Tuesday 31 January 2017

പ്രണയാഗ്നി

പ്രണയാഗ്നി 



നിന്റെ അസാന്നിദ്യവും മൗനവും എന്നെ ഒരുപാട് വേദനിപ്പിക്കുന്നു . വേദനിക്കാൻ  വേണ്ടി മാത്രം ദൈവം  എനിക്കുനിന്നെ തന്നു എന്നാലും എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാനാവുന്നില്ല എൻ പ്രാണ നാഥാ . ഒരിക്കലും നിന്റെ സാന്നിദ്യം പ്രതീക്ഷിക്കാതിരുന്നിട്ടും എവിടെയോ നിന്റെ ഗന്ധം ഞാൻ ചുമ്മാ അറിഞ്ഞു നാസാരന്ദ്രങ്ങൾ തുറന്നു വച്ച് അടുത്തെവിടെയോ നീയുണ്ട് ഞാൻ തിരിഞ്ഞു നോക്കി ദേ നീക്കണ്  എന്റെ പ്രണൻ അമ്മോ എന്റെ കണ്ണുകളിൽ ചൂടും ഇരുട്ടും ഒന്നിചു കയറി നീ എന്നെ കാണരുതേ എന്ന് പ്രാർത്ഥിച്ചു ഞാൻ ആ അപരിചിതനോട് സംസാരിക്കാൻ തുടങ്ങി , എന്നിട്ടും തമ്മിൽ കണ്ടു എന്റെ കണ്ണുകൾ പ്രണയാ ഗ്നിയിൽ നീറി നീ എന്നേ വിളിച്ചപ്പോ എന്റെ കാലുകൾ ഇടറി ഒട്ടും പ്രണയമില്ലാത്ത കണ്ണുകളല്ല നിന്റേതെന്നു എനിക്കു  തോന്നി നിന്റെ കണ്ണുകളിലും ഇല്ലേ എന്നോടുള്ള ഒരു പ്രണയം ...... അതോ പരിഹാസമാണോ നിനക്കെന്നോട്  അതോ വെറുപ്പിന്റെ തീച്ചൂളയാണോ ഞാൻ നിന്റെ കണ്ണുകളിൽ കണ്ടത് ... എന്തായാലും നിന്റെ കണ്ണുകളി ൽ ഞാൻ ഒരു പ്രണയ തിരിനാളം കാണുന്നു ......കാത്തിരുന്നോട്ടെ ഞാൻ നിന്റെ കണ്ണുകളിൽ ഒരു പ്രാണാഗ്നിയെ ഏതു തിരമാലക്കും അണ ക്കാനാവാത്ത ഒരു പ്രണയാഗ്നി..... 

Wednesday 11 January 2017

വേദന

വേദന 
ഒരാളുടെജീവിതത്തിൽ ഒട്ടുമിക്ക വേദനകളും  പങ്കു വച്ചാൽ  മറ്റൊരാൾക്ക്  അതിന്റെ തീവ്രത അതിന്റെതായ രീതിയിൽ അനുഭവിക്കാൻ അല്ലെങ്കിൽ ഉൾക്കൊള്ളാൻ പലപ്പോഴും കഴിയും . പക്ഷെ എത്ര ആത്മ ബന്ധമുള്ളവരാണേലും തിരസ്കരിക്കപ്പെട്ട പ്രണയത്തിന്റെ വേദന  ഒരാൾക്കും  മനസ്സിലാവില്ല അത് അനുഭവിക്കുന്ന ആൾക്കൊഴികെ . എത്ര എത്ര കാരണങ്ങൾ തിരസ്കരിക്കപ്പെടലിനു പിന്നിലുണ്ടെങ്കിലും ആ വേദന വല്ലാത്തൊരു വേദന തന്നെയാണ്.പക്ഷെ എത്രയൊക്കെ വേദന അനുഭവിച്ച ഒരാളാണെലും പലപ്പോഴും വീണ്ടും പ്രണയത്തിന്റെ മോഹവലയത്തിൽ വീണു പോകും അതാണ് പ്രണയത്തിന്റെ ഏറ്റവും വലിയ മായ ജാലം 

Tuesday 10 January 2017

കൊക്കൂൺ (Cocoon)

കൊക്കൂൺ 

എന്റെ  മനസ്സിനെ ഞാനായിട്ട് നെയ്ത കൊക്കൂണികത വര്ഷങ്ങളായി തളച്ചിട്ടിരിക്കുകയായിരുന്നു .എന്റെ മനസ്സിന് ആ കൊക്കൂൺ വിട്ടു എവിടെയും പോകണോ ആരെങ്കിലു മായി സംവദിക്കാനോ ഞാൻ ഇടം കൊടുത്തിരുന്നില്ല. അടുത്തിടെ എങ്ങനെയൊ കൊക്കൂൺ ഭേദിചു എന്റെ മനസ്സ് പറന്നു പോയി അകലങ്ങളിലേക്കെവിടേക്കോ. ഒരുപാട് തേടിയലഞ്ഞു എനിക്ക് അവസാനം അവളെ കിട്ടി . അപ്പോളേക്കും ഒരുപാട് വൈകിയിരുന്നു  അവൾ  കൊക്കൂണിൽ നിന്നും പുറത്തിറങ്ങി ലോകത്തിന്റെ മാസമാരികത ഒട്ടേറെ ആസ്വദിച്ചിരുന്നു . തിരിച്ചു ഞാൻ വളരെ കടുപ്പമേറിയ ഒരു കൊക്കൂണിനകത്തു  അവളെ കയറ്റാൻ നോക്കി അവൾ കയറുന്നില്ല കൂടെ അവൾ എവിടെനിന്നോ മോഷ്ടിച്ച് കൊണ്ടുവന്ന വേറെ ഒരുവാനുമുണ്ടായിരുന്നു . എങ്ങനേലും അവളെ മാത്രമായി വീണ്ടും കൊക്കൂണികത്തു കയറ്റാനുള്ള തീവ്ര ശ്രമത്തിലാണ് ഞാനിന്നു. , 

Saturday 7 January 2017

പയർ കൃഷി (Cow pea cultivation)





പയർ കൃഷി 





പയർ ഇനങ്ങൾ 
കുറച്ചു പടര്തുന്ന ഇനം : 
 കനകമണി- പച്ച നിറത്തോട് രോട് കൂടിയ ഇത് പച്ചപ്പയറായും ഉണക്കപ്പയറായും ഉപയോഗിക്കാവുന്ന ഒരു ഇനമാണ് . ഇത് അടുക്കളത്തോട്ടങ്ങൾക് യോചിച്ചതിനാവും കൂടിയാണ് 
അനശ്വര: ഇളം പച്ചനിറത്തോടു കൂടിയ ഇടത്തരം വലുപ്പമുള്ള പയർ ഇനം 
കൈരളി: വയലറ്റ്  നിറത്തോടുകൂടിയ ഇടത്തരം വലുപ്പമുള്ള പയർ ഇനം 
വരുൺ: നീളമുള്ള വയലറ്റ് നിറമുള്ള ഉരുണ്ട മണികളോട് കൂടിയ പയർ 
 പടരുന്ന ഇനം 
ശാരിക: നല്ല വിളവ് തരുന്ന ഇനമാണിത്. വെളുത്ത നല്ല നീളമുള്ള പയർ ഇതിന്റെ ആഗ്ര ഭാഗം വിളിച് നിറമാണ് , വിത്തിനു കറുപ്പ് നിറമാണ് 
മല്ലിക: ഉത്പാദനം കൂടുതലുള്ള, നീളമുള്ള ഇളം പച്ച നിറമുള്ള പയറിനമാണിത് , വിത്ത്  വെള്ളപ്പൊട്ടോടു ഒരു അറ്റത്തിനു  കൃത്യമായ ഒരു രൂപ മില്ലാത്തതും ബ്രൗൺ നിറതോടു കൂടിയ തുമാണ് 
ലോല: ഇളം പച്ചനിറമുള്ള  പ്രത്യുത്പാദന ശേഷി യുള്ള ഒരിനമാണിത്. ഇതിന്റെ പയർ നീണ്ടതും അറ്റം  വയലറ്റ് നിറത്തോഡ് കൂടിയതുമാണ്.

വൈജയന്തി : നീളം കൂടിയ വൈൻ  ന്റെ ചുവപ്പു നിറത്തോടുക്കൂടിയതു മായാ ഒരിനം പയറാണിത് 


ജ്യോതിക : ഫ്യൂസേറിയം വാട്ടത്തെ ചെറുക്കൻ കഴിവുള്ള ഇളം പച്ച നിറത്തോഡ് കൂടിയതുമാണ് 

കുറ്റിപ്പയർ:ഭാഗ്യലക്ഷ്മി: ഇളം പച്ച നിറത്തോടു കൂടിയ തും ഇടത്തരം വലുപ്പമുള്ളതുമായ പയർ

അനുയോച്യമായ മണ്ണഉം കാലാവസ്ഥയും : നല്ല നീര്വാര്ച്ച സൗകര്യമുള്ള മണ്ണായിരിക്കണം , കേരളത്തിൽ എല്ലാ കാലാവസ്ഥയിലും പയർ വളർത്താം എന്നാൽ മഴക്കാലത്തു  ഇലകൾ കൂടുതൽ ഉണ്ടാകും കായ്  പിടിത്തം കുറവായിരിക്കും 
നേടേണ്ട വിധം 

കുറച്ചു പടരുന്ന ഇനവും കുറ്റിപ്പയറും നടുന്നത് 100  x 10 -15 സെന്റിമീറ്റർ അടക്കത്തിലും  പടരുന്ന ഇനം 2 x 2  മീറ്റർ അകാലത്തിൽ ഒരു കുഴിയിൽ 3 -4  വിത്ത് വീതവും നടനം . തേരി (Ridges ) എടുത്താണെങ്കിൽ അകലം 1 .5 മീറ്റർ X 5 0 -6 0 സെന്റിമീറ്റർ  ഉണ്ടാകണം 
വളപ്രയോഗം : അടിവളമായി ട്രൈക്കോഡെര്മ ചേർത്ത ചാണകപ്പൊടി ചേർക്കണം , രണ്ടാഴ്ചയിലൊരിക്കൽ  2 ശതമാനം വീര്യമുള്ള സുമേഡോമോണാസ് ലായനി തളിച്ച് കൊടുക്കുകയും മണ്ണിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യാം .
കീടങ്ങളും നിയന്ത്രണ മാർഗങ്ങളും 
പയർ തുരപ്പൻ പുഴു : ഇവ പയർ തുറന്നു അതിനുള്ളിൽ കിടന്നു പയർ തിന്നും . ഇവയെ നിന്ത്രിക്കാൻ 5 ശതമാനം വീര്യമുള്ള വേപ്പെണ്ണ ലായനി തളിച്ച് കൊടുക് കൊടുത്താൽ മതി 
അമേരിക്കൻ പാമ്പു വരയൻ : ഇലകളിലെ ഹരിതം തിന്നു തീർത്ത ഇലകളിൽ പാംമ്പിനെ പോലുള്ള വെളുത്ത പാടുകൾ ഉണ്ടാക്കും .10 ശതമാനം വീര്യമുള്ള വേപ്പെണ്ണ മിശ്രിതം തളിച്ചുകൊടുത്തു കൃഷിയിടം വ്രിയ്തിയായി സൂക്ഷിക്കണം 

കറുത്ത പയർ മുഞ്ഞ: ഇത് പയർചെടിയിലറ്റിലും ഇളം തണ്ടിലും കായയിലും  പറ്റിപ്പിടിച്ചിരുന്നു നീരൂറ്റിക്കുടിക്കുന്നു .10 ശതമാനം വീര്യമുള്ള വേപ്പെണ്ണ മിശ്രിതമോ നാറ്റ  പൂചെടി മിശ്രിതമോ തളിച്ച് കൊടുക്കാം .


രോഗങ്ങൾ 

അന്തരാഗ്‌നോസ്  (Anthracnose ) ഇലകളിലും വെള്ളിയിലും കറുത്ത  പൊട്ടുകളും , വള്ളി കരിയലുമാണ്  ലക്ഷണങ്ങൾ . ട്രൈക്കോഡെര്മ ചേർത്ത ചാണകപ്പൊടി ചേർത്തുകൊടുക്കുക  അല്ലെങ്കിൽ 1 ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുക 


കടചീയൽ കടഭാഗം ചീഞ്ഞു പോകുന്നതാണ് ലക്ഷണം >ട്രൈക്കോഡെര്മ ചേർത്ത ചാണകപ്പൊടി ചേർക്കുക വഴി ഇതും തടയാനാകും 

പ്രണയിക്കുന്നു നിന്നെ ഞാൻ



ഇന്ന് ഉച്ചകഴിഞ്ഞു ലാബിൽ  ഇന്നലെ ചെയ്തു വച്ച  സാമ്പിൾ റിസൾട്ട് നോക്കാൻ പോയ ഞാൻ അഞ്ചു വിന്റെ മൊബൈൽ റിങ് ടോൺ  കേൾക്കാൻ ഇടവരുകയും  ആ പട്ടു കേട്ട് മുഖപുസ്തകത്തിലേക്കൊന്നു ഊളിയിടുകയും ചെയ്തു . മുഖപുസ്തകത്തിൽ ഏറെ നാളായി കാണാതിരുന്ന എന്റെ പ്രിയ കൂട്ടുകാരനെ  കണ്ടു   സംതോഷമായി . പക്ഷെ " പ്രണയിക്കുകയായിരുന്നു നാം... "എന്ന  പാട്ടു കാതു കളിൽ മുഴങ്ങുമ്പോളും  പറയാതെ ഞാൻ കൊണ്ട് നടക്കുന്ന  എന്നാൽ പലതവണ ഞാൻ പ്രകടിപ്പിച്ചിട്ടുമുള്ള എന്റെ പ്രണയം ഒരു  കാർമേഘം പോലെ എന്റെ മനസ്സിനെ വരിഞ്ഞു ചുറ്റി  . ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ ഒരിക്കലും എന്റെ കൂട്ടുകാരന് അതുൾക്കൊള്ളാനാവില്ല അങ്ങനെ ഒരാളെ പ്രണയിച്ച  എനിക്ക്  ഒരിക്കലും  വേദനി ക്കാനർഹതയില്ല . എന്നാലും നിന്നെ പ്രണയിക്കുന്നതിന്റെ ഒരു സുഖമുള്ള നോവു  അത് ഞാൻ അനുഭവിക്കുന്നു ..............

Friday 6 January 2017

ചീര കൃഷി (Amaranthus cultivation -Pest and disease management )




ചീര കൃഷി 

ചുവന്ന ചീര 


സാധാരണ ഉപയോഗിക്കുന്ന ഇനങ്ങൾ : ചുവന്ന ചീര, പച്ച ചീര 

നല്ല വളക്കൂറുള്ള മണ്ണിലെ ചീര നന്നായി വളരൂ.നല്ല മലക്കളമൊഴിചു എല്ലായിപ്പോഴും ചീര കൃഷിചെയ്യാം.വിത്ത് പാകി നടുന്നതാണുത്തമം.
ഇതിനായി  വിത് തടമെടുത്ത  നന്നായി മണ്ണ്  .ശേഷം മണലുമായി ചേർത്ത വിത്  പാകി നേര്മയായി മണ്ണ് മുകളിൽ ഇട്ടുകൊടുക്കണം

പറിച്ചു നടുന്ന  വിധം
20 -30  ദിവസം പ്രായമുള്ള 4 -5  ഇലകളുള്ള തൈകൾ വേണം പറിച്ചു നടേണ്ടത് . ചെടികൾ തമ്മിൽ 30 -20  സെന്റിമീറ്റർ അകലം വേണം. അടിവളമായി ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ ചേർക്കാം . നാട്ടുകഴിഞ്ഞ നന്നായി നനച്ചു കൊടുക്കണം .


കീട രോഗ ബാധയും നിയന് ന്ത്രണ മാർഗങ്ങളും

  1. ഇലചുരുട്ടി പുഴു : പുഴുക്കൾ ഇല ചുരുട്ടി അതിനുള്ളിൽ താമസിച്ച ഇലകൾ തിന്നു തീർക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി ആക്രമണം ബാധിച്ച ഇലകൾ കൈകൊണ്ട് നുള്ളിയെടുത്ത പുഴുക്കളെ കൊള്ളുക എന്നതാണ് ഏറ്റവും നല്ല മാർഗം  .അല്ലെങ്കിൽ  പശുവിൻ മൂത്രം കാന്താരി മിശ്രിതം നന്നായി തളിച്ച് കൊടുക്കുക 
  2. ഇലപ്പുള്ളി രോഗം : ഇതിന്റെ പ്രാരംഭ ലക്ഷണനം എന്ന് പറയുന്ന ഇലകളിൽ കാണുന്ന വെള്ള പുള്ളിക്കുത്തുകൾ ആണ് . ഈ രോഗം കൂടുതലായി കാണപ്പെടുന്നത് മഴക്കാലത്താണ് .ചുവപ്പും പച്ചയും ചീര ഇടകലർത്തി നട്ടാൽ ഒരു പരിധിവരെ രോഗത്തെ ചെറുക്കാം .സോഡാ പൊടി മഞ്ഞൾ  മിശ്രിതം ചേർത്താൽ ഒരു പരിധിവരെ രോഗത്തെ ചെറുത് നിർത്താം .
രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമനസ്  ലായനി രണ്ടാഴ്ചയിലൊരിക്കൽ തളിച്ച് കൊടുക്കുന്നത് രോഗപ്രതിരോധശേഷിക്കും ചെടിയുടെ വളർച്ചക്കും നല്ലതാണു.


വിളവെടുപ്പ് : നട്ടു കഴിഞ്ഞു  മൂന്നു നാലു ആഴ്ചകൾക്കുള്ളിൽ ആദ്യ വിളവെടുപ്പ് നടതാം .പിന്നീടുള്ള ഓരോ ആഴ്ചയിലും വിളവെടുപ്പ് തുടരാം .  
വിത്തെടുക്കുന്നവിധം :മുഴുവനായും ഉണങ്ങും മുൻപ് നന്നായി വിളവെത്തിയ കീട രോഗ ബാധ ഇല്ലാത്ത ചെടിയിൽ നിന്നും വിത്തെടുക്കാം ചെടികൾ പിഴുതെടുത്തോ മുറിച്ചെടുത്തോ വെയിലിൽ നന്നായി ഉണക്കി  വിത്ത് ചെടിയിൽ നിന്നും കൊഴിച്ചെടുക്കാം 





പുകയില കഷായം (Tobbacco decotion to control Aphids and soft bodied insect pests of vegetables)

പുകയില കഷായം
പുകയില കഷായം സാദാരണയായി ഉപയോഗിക്കുന്നത് പച്ചക്കറി കൃഷിയെ ബാധിക്കുന്ന മുഞ്ഞ അത് പോലെ യുള്ള കട്ടികുറഞ്ഞ മാര്ദവമുള്ള ശൽക്ക  കീടങ്ങളെയും ഷഡ്പദങ്ങളുയും തുരത്താനാണ് .

ഉണ്ടാക്കുന്നവിധം
50 ഗ്രാം പുകയില അരലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ കുതിർത്ത വെക്കുക .ഇതിന്റെ നീര് നന്നായി പിഴിഞ്ഞെടുത്തു 12 ഗ്രാമ ബാർ സോപ്  50 മില്ലി ഇളം ചൂടുവെള്ളത്തിൽ ലയിപ്പിച്ചു  പുകയില ചാറിലേക് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മൂന്നു ലിറ്റർ വെള്ളം കൂടി ചേർത്താൽ പുകയിലക്കഷായം തയ്യാർ 

വഴുതനയിലെ മുഞ്ഞ ആക്രമണം ലക്ഷണങ്ങളും നിയന്ത്രണ മാർഗങ്ങളും (Aphid attack in Eggplant/Brinjal and its biogical control measures)


എന്റെ മട്ടുപ്പാവിലെ വഴുതിന 


വഴുതനയിലെ മുഞ്ഞ ആക്രമണം ലക്ഷണങ്ങളും നിയന്ത്രണ മാർഗങ്ങളും 


മുഞ്ഞയെ   തിരിച്ചറിയുന്നതെങ്ങനെ 
മുഞ്ഞകൾ മാര്ധവമുള്ള മഞ്ഞ നിറത്തോഡ് കൂടിയ ചെറിയ ഷഡ്പദങ്ങളാണ്.  
മുഞ്ഞ 


മുഞ്ഞയുടെ ആക്രമണം എങ്ങനെ തിരിച്ചറിയാം 

മുഞ്ഞകൾ കൂട്ടമായി ഇലയുടെ അടിവശതും ഇളം തണ്ടിലും ലും പറ്റിപ്പിടിച്ചിരിക്കും . ഇവ ഇലകളിൽ നിന്നും ഇളം തണ്ടിൽ നിന്നും നീര് ഊറ്റിക്കുടിക്കും തന്മൂലം ആക്രമണം ബാധിച്ച ഇലകൾ മഞ്ഞ നിറം ബാധിച്ചു  പോകും .ഇതിന്റെ ആക്രമണം രൂക്ഷമായാൽ ചെടിയിൽ പൂപ്പൽ ബാധയുണ്ടാവുകയും തന്നിമിത്തം പ്രകാശസംശ്ലേഷണം നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടും .തന്മൂലം ചെടികൾ വളർച്ച മുരടിക്കുകയും വിളവിൽ ഗണ്യ മായാ കുറവ് സംഭവിക്കുകയും ചെയ്യും.

ജൈവീക നിയന്ത്രണ മാർഗങ്ങൾ 
  •   2  ശതമാനം വീര്യമുള്ള വേപ്പണ്ണ  മിശ്രിതം തളിച്ച് കൊടുക്കുക 
  • 5 മില്ലി  വേപ്പണ്ണദിഷ്ടിത കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ ചേർതു തളിച്ച് കൊടുക്കുക 
  • വെർടൈസിലിയം എന്ന ജൈവ കുമിൾ 20 ഗ്രാമ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കൊടുക്കുക 
(തളിച്ച് കൊടുക്കുന്നത് ഇലയുടെ അടിവശത്തും ഇളം തണ്ടിലും നന്നായി വീഴുന്ന രീതിയിൽ ആയിരിക്കണം)

Thursday 5 January 2017

പുതുവത്സര സമ്മാനം

പുതുവത്സര സമ്മാനം 

കഴിഞ്ഞ  ഏഴുവര്ഷങ്ങളായി ആദ്യ പുതുവത്സര സമ്മാനവും , ഒരുമിച്ചു ഭക്ഷണം  കഴിച്ചുള്ള ആഘോഷവും എന്റെ പ്രിയസുഹൃത്തിന്റെ കൂടെ ആയിരുന്നു.ഈ പുതുവത്സര ദിനത്തിൽ എന്നെ ഒന്ന് ഫോണിൽ വിളിച്ച വിഷ് ചെയ്യുക കൂടി ചെയ്യാതെ വെറും ഒരു മൊബൈൽ മെസ്സേജിൽ ഒതുക്കി . എന്റെ വാശി കൊണ്ടോ അതോ അവന്റെ ജീവിത സഖി കൂട്ടുകാരെ ഇഷ്ടപ്പെടാത്ത ഒരു പ്രത്യേക പ്രകൃത കാരി ആയതു കൊണ്ടോ ഞാനും വിളിച്ചൂള്ള വിഷ് ചെയ്തൂമ് ഇല്ല . എന്നിരുന്നാലും ഇത് എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു . ഇന്നലെ എന്റെ പ്രിയ സർ  2005 ൽ ഞാൻ എന്റെ പ്രൊജക്റ്റ് ചെയ്യാൻ വന്നപ്പോ ഓട്ടോ ഗ്രാഫിൽ ഒപ്പിട്ടു  തന്നതു തന്നെ എനിക്ക് തന്ന ഒരു അംഗീകാരമായിരുന്നു . പ്രൊജക്റ്റ് കഴിഞ്ഞ പിന്നീട് സർ  അവിടെ തന്നെ എനിക്ക് ജോലിയും തന്നു എന്നെ ഒരുപാട് വളർത്തിയിട്ടുണ്ട് .സർ ഇന്നലെ ഒരു ഡയറി  പുതുവത്സര ഗിഫ്റ് ആയി സാറിന്റെ ഒപ്പും ഇട്ടു തന്നപ്പോ സന്തോഷം കൊണ്ട് ഒരു നിമിഷത്തേക് എന്റെ ഹൃദയമിടിപ്പ്  നിലച്ചപോലെ തോന്നിയെനിക് . ഇപ്പൊ എനിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും മികച്ച ന്യൂ ഇയർ ഗിഫ്റ് ആയി ഞാൻ ഇതിനെ സർ പറഞ്ഞ പോലെ എന്റെ ഉയർച്ചയിലേക്കുള്ള ഒരു പടിയായി ഉപയോഗിക്കും 

Mukha pusthakam=Hrudaya pusthakam

മുഖപുസ്തകം=ഹൃദയ പുസ്തകം 
വര്ഷങ്ങള്ക്കു മുൻപ് ഞാൻ മുഖപുസ്തകത്തിൽ വളരെ ആക്ടിവ്  ആയിരുന്നു. കാലം കുറെ കഴിഞ്ഞപ്പോ ഓർക്കുട്ട് പോലെ മുഖപുസ്തകവും മടുത്തു തുടങ്ങി വല്ലപ്പോളും ഒരു വിരുന്നു കാരിയെ പോലെ  വളരെ വേണ്ടപ്പെട്ടവരുടെ പോസ്റ്റുകൾ മാത്രം നോക്കി  എന്റെ ആത്മ നൊമ്പരങ്ങളും കലിപ്പും രേഖപ്പെടുത്തിയും  ഞാൻ  മുഖപുസ്തകത്തിലിരുന്നു. പക്ഷെ  വീണ്ടും മാസങ്ങൾക്കു മുൻപ് ജീവിതത്തെ ഞാൻ ആർത്തിയോടെ നോക്കി കാണാൻ തുടങ്ങിയപ്പോ  ഞാൻ മുഖപുസ്തകത്തിലേക്ക് ഊളിയിട്ടു തുടങ്ങി , ഇപ്പൊ ഞാൻ എന്റെ സ്വപ്നങ്ങളും , സന്തോഷവും മുഖപുസ്തകത്തിൽ കുറിക്കാൻ തുടങ്ങി ...ഇടക്ക എപ്പോഴോ ഞാൻ ആഗ്രഹിച്ചിരുന്ന  ചില കൂട്ടുകാർ മുഖപുസ്തകം വിട്ടു പോയി ... ഇപ്പോ ഞാൻ മനസിലാക്കുന്നു മുഖപുസ്തകം വെറും മുഖപുസ്തകമല്ല ഇത്  ഹൃദയാ  പുസ്തകം കൂടിയാണെന്ന്.

Tuesday 3 January 2017

എന്റെ ബാപ്പു

എന്റെ ബാപ്പു 

 ഞാൻ എന്റെ ബാപ്പുവിനെ ആദ്യമായി കാണുന്നത്  രണ്ടാം ത്രരത്തിൽ പഠിക്കുമ്പോൾ ഒരു വെക്കേഷന് എന്റെ പ്രിയപ്പെട്ട ഗ്രാമമായ പെരുന്തട്ടയിൽ (വയനാട് ) വിരുന്നു വന്നപ്പോളാണ്.  സ്നേഹിക്കാൻ മാത്രമറിയാവുന്ന  എന്റെ അമ്മായിയും  അമ്മായികാക്കയും (അച്ഛന്റെ പെങ്ങളുടെ ഭർത്താവു) അഞ്ചു പെൺകുട്ടികളും ഒരാന്കുട്ടിയും  കുറെ കോഴികളും, താറാവുകളും ആടുകളും പശുക്കളും , കാപ്പി തോട്ടവും കുരുമുളകും, കിഴങ്ങുകളും, വാഴകളും , പച്ചക്കറികളും, നെല്ലും എന്ന് വേണ്ട എല്ലാം ഉള്ളൊരു കൊച്ചു സ്വർഗം. രാവിലെ മലപ്പുറത്തെ എന്റെ വീട്ടിൽ നിന്നും കരഞ്ഞു കരഞ്ഞു ബസിൽ യാത്ര ചെയ്തു വൈകുന്നേരത്തോടെ ചുരം കയറി തണുപ്പുള്ള വായനാട്ടിലെത്തി പക്ഷെ എന്റെ മാമന്റെ അഭാവം എന്നെ ഈ സ്വർഗത്തിൽ നില്ക്കാൻ അനുവദിച്ചില്ല , ഒരു പാഡ് സ്നേഹത്തോടെ എന്തൊക്കെയോ വാങ്ങി തന്നുകിട്ടും എനിക്ക് ആ സ്നേഹം അന്ന് ഉൾക്കൊള്ളാനായില്ല . പിന്നീട ഞാൻ വരുന്നത് ഏഴാം തരത്തിൽ പഠിക്കുമ്പോളാണ് . അന്ന് ബാപ്പു സാമാന്യം മോശമല്ലാത്തൊരഉ കൊച്ചു വീടും പണിതിരുന്നു . അപ്പോളേക്കും എന്റെ  ഇതമാർ കോളേജിൽ  പോയി തുടങ്ങിയിരുന്നു . എന്നിരുന്നാലും ഞങ്ങളുടെ വരവ് പ്രമാണിച്ചു ബാലരമ, ബാലമംഗളം , യൂറീക്ക , പൂമ്പാറ്റ തുടങ്ങിയവയൊക്കെ ശേഖരിച്ചു വച്ചിരുന്നു അവർ , പിന്നെ കുറെ കളിമൺ പാത്രങ്ങളും , ഉരൽ മുതൽ തവി വരെ . അന്ന് ഇതൊക്കെ കൊണ്ട് മതിവരുവോളം കളിച്ചു തിമർത്തു  കഷ്ടിച്ചു മൂന്നടി വീതിയുള്ള കട്ടിലിൽ ഞങ്ങൾ മൂന്നും അവർ  ഏഴും ഒന്നിന് മീതെ ഒന്നായി അടുക്കി വച്ച് കിടന്നു കഥകൾ വായിച്ചും അമ്മായിയുടെ പാചക വിരുതിൽ വിരിഞ്ഞ ഉണ്ണിയപ്പം, നെയ്യപ്പം , അച്ചപ്പം എന്നിവ അക താക്കിയും വെക്കേഷന് ശരിക്കും ആസ്വദിച്ചു  ഒരുപാട് സ്നേഹത്തോടെ അമ്മായിയുടെ മക്കൾ എന്നെ കേച്ചു  പെണ്ണ് എന്നാണ് വിളിച്ചിരുന്നത് . പക്ഷെ അത് കേൾക്കുമ്പോൾ എന്റെ മുഖം വക്രിച്  ഇസ്തിരിപ്പെട്ടി പോലെയോ ഇരുപതു പൈസ പോലെയോ ഒക്കെ ആകുമെന്ന് അവർ പറയുന്നു . ഇതിനൊരു കാരണമുണ്ട് ഈ കേച്ചു  പെണ്ണ് എന്ന പേര് അവർ എനിക്കിടാൻ കാരണം ഞാൻ  മുടങ്ങാതെ അമ്മായിയുടെ മക്കൾക്കു  കത്തെഴുതുമായിരുന്നു അവർ ചിക്കി ചികഞ്ഞാലും അക്ഷരത്തെറ്റ് ഉണ്ടാകില്ല. ഒരു ദിവസം ചുമ്മാ എന്നോട് പറഞ്ഞു നീ നിന്റെ പേര് എഴുതിയത് കൊച്ചു എന്നതിന് പകരം കേച്ചു എന്നാണെന്നും നീ മണ്ടിയാണ് നിനക്കൊരു ചുക്കും അറിയില്ല എന്നൊക്കെ .


എന്റെ ബാപ്പു നന്നായി ബീഡി വലിക്കുന്ന  ഒരാളാണ് . അതും ബാപ്പു ബീഡി . മക്കളോ അമ്മായിയോ ഇതിനെ ഒട്ടും എതിർത്തില്ല .പക്ഷെ ഞാൻ വന്നു കഴിഞ്ഞാൽ പിന്നെ അതിന്റെ സ്ഥാനം കുളത്തിലാണ്.  അന്ന് ബാപ്പു വിനു എസ്റ്റേറ്റിലെ പണി കഴിഞ്ഞാൽ പെരുന്തട്ട പാഡിയിൽ  ഒരു ചെറിയ ചായക്കടയുണ്ട്. അവിടെ ചായയും ചൂട് പുട്ടും , നെയ്യപ്പവും എല്ലാം ഉണ്ടാകും , ഇതിൽ നിന്നും കൃഷിയിൽ നിന്നുമുള്ള വരുമാനം കൊണ്ട് എന്റെ ബാപ്പു മക്കളെ എല്ലാം നന്നായി പഠിപ്പിച്ച  കല്യാണം കഴിച്ചു വിട്ടു . ഇതിനിടക്കാന് എന്റെ അമ്മായിക്ക് ഒരു മോഹം നമ്മുടെ "കൊച്ചു"നെ  "ബാവാ"ക്കു ആലോചിച്ചാലോ ഞാൻ അന്ന് പത്താം തരാം കഴിഞ്ഞേ ഉള്ളു എന്നേക്കാൾ പത്തുവയസ്സു കൂടുതലുള്ള എന്റെ മുറച്ചെറുക്കൻ കഥകൾ എഴുത്തും കവിതൾ എഴുത്തും ഒരുപാട് വായിക്കും ഡിഗ്രി ഉണ്ട് , വെളുത്തവനും  സൽസ്വഭാവിയും പെങ്ങമ്മാരെന്നാൽ ജീവൻ , പക്ഷെ അന്ന് അമ്മായി കരഞ്ഞു പറഞ്ഞിട്ടും എനിയ്ക്കങ്ങനെ ഒന്നും ആഗ്രഹിക്കാൻ സാധിച്ചില്ല ഇന്നായിരുന്നേൽ ഞാൻ നൂറുവട്ടം സമ്മദം മൂ ളിയേനെ.

ഓരോ വെക്കേഷന് കഴിഞ്ഞു  ഞങ്ങൾ മലപ്പുറത്തേക്ക് പോരുന്നതിന്റെ രണ്ടു ദിവസം മുൻപേ എന്റെ ബാപ്പു വിനു ഒരു മാറ്റം ഉണ്ടാകും , ഞങ്ങൾ പോരുന്ന അന്ന് ബാപ്പുവിനെ കാണാനുണ്ടാകില്ല പാവം കുളക്കരയിലോ , കാപ്പിതോട്ടത്തോളൂ എവിടേലും ഒക്കെ പോയി കരച്ചിലാകും. ഇന്നും എനിക്കേറെ ബാപ്പുവിന്റെ കരയുന്ന മുഖം കാണാം .
പിന്നീട വർഷങ്ങൾ കഴിഞ്ഞു എന്റെ മുറച്ചെറുക്കൻ ഒരുത്തിയെ കല്യാണം കഴിച്ചു എന്നിട്ടും എന്റെ ബാപ്പുവിന് മനസ്സിൽ നിന്നും ഞാൻ പോയിട്ടില്ലെന്ന് ബാപ്പുവുമായുള്ള സ്വകാര്യാ സംഭാഷണങ്ങൾ എനിക്ക് മനസ്സിലാക്കിത്തന്നു . പലപ്പോഴും എന്റെ ബാപ്പു ഇതും പറഞ്ഞ എന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ.പൊട്ടിക്കരഞ്ഞിട്ടുണ്ട്,

മുപ്പതു വയസ്സ് കഴിഞ്ഞിട്ടും എന്റെ കയ്യും പിടിച്ച അടുത്തുള്ള കടയിൽ പോയി മുട്ടായിയും  സിപ് അപ്പ് മുതലായവ എനിക്ക് വാങ്ങിത്തന്നിട്ടുള്ള എന്റെ ബാപ്പു എനിക്കാരെല്ലാമായിരുന്നെന്നു എനിക്ക് തന്നെ അറിയില്ല.
ഇടക്ക ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ ബാപ്പുവിനെ കാണാൻ പോകുമ്പോ ഞാൻ കൊടുക്കുന്ന നൂറിന്റെ നൊട്ടിനു ബാപ്പു ഒരുപാട് വില കല്പിച്ചിരുന്നു. എന്നാലും പോരാൻ നേരം അതി ൽ നിന്നും ഒരു പത്തു രൂപയെങ്കിലും വാങ്ങിയാലേ എനിക്കൊരു സുഖം കിട്ടൂ.

എല്ലാരേം ഷെഹിക്കാൻ കഴിയുന്ന സ്നേഹനിധിയായ എന്റെ ബാപ്പുവിന് എന്റെ അമ്മായിയുടെ മരണം ആകെ തളർത്തി കഴിഞ്ഞ മാർച്ചിന് ശേഷം എന്റെ ബാപ്പു മിക്കപ്പോഴും കരഞ്ഞു കൊണ്ടേ ഞാൻ കണ്ടിട്ടുള്ളു അങ്ങനെ തിരുവോണ നാളിൽ  വീടിനകത്തു വീണ എന്റെ ബാപ്പു പിന്നെ ഓര്മ നഷ്ടപ്പെട്ടപ്പോലെയോ അതോ മൗനിയായോ കാണപ്പെട്ടു ഇത് കാണാൻ ആഗ്രഹിക്കാത്ത ഞാൻ എന്റെ ബാപ്പുവിനെ ഒരു തവനെയേ കണ്ടുള്ളൂ. പിന്നെ ഇന്നലെ എന്റെ ബാപ്പു ഇഹലോകത്തോടെ വിടപറഞ്ഞു സ്വർഗത്തിലേക്ക് പോയശേഷം ഞാൻ കണ്ടു എന്റെ ബാപ്പുവിന്റെ ചേതനയറ്റ ശരീരം എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്റെ ബാപ്പുവിന്റെ വിയോഗം.... എന്റെ ബാപ്പുവിനെ സ്വർഗ്ഗത്തിലാകാനേ തമ്പുരാനെ എന്ന് ഞാൻ ഉള്ളുരുകി പ്രാര്ഥിച്ചിട്ടുണ്ട് ... അതിന്റെ ഒന്നും ആവശ്യമില്ല എന്റെ ബാപ്പു സ്വർഗത്തിൽ തന്നെയാകും .....