Wednesday 21 December 2016

NAIP ന്റെ അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം 4

                       
  NAIP ന്റെ  അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ 

                                                                ഭാഗം  4 


ഒരു ദിവസം എന്റെ ഗം ഭീര്യ ശബ്ദത്തിനുടമയായ സർ  മുതിർന്ന ഗവേഷകർ എട്ടു പേരെയും വിളിച്ചു  നാളെ രാവിലെ 7  മണിക്ക്  ATIC ൽ എതണമെന്നും എന്താ കാര്യമെന്ന് പിന്നീട പറയാമെന്നും  ഒരു കള്ള ചിരിയോടെ പറഞ്ഞു . ഞങ്ങൾ തലപുകഞ്ഞാലോചിച്ചു എന്തിനാവും....

ഒരാൾ പറഞ്ഞു ബേക്കലം  കോട്ട കാണാനാവും  അല്ല മറ്റൊരാൾ പറഞ്ഞു മംഗലാപുരം കാണാനാകും.ഏയ് അതൊന്നുമാവില്ല കരിമ്പം ഫം  കാണാനാകും . ഏതായാലും നേരത്തെ തന്നെ അണിഞ്ഞൊരുങ്ങി  ഞങ്ങൾ 6 .45  നു തന്നെ ATIC ൽ എത്തി.7  മണിക്ക് തന്നെ ഞങ്ങൾ ആംബുലൻസ്  എന്ന് വിളിക്കുന്ന  സർക്കാർ വക ടെമ്പോ ട്രാവെലർ  എത്തി. അതിൽ ആരുമായും മെരുങ്ങാത്ത കേക്കുകളുടെ നാട്ടുകാരൻ  ഡ്രൈവറും  ഉണ്ടായിരുന്നു.ഞങ്ങളുടെ മോൾ എന്തെങ്കിലും പിക്നിക് ആകുമെന്ന് വിചാരിചു  കുറച്ച അവിൽ വിള യിച്ചതും എടുത്തിരുന്നു. ഞങ്ങൾ മുതിർന്ന ഗവേഷകരും ശാത്രജ്ഞരും വണ്ടിയിൽ കയറി. കയറിയപ്പോൾ ഗാമഭീരായ ശബ്ദത്തിനുടമയുടെയും വർക്ക് ഹോളിക് സാറിന്റെയും മുഖഭാവം ഞങ്ങളോട് പറഞ്ഞു "മക്കളെ ഇത് പിക്നിക് ഒന്നുമല്ല എട്ടിന്റെ  പണി ടെമ്പോ ട്രാവെലർ രൂപത്തിൽ വന്നതാണ്.ആരും ഒന്നും ഉരിയാടാതെ  നീലേശ്വരം  ഉഡുപ്പി ഹോട്ടലിൽ മുന്നിൽ വണ്ടി നിന്ന്. ഒരു നെയ്‌റോസ്‌റ് വീതം കഴിച്ചെന്നു വരുത്തി ഞങ്ങൾ വീണ്ടും യാത്ര തുടർന്ന്. പിന്നെ വണ്ടി നിന്നത് കാ റ്റം കവല ജംഗ്ഷനിലാണ് .വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങൾ എട്ടു പേരെയും മാറ്റി നിർത്തി ഓരോരുത്തർക്കും ഓരോ ലിസ്റ്റ് തന്നു വെട്ടിമാറ്റിയ തെങ്ങുകളുടെ കുറ്റി  എണ്ണആൻ  പറഞ്ഞു. ഞങ്ങളുടെ കൂടെ ഒരു ശാത്രജ്ഞനും കൂടെ പൊന്നു . എന്റെ കൂടെ എന്റെ പ്രിയ സുബ്ബ്  സർ ആയിരുന്നു . ആൾ ഭയങ്കര ഗൗരവത്തിലും. ആകെ പാടെ വയറിനകത് എരിച്ചിലും പുകച്ചിലും എങ്കിലും ഓരോ രോ  തോപ്പിലെ തെങ്ങിൻ കുറ്റി കളും കൃത്യതയോടെ എന്നി .കര്ഷകര്ക് ഒരു കുറ്റി ക്ക് 500  രൂപ കിട്ടുന്നതല്ലേ തെറ്റിപ്പോകരുതല്ലോ .വൈകുന്നേരത്തോടെ മിഷൻ അവസാനിച്ച ഞങ്ങൾ 7  മണിയോടെ വണ്ടിയിൽ കയറി..പിന്നീട് വണ്ടിയിൽ വച്ച് തന്നെ ഞങ്ങളെ പരിഹസിക്കും മട്ടിൽ  മുതിർന്ന ശാസ്ത്രജ്ഞരുടെ ക മന്റ്‌സ്.നോക്കൂ....ഇതിൽ ഇത്ര അതിൽ ഇത്ര എന്നിങ്ങനെ . എന്നിട്ടും ഞങ്ങളൊക്കൊന്നും മനസ്സിലായില്ല .ഞങ്ങളെ ഇത്ര അധികം ടെൻഷൻ അടിപ്പിച്ചവർക്ക് കൊടുക്കാതെ ഞങൾ അവിൽ വിളയിച്ചത് മുഴുവൻ പലപ്പോളായി അകത്താക്കിയതിനാൽ നീലേശ്വരത് നിന്നും ചായ കുടിക്കാൻ ഞങ്ങള്ക് തോണിയില്ല .  ഞങ്ങളിൽ ആർക്കോ പണി തരാൻ ഞങ്ങളെ കൊണ്ട് തന്നെ തെങ്ങിൻ കുറ്റി യെന്നിച്ച ഞങ്ങളുടെ ശാസ്ത്രജ്ഞർ. അറിയാതെ യാണെങ്കിലും കൂട്ടത്തിൽ ഒരുവന് പണികിട്ടി ... ഇത് മാത്രമല്ല  തമാഷാ വീണ്ടും എണ്ണിയപ്പോൾ ഒരു തോപ്പിൽ 40 തെങ്ങിൽ കുറ്റി കൾ കുറവ് (20000 രൂപ എന്റമ്മോ ).... കര്ഷകനുമായുള്ള മുതിർന്ന ഗവേഷകന്റെ അവിശുദ്ധ കൂട്ടുകെട്ട്  ........
തുടരും ..........

No comments:

Post a Comment