Tuesday 20 December 2016

സമ്പൂർണ്ണ

സമ്പൂർണ്ണ 

ഒരു സ്ത്രീ പൂർണ്ണയാകുന്നത് അവൾ അമ്മയാകുമ്പോളാണ്. ഇത് കേൾക്കാൻ തുടങ്ങിയത് കാലം കുറച്ചേറെ ആയി.പലപ്പോഴും ഇത് കേൾക്കുമ്പോൾ എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട്.പിന്നെ കെട്ടിയോൻ, കുടുംബം, കുട്ടികൾ  ഇതൊക്കെ ഉണ്ടെങ്കിലേ സ്ത്രീ പൂർണയാകും പോൽ.ഇതെല്ലം പെണ്ണിനെ എന്നും ചിറകു കെട്ടി കൂട്ടിലിടാനുള്ള  ആണിന്റെ സൂത്രമായേ എനിക്ക് തോന്നിയിരുന്നുള്ളു. പക്ഷെ കാലം നെറ്റിയിൽ ചുളിവുകൾ വീഴ്‌ത്തി  തുടങ്ങിയപ്പോ എനിക്കും ബോധോദയം ഉണ്ടായി. ഒരു സ്ത്രീ പൂർണയാകണമെങ്കിൽ അവൾ ഭാര്യയും, മരുമകളും , അമ്മയും അമ്മൂമ്മയും ഒക്കെ ആകണം.ഒരു കുടുംബിനി ആയി കഴിയുമ്പോൾ മാത്രമേ സ്ത്രീത്വം പൂർണമാകൂ. പക്ഷെ ഈ തിരിച്ചറിവിലേക്കെതൻ എനിക്ക് ഒരുപാട് കാലം വേണ്ടിവന്നു. 

ഒരു സ്വപനം ഇതാണെന്റെ ചിന്തകളെ മാറ്റിമറിച്ചത്. ഒരു രാത്രി ഒരുപാട് ഇഷ്ടം തോന്നിയ ഒരാളുടെ  ഭാര്യ അയാളുടെ മക്കളുടെ 'അമ്മ , അമ്മൂമ്മ ഒക്കെ ആയപ്പോ സ്ത്രീ എന്ന പൂർണത ഞാൻ അനുഭവിച്ചു  ഒരൊറ്റ രാത്രി കൊണ്ട്. ഒട്ടും പാട് പാടാത്ത ഞാൻ അന്ന് സ്വപനത്തിൽ "പാട്ടുപാടി ഉറക്കാം  ഞാൻ താമരമരപ്പൂം പൈതലേ" ... എന്ന താരാട്ടു പാട് മനോഹരമായി പാടി. പിന്നീട ഈ പാട് കേൾക്കുമ്പോളെല്ലാം  എന്നിൽ ഒളിഞ്ഞു കിടക്കുന്ന മാതൃത്വം നെഞ്ചുരുകി തേങ്ങി .പക്ഷെ സമയം ഒരുപാട് വൈകിപ്പോയി. എന്റെ കൈത്തലം പിടിച്ച എത്ര മൃദുലം എന്ന് പറഞ്ഞിരുന്നവരെല്ലാം  ഇപ്പൊ  നിന്റെ കൈത്തലം എത്ര പരുപാര്ത്തതെന്നു പിറുപിറുക്കാൻ തുടങ്ങിയിരിക്കുന്നു..ചുളിവുകൾ വീണ എന്റെ മുഖം എന്നെ ഒരിക്കലും  .പൂർണയക്കില്ല എന്ന തിരിച്ചറിവിൽ ഞാൻ അപൂർണ്ണ യായി എന്നും . ഇങ്ങനെ.... 


No comments:

Post a Comment