Monday, 9 October 2017

കാസർകോടൻ ഓർമ്മകൾ1

ഹിറ്റെലെർ  കണ്ണേട്ടൻ.................. 

CPCRI യിൽ  ഒരേ ദിവസം ജോലിയിൽ പ്രവേശിച്ചവരാണ് ഞാനും , സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള എന്റെ കൂട്ടുകാരിയും . ആരോടും പെട്ടന്ന് അ ടുക്കാത്ത എനിക്ക് അവളോടെന്തോ പെട്ടെന്ന് അടുക്കാൻ തോന്നി . അവളുടെ കൂടെ അവളുടെ ചെറിയച്ഛനാണ്‌ വന്നിരിക്കുന്നത്, എന്റെ കൂടെ ഒരു പട തന്നെ ഉണ്ട് മാമൻ, മാമി , മകൾ , ഇത്ത , ഉപ്പ  എല്ലാരും . ആദ്യ തന്നെ ഞങ്ങളെ പരീക്ഷണ ശാല സമുച്ചയത്തിലേക്കാണ് കൊണ്ടുപോയത് , അവിടെ ഞങ്ങളുടെ സാറിന്റെ മുറിയിലേക്ക് ഞാനും മാമനും കയറി  സംസാരിച്ചിരിക്കുന്നതിനിടക് ടിനു  പപ്പാ എന്നും വിളിച്ചും കൊണ്ട് ടിനു  ഓടിവന്നു , ഇത് കണ്ടിട്ടാവണം പലരും വിചാരിച്ചത് അവൾ എന്റെ മോൾ ആണെന്നാണ് .താമസം ശരിയാകാത്ത കൊണ്ട് നാല് ദിവസം കല്പക ഗസ്റ്റ് ഹൌ സിലാണ് താമസിച്ചത്. അത് കഴിഞ്ഞും താമസം ശരിയാകാത്ത കൊണ്ട് ഞങ്ങളുടെ തന്നെ കൂടെ ജോലി ചെയ്യുന്ന രജി മോൾ അവളുടെ വീട്ടിലേക് കൂട്ടി , ബിയ്യുമ്മന്റെ വീടിന്റെ മുകളിലത്തെ നിലയിലാണവൾ താമസിക്കുന്നത്. പിന്നീടങ്ങോട്  വര്ഷങ്ങളോളം അമ്മച്ചി ഞങ്ങള്ക് വെച്ച് വിളമ്പി തന്നിട്ടുണ്ട്.
  ഞങ്ങൾ ഉണ്ണികുട്ടനെന് എന്ന് വിളിക്കുന്ന ഒരു നാല് വയസുകാരൻ മോന് എന്നെ വലിയ ഇഷ്ടമാണ് , ഞാൻ കുളിപ്പിക്കുന്നത്, ഒക്കത് വെക്കുന്നത്, അവനെ തുണിയില്ലാതെ കാണുന്നത് അതൊന്നും അവനു കുഴപ്പം ഇല്ല . ഒരു പതിനഞ് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങള്ക് റെജിയുടെ അടുത്ത തന്നെ താമസം റെഡി ആയി , പിന്നെടെന്നുംഅമ്മച്ചിയുടെ അടുക്കളയിൽ ഒപ്പു വച്ചിട്ടെ ഞങ്ങൾ റൂമിൽ പോകൂ. അധിക ദിവസവും ഉണ്ണിക്കുട്ടൻ ഞങകുടെ കൂടെ കൂടും പിന്നെ രാത്രി അവനെ കൂറ്റൻ ഹിത്ലെർ കണ്ണേട്ടനും രജി മോളും വരും ഒന്നുകിൽ അവൻ പോകും അല്ലെങ്കിൽ ഉണ്ണികുട്ടന്റെ കൂടെ ഞങൾ പോകണം ... ഇങ്ങനെ അല്ലലില്ലാതെ പോകുന്നതിനടക്  പലപ്പോഴും എന്റെ കൊച്ചു കൊച്ചു കുശുമ്പ് കാരണം ഞാനും എന്റെ ഡോക്ടർ ഫ്രണ്ടും ഇടയ്ക്കു പിണങ്ങും .. ഈ പിണക്കം മാറ്റാൻ പലപ്പോഴും കണ്ണേട്ടനും റെജിയും രാത്രി പന്ത്രണ്ടു മണിക്ക് വരെ വന്നിട്ടുണ്ട് , ഒരു തണ്ണി മത്തൻ കഷ്ണമോ മാങ്ങാ പൂ ളോ വായിൽ കൊടുത്ത ഞങ്ങൾ പിണക്കം മറക്കും. ... പലപ്പോഴും പിണക്കം ദീപനയെ ഡോക്ടർ കൂടുതൽ ഗൗനിക്കുന്നതിന്റെ പേരിലായിരുന്നു. 

രജി മോളും ഹിറ്റെലെർ    കണ്ണേട്ടനും എന്നും ഞങ്ങള്ക് സ്വന്തമായിരുന്നു , എവിടെ പോകുമ്പോളും കൂടെ കൂട്ടും ,ഇത്ര വലുതായെങ്കിലും എവിടെ എങ്കിലും പോവുക എന്ന് കേട്ടാൽ എനിക്ക് വല്ലാത്തൊരു വെപ്രാളമാണ് , ഇതിന്റെ പേരിൽ കണ്ണേട്ടന്റെ കയ്യിൽ നിന്നും ഒത്തിരി വഴക് കിട്ടീട്ടുമുണ്ട് . കൂടുതലും കിട്ടിയിട്ടുള്ളത് തിരക്കുള്ള ബസിൽ ഓടിക്കയറുന്നതിനും , അപരിചിതർ ചിരിച്ചാൽ തിരിച്ചു  ചിരിക്കുന്നതിനുമാണ്.
കണ്ണേട്ടൻ മുന്നിലും ഞങ്ങൾ പെങ്ങള്മാര് പുറകിലുമായുള്ള ആ യാത്രയുടെ സുരക്ഷിതത്വവും സുഖവും ഒന്ന് വേറെ തന്നെ യാണ്. എനിക്ക് ഏറ്റവും ഇഷ്ടം മെഹബൂബിൽ പോയി സിനിമ കാണുന്നതും സം സം  ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതുമാണ്.  അഞ്ചു മണിക്ക് തന്നെ ഓഫീസിൽ നിന്നിറങ്ങി കണ്ണേട്ടന്റെ കൂടെ അച്ചടക്കമുള്ള ഒരു പാവമായി മെഹബൂബിൽ പറയുന്ന സീറ്റിൽ ഇരുന്നു സിനിമ കാണുന്നതാണ് എനിക്കേറ്റവും ഇഷ്ടം , മിക്ക സിനിമകളും കണ്ട ഞാൻ കറയാറുണ്ട് അപ്പോൾ കരച്ചിൽ വരുന്ന ബാക്കി മൂരാച്ചികൾ എന്നെ നോക്കി കരച്ചിലടക്കും ....എന്നും എല്ലായിടത്തും ശശി ആകുന്നത് ഞാൻ ഞാൻ മാത്രം ....
  ഒരു ദിവസം അമ്പലത്തിൽ പോയ കഥ പറയുന്ന എന്റെ ഡോക്ടർ ചിരിയോട് ചിരി , എന്താ കാര്യമെന്നന്വേഷിച്ച ഞാൻ ഞെട്ടി ....എന്റെ ഉണ്ണിക്കുട്ടൻ വലുതായിരിക്കുന്നു ,അവൻ ആണുങ്ങൾ ഷർട്ട്  ഊരിവെക്കുന്നതിന്റെ കാരണവും   പെണ്ണുങ്ങൾ ബ്ലൗസ് ഊരത്തിന്റെ കാരണവും  പറഞ്ഞു...... എന്റമ്മോ ...... പെണ്ണുങ്ങൾക് നെഞ്ചിൽ; അവിടവിടെ ആയി  മു ഴ കൾ   ഉണ്ട ത്രെ .. ആണുങ്ങൾ കാണാൻ പാടില്ലത്രേ ..........(ഉണ്ണിക്കുട്ടാ പൊറുക്കണം ) 



കാസർകോടൻ ഓർമ്മകൾ തുടരും................... 

Thursday, 10 August 2017

എന്റെ ഇഷ്ടം

എന്റെ മനസ്സു നിന്നോട് മന്ത്രിച്ചതൊന്നും  കേ ട്ടില്ലായിരുന്നോ..... ഒരു നിമിഷത്തിന്റെ  വ്യഗ്രതയിൽ  തോന്നിയ വെറും ഇഷ്ടമല്ല എനിക്ക് നിന്നോട് ഒരുപാട് കാലം ചിന്തിച്ചുറപ്പിച്ചു ആറ്റികുറു ക്കിയെടുത്തതാണ് നിന്നോടെനിക്കുള്ള ഇഷ്ടം ....കാലങ്ങളായി ഞാൻ കുഴിച്ചു മൂടിയ എന്റെ എന്തൊക്കെയോ ഇഷ്ടങ്ങൾ ഞാൻ നിന്നിൽ കണ് കു ളി ർക്കേ കണ്ടു ...........ഒരു കുഴിയാന ആയിരുന്ന എന്ന്നെ ഒരാന തുമ്പിയാക്കി മാറ്റിയത് നീ ആണ് ....






നീ...............

നീ എനിക്കാരുമല്ല , എന്റെ  കുട്ടിക്കാലത്തെ കളി കളിലെ കളിക്കൂട്ടുകാരനോ,കൗമാര സ്വപ്നങ്ങളിലെ നായകനോ അല്ലായിരുന്നു നീ ... പിന്നീട് എന്റെ യുവത്വത്തിന്റെ അവസാന യാമങ്ങളിൽ ഞാനൊന്നുമല്ല എന്ന തോന്നലിൽ വരണ്ടുണങ്ങിയ സ്വപ്നങ്ങളിൽ ഞാൻ ഒതുങ്ങി കൂടിയപോ ഒരിക്കൽ വർണ ചിറകുവീശി നീ എന്റെ അരികിൽ പറന്നു വന്നു എന്റെ ഊഷര സ്വപ്നങ്ങങ്ങളെ ഊർവ്വരമാക്കി നീ എന്നിൽ കുളിർമഴ പെയ്യിച്ചു , നീ അറിഞ്ഞോ അറിയാതെയോ എന്റെ സ്വപ്നങ്ങൾക്ക് ഊടും പാവും നെയ്യാനുള്ള അവസരമൊരുക്കി , ഞാനെന്റെ സ്വപ്നങ്ങൾക്കു മയിൽപ്പീലി വർണം നൽകി, പിന്നീടങ്ങോട് നിന്റെ കാൽ പാദ സ്പര്ശ മേറ്റ മണ്ണ് പോലും എനിക്ക് പ്രിയമുള്ളതായി മാറി, എന്നെ പോലെ നീയും കടലാസുപൂക്കളെയും , കുന്നിനെയും മലകളെയും തുമ്പികളെയും ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോ ഞാനുറപ്പിച്ചു നീ തന്നെയാണ് ഞാൻ തേടി കൊണ്ടിരുന്ന എന്റെ സ്വപനങ്ങളുടെ രാജകുമാരനെന്നു...

പോകെ പോകെ എനിക്കുമനസ്സിലായി എന്റെയും നിന്റെയും സ്വപനങ്ങളും വഴികളും വേറെ വേറെ ആണെന്ന് , ഒരിക്കലും എന്റെ സ്വപ്‌നങ്ങൾ നിന്റേതു കൂടിയാകില്ല , എന്റെ വഴികൾ എന്നത് നമ്മുടെ വഴികളാകില്ല എന്നൊക്കെ , എന്നിട്ടും പലപ്പോഴും നമുക്കിടയിലെ രണ്ടായി പിരിയും വഴികളിൽ നീ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്നു ഞാൻ വല്ലാതെ ആഗ്രഹിച്ചു പോകാറുണ്ട്  ............

Monday, 7 August 2017

എന്റെ കാത്തിരിപ്പിനൊടു ക്കമായി ഇനി ഒന്നു കാണണം  കണ്കുളിർക്കെ .................
....

Saturday, 5 August 2017

പ്രതീക്ഷ


എത്രയോ കാലങ്ങളായി ഞാൻ തേടിക്കൊണ്ടിരുന്നത് നിന്നെ മാത്രമായിരുന്നു നിന്നെ മാത്രം , അവസാനം നിന്നെ ഞാൻ കണ്ടെത്തി എന്റെ കയ്യെത്തും  ദൂരത്തു ... ... ഒരു പേപ്പർ തുണ്ടിന്റെ  വില പോലും തരാതെ  എന്നെ ചവിട്ടിയരച്ചു നീ നടന്നകന്നു നിന്റെ മാത്രം സ്വർഗം തേടി , നീ പോയപ്പോൾ കണ്ണീരിന് ആഴക്കടലിൽ മുങ്ങി താഴുന്ന എന്നെ നീ ഒന്ന് തിരിഞ്ഞു നോക്കിപോലുമില്ല എന്ന് മാത്രമല്ല കൊഞ്ഞനം കുത്തി പരിഹസിച്ചു ....  എന്നാലും എന്നെങ്കിലും  നീ എന്നെ  അറിയും എന്ന പ്രതീക്ഷ മാത്രമെനിക്കുള്ള  ഏക ആശ്വാസം ..........

Friday, 4 August 2017

മ്മ്മ്മ്മ് ..........

വീണ്ടും എന്റെ രാത്രികളെ നിദ്ര വിഹീനങ്ങളാക്കികൊണ്ട് നീ എന്റെ സ്വപ്നത്തിൽ  വന്നുകൊണ്ടിരിക്കുന്നു , എനിക്കുറങ്ങാനാവുന്നില്ല ., നീയില്ലാതെ എനിക്ക് മുന്നോട് പോകാൻ പറ്റില്ല . എന്നെ നിയന്ത്രിക്കുന്ന ഒരു അജ്ഞാത ശക്തി നിന്നിലുണ്ട് .ഇന്നലെ പൂർവാധികം ശക്തിയോടെ ആ അദൃശ്യ ശക്തി എന്നിൽ സ്വാധീനം  ചെലുത്തിയിരുന്നു , ഇനിയും എനിക്ക് വയ്യ കഴുകൻ ഹൃദയം   കൊത്തിവലിക്കുമ്പോളുണ്ടാകുന്നപോലുള്ള  വേദന സഹിക്കാൻ .......

കാത്തിരുപ്പ്

 നീ കാത്തിരിക്കും പോലെ അതോ അതിലേക്കാളേറെ ആകാംശയോടെ ഞാനും കാത്തിരിക്കുന്നു ,പച്ചയായ ജീവിതങ്ങളെ നീ കോറിയിട്ടത് കാണാനും കേൾക്കാനും . തീർന്നു തീർന്നു എന്ന് നീ പറയാൻ തുടങ്ങിയിട്ട് നാളേറെയായി, എന്നോടല്ലാതെ മറ്റാരോടൊക്കെയോ നീ നിന്റെ സന്തോഷ ങ്ങൾ പങ്കുവെക്കുന്നു അതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും പലപ്പോഴും ഞാനും ഒരു പാട്    സന്തോഷി ക്കാറുണ്ട്  , എന്നെങ്കിലും ഒരിക്കൽ എന്റെ കണ്ണിനും കാതിനും സന്തോഷം  നൽകികൊണ്ട്  അതെന്റെ  മുന്നിൽ വരും ആ നല്ല നാളെക്കായി കാതോർത്തുകൊണ്ട്............