Wednesday 28 December 2016

ക്രിസ്തുമസ് അപ്പൂപ്പൻ


ക്രിസ്തുമസ് അപ്പൂപ്പൻ 




ഞാൻ ആദ്യമായി ക്രിസ്തുമസ് അപ്പൂപ്പനെ കാണണം എന്നാഗ്രഹിക്കുന്നത് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ എന്റെ ഉമ്മയുടെ നാടായ മലപ്പുറത്ത് നിന്നും വാപ്പയുടെ നാടാ യ വായനാട്ടിലേക് ഒരു ക്രിസ്തുമസ് അവധിയ്ക്ക് വന്നപ്പോളാണ് .  സമ്മാനങ്ങൾ കൊണ്ട് വരുമെന്നും മറ്റും എന്റെ മാമ്മൻ പൊലിപ്പിച്ചകഥകൾ പറഞ്ഞു തന്നിടുന്നു . ഞാൻ വയനാട്ടിലെ മരം കോച്ചുന്ന തണുപ്പത് ക്രിസ്തുമസ് അപ്പൂപ്പനേം കാത് കുറെ നേരം ഉറങ്ങാതിരുന്നു.ഇടക്കെപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി . രാവിലെ ഉണർന്നപ്പോൾ മാമൻ പറഞ്ഞു അപ്പൂപ്പൻ വന്നിരുന്നു നീ ഉറങ്ങിയതെന്തെന്റിന . ഇടക്കെപ്പോഴെ അപ്പൂപ്പൻ വന്നു എനിക്കുള്ള സമ്മാനമായ പീ പീ എന്ന് കരയുന്ന പാവയായും ഒരു ഫൈവ് സ്റ്റാർ ചോക്ലേറ്റും  മാമന്റെ കയ്യിൽ കൊടുത്തിട്ടു പോയി പോലും .  എന്ടാഹയാലും അന്നത്തെ അപ്പൂപ്പന്റെ സമ്മാനം എനിക്ക് നന്നായി ബോധിച്ചു . പൊതുവെ ക്രിസ്തുമസും സ്റ്റാറും അപ്പൂപ്പനും തണുപ്പും ഒന്നും ഇല്ലാത്ത മലപ്പുറത്തെ എന്റെ കൂട്ടുകാരുടെ മുന്നിൽ ഞാൻ ശരിക്കും ഒരു താരമായി . എന്റെ വകയായി കുറച്ച പൊടിപ്പും തൂങ്ങലും ഞാനും വച്ച് കാച്ചി . പിന്നെ ഈ വര്ഷം മുഖപുസ്തകത്തിൽ  കണ്ട ഒരു ലിങ്ക് അമർത്തിയപ്പോൾ എനിക്കായി ക്രിസ്തുമസ് അപ്പൂപ്പൻ കൊണ്ട് വരുന്ന സമ്മാനം ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു ജീവിത പങ്കാളിയായിരിക്കുമെന്നും അയാൾ എനിക്ക് നല്ലൊരു കൂട്ടുകാരനായിരിക്കുമെന്നും കണ്ടു ,. ഇത് കണ്ട പാടെ "എൻ ഇദയം ഇതുവരെ തുടിച്ചതില്ലേ ഇപ്പോ തുടിക്കരുതേ എന്ന എനിക്കേറ്റവും ഇഷ്ടമുള്ള തമിഴ്  പാട്ടും മൂളി ഓടി ചാടി നടന്നു .പിന്നീടങ്ങോട് ഒരു കാത്തിരിപ്പ് തന്നെയായിരുന്നു അപ്പൂപ്പനെ ഉറങ്ങാതെ കാത്തിരുന്നു അപ്പൂപ്പൻ ഒന്നും കൊടുവന്നില്ല . അന്ന് അപ്പൂപ്പൻ എന്നെ പറ്റിച്ചപ്പോൾ ആശ്വാസമായി എന്റെ മാമാണുണ്ടായിരുന്നു . ഇന്ന് വീണ്ടും അപ്പൂപ്പൻ എന്നെ പറ്റിച്ചു ഇന്ന് എനിക്ക് നൊമ്പരം മാത്രം ബാക്കിയാക്കി സ്വപ്നങ്ങൾ മാത്രം ... അപ്പൂപ്പാ.... എന്നോടിത് വേണമായിരുന്നോ ?......

Monday 26 December 2016

തേനീച്ച വളർത്തൽ അറിയേണ്ടത് (Bee keeping/Honey bee keeping)


തേനീച്ച വളർത്തൽ അറിയേണ്ടത്

ലോകതു തേനീ ച്ച ഉള്ള ഇടങ്ങളില്ലെല്ലാം  കാട്ടു  തേൻ ശേഖരണവും തേനീച്ചവളര്ത്തല്ല് തേനിനും തേനീച്ച മെഴുക്കിനും വേണ്ടി നടത്തുന്നുണ്ട്.പക്ഷെ തേനീച്ച  കൂടുകളിൽ വളർത്തുക വഴി തേൻ ശേഖരണവും മെഴുക്ക് ശേഖരണവും എളുപ്പത്തി ലാക്കാൻ കഴിയും.തേനീച്ചകൾ ഒരു കൂട്ടമായി വസിക്കുന്ന ജീവിവർഗ്ഗ മാണ് . ഒരു തേനീച്ച  കൂട്ടിൽ  ഒരു റാണി ഈച്ച, ആയിരക്കണക്കിന് ജോലിക്കാർ, നൂറുകണക്കിന് ആണീച്ചകളും ഉണ്ടാകും. തേനീച്ച  കൂടു (അഡ) ഉണ്ടാക്കുന്നത് ആണീച്ചകൾ സ്രവിക്കുന്ന ഒരു തരം  മെഴുക് ഉപയോഗിച്ചാണ്.ഈ അട ഈച്ചകൾ ഉപയോഗിക്കുന്നത് മുട്ട വിരിയിക്കാനും ഭക്ഷണം ശേഖരിക്കാനുമാണ്.

ഇന്ത്യയിൽ പ്രധാനമായി കണ്ടുവരുന്നത് നാലിനം തേനീച്ചകളെ യാണ് .
1 . വൻ തേനീച്ച (The rock bee-Apis dorsata (Apidae)


2 .കോൽതേനീച്ച (The little bee-Apis florea (Apidae)
3 . ഞൊടിയൻ (The Indian hive bee -Apis cerana indica (Apidae)
4 . ചെറുതേനീച്ച(Dammer bee or stingless bee Melipona irridipennis (Meliporidae)
അഞ്ചാമതായി ഇറ്റാലിയൻ തേനീച്ച/ യൂറോപ്യൻ  (Apis mellifera (Apidae) എണ്ണയൊരിനം കൂടി പ്രചാരത്തിലുണ്ട്.


തേനീച്ച വളർത്തലിനാവശ്യമായ സാധനങ്ങൾ 
1 തേനീച്ചക്കൂട് 
2 തേനീച്ച 
3 സ്മോക്കർ 
4  Extractor 
5 .തേങ്കത്തി 



ഒരു തേനീച്ച കൂട്ടിൽ കാണുന്ന ഈച്ചകൾ 
smoker 


  1. റാണി (ക്വീൻ) . ഒരു റാണി ഈച്ച മാത്രമേ ഒരു കൂട്ടിൽ ഉണ്ടാകൂ. റാണി ഈച്ചക് മറ്റു ഈച്ചകളെ അപേക്ഷിച്ച വലുപ്പക്കൂടുതലുണ്ടാകും , സ്വർണ നിറത്തിലുള്ള രോമങ്ങളും ഉണ്ടാകും , ചെറിയ ചിറകുകൾ ആകും ഉണ്ടാവുക .സാദാരണ ജോലിക്കാരേച്ഛകളേക്കാൾ വലുപ്പവും അന്നീച്ചകളെക്കാൾ നീളവും ഉണ്ടാകും. കൊമ്പുണ്ടെങ്കിലും കുത്തില്ല . ഈ കൊമ്പ് മറ്റൊരു റാണി ഈച്ച കൂട്ടിൽ വിരിഞ്ഞത് അതിനെ  യുദ്ധം ചെയ്ത തോൽപ്പിക്കാനാണുപയോഗിക്കുന്നത്.റാണി ഈച്ചകൾ പൂമ്പൊടി ശേഖരിക്കാനോ, തേൻ ശേഖരിക്കാനി അല്ലെങ്കിൽ വെള്ളം ശേഖരിക്കാനോ കൂടിനു പുറത്തിറങ്ങാറില്ല. അതുകൊണ്ട് തന്നെ ഇവക് പൂമ്പൊടി ശേഖരിക്കാനുള്ള  പൂമ്പൊടി അറയോ , തേനൂറ്റിയെടുക്കാനുള്ള നീണ്ട വായ് ഭാഗമോ ഇല്ല , മെഴുകു പുറപ്പെടുവിക്കുന്ന അവയവമോ ഇല്ല.വിരിഞ്ഞിറങ്ങിയാലുടനെ റാണി ഈച്ച കൂടാകെ ചുറ്റിക്കാനും എന്നിട് മറ്റൊരു റാണി  ഉണ്ടെങ്കിൽ അതിനെ ആക്രമിക്കും ഏതെങ്കിലും ഒരീച്ച ചാകുന്നത് വരെ ഇതുതുടരും.റാണി ഈച്ച വിരിഞ്ഞിറങ്ങി  അഞ്ചു ദിവസം കഴിഞ്ഞാൽ കൂടിനു പുറത്തിറങ്ങി ഓറഞ്ചു മിനിറ്റ് നേരം പറന്നു കൂട്ടിൽ കയറും. ശേഷം ഇണചേരലിനരി ഒരു അരമണിക്കൂറോളം ഭൂ നിരപ്പിൽ നിന്നും ആര് മുതൽ പത്തുവരെ  മീറ്റർ ഉയരത്തിൽ  പറന്നു അന്നീച്ചകളിൽ ശക്തണ് മാറിയിട്ടുള്ള എട്ടോളം  ആണീച്ചകളുമായി  ഇണ ചേരൽ നടത്തും.നന്നായി ഇണ ചേർന്ന ഒരു റാണി ഈച്ച ഒരേ സമയം 5000000 ബീജങ്ങൾ വരെ സൂക്ഷിക്കും.ചില പ്രതിക്കൂല കാലാവസ്ഥയിൽ ഇണചേരലിനായുള്ള സാഹചര്യം ഇല്ലാതായാൽ റാണി ഈച്ച  ബീജസങ്കലനം നടക്കാതെ മുട്ടയിട്ട് ആനീച്ചകളെ വിരിയിക്കും ഇങ്ങനെ സംഭവിച്ചാൽ കൂടു നശിക്കാനിടയുള്ളത് കൊണ്ട് തേനീച്ചവളർത്തുന്നവർ ഇടകിടക് കൂടി പരിശോദിക്കണം .ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ  പുതിയ ഒരു റാണി ഈച്ചയെ കൂട്ടിൽ വിരിയിക്കുകയോ അല്ലെങ്കിൽ  മൂന്ന് ദിവസം പ്രായമുള്ള മുട്ടകളുള്ള അറകൾ കൂട്ടിൽ നിക്ഷേപിച്ച റാണി ഈച്ചയെ വിരിയിക്കാനുള്ള
    Large one Queen 
    സാഹചര്യം ഉണ്ടാക്കികൊടുക്കുകയോ വേണം.ഇങ്ങനെ ചെയ്യുന്നതിന് മുൻപായി ആണീച്ചവിരിയുന്നത് തടയാനായി ബീജസങ്കലനം നടക്കാത്ത മുട്ടകലും പ്യൂപ്പകളും നശിപ്പിക്കണം.ഇണ ചേരൽ നടത്താനായില്ല പാറക്കൽ കഴിഞ്ഞ മൂന്നു ദിവസം കഴിഞ്ഞാൽ റാണി ഈച്ച മുട്ടയിടാൻ തുടങ്ങും.ലക്ഷണമൊത്ത ഒരു റാണി ഈച്ച ഒരു ദിവസം ഏകദേശം 1500 -2000 മുട്ടകൾ ഇടും.ഒരു റാണി ഈച്ച 3 -5  വര്ഷം വരെ ജീവിക്കും . പക്ഷെ രണ്ടു വര്ഷം കഴിഞ്ഞാൽ മുട്ടയുടെ എണ്ണം കുറയും.റാണി ഈച്ച പുറപ്പെടുവിക്കുന്ന ഫിറമോൺ ആണ് കോളനി നിയന്ത്രിക്കുന്നത്.
  1. ആണീ ച്ചകള്  (Drone )തെന്നെച്ചകൂട്ടിലെ മടിയന്മാരാണിവർ.തെന്നെച്ചവളർത്തുന്നവർക് ഇവ വലിയ തോതിലുള്ള പ്രയോജനമൊന്നും ചെയ്യുന്നില്ല്ല.ആന്നീച്ചകൾ ജോലിക്കാരിച്ച കളെക്കാൾ തടിച്ചതും പൂന്തേൻ ശേഖരിക്കാനുതകുന്ന വാ ഭാഗമോ കുത്താൻ കൊമ്പുകളോ, മെഴുകു സ്രവിക്കുന്ന അവയവമോ , പൂമ്പൊടി എടുക്കാനുള്ള സഞ്ജികളോ ഇല്ല,. ഈച്ച കൂട്ടിൽ ഒരു ജോലിയും ഇവ ചെയ്യാറില്ല , പക്ഷെ ഭക്ഷണത്തിന്റെ നല്ലൊരു പങ്കും ഭക്ഷിക്കുന്നത് ഇവകളാണ് .തെളിഞ്ഞ വെയിലുള്ള ദിവസങ്ങളിൽ പുറത്തിറങ്ങുന്ന ഇവ മൂളിപ്പാട്ടും പാടി അങ്ങനെ നടക്കും.ഇവരുടെ ആകെ ഉള്ള ജോലി ഇണചേരലും അതിന്നുന്ന തയ്യാറെടുപ്പുമാണ് . ഒരു അന്നെച്ചക്ക് പൂർണ വളർച്ചയെത്തുന്നത് വിരിഞ്ഞ ഒൻപതു ദിവസങ്ങൾക്കുള്ളിലാണ് .
    ആണീച്ച 
    ഇണചേരലിനു ശേഷം ആണീച്ച ചത്തുപോകും.പൂന്തേൻ ലഭ്യത കുറയുമ്പോൾ ജോലിക്കാറീച്ചകൾ അന്നീച്ചകൾക് തീറ്റ കുറച്ചേ കൊടുക്കൂ. പ്രതികൂല കാലാവസ്ഥയിൽ ഒരു കൂട്ടിൽ അനീച്ചകളുടെ എണ്ണം കൂടുതലുണ്ടെങ്കിൽ തേനീച്ച വളർത്തുന്നവർ അനീച്ചകളുടെ എണ്ണം കുറച്ചുകൊടുക്കണം . അത് പോലെ റാണി ഈച്ച ഉണ്ടോ എന്നും നോക്കണം.
  1. ജോലിക്കാരീച്ചകൾ ൾ (worker )

ഒരു തെന്നെച്ചകൂട്ടിൽ 80  ശതമാനത്തോള  ജോലിക്കരിച്ചകളാണ്.ഒരിക്കലും ഇണ ചേരാത്ത ഈ ഈച്ചകളാണ് തേനീച്ചക്കൂട്ടിലേക്കാവശ്യ മായ എല്ലാ ജോലികളും ചെയ്യുന്നത്.റാണി ഈച്ചകളെക്കാളും ആണീച്ചകളെക്കാളും വലിയ വായ ഭാഗമാണ് ജോലിക്കാരേച്ഛകൾക്കുള്ളത്.ഇതുപയോഗിച്ചാണ് ജോലിക്കാരേച്ഛകൾ പൂവുകൾ തോറും പാറി നടന്ന് തേൻ ശേഖരിക്കുന്നത്. കൂടാതെ ഇവക്ക് പൂമ്പൊടി ശേഖരിക്കാനായി ചിറകുകൾക്കിടക് ഒരു സഞ്ചിയുമുണ്ട്. ജോലിക്കാരേച്ഛകളുടെ തയിലുള്ള ഒരു ഗ്രന്ഥിയാണ് റാണി ഈച്ചയുടെ ഭക്ഷണമായ റോയൽ  ജെല്ലി ഉത്പാദിപ്പിക്കുന്നത്.ഇവയുടെ ശരീരത്തിലെ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഒരു സ്രവമാണ് തേൻ പാകപ്പെടുത്തുന്നത്. ഇവൾ നാല് സെറ്റ് മെഴുകു ഉല്പാദന ഗ്രന്ഥികളുണ്ട്. കൂടാതെ കൂട്ടിൽ വരുന്ന ശത്രുക്കളെ തുരതനായി കൂർത്ത കൊമ്പുകളുമുണ്ട്. പ്രായപൂർത്തിയായ ആദ്യ മൂന്നു ആഴ്ച  ജോലിക്കാരേച്ഛകൾ കൂടിനകത്തെ ജോലികളാണ് ചെയ്യുന്നത്. മൂന്നു മാസത്തിനു ശേഷം മാത്രമേ തേൻ തേടി പുറത്തു പോകൂ.


ജോലിക്കാരിച്ച 




ജോലിക്കാരേച്ഛകളുടെ കടമകൾ  തേൻ അടയും അറ യും വൃത്തിയാക്കൽ  അറക്കുള്ളിലുള്ള മുട്ടയുടെ സംരക്ഷണനം  റാനീച്ചയെ സംരക്ഷിക്കൽ  അടയുണ്ടാക്കൽ അഡ കാലിൽ വെള്ളവും, പൂമ്പൊടിയും തേനും എത്തിക്കുക  തെന്നെച്ചക്കൂടുകളെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കുക 
തേൻ അറ 

സമാന്തരമായി തൂങ്ങി കിടക്കുന്ന ഷഡ് ഭുജാകൃതിയിലുള്ള  അറ കളാണ് തേനീച്ച കൂടിനുള്ളത് . രണ്ടു തരം  അറകളാണ് സാദാരണയായുള്ളത് . ചെറിയ അറകൾ അല്ലെങ്കിൽ ജോലിക്കാരുടെ അറകൾ ,വലിയ അറകൾ  അല്ലങ്കിൽ ആണീച്ചകളുടെ അറകൾ.ജോലിക്കാരുടെ അറകൾ കാണുന്നത് അടയുടെ താഴ് ഭാഗത്തആണ് ഇവിടെ ആണ് ജോലിക്കാർ വിരിയുന്നത്. അടയുടെ മുകൾ ഭഗത് പൂമ്പൊടിയും തേനുമാണുണ്ടാകുന്നത്.
ആണീച്ചകളുടെ അരയിലാണ് അനീച്ചകൾ വിരിയുന്നത്. ചില സമയത് മൂന്നാമതായി ഒരു അറ കൂടി ഉണ്ടാക്കും ഇതാണ് റാണി അറ ഇതിലാണ് റാണി വിരിയുന്നത്.

തേനേ ച്ചയുടെ ജീവിത ചക്രം 
തേനീച ഭീജസങ്കലനം നടന്ന മുട്ടയിൽനിന്നും നടക്കാത്ത മുട്ടയിൽ നിന്നും അടയുടെ അടിഭാഗത് റാണി ഇടുന്ന മുട്ടുകാലിൽ നിന്നും  ഉണ്ടാകാം . ബീജസങ്കലനം നടന്ന മുട്ടകൾ ജോലിക്കാർ , റാണിയും , ഭീജസങ്കലനം നടക്കാത്ത മുട്ടകൾ ആണീച്ചകളായും വിരിയും.മുട്ടവിരിഞ്ഞിറങ്ങുന്ന എല്ലാ ലാർവ (പുഴു) ക്കൾക്കും ആദ്യത്തെ മൂന്നു ദിവസം റോയൽ ജെല്ലി / ഈച്ചപാൽ  ആണ് കൊടുക്കുന്നത്.ഇതുണ്ടാക്കുന്നത് പറക്കമുറ്റാത്ത ജോലിക്കരിച്ചകളാണ്. മൂന്നു ദിവസത്തിന് ശേഷം ജോലിക്കാരേച്ഛകളുടെ പുഴുക്കളേയും , അന്നെച്ചയുടെ പുഴുക്കളേയും തീറ്റുന്നത്  പൂമ്പൊടിയുംതേനും ചേർന്ന മിശ്രിതമുപയോഗിച്ചാണ് . റാണി ഈച്ചകളായി മാറേണ്ട പുഴുക്കളെ അവയുടെ അഞ്ചു ദിവസത്തെ പുഴു വളർച്ചാഘട്ടത്തിൽ റോയൽ ജെല്ലി മാത്രമേ കൊടുക്കാറുള്ളു.. മൂന്നു ദിവസം വരെ പ്രായമുള്ള ഏതൊരു ജോലിക്കരിച്ചയുടെ പുഴുവിനെയും റോയൽ ജെല്ലി കൊടുത്ത റാണി ഈച്ചയാക്കി മാറ്റാം .അപ്രതീക്ഷിതമായി റാണി ഈച്ചക് എന്തെങ്കിലും സംഭവിച്ചാൽ മൂന്നു ദിവസം പ്രായമുള്ള ജോലിക്കരിച്ചയുടെ പുഴുക്കൾക്ക് റോയൽ ജെല്ലി കൊടുത്തു റാണി ഈച്ചയെ വിരിയിച്ചെടുക്കും. റാന്നി ഈച്ച വിരിഞ്ഞ അഞ്ചു ദിവസം കഴിജൽ പ്യൂപ്പ ആകും അതുപോലെ ജോലിക്കാർ ആര് ദിവസം കഴിഞ്ഞും , ആണീച്ചകൾ ഏഴു ദിവസം കഴിഞ്ഞും പ്യൂപ്പ ആകും.

റാണി ഈച്ച വിരിഞ്ഞിറങ്ങാൻ 16 ദിവസവും, ജോലിക്കാർ വിരിയാൻ 21  ദിവസവും ആണീച്ചകൾ വിരിയാൻ 24 ദിവസവും എടുക്കും.

തേനീച്ചക്കൂട്
ഒരു തെന്നെച്ചകൂടിനു താഴെ പറയുന്ന ഭാഗങ്ങളാണുള്ളത്
 1 അടിപ്പലക - വേസ്റ്റ് വീഴാൻ
2  അടിത്തട്ട് (brood  ചേംബർ)-മുട്ടയിട്ടു വിരിയിക്കാൻ -ആറു  ഫ്രെയിംസ് ഉണ്ടാകും
3 തേൻ തട്ട് - തേനുണ്ടാക്കാൻ -5 ഫ്രെയിംസ് ഉണ്ടാകും 
4 അടപ്പു - സംരക്ഷണത്തിന്

പൂമ്പൊടിയും തേനും കിട്ടാൻ വിഷമമുള്ള സമയത്(ജൂൺ -ഓഗസ്റ്റ് ) തേനീച്ചക്കൂട്ടിൽ കൃത്രിമ തീറ്റ കൊടുക്കണം . ഇതിനായി 1 :1  എന്ന അനുപാദത്തിൽ പഞ്ചസാരയും ശുദ്ധമായ വെള്ളവും ലയിപ്പിച്ചു മിശ്രിതം കൂട്ടിൽ ഒരു ചിരട്ടയിലാക്കി വച്ച് ചിരട്ടയും ഒരു കരിയില ഇട്ടു കൊടുക്കണം . കരിയില ഇട്ടു കൊടുക്കുന്നത്  പഞ്ചസാര  അപകടം പറ്റാതിരിക്കാനാണ്.ഈ കാലത് മുട്ടയിടുന്നതിന്റെ എണ്ണം കുറവായിരിക്കും

വിരൽ  പോലെ താഴെ കാണുന്ന ഭാഗം അഞ്ചു ദിവസത്തിലൊരിക്കൽ ചെത്തിമാറ്റി കൊടുത്താൽ കോളനി പിരിയില്ല. തേൻ കൂടുതലായുണ്ടാകുന്നതിന്റെ ഇരുപതു ദിവസം മുൻപ് ഇത് ചെയ്യണം.  തേൻ ഉത്പാദനം കൂറ്റൻ ഫ്രെമിൽ ഉള്ള അട മാറ്റി ഒരു കഷ്ണം അഡ ഫ്രെമിൽ വച്ച വാഴനാര് കൊണ്ടോ റബര് ബാൻഡ് കൊണ്ടോ കെട്ടിവെക്കണം. ഇങ്ങനെ ചെയ്താൽ ഈച്ച ഈ വച്ച അറ നിറച്ച സീൽ ചെയ്യും .ഇതിൽ നന്നായി തേൻ ഉണ്ടാകും. അടയിൽ നിന്നും സ്ട്രക്ടർ ഉപയോഗിച്ച തേൻ എടുത്ത് അട കേടാകാതെ വീണ്ടും ഫ്രെമിൽ വക്കം ഇതും തേൻ ഉത്പാദനം കൂട്ടും .കൂടിന്റെ എണ്ണം കൂട്ടണമെങ്കിൽ തേൻ സീസണിൽ തേൻ എടുക്കാതിരുന്നാൽ മതി . കേരളത്തിലെ സാദാരണ തേൻ കാലം ഫെബ്രുവരി -ജൂൺ വരെ ആണ്.

ഭ്രൂഡ് ചേംബറിലെ അരികുകളിലുള്ള അറകളിൽ കുഞ്ഞും മുട്ടയും കുറവാകും ഇതിൽ നിന്നും തേൻ എടുത്ത് വെള്ളം തളിച്ച് കഴിഞ്ഞാൽ മുട്ടയും കുഞ്ഞും  പോക്കും.ഈ അറകൾ തേൻ തട്ടിൽ ഇടാം .കൂടുകൾ തമ്മിലുള്ള അകലം 8 -10 അടി വരെ മതി.





Sunday 25 December 2016

കാത്തിരിപ്പ്


കാത്തിരിപ്പ് 

ദൈവദൂദാ  നീ തന്ന ഊർജ്ജമെല്ലാം തീർന്നു  പോയി . ഞാൻ വീണ്ടും ഇരുളിന്റെ അഗാധതയിലേക് ഊളിയിട്ടു തുടങ്ങി . ജ്വലിച്ചു തുടങ്ങിയ എന്റെ സ്വപ്നനങ്ങളുടെ നാമ്പുകൾ വാടി  തുടങ്ങി . എന്റെ മനസ്സ് വീണ്ടും ഊഷരമായി . ഇപ്പോ  സ്വപനങ്ങളില്ല,   ഉള്ളത് മരണത്തെ പുൽകണം എന്ന ഒരോറ്റ ലക്‌ഷ്യം മാത്രം ...........

Friday 23 December 2016

പ്രണയം

പ്രണയം 

എനിയ്ക്ക് നിന്നോട് കടുത്ത പ്രണയമാണ് . എങ്ങനെ അത് നിന്നോട് പറയണമെന്നെനിക്കറിയില്ല. പറഞ്ഞാലും നിനക്കു അതുൾക്കൊള്ളാനാവുമോ എന്നും അറിയില്ല. നിന്റെ അത്ര നർമ്മബോധം , ബുദ്ധിശക്തി, കലാബോധം , ചുറുചുറുക്, പ്രായത്തോനൊത്ത പക്വത  ഒന്നും എനിക്കില്ല. അതില്ലാത്തതു  കൊണ്ട് തന്നെയാവും ഇങ്ങനെ ഒരു അനുരാഗം നിന്നോട് തോന്നിയത്. ഇപ്പോ നീ എന്നത് എനിക്ക് ജീവിക്കാനുള്ള ഒരൂർജ്ജം ആണ്.  നിന്നെ പ്രണയിച്ചു തുടങ്ങിയതുമുതൽ ഞാൻ എന്റെ ജീവിതത്തെ ഒരു പാഡ് സ്നേഹിക്കുന്നു .പല തവണ ഞാൻ നിന്നിലേക്കടുക്കാൻ ശ്രമിച്ചിട്ടും ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ നീ നടന്നകന്നിട്ടും നിന്നെ വിട്ടുപോകാൻ എനിക്കാവുന്നില്ല. 


എന്നിട്ടും നിന്റെ അകൽച്ചയിൽ പോലും ഞാൻ ആശ്വാസം കണ്ടെത്തുന്നു . "ഒൺ  വേ " പ്രണയത്തിന്റെ ഒരു സുഖം അതിനുമുണ്ട് മധുരം .എനിക്ക് ബബിലിമോസു നാരങ്ങയോട് തോന്നിയ ഒരു ഇഷ്ടം  കഴിഞ്ഞ 30 വർഷവും മറ്റൊരാൾ കഴിക്കുന്നത് കാണാൻ പോലും ഇഷ്ടപ്പെടാതിരുന്ന ബബിലിമോസിനെ ഞാൻ ആർത്തിയോടെ ഇഷ്ടപ്പെടുന്നു കഴിക്കുന്നു ആ പേര് പോലും എന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടാക്കുന്നു.അതുപോലെ തന്നെ നിന്റെ ഒരൊറ്റ വാക്കിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ ശക്തി അതുമാത്രമാണ് നിന്നെ പ്രണയിക്കാനുണ്ടായ ഒരേ ഒരു കാരണം. പിന്നീട് നിന്നെ കുറിചു കൂടുതൽ പലയിടത്തു നിന്നായി അറിഞ്ഞു . അറിയുംതോറും ഇഷ്ടം കൂടി കൂടി വന്നു. എങ്ങനെന്നു വച്ചാൽ പഞ്ചാസാര സിറപ്പിൽ പലതവണ ഇഞ്ചി ഇട്ടു വച്ച്  ഇഞ്ചി മുട്ടായി ഉണ്ടാക്കുമ്പോൾ ഇൻ ജിയുടെ എരിവ് എന്തുമാത്രം കുറഞ്ഞു മധുരം കൂടുന്നുവോ അതുപോലെ .
ഒരു പക്ഷെ ഞാനെന്റെ ഇഷ്ടം നിന്നോട് പറഞ്ഞു ഞാൻ എന്റെ ഹൃദയം പറിച്ചു തന്നാലും നീ പറയും എനിക്ക് നിന്റെ ഹൃദയം വേണ്ട ഇത് തെർമോകോളിൽ ചുവന്ന ചായം തേച്ച  ഹൃദയമാണെന്നു. എനിക്ക് വേണ്ടത്  വളരെ ലോലമായ ഇളം മാട്ടിറച്ചിയുടെ നൈര്മല്യ  മുല്ല മിനുമിനുത്ത ഹൃദയമാണ് .അല്ലാതെ തള്ള ആടിന്റെ മാംസം പോലെ ചോരവറ്റിത്തുടങ്ങിയ കൊഴുപ്പ് നിറഞ്ഞു മഞ്ഞ നിറം ബാധിച്ച ഒരു ഹൃദയമല്ല . നിന്നെ പോലെ അയോധ്യയിലെ ധൂമകേതു വായ "മന്ധരയുടെ" രൂപ മുല്ല ഒരു സ്ത്രീ എന്റെ സ്വപ്നത്തിൽ പോലും ഇല്ലെന്നു .....എന്നാലും നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കും ഭ്രാന്തമായി ......നിന്റെ  ഒരു വാക്ക് കൊണ്ട് എനിക്ക് കിട്ടിയ ജീവിതം ഞാൻ ജീവിച്ച  തീർക്കും ....അവസാന ശ്വാസം വരെ നിന്നെ പ്രണയിച്ചുകൊണ്ടേ യിരിക്കും 



Wednesday 21 December 2016

NAIP ന്റെ അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം 4

                       
  NAIP ന്റെ  അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ 

                                                                ഭാഗം  4 


ഒരു ദിവസം എന്റെ ഗം ഭീര്യ ശബ്ദത്തിനുടമയായ സർ  മുതിർന്ന ഗവേഷകർ എട്ടു പേരെയും വിളിച്ചു  നാളെ രാവിലെ 7  മണിക്ക്  ATIC ൽ എതണമെന്നും എന്താ കാര്യമെന്ന് പിന്നീട പറയാമെന്നും  ഒരു കള്ള ചിരിയോടെ പറഞ്ഞു . ഞങ്ങൾ തലപുകഞ്ഞാലോചിച്ചു എന്തിനാവും....

ഒരാൾ പറഞ്ഞു ബേക്കലം  കോട്ട കാണാനാവും  അല്ല മറ്റൊരാൾ പറഞ്ഞു മംഗലാപുരം കാണാനാകും.ഏയ് അതൊന്നുമാവില്ല കരിമ്പം ഫം  കാണാനാകും . ഏതായാലും നേരത്തെ തന്നെ അണിഞ്ഞൊരുങ്ങി  ഞങ്ങൾ 6 .45  നു തന്നെ ATIC ൽ എത്തി.7  മണിക്ക് തന്നെ ഞങ്ങൾ ആംബുലൻസ്  എന്ന് വിളിക്കുന്ന  സർക്കാർ വക ടെമ്പോ ട്രാവെലർ  എത്തി. അതിൽ ആരുമായും മെരുങ്ങാത്ത കേക്കുകളുടെ നാട്ടുകാരൻ  ഡ്രൈവറും  ഉണ്ടായിരുന്നു.ഞങ്ങളുടെ മോൾ എന്തെങ്കിലും പിക്നിക് ആകുമെന്ന് വിചാരിചു  കുറച്ച അവിൽ വിള യിച്ചതും എടുത്തിരുന്നു. ഞങ്ങൾ മുതിർന്ന ഗവേഷകരും ശാത്രജ്ഞരും വണ്ടിയിൽ കയറി. കയറിയപ്പോൾ ഗാമഭീരായ ശബ്ദത്തിനുടമയുടെയും വർക്ക് ഹോളിക് സാറിന്റെയും മുഖഭാവം ഞങ്ങളോട് പറഞ്ഞു "മക്കളെ ഇത് പിക്നിക് ഒന്നുമല്ല എട്ടിന്റെ  പണി ടെമ്പോ ട്രാവെലർ രൂപത്തിൽ വന്നതാണ്.ആരും ഒന്നും ഉരിയാടാതെ  നീലേശ്വരം  ഉഡുപ്പി ഹോട്ടലിൽ മുന്നിൽ വണ്ടി നിന്ന്. ഒരു നെയ്‌റോസ്‌റ് വീതം കഴിച്ചെന്നു വരുത്തി ഞങ്ങൾ വീണ്ടും യാത്ര തുടർന്ന്. പിന്നെ വണ്ടി നിന്നത് കാ റ്റം കവല ജംഗ്ഷനിലാണ് .വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങൾ എട്ടു പേരെയും മാറ്റി നിർത്തി ഓരോരുത്തർക്കും ഓരോ ലിസ്റ്റ് തന്നു വെട്ടിമാറ്റിയ തെങ്ങുകളുടെ കുറ്റി  എണ്ണആൻ  പറഞ്ഞു. ഞങ്ങളുടെ കൂടെ ഒരു ശാത്രജ്ഞനും കൂടെ പൊന്നു . എന്റെ കൂടെ എന്റെ പ്രിയ സുബ്ബ്  സർ ആയിരുന്നു . ആൾ ഭയങ്കര ഗൗരവത്തിലും. ആകെ പാടെ വയറിനകത് എരിച്ചിലും പുകച്ചിലും എങ്കിലും ഓരോ രോ  തോപ്പിലെ തെങ്ങിൻ കുറ്റി കളും കൃത്യതയോടെ എന്നി .കര്ഷകര്ക് ഒരു കുറ്റി ക്ക് 500  രൂപ കിട്ടുന്നതല്ലേ തെറ്റിപ്പോകരുതല്ലോ .വൈകുന്നേരത്തോടെ മിഷൻ അവസാനിച്ച ഞങ്ങൾ 7  മണിയോടെ വണ്ടിയിൽ കയറി..പിന്നീട് വണ്ടിയിൽ വച്ച് തന്നെ ഞങ്ങളെ പരിഹസിക്കും മട്ടിൽ  മുതിർന്ന ശാസ്ത്രജ്ഞരുടെ ക മന്റ്‌സ്.നോക്കൂ....ഇതിൽ ഇത്ര അതിൽ ഇത്ര എന്നിങ്ങനെ . എന്നിട്ടും ഞങ്ങളൊക്കൊന്നും മനസ്സിലായില്ല .ഞങ്ങളെ ഇത്ര അധികം ടെൻഷൻ അടിപ്പിച്ചവർക്ക് കൊടുക്കാതെ ഞങൾ അവിൽ വിളയിച്ചത് മുഴുവൻ പലപ്പോളായി അകത്താക്കിയതിനാൽ നീലേശ്വരത് നിന്നും ചായ കുടിക്കാൻ ഞങ്ങള്ക് തോണിയില്ല .  ഞങ്ങളിൽ ആർക്കോ പണി തരാൻ ഞങ്ങളെ കൊണ്ട് തന്നെ തെങ്ങിൻ കുറ്റി യെന്നിച്ച ഞങ്ങളുടെ ശാസ്ത്രജ്ഞർ. അറിയാതെ യാണെങ്കിലും കൂട്ടത്തിൽ ഒരുവന് പണികിട്ടി ... ഇത് മാത്രമല്ല  തമാഷാ വീണ്ടും എണ്ണിയപ്പോൾ ഒരു തോപ്പിൽ 40 തെങ്ങിൽ കുറ്റി കൾ കുറവ് (20000 രൂപ എന്റമ്മോ ).... കര്ഷകനുമായുള്ള മുതിർന്ന ഗവേഷകന്റെ അവിശുദ്ധ കൂട്ടുകെട്ട്  ........
തുടരും ..........

Tuesday 20 December 2016

സമ്പൂർണ്ണ

സമ്പൂർണ്ണ 

ഒരു സ്ത്രീ പൂർണ്ണയാകുന്നത് അവൾ അമ്മയാകുമ്പോളാണ്. ഇത് കേൾക്കാൻ തുടങ്ങിയത് കാലം കുറച്ചേറെ ആയി.പലപ്പോഴും ഇത് കേൾക്കുമ്പോൾ എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട്.പിന്നെ കെട്ടിയോൻ, കുടുംബം, കുട്ടികൾ  ഇതൊക്കെ ഉണ്ടെങ്കിലേ സ്ത്രീ പൂർണയാകും പോൽ.ഇതെല്ലം പെണ്ണിനെ എന്നും ചിറകു കെട്ടി കൂട്ടിലിടാനുള്ള  ആണിന്റെ സൂത്രമായേ എനിക്ക് തോന്നിയിരുന്നുള്ളു. പക്ഷെ കാലം നെറ്റിയിൽ ചുളിവുകൾ വീഴ്‌ത്തി  തുടങ്ങിയപ്പോ എനിക്കും ബോധോദയം ഉണ്ടായി. ഒരു സ്ത്രീ പൂർണയാകണമെങ്കിൽ അവൾ ഭാര്യയും, മരുമകളും , അമ്മയും അമ്മൂമ്മയും ഒക്കെ ആകണം.ഒരു കുടുംബിനി ആയി കഴിയുമ്പോൾ മാത്രമേ സ്ത്രീത്വം പൂർണമാകൂ. പക്ഷെ ഈ തിരിച്ചറിവിലേക്കെതൻ എനിക്ക് ഒരുപാട് കാലം വേണ്ടിവന്നു. 

ഒരു സ്വപനം ഇതാണെന്റെ ചിന്തകളെ മാറ്റിമറിച്ചത്. ഒരു രാത്രി ഒരുപാട് ഇഷ്ടം തോന്നിയ ഒരാളുടെ  ഭാര്യ അയാളുടെ മക്കളുടെ 'അമ്മ , അമ്മൂമ്മ ഒക്കെ ആയപ്പോ സ്ത്രീ എന്ന പൂർണത ഞാൻ അനുഭവിച്ചു  ഒരൊറ്റ രാത്രി കൊണ്ട്. ഒട്ടും പാട് പാടാത്ത ഞാൻ അന്ന് സ്വപനത്തിൽ "പാട്ടുപാടി ഉറക്കാം  ഞാൻ താമരമരപ്പൂം പൈതലേ" ... എന്ന താരാട്ടു പാട് മനോഹരമായി പാടി. പിന്നീട ഈ പാട് കേൾക്കുമ്പോളെല്ലാം  എന്നിൽ ഒളിഞ്ഞു കിടക്കുന്ന മാതൃത്വം നെഞ്ചുരുകി തേങ്ങി .പക്ഷെ സമയം ഒരുപാട് വൈകിപ്പോയി. എന്റെ കൈത്തലം പിടിച്ച എത്ര മൃദുലം എന്ന് പറഞ്ഞിരുന്നവരെല്ലാം  ഇപ്പൊ  നിന്റെ കൈത്തലം എത്ര പരുപാര്ത്തതെന്നു പിറുപിറുക്കാൻ തുടങ്ങിയിരിക്കുന്നു..ചുളിവുകൾ വീണ എന്റെ മുഖം എന്നെ ഒരിക്കലും  .പൂർണയക്കില്ല എന്ന തിരിച്ചറിവിൽ ഞാൻ അപൂർണ്ണ യായി എന്നും . ഇങ്ങനെ.... 


Friday 16 December 2016

മോക്ഷം

മോക്ഷം 

ഇ വൾ നീലിമ . വീട്ടുകാരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണി . മിടുക്കി, എല്ലാത്തിലും മിടുക്കി . ഗ്രാമത്തിലെ ഒരു സ്കൂളിൽ നിന്നും പതാം തരാം ഒന്നാം ക്ലാസ്സിൽ പാസ്സായി , അകലെ ഒരു കോളേജിൽ പ്രീ ഡിഗ്രീ ക്കു ചേർന്ന് . റാഗിങ് ഒരു പാഡ് നടക്കുന്ന കാലം . കോളേജിൽ ഒരു വിധം രണ്ടുമാസം കഴിച്ചു കൂട്ടി . ഒരു ദിവസം ബി കോം  ലെ  സാജിദ് വന്നു അവസാനമായി ഒരു തീരുമാനം പറയാൻ പറഞ്ഞു . അവന്റെ കയ്യിൽ ബ്ലേഡ് വച്ച് N  എന്ന് വരച്ചു ചോര വന്നു അവൾ പേടിച്ചു , നീ മൂന്നു ദിവസത്തിനുള്ളിൽ S  എന്ന് പറഞ്ഞില്ലേൽ ഞാൻ പള്ളിക്കുളത്തിൽ ചാടി ചാകും . പിന്നീടുള്ള രണ്ടു ദിവസവും നീലിമ അവനെ കണ്ടില്ല . മൂന്നാം പാക്കം ക്ലാസ് കഴിഞ്ഞ പോകുമ്പോ പള്ളിക്കുളത്തിനു ചുറ്റും ഒരാൾക്കൂട്ടം , നീലിമ റോഡിൽ ബോധം കേട്ട് വീണു . പിന്നീടാണറിഞ്ഞത് അന്ന് വെള്ളിയാഴ്ച  ജുമുഅ ദിവസം ആണെന്നു. പിന്നെ നീലിമ അവിടെ നിന്നില്ല മാനസികമായി തളർന്നു സൈക്കോലോജിസ്റ്റിന്റെ സഹായം തേടി വീട്ടുകാർ. കോളേജ് മാറി , വീട്ടുകാരുടെ ഒരു പരിശ്രമാം ഒന്നുകൊണ്ടു മാത്രം അവൾ ജീവിതത്തിലേക്കു തിരിച്ചു വന്നു , ഡിഗ്രി യും പിജി യും കഴിഞ്ഞു . എന്നാലും അവൾക് അവളുടെ പഴയ ചുറുചുറുക് തിരിച്ചു കിട്ടിയില്ല . ആൾ കൂട്ടം പേടി ആരോടെങ്കിലും സംസാരിക്കാൻ പേടി . യവ്വനത്തിന്റെ അവസാന പാദത്തിലാണെങ്കിലും അവൾ എവിടേം എത്തീല . ഒരു  പക്ഷെ  റാഗിങ് കാരണമാവാം അവൾ ഉൽ വലിഞ്ഞു പോയത് .

ഇന്ന് വീണ്ടും ഞാൻ അവളെ കാണുമ്പോൾ ക്ലോര് പിറിഫോസ് എന്ന കീടനാശിനിയിൽ അഭയം തേടി മരീ ക്കാൻ പോയ അവളെ ആണ് . ദൈവം അവളെ വീണ്ടും ജീവിക്കാൻ വിട്ടു . അവൾ വീണ്ടും ഒരു phoenix  പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു . വീണ്ടും പരീക്ഷണങ്ങൾ , അവൾ തളർന്നു .എങ്ങിനെയോ ഇടുക്കി ഗോൾഡ് എന്ന സാങ്കതിൽ അവൾ എത്തപ്പെട്ടു . അവൾ അവിടെ ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത എല്ലാം അനുഭവിച്ചു. കഞ്ചാവിന്റെ ലഹരി അവളുടെ സിരകളെ ചൂടുപിടിപ്പിച്ചു.വിലകൂടിയ മദ്യക്കുപ്പികൾ നുരഞ്ഞു പൊങ്ങി .... പുകവലിയെ പോലും എതിർത്തിരുന്ന അവൾ കഞ്ചാവിനെ കുറിച് വാ തോരാതെ സംസാരിച്ചു .ട്രാൻസ്മ്യൂസിൿ കേട്ട് ലയിച്ചു... പുകയുടെ ഓളങ്ങളിൽ അവൾ മോക്ഷം കണ്ടെത്തി

ഇന്ന് അവൾ ജീവിക്കുന്നു ഒരു നാടോടിയെ പോലെ ...മോക്ഷവും തേടി......

Wednesday 14 December 2016

നീ എന്ന മരീചിക (Nee enna mareechika)

നീ എന്ന മരീചിക 
 റോഡരികിലൂടെ അമ്മയുടെ കയ്യും പിടിച്ച നടക്കുന്ന ഒരു നാല് വയസ്സുകാരിയുടെ വാശിയാനെനിക് .കടയിൽ തൂങ്ങിക്കിടക്കുന്ന കളിപ്പാട്ടം സ്വന്തമാക്കൻ വാശിപിടിക്കുന്ന കുഞ്ഞിന്റെ മനസ്സ് എന്നത് വാങ്ങിത്തരാൻ അമ്മക്കാവില്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഇല്ലായിരുന്നു. പക്ഷെ ഇന്ന് ആ കളിപ്പാട്ടം എത്ര മാത്രം മനസ്സ് ആഗ്രഹിച്ചിരുന്നു  അതെ പോലെ ഇന്ന് നീയറിയാതെ നിന്നെ സ്വന്തമാക്കാൻ മനസ്സ് വാശി പിടിക്കുന്നു.  വിലകൊടുത്താലും , സ്വന്തമാക്കാനോ വാശി പിടിച്ച , പിടിച്ച വാങ്ങാനോ ആവില്ല.എന്നറിഞ്ഞിട്ടും നീ പോലുമറിയാതെ  ഞാൻ നിന്നെ എന്റേതാക്കാൻ ആഗ്രഹിക്കുന്നു. നിന്നെ കുറിച്ച അറിയും തോറും നിന്നെ സ്വന്തമാക്കണമെന്നു മനസ്സു മന്ത്രിക്കുന്നു . എന്റെ ദിന രാത്രങ്ങൾ നിന്റെ ചിന്തകളാൽ മനസ്സിനെ അസ്വസ്ഥമാക്കുന്നു.ഇഷ്ടമുള്ളത് മോഷ്ടിക്കുമെന്നു തമാശയായി പറയുമെങ്കിലും നിന്നെ നിന്റെ മനസ്സിനെ എനിക്ക് മോഷിക്കാനാവുന്നില്ല. മണിച്ചിത്രത്താഴിട് പൂട്ടിയ നിന്റെ ഹൃദയത്തിലേക്കു എതാൻ എന്താണാവോ ഒരു വഴി ..