Friday 16 December 2016

മോക്ഷം

മോക്ഷം 

ഇ വൾ നീലിമ . വീട്ടുകാരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണി . മിടുക്കി, എല്ലാത്തിലും മിടുക്കി . ഗ്രാമത്തിലെ ഒരു സ്കൂളിൽ നിന്നും പതാം തരാം ഒന്നാം ക്ലാസ്സിൽ പാസ്സായി , അകലെ ഒരു കോളേജിൽ പ്രീ ഡിഗ്രീ ക്കു ചേർന്ന് . റാഗിങ് ഒരു പാഡ് നടക്കുന്ന കാലം . കോളേജിൽ ഒരു വിധം രണ്ടുമാസം കഴിച്ചു കൂട്ടി . ഒരു ദിവസം ബി കോം  ലെ  സാജിദ് വന്നു അവസാനമായി ഒരു തീരുമാനം പറയാൻ പറഞ്ഞു . അവന്റെ കയ്യിൽ ബ്ലേഡ് വച്ച് N  എന്ന് വരച്ചു ചോര വന്നു അവൾ പേടിച്ചു , നീ മൂന്നു ദിവസത്തിനുള്ളിൽ S  എന്ന് പറഞ്ഞില്ലേൽ ഞാൻ പള്ളിക്കുളത്തിൽ ചാടി ചാകും . പിന്നീടുള്ള രണ്ടു ദിവസവും നീലിമ അവനെ കണ്ടില്ല . മൂന്നാം പാക്കം ക്ലാസ് കഴിഞ്ഞ പോകുമ്പോ പള്ളിക്കുളത്തിനു ചുറ്റും ഒരാൾക്കൂട്ടം , നീലിമ റോഡിൽ ബോധം കേട്ട് വീണു . പിന്നീടാണറിഞ്ഞത് അന്ന് വെള്ളിയാഴ്ച  ജുമുഅ ദിവസം ആണെന്നു. പിന്നെ നീലിമ അവിടെ നിന്നില്ല മാനസികമായി തളർന്നു സൈക്കോലോജിസ്റ്റിന്റെ സഹായം തേടി വീട്ടുകാർ. കോളേജ് മാറി , വീട്ടുകാരുടെ ഒരു പരിശ്രമാം ഒന്നുകൊണ്ടു മാത്രം അവൾ ജീവിതത്തിലേക്കു തിരിച്ചു വന്നു , ഡിഗ്രി യും പിജി യും കഴിഞ്ഞു . എന്നാലും അവൾക് അവളുടെ പഴയ ചുറുചുറുക് തിരിച്ചു കിട്ടിയില്ല . ആൾ കൂട്ടം പേടി ആരോടെങ്കിലും സംസാരിക്കാൻ പേടി . യവ്വനത്തിന്റെ അവസാന പാദത്തിലാണെങ്കിലും അവൾ എവിടേം എത്തീല . ഒരു  പക്ഷെ  റാഗിങ് കാരണമാവാം അവൾ ഉൽ വലിഞ്ഞു പോയത് .

ഇന്ന് വീണ്ടും ഞാൻ അവളെ കാണുമ്പോൾ ക്ലോര് പിറിഫോസ് എന്ന കീടനാശിനിയിൽ അഭയം തേടി മരീ ക്കാൻ പോയ അവളെ ആണ് . ദൈവം അവളെ വീണ്ടും ജീവിക്കാൻ വിട്ടു . അവൾ വീണ്ടും ഒരു phoenix  പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു . വീണ്ടും പരീക്ഷണങ്ങൾ , അവൾ തളർന്നു .എങ്ങിനെയോ ഇടുക്കി ഗോൾഡ് എന്ന സാങ്കതിൽ അവൾ എത്തപ്പെട്ടു . അവൾ അവിടെ ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത എല്ലാം അനുഭവിച്ചു. കഞ്ചാവിന്റെ ലഹരി അവളുടെ സിരകളെ ചൂടുപിടിപ്പിച്ചു.വിലകൂടിയ മദ്യക്കുപ്പികൾ നുരഞ്ഞു പൊങ്ങി .... പുകവലിയെ പോലും എതിർത്തിരുന്ന അവൾ കഞ്ചാവിനെ കുറിച് വാ തോരാതെ സംസാരിച്ചു .ട്രാൻസ്മ്യൂസിൿ കേട്ട് ലയിച്ചു... പുകയുടെ ഓളങ്ങളിൽ അവൾ മോക്ഷം കണ്ടെത്തി

ഇന്ന് അവൾ ജീവിക്കുന്നു ഒരു നാടോടിയെ പോലെ ...മോക്ഷവും തേടി......

No comments:

Post a Comment