Monday 26 December 2016

തേനീച്ച വളർത്തൽ അറിയേണ്ടത് (Bee keeping/Honey bee keeping)


തേനീച്ച വളർത്തൽ അറിയേണ്ടത്

ലോകതു തേനീ ച്ച ഉള്ള ഇടങ്ങളില്ലെല്ലാം  കാട്ടു  തേൻ ശേഖരണവും തേനീച്ചവളര്ത്തല്ല് തേനിനും തേനീച്ച മെഴുക്കിനും വേണ്ടി നടത്തുന്നുണ്ട്.പക്ഷെ തേനീച്ച  കൂടുകളിൽ വളർത്തുക വഴി തേൻ ശേഖരണവും മെഴുക്ക് ശേഖരണവും എളുപ്പത്തി ലാക്കാൻ കഴിയും.തേനീച്ചകൾ ഒരു കൂട്ടമായി വസിക്കുന്ന ജീവിവർഗ്ഗ മാണ് . ഒരു തേനീച്ച  കൂട്ടിൽ  ഒരു റാണി ഈച്ച, ആയിരക്കണക്കിന് ജോലിക്കാർ, നൂറുകണക്കിന് ആണീച്ചകളും ഉണ്ടാകും. തേനീച്ച  കൂടു (അഡ) ഉണ്ടാക്കുന്നത് ആണീച്ചകൾ സ്രവിക്കുന്ന ഒരു തരം  മെഴുക് ഉപയോഗിച്ചാണ്.ഈ അട ഈച്ചകൾ ഉപയോഗിക്കുന്നത് മുട്ട വിരിയിക്കാനും ഭക്ഷണം ശേഖരിക്കാനുമാണ്.

ഇന്ത്യയിൽ പ്രധാനമായി കണ്ടുവരുന്നത് നാലിനം തേനീച്ചകളെ യാണ് .
1 . വൻ തേനീച്ച (The rock bee-Apis dorsata (Apidae)


2 .കോൽതേനീച്ച (The little bee-Apis florea (Apidae)
3 . ഞൊടിയൻ (The Indian hive bee -Apis cerana indica (Apidae)
4 . ചെറുതേനീച്ച(Dammer bee or stingless bee Melipona irridipennis (Meliporidae)
അഞ്ചാമതായി ഇറ്റാലിയൻ തേനീച്ച/ യൂറോപ്യൻ  (Apis mellifera (Apidae) എണ്ണയൊരിനം കൂടി പ്രചാരത്തിലുണ്ട്.


തേനീച്ച വളർത്തലിനാവശ്യമായ സാധനങ്ങൾ 
1 തേനീച്ചക്കൂട് 
2 തേനീച്ച 
3 സ്മോക്കർ 
4  Extractor 
5 .തേങ്കത്തി 



ഒരു തേനീച്ച കൂട്ടിൽ കാണുന്ന ഈച്ചകൾ 
smoker 


  1. റാണി (ക്വീൻ) . ഒരു റാണി ഈച്ച മാത്രമേ ഒരു കൂട്ടിൽ ഉണ്ടാകൂ. റാണി ഈച്ചക് മറ്റു ഈച്ചകളെ അപേക്ഷിച്ച വലുപ്പക്കൂടുതലുണ്ടാകും , സ്വർണ നിറത്തിലുള്ള രോമങ്ങളും ഉണ്ടാകും , ചെറിയ ചിറകുകൾ ആകും ഉണ്ടാവുക .സാദാരണ ജോലിക്കാരേച്ഛകളേക്കാൾ വലുപ്പവും അന്നീച്ചകളെക്കാൾ നീളവും ഉണ്ടാകും. കൊമ്പുണ്ടെങ്കിലും കുത്തില്ല . ഈ കൊമ്പ് മറ്റൊരു റാണി ഈച്ച കൂട്ടിൽ വിരിഞ്ഞത് അതിനെ  യുദ്ധം ചെയ്ത തോൽപ്പിക്കാനാണുപയോഗിക്കുന്നത്.റാണി ഈച്ചകൾ പൂമ്പൊടി ശേഖരിക്കാനോ, തേൻ ശേഖരിക്കാനി അല്ലെങ്കിൽ വെള്ളം ശേഖരിക്കാനോ കൂടിനു പുറത്തിറങ്ങാറില്ല. അതുകൊണ്ട് തന്നെ ഇവക് പൂമ്പൊടി ശേഖരിക്കാനുള്ള  പൂമ്പൊടി അറയോ , തേനൂറ്റിയെടുക്കാനുള്ള നീണ്ട വായ് ഭാഗമോ ഇല്ല , മെഴുകു പുറപ്പെടുവിക്കുന്ന അവയവമോ ഇല്ല.വിരിഞ്ഞിറങ്ങിയാലുടനെ റാണി ഈച്ച കൂടാകെ ചുറ്റിക്കാനും എന്നിട് മറ്റൊരു റാണി  ഉണ്ടെങ്കിൽ അതിനെ ആക്രമിക്കും ഏതെങ്കിലും ഒരീച്ച ചാകുന്നത് വരെ ഇതുതുടരും.റാണി ഈച്ച വിരിഞ്ഞിറങ്ങി  അഞ്ചു ദിവസം കഴിഞ്ഞാൽ കൂടിനു പുറത്തിറങ്ങി ഓറഞ്ചു മിനിറ്റ് നേരം പറന്നു കൂട്ടിൽ കയറും. ശേഷം ഇണചേരലിനരി ഒരു അരമണിക്കൂറോളം ഭൂ നിരപ്പിൽ നിന്നും ആര് മുതൽ പത്തുവരെ  മീറ്റർ ഉയരത്തിൽ  പറന്നു അന്നീച്ചകളിൽ ശക്തണ് മാറിയിട്ടുള്ള എട്ടോളം  ആണീച്ചകളുമായി  ഇണ ചേരൽ നടത്തും.നന്നായി ഇണ ചേർന്ന ഒരു റാണി ഈച്ച ഒരേ സമയം 5000000 ബീജങ്ങൾ വരെ സൂക്ഷിക്കും.ചില പ്രതിക്കൂല കാലാവസ്ഥയിൽ ഇണചേരലിനായുള്ള സാഹചര്യം ഇല്ലാതായാൽ റാണി ഈച്ച  ബീജസങ്കലനം നടക്കാതെ മുട്ടയിട്ട് ആനീച്ചകളെ വിരിയിക്കും ഇങ്ങനെ സംഭവിച്ചാൽ കൂടു നശിക്കാനിടയുള്ളത് കൊണ്ട് തേനീച്ചവളർത്തുന്നവർ ഇടകിടക് കൂടി പരിശോദിക്കണം .ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ  പുതിയ ഒരു റാണി ഈച്ചയെ കൂട്ടിൽ വിരിയിക്കുകയോ അല്ലെങ്കിൽ  മൂന്ന് ദിവസം പ്രായമുള്ള മുട്ടകളുള്ള അറകൾ കൂട്ടിൽ നിക്ഷേപിച്ച റാണി ഈച്ചയെ വിരിയിക്കാനുള്ള
    Large one Queen 
    സാഹചര്യം ഉണ്ടാക്കികൊടുക്കുകയോ വേണം.ഇങ്ങനെ ചെയ്യുന്നതിന് മുൻപായി ആണീച്ചവിരിയുന്നത് തടയാനായി ബീജസങ്കലനം നടക്കാത്ത മുട്ടകലും പ്യൂപ്പകളും നശിപ്പിക്കണം.ഇണ ചേരൽ നടത്താനായില്ല പാറക്കൽ കഴിഞ്ഞ മൂന്നു ദിവസം കഴിഞ്ഞാൽ റാണി ഈച്ച മുട്ടയിടാൻ തുടങ്ങും.ലക്ഷണമൊത്ത ഒരു റാണി ഈച്ച ഒരു ദിവസം ഏകദേശം 1500 -2000 മുട്ടകൾ ഇടും.ഒരു റാണി ഈച്ച 3 -5  വര്ഷം വരെ ജീവിക്കും . പക്ഷെ രണ്ടു വര്ഷം കഴിഞ്ഞാൽ മുട്ടയുടെ എണ്ണം കുറയും.റാണി ഈച്ച പുറപ്പെടുവിക്കുന്ന ഫിറമോൺ ആണ് കോളനി നിയന്ത്രിക്കുന്നത്.
  1. ആണീ ച്ചകള്  (Drone )തെന്നെച്ചകൂട്ടിലെ മടിയന്മാരാണിവർ.തെന്നെച്ചവളർത്തുന്നവർക് ഇവ വലിയ തോതിലുള്ള പ്രയോജനമൊന്നും ചെയ്യുന്നില്ല്ല.ആന്നീച്ചകൾ ജോലിക്കാരിച്ച കളെക്കാൾ തടിച്ചതും പൂന്തേൻ ശേഖരിക്കാനുതകുന്ന വാ ഭാഗമോ കുത്താൻ കൊമ്പുകളോ, മെഴുകു സ്രവിക്കുന്ന അവയവമോ , പൂമ്പൊടി എടുക്കാനുള്ള സഞ്ജികളോ ഇല്ല,. ഈച്ച കൂട്ടിൽ ഒരു ജോലിയും ഇവ ചെയ്യാറില്ല , പക്ഷെ ഭക്ഷണത്തിന്റെ നല്ലൊരു പങ്കും ഭക്ഷിക്കുന്നത് ഇവകളാണ് .തെളിഞ്ഞ വെയിലുള്ള ദിവസങ്ങളിൽ പുറത്തിറങ്ങുന്ന ഇവ മൂളിപ്പാട്ടും പാടി അങ്ങനെ നടക്കും.ഇവരുടെ ആകെ ഉള്ള ജോലി ഇണചേരലും അതിന്നുന്ന തയ്യാറെടുപ്പുമാണ് . ഒരു അന്നെച്ചക്ക് പൂർണ വളർച്ചയെത്തുന്നത് വിരിഞ്ഞ ഒൻപതു ദിവസങ്ങൾക്കുള്ളിലാണ് .
    ആണീച്ച 
    ഇണചേരലിനു ശേഷം ആണീച്ച ചത്തുപോകും.പൂന്തേൻ ലഭ്യത കുറയുമ്പോൾ ജോലിക്കാറീച്ചകൾ അന്നീച്ചകൾക് തീറ്റ കുറച്ചേ കൊടുക്കൂ. പ്രതികൂല കാലാവസ്ഥയിൽ ഒരു കൂട്ടിൽ അനീച്ചകളുടെ എണ്ണം കൂടുതലുണ്ടെങ്കിൽ തേനീച്ച വളർത്തുന്നവർ അനീച്ചകളുടെ എണ്ണം കുറച്ചുകൊടുക്കണം . അത് പോലെ റാണി ഈച്ച ഉണ്ടോ എന്നും നോക്കണം.
  1. ജോലിക്കാരീച്ചകൾ ൾ (worker )

ഒരു തെന്നെച്ചകൂട്ടിൽ 80  ശതമാനത്തോള  ജോലിക്കരിച്ചകളാണ്.ഒരിക്കലും ഇണ ചേരാത്ത ഈ ഈച്ചകളാണ് തേനീച്ചക്കൂട്ടിലേക്കാവശ്യ മായ എല്ലാ ജോലികളും ചെയ്യുന്നത്.റാണി ഈച്ചകളെക്കാളും ആണീച്ചകളെക്കാളും വലിയ വായ ഭാഗമാണ് ജോലിക്കാരേച്ഛകൾക്കുള്ളത്.ഇതുപയോഗിച്ചാണ് ജോലിക്കാരേച്ഛകൾ പൂവുകൾ തോറും പാറി നടന്ന് തേൻ ശേഖരിക്കുന്നത്. കൂടാതെ ഇവക്ക് പൂമ്പൊടി ശേഖരിക്കാനായി ചിറകുകൾക്കിടക് ഒരു സഞ്ചിയുമുണ്ട്. ജോലിക്കാരേച്ഛകളുടെ തയിലുള്ള ഒരു ഗ്രന്ഥിയാണ് റാണി ഈച്ചയുടെ ഭക്ഷണമായ റോയൽ  ജെല്ലി ഉത്പാദിപ്പിക്കുന്നത്.ഇവയുടെ ശരീരത്തിലെ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഒരു സ്രവമാണ് തേൻ പാകപ്പെടുത്തുന്നത്. ഇവൾ നാല് സെറ്റ് മെഴുകു ഉല്പാദന ഗ്രന്ഥികളുണ്ട്. കൂടാതെ കൂട്ടിൽ വരുന്ന ശത്രുക്കളെ തുരതനായി കൂർത്ത കൊമ്പുകളുമുണ്ട്. പ്രായപൂർത്തിയായ ആദ്യ മൂന്നു ആഴ്ച  ജോലിക്കാരേച്ഛകൾ കൂടിനകത്തെ ജോലികളാണ് ചെയ്യുന്നത്. മൂന്നു മാസത്തിനു ശേഷം മാത്രമേ തേൻ തേടി പുറത്തു പോകൂ.


ജോലിക്കാരിച്ച 




ജോലിക്കാരേച്ഛകളുടെ കടമകൾ  തേൻ അടയും അറ യും വൃത്തിയാക്കൽ  അറക്കുള്ളിലുള്ള മുട്ടയുടെ സംരക്ഷണനം  റാനീച്ചയെ സംരക്ഷിക്കൽ  അടയുണ്ടാക്കൽ അഡ കാലിൽ വെള്ളവും, പൂമ്പൊടിയും തേനും എത്തിക്കുക  തെന്നെച്ചക്കൂടുകളെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കുക 
തേൻ അറ 

സമാന്തരമായി തൂങ്ങി കിടക്കുന്ന ഷഡ് ഭുജാകൃതിയിലുള്ള  അറ കളാണ് തേനീച്ച കൂടിനുള്ളത് . രണ്ടു തരം  അറകളാണ് സാദാരണയായുള്ളത് . ചെറിയ അറകൾ അല്ലെങ്കിൽ ജോലിക്കാരുടെ അറകൾ ,വലിയ അറകൾ  അല്ലങ്കിൽ ആണീച്ചകളുടെ അറകൾ.ജോലിക്കാരുടെ അറകൾ കാണുന്നത് അടയുടെ താഴ് ഭാഗത്തആണ് ഇവിടെ ആണ് ജോലിക്കാർ വിരിയുന്നത്. അടയുടെ മുകൾ ഭഗത് പൂമ്പൊടിയും തേനുമാണുണ്ടാകുന്നത്.
ആണീച്ചകളുടെ അരയിലാണ് അനീച്ചകൾ വിരിയുന്നത്. ചില സമയത് മൂന്നാമതായി ഒരു അറ കൂടി ഉണ്ടാക്കും ഇതാണ് റാണി അറ ഇതിലാണ് റാണി വിരിയുന്നത്.

തേനേ ച്ചയുടെ ജീവിത ചക്രം 
തേനീച ഭീജസങ്കലനം നടന്ന മുട്ടയിൽനിന്നും നടക്കാത്ത മുട്ടയിൽ നിന്നും അടയുടെ അടിഭാഗത് റാണി ഇടുന്ന മുട്ടുകാലിൽ നിന്നും  ഉണ്ടാകാം . ബീജസങ്കലനം നടന്ന മുട്ടകൾ ജോലിക്കാർ , റാണിയും , ഭീജസങ്കലനം നടക്കാത്ത മുട്ടകൾ ആണീച്ചകളായും വിരിയും.മുട്ടവിരിഞ്ഞിറങ്ങുന്ന എല്ലാ ലാർവ (പുഴു) ക്കൾക്കും ആദ്യത്തെ മൂന്നു ദിവസം റോയൽ ജെല്ലി / ഈച്ചപാൽ  ആണ് കൊടുക്കുന്നത്.ഇതുണ്ടാക്കുന്നത് പറക്കമുറ്റാത്ത ജോലിക്കരിച്ചകളാണ്. മൂന്നു ദിവസത്തിന് ശേഷം ജോലിക്കാരേച്ഛകളുടെ പുഴുക്കളേയും , അന്നെച്ചയുടെ പുഴുക്കളേയും തീറ്റുന്നത്  പൂമ്പൊടിയുംതേനും ചേർന്ന മിശ്രിതമുപയോഗിച്ചാണ് . റാണി ഈച്ചകളായി മാറേണ്ട പുഴുക്കളെ അവയുടെ അഞ്ചു ദിവസത്തെ പുഴു വളർച്ചാഘട്ടത്തിൽ റോയൽ ജെല്ലി മാത്രമേ കൊടുക്കാറുള്ളു.. മൂന്നു ദിവസം വരെ പ്രായമുള്ള ഏതൊരു ജോലിക്കരിച്ചയുടെ പുഴുവിനെയും റോയൽ ജെല്ലി കൊടുത്ത റാണി ഈച്ചയാക്കി മാറ്റാം .അപ്രതീക്ഷിതമായി റാണി ഈച്ചക് എന്തെങ്കിലും സംഭവിച്ചാൽ മൂന്നു ദിവസം പ്രായമുള്ള ജോലിക്കരിച്ചയുടെ പുഴുക്കൾക്ക് റോയൽ ജെല്ലി കൊടുത്തു റാണി ഈച്ചയെ വിരിയിച്ചെടുക്കും. റാന്നി ഈച്ച വിരിഞ്ഞ അഞ്ചു ദിവസം കഴിജൽ പ്യൂപ്പ ആകും അതുപോലെ ജോലിക്കാർ ആര് ദിവസം കഴിഞ്ഞും , ആണീച്ചകൾ ഏഴു ദിവസം കഴിഞ്ഞും പ്യൂപ്പ ആകും.

റാണി ഈച്ച വിരിഞ്ഞിറങ്ങാൻ 16 ദിവസവും, ജോലിക്കാർ വിരിയാൻ 21  ദിവസവും ആണീച്ചകൾ വിരിയാൻ 24 ദിവസവും എടുക്കും.

തേനീച്ചക്കൂട്
ഒരു തെന്നെച്ചകൂടിനു താഴെ പറയുന്ന ഭാഗങ്ങളാണുള്ളത്
 1 അടിപ്പലക - വേസ്റ്റ് വീഴാൻ
2  അടിത്തട്ട് (brood  ചേംബർ)-മുട്ടയിട്ടു വിരിയിക്കാൻ -ആറു  ഫ്രെയിംസ് ഉണ്ടാകും
3 തേൻ തട്ട് - തേനുണ്ടാക്കാൻ -5 ഫ്രെയിംസ് ഉണ്ടാകും 
4 അടപ്പു - സംരക്ഷണത്തിന്

പൂമ്പൊടിയും തേനും കിട്ടാൻ വിഷമമുള്ള സമയത്(ജൂൺ -ഓഗസ്റ്റ് ) തേനീച്ചക്കൂട്ടിൽ കൃത്രിമ തീറ്റ കൊടുക്കണം . ഇതിനായി 1 :1  എന്ന അനുപാദത്തിൽ പഞ്ചസാരയും ശുദ്ധമായ വെള്ളവും ലയിപ്പിച്ചു മിശ്രിതം കൂട്ടിൽ ഒരു ചിരട്ടയിലാക്കി വച്ച് ചിരട്ടയും ഒരു കരിയില ഇട്ടു കൊടുക്കണം . കരിയില ഇട്ടു കൊടുക്കുന്നത്  പഞ്ചസാര  അപകടം പറ്റാതിരിക്കാനാണ്.ഈ കാലത് മുട്ടയിടുന്നതിന്റെ എണ്ണം കുറവായിരിക്കും

വിരൽ  പോലെ താഴെ കാണുന്ന ഭാഗം അഞ്ചു ദിവസത്തിലൊരിക്കൽ ചെത്തിമാറ്റി കൊടുത്താൽ കോളനി പിരിയില്ല. തേൻ കൂടുതലായുണ്ടാകുന്നതിന്റെ ഇരുപതു ദിവസം മുൻപ് ഇത് ചെയ്യണം.  തേൻ ഉത്പാദനം കൂറ്റൻ ഫ്രെമിൽ ഉള്ള അട മാറ്റി ഒരു കഷ്ണം അഡ ഫ്രെമിൽ വച്ച വാഴനാര് കൊണ്ടോ റബര് ബാൻഡ് കൊണ്ടോ കെട്ടിവെക്കണം. ഇങ്ങനെ ചെയ്താൽ ഈച്ച ഈ വച്ച അറ നിറച്ച സീൽ ചെയ്യും .ഇതിൽ നന്നായി തേൻ ഉണ്ടാകും. അടയിൽ നിന്നും സ്ട്രക്ടർ ഉപയോഗിച്ച തേൻ എടുത്ത് അട കേടാകാതെ വീണ്ടും ഫ്രെമിൽ വക്കം ഇതും തേൻ ഉത്പാദനം കൂട്ടും .കൂടിന്റെ എണ്ണം കൂട്ടണമെങ്കിൽ തേൻ സീസണിൽ തേൻ എടുക്കാതിരുന്നാൽ മതി . കേരളത്തിലെ സാദാരണ തേൻ കാലം ഫെബ്രുവരി -ജൂൺ വരെ ആണ്.

ഭ്രൂഡ് ചേംബറിലെ അരികുകളിലുള്ള അറകളിൽ കുഞ്ഞും മുട്ടയും കുറവാകും ഇതിൽ നിന്നും തേൻ എടുത്ത് വെള്ളം തളിച്ച് കഴിഞ്ഞാൽ മുട്ടയും കുഞ്ഞും  പോക്കും.ഈ അറകൾ തേൻ തട്ടിൽ ഇടാം .കൂടുകൾ തമ്മിലുള്ള അകലം 8 -10 അടി വരെ മതി.





No comments:

Post a Comment