കയും (അച്ഛന്റെ പെങ്ങളുടെ ഭർത്താവു) അഞ്ചു പെൺകുട്ടികളും ഒരാന്കുട്ടിയും  കുറെ കോഴികളും, താറാവുകളും ആടുകളും പശുക്കളും , കാപ്പി തോട്ടവും കുരുമുളകും, കിഴങ്ങുകളും, വാഴകളും , പച്ചക്കറികളും, നെല്ലും എന്ന് വേണ്ട എല്ലാം ഉള്ളൊരു കൊച്ചു സ്വർഗം. രാവിലെ മലപ്പുറത്തെ എന്റെ വീട്ടിൽ നിന്നും കരഞ്ഞു കരഞ്ഞു ബസിൽ യാത്ര ചെയ്തു വൈകുന്നേരത്തോടെ ചുരം കയറി തണുപ്പുള്ള വായനാട്ടിലെത്തി പക്ഷെ എന്റെ മാമന്റെ അഭാവം എന്നെ ഈ സ്വർഗത്തിൽ നില്ക്കാൻ അനുവദിച്ചില്ല , ഒരു പാഡ് സ്നേഹത്തോടെ എന്തൊക്കെയോ വാങ്ങി തന്നുകിട്ടും എനിക്ക് ആ സ്നേഹം അന്ന് ഉൾക്കൊള്ളാനായില്ല . പിന്നീട ഞാൻ വരുന്നത് ഏഴാം തരത്തിൽ പഠിക്കുമ്പോളാണ് . അന്ന് ബാപ്പു സാമാന്യം മോശമല്ലാത്തൊരഉ കൊച്ചു വീടും പണിതിരുന്നു . അപ്പോളേക്കും എന്റെ  ഇതമാർ കോളേജിൽ  പോയി തുടങ്ങിയിരുന്നു . എന്നിരുന്നാലും ഞങ്ങളുടെ വരവ് പ്രമാണിച്ചു ബാലരമ, ബാലമംഗളം , യൂറീക്ക , പൂമ്പാറ്റ തുടങ്ങിയവയൊക്കെ ശേഖരിച്ചു വച്ചിരുന്നു അവർ , പിന്നെ കുറെ കളിമൺ പാത്രങ്ങളും , ഉരൽ മുതൽ തവി വരെ . അന്ന് ഇതൊക്കെ കൊണ്ട് മതിവരുവോളം കളിച്ചു തിമർത്തു  കഷ്ടിച്ചു മൂന്നടി വീതിയുള്ള കട്ടിലിൽ ഞങ്ങൾ മൂന്നും അവർ  ഏഴും ഒന്നിന് മീതെ ഒന്നായി അടുക്കി വച്ച് കിടന്നു കഥകൾ വായിച്ചും അമ്മായിയുടെ പാചക വിരുതിൽ വിരിഞ്ഞ ഉണ്ണിയപ്പം, നെയ്യപ്പം , അച്ചപ്പം എന്നിവ അക താക്കിയും വെക്കേഷന് ശരിക്കും ആസ്വദിച്ചു  ഒരുപാട് സ്നേഹത്തോടെ അമ്മായിയുടെ മക്കൾ എന്നെ കേച്ചു  പെണ്ണ് എന്നാണ് വിളിച്ചിരുന്നത് . പക്ഷെ അത് കേൾക്കുമ്പോൾ എന്റെ മുഖം വക്രിച്  ഇസ്തിരിപ്പെട്ടി പോലെയോ ഇരുപതു പൈസ പോലെയോ ഒക്കെ ആകുമെന്ന് അവർ പറയുന്നു . ഇതിനൊരു കാരണമുണ്ട് ഈ കേച്ചു  പെണ്ണ് എന്ന പേര് അവർ എനിക്കിടാൻ കാരണം ഞാൻ  മുടങ്ങാതെ അമ്മായിയുടെ മക്കൾക്കു  കത്തെഴുതുമായിരുന്നു അവർ ചിക്കി ചികഞ്ഞാലും അക്ഷരത്തെറ്റ് ഉണ്ടാകില്ല. ഒരു ദിവസം ചുമ്മാ എന്നോട് പറഞ്ഞു നീ നിന്റെ പേര് എഴുതിയത് കൊച്ചു എന്നതിന് പകരം കേച്ചു എന്നാണെന്നും നീ മണ്ടിയാണ് നിനക്കൊരു ചുക്കും അറിയില്ല എന്നൊക്കെ .


എന്റെ ബാപ്പു നന്നായി ബീഡി വലിക്കുന്ന  ഒരാളാണ് . അതും ബാപ്പു ബീഡി . മക്കളോ അമ്മായിയോ ഇതിനെ ഒട്ടും എതിർത്തില്ല .പക്ഷെ ഞാൻ വന്നു കഴിഞ്ഞാൽ പിന്നെ അതിന്റെ സ്ഥാനം കുളത്തിലാണ്.  അന്ന് ബാപ്പു വിനു എസ്റ്റേറ്റിലെ പണി കഴിഞ്ഞാൽ പെരുന്തട്ട പാഡിയിൽ  ഒരു ചെറിയ ചായക്കടയുണ്ട്. അവിടെ ചായയും ചൂട് പുട്ടും , നെയ്യപ്പവും എല്ലാം ഉണ്ടാകും , ഇതിൽ നിന്നും കൃഷിയിൽ നിന്നുമുള്ള വരുമാനം കൊണ്ട് എന്റെ ബാപ്പു മക്കളെ എല്ലാം നന്നായി പഠിപ്പിച്ച  കല്യാണം കഴിച്ചു വിട്ടു . ഇതിനിടക്കാന് എന്റെ അമ്മായിക്ക് ഒരു മോഹം നമ്മുടെ "കൊച്ചു"നെ  "ബാവാ"ക്കു ആലോചിച്ചാലോ ഞാൻ അന്ന് പത്താം തരാം കഴിഞ്ഞേ ഉള്ളു എന്നേക്കാൾ പത്തുവയസ്സു കൂടുതലുള്ള എന്റെ മുറച്ചെറുക്കൻ കഥകൾ എഴുത്തും കവിതൾ എഴുത്തും ഒരുപാട് വായിക്കും ഡിഗ്രി ഉണ്ട് , വെളുത്തവനും  സൽസ്വഭാവിയും പെങ്ങമ്മാരെന്നാൽ ജീവൻ , പക്ഷെ അന്ന് അമ്മായി കരഞ്ഞു പറഞ്ഞിട്ടും എനിയ്ക്കങ്ങനെ ഒന്നും ആഗ്രഹിക്കാൻ സാധിച്ചില്ല ഇന്നായിരുന്നേൽ ഞാൻ നൂറുവട്ടം സമ്മദം മൂ ളിയേനെ.

ഓരോ വെക്കേഷന് കഴിഞ്ഞു  ഞങ്ങൾ മലപ്പുറത്തേക്ക് പോരുന്നതിന്റെ രണ്ടു ദിവസം മുൻപേ എന്റെ ബാപ്പു വിനു ഒരു മാറ്റം ഉണ്ടാകും , ഞങ്ങൾ പോരുന്ന അന്ന് ബാപ്പുവിനെ കാണാനുണ്ടാകില്ല പാവം കുളക്കരയിലോ , കാപ്പിതോട്ടത്തോളൂ എവിടേലും ഒക്കെ പോയി കരച്ചിലാകും. ഇന്നും എനിക്കേറെ ബാപ്പുവിന്റെ കരയുന്ന മുഖം കാണാം .
പിന്നീട വർഷങ്ങൾ കഴിഞ്ഞു എന്റെ മുറച്ചെറുക്കൻ ഒരുത്തിയെ കല്യാണം കഴിച്ചു എന്നിട്ടും എന്റെ ബാപ്പുവിന് മനസ്സിൽ നിന്നും ഞാൻ പോയിട്ടില്ലെന്ന് ബാപ്പുവുമായുള്ള സ്വകാര്യാ സംഭാഷണങ്ങൾ എനിക്ക് മനസ്സിലാക്കിത്തന്നു . പലപ്പോഴും എന്റെ ബാപ്പു ഇതും പറഞ്ഞ എന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ.പൊട്ടിക്കരഞ്ഞിട്ടുണ്ട്,

മുപ്പതു വയസ്സ് കഴിഞ്ഞിട്ടും എന്റെ കയ്യും പിടിച്ച അടുത്തുള്ള കടയിൽ പോയി മുട്ടായിയും  സിപ് അപ്പ് മുതലായവ എനിക്ക് വാങ്ങിത്തന്നിട്ടുള്ള എന്റെ ബാപ്പു എനിക്കാരെല്ലാമായിരുന്നെന്നു എനിക്ക് തന്നെ അറിയില്ല.
ഇടക്ക ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ ബാപ്പുവിനെ കാണാൻ പോകുമ്പോ ഞാൻ കൊടുക്കുന്ന നൂറിന്റെ നൊട്ടിനു ബാപ്പു ഒരുപാട് വില കല്പിച്ചിരുന്നു. എന്നാലും പോരാൻ നേരം അതി ൽ നിന്നും ഒരു പത്തു രൂപയെങ്കിലും വാങ്ങിയാലേ എനിക്കൊരു സുഖം കിട്ടൂ.

എല്ലാരേം ഷെഹിക്കാൻ കഴിയുന്ന സ്നേഹനിധിയായ എന്റെ ബാപ്പുവിന് എന്റെ അമ്മായിയുടെ മരണം ആകെ തളർത്തി കഴിഞ്ഞ മാർച്ചിന് ശേഷം എന്റെ ബാപ്പു മിക്കപ്പോഴും കരഞ്ഞു കൊണ്ടേ ഞാൻ കണ്ടിട്ടുള്ളു അങ്ങനെ തിരുവോണ നാളിൽ  വീടിനകത്തു വീണ എന്റെ ബാപ്പു പിന്നെ ഓര്മ നഷ്ടപ്പെട്ടപ്പോലെയോ അതോ മൗനിയായോ കാണപ്പെട്ടു ഇത് കാണാൻ ആഗ്രഹിക്കാത്ത ഞാൻ എന്റെ ബാപ്പുവിനെ ഒരു തവനെയേ കണ്ടുള്ളൂ. പിന്നെ ഇന്നലെ എന്റെ ബാപ്പു ഇഹലോകത്തോടെ വിടപറഞ്ഞു സ്വർഗത്തിലേക്ക് പോയശേഷം ഞാൻ കണ്ടു എന്റെ ബാപ്പുവിന്റെ ചേതനയറ്റ ശരീരം എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്റെ ബാപ്പുവിന്റെ വിയോഗം.... എന്റെ ബാപ്പുവിനെ സ്വർഗ്ഗത്തിലാകാനേ തമ്പുരാനെ എന്ന് ഞാൻ ഉള്ളുരുകി പ്രാര്ഥിച്ചിട്ടുണ്ട് ... അതിന്റെ ഒന്നും ആവശ്യമില്ല എന്റെ ബാപ്പു സ്വർഗത്തിൽ തന്നെയാകും .....

No comments:

Post a Comment