Wednesday 28 March 2018

ഇന്ന് എന്റെ ജീവിതത്തിൽ എന്നെ വളരെ വിവശയും സന്തോഷവതിയും   ആക്കിയ ഒരു ദിവസം ആയിരുന്നു .ഒരിക്കലും നന്മയിലേക്കുള്ള വാതിൽ എനിക്കായി തുറക്കുമെന്ന് ഞാൻ നിരീച്ചതെ അല്ല. ഇന്ന് നന്മയിലേക്കുള്ള പടികൾ കയറുമ്പോൾ എന്റെ കാലുകൾ തളരുകയും കണ്ണുകളിൽ ഇരുൾ പരക്കുകയും ചെയ്തിരുന്നു.ആ സ്വപ്നലോകത്തു നിന്നും യാഥാർത്യത്തിലേക്കെത്താൻ നിമിഷങ്ങളെടുത്തു .

............................................................................................................................................................................


Sunday 18 March 2018

എന്റെ പ്രണയം

നീയും അവനും തമ്മിലുള്ള അന്തരം നോക്ക് ഒരിക്കലും നിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല . എന്റെ എല്ലാ മിത്രങ്ങളും ഇങ്ങനെ പറഞ്ഞിട്ടും എനിക്ക് പിന്മാറാൻ പറ്റുന്നില്ല ., ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു . എല്ലാ തരത്തിലും അന്തരമുള്ള ഒരു പ്രകത്ഭയുടെ  മകനും സർവോപരി ഒരു സെലിബ്രിറ്റി യുമായ അവൻ എന്റെ ജീവിതത്തിലേക്കു എങ്ങനെ കടന്നു വന്നു എന്ന് എനിക്ക് തന്നെ അറിയില്ല , എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും ആരൊക്കെ എതിർത്താലും ഞാൻ ഇതിൽ നിന്നും പിന്മാറില്ല , നീ വല്യ വാശിക്കാരിയാണല്ലേ എന്ന അവന്റയെ ചോദ്യത്തിന് ഒരുത്തരമേ ഉളൂ നിന്റെ കാര്യത്തിൽ ഞാൻ ഒരു പിടിവാശിക്കാരീ തന്നെയാണ് , നാശത്തിനാണെങ്കിലും ഒരിക്കലും ഞാൻ പിന്മാറില്ല ...കാണാതിരുന്നാലും കേൾക്കാതിരുന്നാലും ഒരിക്കലുമതു  കുറയാനും പോകുന്നില്ല കാത്തിരിക്കും നീ എന്നിലേക്കെത്തുന്ന ദിവസത്തിനായി 



Saturday 17 March 2018

asiya: പാഷന്‍ ഫ്രൂട്ട് -ഗുണങ്ങൾ ഒരുപാട് .

asiya: പാഷന്‍ ഫ്രൂട്ട് -ഗുണങ്ങൾ ഒരുപാട് .:                 പാഷൻ ഫ്രൂട്ട് പാസ്സിഫ്ലോറ കുടുംബത്തിൽ പെടുന്ന ഒരു വള്ളിചെടിയാണ്.പ്രധാനമായും ഭക്ഷ്യ യിനമായി ഉപയോഗിക്കുന്നത് രണ്ട...

കാത്തിരിപ്പ്


ഞങ്ങള്ക് വയസ്സായി നിന്റെ ആങ്ങളമാരും കല്യാണം  കഴിച്ചു കുട്ടികളായി , നീ ഇങ്ങനെ പോയാൽ ഞങ്ങളുടെ കണ്ണ് നേരാം വണ്ണം അടയില്ല  എന്നും പറഞ്ഞുകൊണ്ടുള്ള ഉമ്മയുടെ വിതുമ്പൽ അത് കേട്ടില്ലെന്നു നടിക്കാൻ എനിക്കായില്ല , അവരെ വേദനിപ്പിക്കണ്ട എന്ന് കരുതി എറണാകുളം കാരോട് വരാൻ പറഞ്ഞോളൂ അടുത്ത ആഴ്ച എന്നും പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങീട് മാസം ഒന്നാകുന്നു . ഉ മ്മയുമായുള്ള  ഫോൺ സംഭാഷണ ദൈ ർഘ്യം   പോലും ഞാൻ കുറച്ചു , എനിക്ക് പറ്റുന്നില്ല എന്റെ സ്വപ്നങ്ങളെ വേരോടെ പിഴുതെറിയാൻ പാകത്തിലുള്ള ഒരാളെ ജീവിതത്തിലേക്കു കൊണ്ടുവരാൻ , എന്റെ അവസാന ശ്വാസം വരെ ഇങ്ങനെ ജീവിക്കാൻ എനിക്കൊട്ടും പേടിയില്ല എന്നിട്ടും എന്തിനാണെന്റെ സ്വപ്‌നങ്ങൾ നഷ്ടപ്പെടുത്തണമെന്നു എല്ലാരും പറയുന്നത്. എനിക്ക് സ്ഥിര  വരുമാനമുള്ള , ഒരു പാഡ് പണമോ ഉള്ള ഒരാളെ അല്ല വേണ്ടത് ഞാൻ കാണുന്ന സ്വപ്‌നങ്ങൾ എന്നോടൊപ്പം കാണാനും അദ്ദേഹം കാണുന്ന സ്വപ്ങ്ങൾക് ഒരു കൂട്ടായി എന്നെ കൂട്ടാനും പോന്ന ഒരാൾ , എന്ത് വന്നാലും നിന്നെ കൈവിടില്ല എന്ന് പറഞ്ഞു എന്റെ കുഞ്ഞു കുഞ കുറുമ്പുകൾ ക്ഷമിക്കുന്ന സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരാൾ , എന്നെ ജോലിക്കു വിടുന്ന എന്റെ അധ്വാനഫലത്തിന്റെ ഒരു നല്ല പങ്ക് കുടുംബത്തിന്റെ ദൈനദിന ആവശ്യങ്ങൾക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന ഒരാൾ , അദ്ദേഹത്തിന്റെ മാതാപിതാക്കളെ പോലെ എന്നേം സ്നേഹിക്കുന്ന ഒരാൾ , എന്നെ പോലെ ഒരുപാട് യാത്രകൾ ഇഷ്ടപ്പെടുന്ന ആ യാത്രകളിൽ എന്നേം കൂടെ കൂട്ടുന്ന ഒരാൾ ... ഞാനിഷ്ടപ്പെടുന്ന പോലെ തണുപ്പും മഞ്ഞും , കാടും പച്ചപ്പും ഇഷ്ടപ്പെടുന്ന ഒരാൾ ......കൂടെ താടിയും കട്ടിമീശയുമുണ്ടേൽ കെങ്കേമം .....ഇങ്ങനെ ഒരാൾ എനിക്കുവേണ്ടി ഭൂമിയിൽ ജന്മം കൊണ്ടിട്ടുണ്ടോ എന്തോ അറിയില്ല എങ്കിലും ഞാൻ കാത്തിരിക്കുന്നു ഇങ്ങനെ ഒരാളെ ...........

Friday 16 March 2018

പാഷന്‍ ഫ്രൂട്ട് -ഗുണങ്ങൾ ഒരുപാട് .

 

     
       
പാഷൻ ഫ്രൂട്ട് പാസ്സിഫ്ലോറ കുടുംബത്തിൽ പെടുന്ന ഒരു വള്ളിചെടിയാണ്.പ്രധാനമായും ഭക്ഷ്യ യിനമായി ഉപയോഗിക്കുന്നത് രണ്ടു തരം  പാഷൻ ഫ്രൂട്ട് ആണ് , പർപ്പിൾ  നിറ ത്തിലുള്ളതും മഞ്ഞ നിറ ത്തിലുള്ളതും  കൂടാതെ ഒരു സങ്കര ഇനം ഉണ്ട് കാവേരി ഇത് മേൽ പറഞ്ഞ രണ്ടു ഇനത്തിന്റെയും ക്രോസ്സ് ആണ്
പോഷക മൂല്യം 
പാഷൻ ഫ്രൂട്ട്  അന്നജത്താലും ,കരോട്ടിനാലും,വിറ്റാമിൻ സി യാലും ഇരുമ്പിനാലും സമ്പുഷ്ടമാണ്
 നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ അനുയോജ്യം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍മണ്ണുമിട്ട് കുഴി നിറയ്ക്കണം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. മെയ്ജൂണ്‍ മാസങ്ങളിലും സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലും പൂക്കുന്നതാണ് പാഷന്‍ ഫ്രൂട്ടിന്റെ രീതി. മണ്ണില്‍ നട്ട് ടെറസ്സില്‍ പന്തലിട്ടാല്‍ വീടിനകത്ത്    നല്ല കുളിര്‍മകിട്ടും. ഒപ്പം നല്ല ഉത്പാദനവും.നല്ല തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും..തൈകള്‍ വളര്‍ന്ന് എട്ടു മാസം  കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക.
                          മാനസിക സമ്മർദ്ദം , രക്ത സമ്മർദ്ദം എന്നിവയെ  പ്രതിരോധിക്കാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും. അതുകൊണ്ടുതന്നെ ലോകവിപണിയില്‍ പാഷന്‍ ഫ്രൂട്ടിന് ഡിമാന്‍ഡ് കൂടി വരുന്നു. പാസിഫ്‌ലോറ കുടുംബത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്‌ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദം അകറ്റുന്നതിനും സുഖനിദ്ര പ്രദാനം ചെയ്യുന്നതിനും ഉത്തമമാണ്. ഒപാസിഫ്‌ലോറിന്‍ മാത്രമല്ല റൈസോഫ്‌ളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍ ഫ്രൂട്ടിന്റെ രുചിയും ഗുണവും കൂട്ടുന്നു.
                                    ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍  ഫ്രൂട്ട്. മാത്രമല്ല തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനു മുമ്പായി പറിച്ചെടുത്താല്‍ പുളിക്ക് പകരമായി കറികളില്‍ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേര്‍ത്ത് പാനീയം ഉണ്ടാക്കി കുടിക്കാം. .പാഷന്‍ ഫ്രൂട്ടിന്റെ കാമ്പ്, പഞ്ചസാര, കാന്താരി മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസിന് പ്രത്യേക രുചിയാണ്. മധുരം, ഉപ്പ്, പുളി, എരിവ് എന്നീ നാലു രുചികളും ചേര്‍ന്നു വരുന്ന അപൂര്‍വ്വ സ്വാദാണ് ഈ പാനീയത്തിന്.ഇതിന്റെ ഇല യിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ക്ഷീണമകറ്റുമെന്നു പറയപ്പെടുന്നു
                കൃഷിയിടത്തില്‍ കുമിള്‍ രോഗം തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവക്കുക. രോഗങ്ങളെ ചെറുക്കുന്നതിന് ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ്  മുതലായവ 20 ഗ്രാം/ലിറ്റര്‍ എന്നതോതില്‍ പ്രയോഗിക്കണം. 100 ഗ്രാം/ചെടിക്ക് എന്ന കണക്കില്‍ കുമ്മായം ഉപയോഗിക്കുന്നത് നല്ലതാണ്.  ഫൈറ്റൊഫ്‌ത്തോറ ഫുസേറിയം എന്നി കുമിളുകള്‍ ഉണ്ടാക്കുന്ന വാട്ടരോഗത്തിനെതിരെ ട്രൈക്കോഡെര്മയും സുഡോമോണസും ഫലപ്രദമാണ്.

Tuesday 6 March 2018

എന്റെ രണ്ടു സുഹൃത്തുക്കൾ -രണ്ടു പേരും രണ്ടു ദ്രുവത്തിൽ നിന്നുള്ളവർ .ഒരാളെ ഏതാണ്ട് രണ്ടു വർഷമായി ഒരു മണ്ണിൽ കളിയിലൂടെ എനിക്ക് കിട്ടിയവൻ , ഒരു നിഷ്കളങ്കൻ , ഇടക്കൊക്കെ എന്റെ അനിയന്മാരോടെ അടികൂടുന്ന പോലെ അടികൂടാൻ തോന്നിപ്പിക്കുന്നവൻ , ഇവനെ ഞാൻ കണ്ണൻ എന്ന് വിളിക്കട്ടെ . 
രണ്ടാമത്തേത് ഒരു കാന്താരി അല്ല കാന്താരിപോലും തോറ്റു  പോകുന്ന കണ്ടാൽ ഒരു തല്ലു കൊള്ളി അഹങ്കരിപ്പെണ്ണ് , അടുത്തറിഞ്ഞാൽ ഒരു തൊട്ടാവാടി 

ഇവർ എന്റെ കൂട്ടുകാരെ ങ്കിലും ഇവർ തമ്മിൽ ശത്രുക്കളെ പോലെ 

എങ്കിലും ഇവർ രണ്ടുപേരും ഒന്നുചേർന്ന ഇഡ്ഡലിയും  മത്തിക്കറിയും പോലെ നന്നായി ചേരുമെന്നെനിക്ക് തോന്നി . അങ്ങനെ ആദ്യം ഞാൻ കണ്ണന്റെ കൂടെ കൂടി അവന്റെ മനസ്സിൽ അവളോട്  ഇഷ്ടം ഉണ്ടാക്കാൻ , പക്ഷെ ന്റെ  കണ്ണൻ ഒരു കള്ളാ കള്ള കണ്ണൻ തന്നെയായിരുന്നെന്ന എനിക്ക് തോന്നുന്നത് , അവനോട് ഞാൻ  ഈ കാര്യം പറഞ്ഞ മാത്രയിൽ അവന്റെ ഹൃദയമിടിപ്പ് കൂടി ഒരു കള്ളാ നാണം അവന്റെ മുഖത്തു, ശബ്ദം ഇടറിയപോലെ , എനിക്കവനെ മനസ്സ് വായിച്ചെടുക്കാൻ അധികം പാടുപെടേണ്ടി വന്നില്ല ....
പിന്നെ അവളുടെ മനസ്സറിയാനായി എന്റെ ശ്രമം ആ കാന്താരി പിടിത ന്നില്ല ഒഴിഞ്ഞു മാറി ., എങ്കിലും അവളുടെ പാറിപ്പറക്കുന്ന ഹൃദയത്തിനു കൂച്ചു വിലങ്ങിടാൻ എനിക്ക് കഴിഞ്ഞു .അങ്ങനെ അവിലും മത്തിക്കറിയും കൂടിക്കുഴഞ്ഞു  .......
പിന്നീട് പലപ്പോഴും ന്റെ കണ്ണൻറേം കാന്താരിടേം കൂടെ ഞാനും കൂടും അവരുടെ സ്വപ്ന ലോകത്തേക് ..........കൂടെ ഞാനും കാണും ഒരുപാട് സ്വപ്‌നങ്ങൾ ...........