Friday, 23 February 2018

ഗതിമാറ്റം

ഇന്നെന്റെ ജീവിതത്തിന്റെ ഗതി തന്നെ  മാറുന്ന ദിവസ്സാ ത്രെ .........
ഇന്ന്  ഞാനെന്താ വണ മെന്ന്നാഗ്രഹിക്കുന്നോ അതാവുമത്രെ ....  എന്നാ ഇന്ന് ഞാനാഗ്രഹിച്ചു  ഒരു  കടലോളം ..........നിന്റെ സ്പർശനമേറ്റു .........നീ ഇ ന്നവനെ സ്പ ർഷിച്ചപോലെ ജീവിതാവസാനം വരെ ........
പിന്നെ ജ്ഞാനo  നേടണം ,  നല്ലൊരു ജീവിത മാർഗ്ഗം ഈ  വയനാട്ടിൽ , അതുപോലെ ഒരു  കുഞ്ഞു  വീടും പിന്നെന്തൊക്കെയോ ......


Wednesday, 21 February 2018

പ്രണയവും പ്രയാണവും മനസ്സിനെയും ശരീരത്തെയും ചെറുപ്പമാക്കും

Wednesday, 14 February 2018

ഒരിക്കലും എന്റെ സ്വപ്നങ്ങൾക്കു മഴവിൽ ചാർത്തണിയിക്കാൻ നീ വരില്ലെന്നുള്ള യാഥാർഥ്യം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന. ഉദയസൂര്യന്റെ പ്രഭയുള്ള നിനക്കു ഒരിക്കലും കാർ മേഘ പൂരിതമായ എന്നെ അംഗീകരിക്കാൻ  കഴിയില്ല എന്ന നഗ്ന സത്യം മനസ്സിലാക്കാതെ ഞാനും നിന്നെപ്പോലെ ജ്വലിച്ചു തുടങ്ങിയതേ ഉള്ളൂ എന്ന് വിചാരിച്ച ഞാൻ വെറും മണ്ടി . എല്ലാ സ്വപ്നങ്ങളും ഒരു പിടിചാ രമാക്കാൻ എന്റെ മനസ്സെന്നെ അനുവദിക്കുന്നില്ലെങ്കിലും എന്റെ ജീവിത സാഹചര്യങ്ങൾ എന്നെ അതിനു നിര്ബന്ധിതയാക്കുന്നു . ആ ചാരം പോലും എന്റെ സ്വത്വത്തെ തിരിച്ചു താരം ഒരിക്കലും പര്യാപ്തമല്ലന്നെരിക്കെ ഞാൻ സ്വപ്നങ്ങളെ ചാരമാക്കാൻ പോകുന്നു

Thursday, 8 February 2018

sagittarius and cancer

തീയും വെള്ളവും  എന്തൊരു വിരോധാഭാസം എന്നാലും ഞാൻ കാത്തിരിക്കുന്നു ഒരു മനോഹര പാത്രത്തിലിരിക്കുന്ന വെള്ളമാകുന്ന നിന്നെ ചൂടുപിടിപ്പിച്ചു എരിഞ്ഞെരിഞ്ഞു ഇല്ലാതാകാൻ  


Wednesday, 24 January 2018

ആത്മഗതം



ഇത്ര ഭ്രാന്തമായി ആരും നിന്നെ പ്രണയിച്ചിട്ടുണ്ടാകില്ല .... അത്രമാത്രം ഭ്രാന്തമായി ഞാൻ നിന്നെ പ്രണയിക്കുന്നു .. അവസാനമായി നിന്നെ കണ്ടപ്പോ കെട്ടിപ്പിടിച്ചൊരുമ്മ തരാനാണ്  എനിക്ക് തോന്നിയത് . ഒരുപാട് നാളത്തെ എന്റെ കാത്തിരിപ്പിനൊടുക്ക മായി ഇന്നലെ . എങ്ങനെ  അതിന്റെ സന്തോഷം നിന്നോട് പ്രകടിപ്പിക്കണമെന്നെനിക്കറിയില്ല , ഇന്നലെ ഒരു പോള കണ്ണടക്കാൻ എനിക്ക് പറ്റിയിട്ടില്ല , നീ കൂടെ ഉണ്ടായിരുന്നെങ്കിൽ നിലാവില്ലാത്ത ഈ രാത്രിയിൽ ഒരുപാട് വിശേഷങ്ങൾ പങ്കുവച് ഞാൻ ഇരുന്നേനെ ....

ഞാൻ ഒരു ഭ്രാന്തിയായെന്നു കൂട്ടുകാർ എന്നെ കളിയാക്കിക്കോട്ടെ നീ മാത്രം  അങ്ങനെ പറയരുത് , നിന്നോടുള്ള അമിത ഭ്രമം എന്നെ ഒരു  ഭ്രാന്തിയാക്കിയിട്ടുണ്ട്......

Tuesday, 23 January 2018

 ദി സ്ലേവ് ജനിസിസ് - അനീസ് കെ മാപ്പിളയുടെ ഡോക്യുമെന്ററി 


എന്റെ മനസ്സിൽ കഴിഞ്ഞ ആറേഴു വര്ഷങ്ങളായി ഞാൻ ചിന്തിച്ചു കൊണ്ടിരുന്ന കുറെ കാര്യങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഞാൻ ഇന്നലെ കണ്ടു (അനീസ് കെ മാപ്പിളയുടെ  ദി സ്ലേവ് ജനിസിസ്). ശരിക്കും ഞാനുൾക്കൊള്ളുന്ന ഈ തലമുറയും എന്റെ പിതാമഹന്മാരും ചെയ്ത എന്തൊക്കെയോ അപരാതങ്ങളുടെ ആകെ തുക കാരണം ജീവിതത്തിന്റെ സ്വസ്ഥത നഷ്ടപ്പെട്ട വളരെ നിഷ്കളങ്കമായ ഒരു സമുദായത്തിന്റെ നിസ്സഹായാവസ്ഥയെയും , അതുപോലെ അവരുടെ ആചാരാനുഷ്ടാനങ്ങളെയും വളരെ മനോഹരമായി ദൃശ്യവൽക്കരിച്ചിട്ടുണ്ട്. മറ്റേതൊരു മാധ്യമത്തെക്കാളും ദൃശ്യമാധ്യമത്തിന  ഒരു പച്ചയായ മനുഷ്യന്റെ ആത്മാവിലേക്കിറങ്ങിച്ചെല്ലാൻ കഴിയും  , ഈ ദൃശ്യാവിഷ്‌കാരം ശരിക്കും ഈ നിലയിൽ നല്ല നിലവാരം പുലർത്തുന്നുണ്ട്.
ഇതിലെ പല ദൃശ്യങ്ങളും  പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ കണ്ണിൽ നിന്നും കണ്ണീർതുള്ളി ഇറ്റു വീഴുന്ന ഒരു ദൃശ്യം ഇതിൽ ഒരു നൂറു ചോദ്യങ്ങളും അതിനുള്ള നൂറായിരം ഉത്തരങ്ങളും ഉണ്ട്. അതുപോലെ ഒരു കു
ഞ്ഞിന്റെ കരച്ചിൽ , ആ കുഞ്ഞിന്റെ കരച്ചിൽ താൻ പിറന്നു വീണ ഈ മണ്ണിൽ  തൻറെ  പ്രപിതാമഹന്മാരെ പോലെ താനും എല്ലാം ഉള്ളിലൊതുക്കി ,എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയില്ല എന്ന ഭാവേന ജീവിക്കേണ്ടി വരുമോ എന്നുള്ള ആധിയാണോ അല്ലെങ്കിൽ തന്റെ വിങ്ങലുകൾ ഒരു പാട്ടുരൂപേണ പലപ്പോഴും ഉതിർത്തു കളയണോ എന്ന വ്യാകുലതയാലാണോ ആ കരച്ചിൽ............

ഇനിയും പലവുരു എനിക്ക് ഈ വിരുന്നുണ്ണണം ..................ഈ വിരുന്നിനായി എനിക്ക് പലരെയും കൊണ്ടുപോകണം .......എല്ലാരും അറിയണം ഈ വിരുന്നിന്റെ മാധുര്യം ......

Sunday, 21 January 2018

നടക്കാത്ത സ്വപ്‌നങ്ങൾ

ഇന്നലെ ഞാൻ കണ്ട സ്വപ്നങ്ങളിൽ ഒന്നാമത്തേത് ഒരു ആണ് കാണൽ ചടങ്ങായിരുന്നു , ഞാനും എന്റമ്മയും തിരൂരങ്ങാടിയുള്ള ഏതോ വീട്ടിലേക് ഒരാണു കാണൽ ചടങ്ങിനായി പോയി , ചെറുക്കന്റെ പെങ്ങൾ  വളരെ കാര്യമായിത്തന്നെ ഞങ്ങളെ സൽക്കരിച്ചു , അങ്ങനെ ആണ് കാണൽ ചടങ്ങായി ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരു മുഖത്തിന്റെ നേർത്ത ഒരാവരണം മാത്രമേ എനിക്ക് സ്വപ്നത്തിൽ കാണാൻ കഴിഞ്ഞുളളൂ , ആ ആണ് കാണൽ ചടങ്ങ് അങ്ങനെ ചടങ്ങായിമാത്രം കഴിഞ്ഞു ..ഒരിക്കലും എന്നെ ശോകമൂകയാക്കാതെ 

പിന്നെ ഞാൻ രണ്ടാമത് കണ്ട സ്വപ്നം ഒരു സ്വയം വര പന്തൽ ആണ് , മുല്ലപ്പൂ കൊണ്ട് അലങ്കരിച്ച പന്തലിൽ വരന്റെ വേഷത്തിൽ ഒരുപാട് യുവാക്കൾ , ഞാൻ എന്റെ വരണമാല്യവുമായി അകത്തു കയറി , ആകെ ഒന്ന് നോക്കി , ദാ  ഇരിക്കുന്നു എന്റെ സ്വപനങ്ങളുടെ രാജകുമാരൻ എന്റെ കയ്യിലുള്ള വരണമാല്യം ഞാനവനെ ചാർത്തി , അവന്റെ മിഴികളിൽ ഇമ വെട്ടാതെ ഞാൻ നോക്കിനിന്നു , പിന്നീടുകണ്ടതൊന്നും എന്റെ ഓര്മയിലില്ല , ഉറക്കമെണീറ്റ ഞാൻ എന്തിനോ വേണ്ടി കുറെ അലഞ്ഞു ...