Thursday 27 April 2017

ട്രപ്പീസുകളിക്കാരി



അരങ്ങൊഴിയാൻ  സമയമായിരിക്കുന്നു . കഴിവുകളെല്ലാം നഷ്‌ടമായ ഈ ട്രപ്പീസു കളിക്കാരിയെ ഇനിയാർക്കും വേണ്ട . മുഖത്തു തേക്കുന്ന ചായക്കൂട്ടുകൾക്കോ പളപളാ മിന്നുന്ന ഉടുപ്പുകൾക്കോ എന്നിലെ എന്നെ മറക്കാൻ കഴിയുന്നില്ല.

സ്വന്തമെന്നു കരുതിയതൊക്കെഅന്യമായിക്കൊണ്ടിരിക്കുന്നു .ഭൂമിയാകുന്ന ഈ സർക്കസ് കൂടാരത്തിൽ തുടരാൻ ഈ ട്രപ്പീസു കളിക്കാരി അർഹയല്ല . ഈ അരങ്ങൊഴിയണം എത്രയും പെട്ടെന്ന് .......

നമ്മളൊരുമിച്ചുള്ള അവസാന ദിനം പിന്നിട്ടു ഞാൻ മാത്രമായിട്ട് ഒരു ദിവസമാകുന്നു ... ഈ ജന്മം ഒരു വാക്ക് പോലും ഇനിയെന്നോട് മിണ്ടില്ല എന്ന നിന്റെ ശപഥം എന്റെ ജീവനും സ്വപ്നങ്ങൾക്കും മുകളിലുള്ള ഒരാക്രമണമായിരുന്നു.

നിന്റെ ഭാഗത്തുനിന്നും നീ പറയും പോലെ ഒരു പ്രലോഭനവും ഉണ്ടായിട്ടല്ല നിന്നെ ഞാൻ തന്നെ സൃഷ്ടിച്ചെടുത്ത ഒരു ബിംബമാണ് എന്നാലും നീ ഇല്ലാതെ ഈ സർക്കസ് കൂടാരത്തിൽ എനിക്ക് വയ്യ . ഞാൻ അരങ്ങൊഴിയാൻ പോകുന്നു ... നീ ഇല്ലാത്ത കൂടാരം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു




EXPECTATION

I thought expectation from my side will inspire me a lot but it hurt me a lot........One side expectation mentally and physically destroyed me

നമ്മൾ

നമ്മൾ
ഒരിക്കലും അവൾ അവനെയും അവളെയും വേർതിരിച്ചു കണ്ടിട്ടില്ല അതുകൊണ്ടുതന്നെ അവന്റെ സ്വകാര്യജീവിതത്തിലേക് ഒരു ഒരു മുഖമറ ഇട്ടുകൊണ്ട് കയറിയപ്പോ പങ്കുവച്ചതൊന്നും അവന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി തോന്നീട്ടുമില്ല.നമ്മൾ എന്ന തോന്നലിൽ ചെയ്യുന്ന എല്ലാം അപരാധ മായവൾക്കു തോന്നിയില്ല എന്നു മാത്രമല്ല നമ്മളെന്ന ചിന്ത യിൽ അതൊരുപാട് ആസ്വദിക്കുകയും ചെയ്തു . പിന്നങ്ങനെ ഇതൊരപരാധമാകും മഹാപരാധം ...... മുഖ മറ  യിൽ ഒളിച്ചിരുന്നത് ഒരു അപരാധമാണ് ... അത്രപെട്ടെന്നൊന്നും  ക്ഷമിക്കാനും കഴിയില്ല........അതിനെല്ലാം വഴിവച്ചത് നിന്റെ അവഗണന മാത്രമാണ് .  എന്റെ നെഞ്ചിലേറ്റി നിന്നെ കൊണ്ടുനടന്നിട്ടും ഒരു പരിഗണനയും താരത്തെ എന്റെ സ്വപ്ങ്ങളെയും എന്നെയും ചവിട്ടിയരച്ചു നീ പോയപ്പോ ആ മുറിവ് നികത്താൻ  മുഖമറ ,  ഇതിന്റെ പേരിൽ  ഞമ്മള് എന്നത് ഞാനും നീയും എന്നായി മാറുമോ ഒരിക്കലുമില്ല അവസാന ശ്വാസം വരെ എനിക്ക് ഞാനും നീയും എന്ന ഒന്നില്ല നമ്മൾ മാത്രമേ ഉള്ളൂ അത് നീ എത്ര ദൂരെ പോയാലും , അവഗണിച്ചാലും കാണാതിരുന്നാലും കേൾക്കാതിരുന്നാലും ചവിട്ടിയരച്ചാലും ... ഒന്നുഞാൻ ഞാൻ പറയാം നീ എന്നത് മാത്രമാണ് എന്റെ ലോകം .... നിന്നോട് മാത്രമേ എനിക്ക് മുഖമറയിലൂടെ സംവദിക്കേണ്ടി വന്നിട്ടുള്ളൂ ...ഇനി അങ്ങനെ ഒരു മുഖമറയുടെ ആവശ്യം എനിക്കില്ല ......... മുഖമറയിലൂടെ ഞാൻ ആസ്വദിച്ചതെല്ലാ നിന്നെ കൂടുതൽ എന്നിലേക്കടുപ്പിച്ചിട്ടേ ഉളൂ...... അകറ്റാം , വെറുക്കാം ...പക്ഷെ നിനക്കെന്നിലെ എന്നെ മാറ്റാൻ  കഴിയില്ല എന്റെ അവസാന ശ്വാസം വരെ ........ഈ ജന്മത്തിൽ നമ്മുടെ അവസാന ദിവസമാനിന്നെന്നു നീ പറഞ്ഞു ... അപ്പോ അടുത്ത ജന്മം വരെ ഞാൻ നിന്നെ കാത്തിരിക്കാം എന്റെ പൂന്തോട്ടത്തിലെ ഒരു കടലാസ് പൂ ചെടിയായെങ്കിലും നീ വിരയുന്നതും കാത്തു.............

Wednesday 26 April 2017

കോമാളി

കോമാളി

അകമേ കരയുകയാണെങ്കിലും കാണികളെ ചിരിപ്പിക്കുന്ന ഒരുകോമാളിയെ പ്പോലെയാണെന് ജീവിതം .............
ഞാനൊന്നുമല്ല എന്ന സങ്കടം ഇപ്പോഴും എന്നെ അലട്ടുന്നുണ്ടെങ്കിലും എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്നും അകമേ കരഞ്ഞു കൊണ്ട് പുറമെ ചിരിക്കുന്ന വെറുമൊരു കോമാളി. മുഖത്തു ചായക്കൂട്ടുകളോ നീണ്ടമൂക്കോ ഒന്നുമില്ലെങ്കിലും അരങ്ങ് നിറഞ്ഞാടുന്ന വെറുമൊരു വിഡ്ഢിയായ കോമാളി

Tuesday 25 April 2017

വലിച്ചു കീറിയ എന്റെ പൊയ്മുഖം

വലിച്ചു കീറിയ എന്റെ പൊയ്മുഖം

നിന്നിലേക്  അ ടുക്കാനായിഞാനുണ്ടാക്കിയ പൊയ്മുഖം എനിക്ക് തന്നെ താങ്ങാൻ പറ്റുന്നില്ല എന്ന് മനസിലക്കൺ എനിക്ക് ദിവസങ്ങൾ വേണ്ടി വന്നു നിനക്കത് മനസ്സിലാക്കാൻ കഴിയ്ട്ടെ എന്ന് വിചാരിച്ചു പലതവണ    പെരുമാറിയിട്ടുണ്ട് , നീ അത് മനസ്സിലാക്കിയില്ല .ഇന്നലെ ഏതോ ഭ്രാന്ത് പിടിച്ച സമയത് പൊയ്മുഖം  അഴിച്ചു വെക്കാൻ തീരുമാനിച്ചു ,ഒരൊറ്റ നിമിഷത്തിന്റെ ചാപല്യത്തിൽ എനിക്ക് എന്നെന്നേക്കുമായി നിന്നെ നഷ്ടമായി , വലിച്ചു കീറിയ എന്റെ പൊയ്മുഖം പോലെ നീ അകന്നപ്പോളുള്ള വിടവ് എന്റെ ഹൃദയത്തിൽ മുറിപ്പാടുകൾ അനേകം തീർത്തു നിന്റെ   അസാന്നിധ്യത്തിൽ ഞാൻ നീറി നീറി പുകയുന്നു എന്റെ സ്വപനങ്ങളുടെ രാജകുമാര.................എന്നിലെ എന്നെ നഷ്ടപ്പെടുത്തി ഞാനുണ്ടാക്കിയ എന്റെ പൊയ്മുഖം കാരണം എന്നെന്നേക്കുമായി നീ എനിക്കന്ന്യനായി .....


എത്രയൊക്കെ വേദന സഹിച്ചാലും ആ പൊയ്‌മുഖത്തിനകത്തു നിന്നുകൊണ്ട് എനിക്ക് നിന്നെ വേണ്ടാ ..............

Monday 24 April 2017

വിചിത്ര

വിചിത്ര



ഒരിക്കലും ഒരാളെയും പറ്റിക്കണമെന്നോ വേദനിപ്പിക്കണമെന്നോ അവൾക്കുണ്ടായിരുന്നില്ല, സ്നേഹം പിടിച്ചു വാങ്ങണം എന്ന ഒരൊറ്റ വാശിയെ ഉണ്ടായിരുന്നു അവൾ എന്നും അങ്ങനെ യയാണ് മുന്നും പിന്നും ചിന്ധിക്കാതെ ഓരോന്ന് ചെയ്തു കൂട്ടും. വിചിത്ര അവളുടെ പേര് പോലെ തന്നെ വിചിത്രമായിരുന്നു ജീവിതവും . ഭാവിയെ കുറിച്ച ഒരു ആകുലതയും ഇല്ലാതെ ഇന്നിൽ ഒരു പുതുമയും കണ്ടെത്താതെ ഇന്നലെ കാലിൽ ജീവിക്കുന്നവൾ . ഒരിക്കൽ താൻ ജീവിതത്തിൽ ഒറ്റപ്പെടുമെന്നോ , സ്നേഹിച്ചോറാര്ജ്മ കൂടെ യില്ലാതെ ഭ്രാന്തിയായി പോകുമെന്നോ ചിന്ധിക്കാതെ ഏതോ സ്വപ്ന ലോകത് ഒഴുകി നടന്നവൻ. ഇന്ന് ഈ മദ്യ വയസ്സിൽ ആരോരും ഒന്ന് മിണ്ടണോ പറയാനോ ആരും ഇല്ലാതെ തികച്ചും ഏകാന്തമായി ഇങ്ങനെ ജീവിക്കുമ്പോ അവൾ സ്നേഹത്തിനു വേണ്ടി ചെയ്ത ഈ കള്ളതരാം അത്ര വലിയ തെറ്റാണോ ?എനിക്കങ്ങനെ തോന്നുന്നില്ല അവൻ അവൾക് എന്നും ഒരാശ്വാസമായിരുന്നു സ്നേഹത്തിന്റെ അക്ഷയ ഖനി യായിരുന്നു ഒരു ദിവസം നീയും വേണ്ട നീയുമായുള്ള കൂട്ടും വേണ്ട എന്ന് പറഞ്ഞു പരന്നകലുമ്പോ തീരാ കണ്ണീർക്കയത്തിൽ എത്ര നാൾ അവൾക് ഇങ്ങനെ പിടിച്ചു നിക്കാനാകും , മനസ്സിന്റെ സമ നില തെറ്റുമെന്നുറപ്പായപ്പോ അവൾ ഒരു പൊയ്മുഖം അണിഞ്ഞു എങ്ങനെയെങ്കിലും അവൻ ന്റെ സാമീപ്യം സ്വന്തമാക്കുക , അതിനായി അവൾ രാപകലില്ലാതെ ശ്രമിച്ചു ഒരിക്കലും നിന്നെ നഷ്ടപ്പെടരൂത്ത് എന്നാശിച്ചു പൊയ്‌മുഖത്തിലൂടെ അവൾ നീയുമായി പങ്കു വച്ചതെല്ലാം അവളുടെ സ്വപ്ന ങ്ങളായിരുന്നു . നിന്റെ ഇഷ്ടങ്ങളായ"" BBB" യെ പോലും അവൾ കണക്കറ്റു പ്രണയിച്ചു  പക്ഷെ കൂടുതൽ കാലം പൊയ്‌മുഖവുമായി നിന്റെ കൂടെ നില്ക്കാൻ അവൾക്കവുമായിരുന്നില്ല അവൾ  അവളുടെ അസ്തിത്വം വ്യകത്മാക്കി , നീ അവളെ വീണ്ടും ദുഃഖക്കയത്തിലേക് തള്ളിയിട്ടു , അവളുടെ ജീവിതം വീണ്ടും,,,,,,,

Wednesday 5 April 2017

കരിവള


കരിവള 

കരിവളകൾ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു . പണ്ട് വളരെ പണ്ട്  വള ചെട്ടിച്ചികൽ  ഓണത്തിനും വിഷൂനും പെരുന്നാളിനും  മുൻപ് വീട് വീടാന്തരം വരുമായിരുന്നു ,  എന്നാൽ അവരുടെ കയ്യിലെ  വാങ്ങി തറയില്ലായിരുന്നു. എനിക്ക് വളകൾ വാങ്ങിയിരുന്നത്  പീഡിയയിലെ ബാവകാക്കയുടെ പീഡയെന്ന, അവിടവുമ്പം നല്ല ബോംബെ കുപ്പിവളകൾ കിട്ടൂത്രെ ,  ആങ്ങളമാർക്കു കാറും ബസും പടക്കവും കിട്ടും , ഒരു ദിവസം ചെട്ടിച്ചി വന്നപ്പോ  ആരും കാണാതെ  കെഞ്ചി ഞാൻ രണ്ടു  സങ്കടിപ്പിച്ചു, അന്നത്തെ എന്റെ വെളുത്ത കൈക്കു അതൊരു  അഴകായിരുന്നു, ആ വളകൾ പൊട്ടാതെ ഒരു വർഷത്തോളം എന്റെ കയ്യിലങ്ങനെ കിടന്നിരുന്നു , പിന്നീട് ഒരുപാട് വലുതായപ്പോ ഒരു സുഹൃത്തിനു  എന്റെ  കൈയ്യിൽ കരിവള ഇട്ടു തരണ മെന്നു പറഞ് ഒരുപാടലഞ്ഞു കരിവളക്കായി പുതിയ ബസ്സ്റ്റാൻഡ് മുതൽ അങ്ങ് പഴയ ബസ്റ്റാന്റ് വരെ കിട്ടിയില്ല ആള് പറയുന്നത് കരിവാളായിട്ടാൽ കല്യാണം പെട്ടെന്ന് നടക്കോത്രെ , അന്ന്  കരിവള കിട്ടാത്തൊണ്ടാവും ..... പിന്നെ ഇന്നലെ ദൈവദൂദൻ വന്നു പറയാ ഡീ പോത്തേ  നിനക്ക് എന്നെ വേണമെങ്കിൽ കയ്യിൽ കരിവാളായിടൂന്നു , നേരം വെളുത്തതും ഞാൻ ഓടി അര  ഡസൻ കരിവള  വാങ്ങി കയ്യിലിട്ടു , എന്നിട്ടെങ്കിലും ദൈവദൂദൻ   എന്റെ സ്വന്തമായാലോ,ഇല്ലേ ഇല്ല  ദൈവദൂദൻ വരില്ല , എന്നെ ഇഷ്ടവൂല ദൈവദൂദന് , എനിക്ക് നല്ല വെള്ളാരം കണ്ണുകളോ മിനുമിനുത്ത കരങ്ങളോ   തുടുത്ത കവിളോ ഇല്ല , ന്നാലും കിടക്കട്ടെ ഈ കരിവള  എന്റെ കറുത്ത കൈകളിൽ

Saturday 1 April 2017







ജൈവീക രോഗ നിയന്ത്രണോപാധികൾ കൃഷിയിൽ 
ജനസംഖ്യാവര്ധനവിനാനുപാതികമായി   കൂട്ടുവാനുള്ള വ്യഗ്രതയിൽ തീവ്രവില സംരക്ഷണ കൃഷി രീതികൾ , അത്യുത്‌പാദന ശേഷിയുള്ള  വിത്തിനങ്ങൾ , രാസവളങ്ങൾ രാസ കീടനാശിനികൾ എന്നിവയുടെ അശാസ്ത്രീയ ഉപയോഗം മണ്ണിനെയും പരിസ്ഥിതിയെയും മാറ്റിമറിച്ചു .തന്മൂലം പരിസ്ഥിതിയുടെയും സന്തുലിതാവസ്ഥ മറിഞ്ഞു.സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും രോഗ തിരിച്ചു കൊണ്ടുവരുന്നതിനും മണ്ണിൽ മുൻപുണ്ടായിരുന്ന സൂക്ഷമക്കളെ പരീക്ഷണ ശാലകളിൽ വളർത്തി കൃഷിയിടത്തിൽ  എത്തിക്കേണ്ടതായിട്ടുണ്ട്.ഇതിനായി സൂഡോമോണാസ്, ട്രൈക്കോഡെര്മ , ര്ഹിസെബിയും തുടങ്ങിയ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് വരുന്നു  ഇവയിൽ ഏറ്റവും പ്രദനപ്പെട്ട ഒരു മിത്ര കുമിളാണ് ട്രൈക്കോഡെര്മ.


ട്രൈക്കോഡെര്മയുടെ പ്രവർത്തന  രീതി 
ട്രൈക്കോഡെര്മ ഉല്പാദിപ്പിക്കുന്ന ട്രൈക്കോഡെർമിൻ, വിരിഡിന്, ഗ്ളയോക്സിൻ തുടങ്ങിയ പ്രത്യയൗഗികങ്ങൾ ശത്രുകുമിളുകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു.
സസ്യ വളർച്ചയെ ത്വരിത പെടുത്തുന്ന ഫോർമോണുകൾ ഉല്പ്പാദിപ്പിക്കുന്ന
ട്രൈക്കോഡെര്മ ചാണകത്തിൽ വംശ വർദ്ധനവ് നടത്തുന്ന വിധം 

9 :1   അനുപാദത്തിൽ  ചാണകപ്പൊടി (വെയിലിൽ ഉണക്കരുത് )  വേപ്പിൻ പിണ്ണാക്ക് മിശ്രിതം തയ്യാറാക്കി, ഇതിൽ  ട്രൈക്കോഡെര്മ വിതറി വെള്ളം തളിച്ച നന്നായി  ,  മിശ്രിതം ഒരടി  ചണച്ചാക്ക്/  കടലാസ്സു എന്നിവ  തണലിൽ 4 -5 ദിവസം  സൂക്ഷിക്കണം . മിശ്രിതം  നനചു  (പുട്ടുപൊടി പരുവത്തിൽ ഈർപ്പം ആകാം) 3 -4  ദിവസം സൂക്ഷിക്കുക . ഒരാഴ്ച കഴിയുമ്പോൾ വളർച്ച ആവശ്യത്തിനുണ്ടാകും 

ഇപ്രകാരം തയ്യാറാക്കിയ ഒരു ഗ്രാമ മിശ്രിതത്തിൽ 10 ദശലക്ഷത്തിൽ പരം ട്രൈക്കോഡെര്മ  ബീജങ്ങൾ (Spore ) ഉണ്ടാകും 

ഇപ്രകാരം തയ്യാറാക്കിയ ട്രൈക്കോഡെര്മ  വിളകളിൽ ഉപയോഗിക്കാവുന്നതാണ് 

  • കുരുമുളക് ചെടിക്ക് തടമൊന്നിനു അഞ്ചു കിലോഗ്രാം വീതം മെയ് /ജൂൺ മാസത്തിലും ബാക്കി അഞ്ചു കിലോ സെപ്റ്റംബവർ  മാസത്തിലും ഇട്ടുകൊടുക്കാവുന്നതാണ് 

  • ഇഞ്ചി , മഞ്ഞൾ  , തനിവിളയായി ചെയ്യുന്ന പച്ചക്കറികൾ എന്നിവക്ക് acre ഒന്നിന് അഞ്ചു ടോൺ എന്ന തോതിൽ ഇട്ടു കൊടുക്കാവുന്നതാണ് .
  • ട്രൈക്കോഡെര്മ വിത്തിൽ പുരട്ടിയും   ഉപയോഗിക്കാം :വിത്തിൽ പുരട്ടുന്നതിനു ഒരു കിലോ വിത്തിനു പത്തു ഗ്രാമ ട്രൈക്കോഡെര്മ എന്ന തോതിൽ ഒരു ലിറ്റർ വെള്ളത്തിൽ കൽക്കി ഒരു രാത്രി  കഴിഞ്ഞ നടാവുന്നതാണ് .
  • Grow ബാഗ്/ ടെറസ് കൃഷി തുടങ്ങിയവയിലും ഇതുപയോഗിക്കാം ഇതിനായി ട്രിച്ചൂഡെര്മ ചേർത്ത പരിപോഷിപ്പിച്ചു ചാണകപ്പൊടിയോ/ മണ്ണിര കമ്പോസ്റ്റോ ഉപയോഗിക്കാം.
ട്രൈക്കോഡെര്മ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
  • ട്രൈക്കോഡെര്മ ഉപയോഗിച്ച ളഴിഞ്ഞ  ഒരു  കീടനാശിനിയോ രാസവളങ്ങളോ ഉപയോഗിക്കരുത് 
  • മണ്ണിൽ ഈർപ്പമുള്ളപ്പോൾ  മാത്രം,ഉപയോഗിക്കുക 
  • ചാരം ചേർത്ത ഉപയോഗിക്കരുത് 
  • പാക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളിൽ ഉപയോഗിക്കുക