നിന്റെ അസാന്നിദ്യവും മൗനവും എന്നെ ഒരുപാട് വേദനിപ്പിക്കുന്നു . വേദനിക്കാൻ വേണ്ടി മാത്രം ദൈവം എനിക്കുനിന്നെ തന്നു എന്നാലും എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാനാവുന്നില്ല എൻ പ്രാണ നാഥാ . ഒരിക്കലും നിന്റെ സാന്നിദ്യം പ്രതീക്ഷിക്കാതിരുന്നിട്ടും എവിടെയോ നിന്റെ ഗന്ധം ഞാൻ ചുമ്മാ അറിഞ്ഞു നാസാരന്ദ്രങ്ങൾ തുറന്നു വച്ച് അടുത്തെവിടെയോ നീയുണ്ട് ഞാൻ തിരിഞ്ഞു നോക്കി ദേ നീക്കണ് എന്റെ പ്രണൻ അമ്മോ എന്റെ കണ്ണുകളിൽ ചൂടും ഇരുട്ടും ഒന്നിചു കയറി നീ എന്നെ കാണരുതേ എന്ന് പ്രാർത്ഥിച്ചു ഞാൻ ആ അപരിചിതനോട് സംസാരിക്കാൻ തുടങ്ങി , എന്നിട്ടും തമ്മിൽ കണ്ടു എന്റെ കണ്ണുകൾ പ്രണയാ ഗ്നിയിൽ നീറി നീ എന്നേ വിളിച്ചപ്പോ എന്റെ കാലുകൾ ഇടറി ഒട്ടും പ്രണയമില്ലാത്ത കണ്ണുകളല്ല നിന്റേതെന്നു എനിക്കു തോന്നി നിന്റെ കണ്ണുകളിലും ഇല്ലേ എന്നോടുള്ള ഒരു പ്രണയം ...... അതോ പരിഹാസമാണോ നിനക്കെന്നോട് അതോ വെറുപ്പിന്റെ തീച്ചൂളയാണോ ഞാൻ നിന്റെ കണ്ണുകളിൽ കണ്ടത് ... എന്തായാലും നിന്റെ കണ്ണുകളി ൽ ഞാൻ ഒരു പ്രണയ തിരിനാളം കാണുന്നു ......കാത്തിരുന്നോട്ടെ ഞാൻ നിന്റെ കണ്ണുകളിൽ ഒരു പ്രാണാഗ്നിയെ ഏതു തിരമാലക്കും അണ ക്കാനാവാത്ത ഒരു പ്രണയാഗ്നി.....
Tuesday, 31 January 2017
Wednesday, 11 January 2017
വേദന
വേദന
ഒരാളുടെജീവിതത്തിൽ ഒട്ടുമിക്ക വേദനകളും പങ്കു വച്ചാൽ മറ്റൊരാൾക്ക് അതിന്റെ തീവ്രത അതിന്റെതായ രീതിയിൽ അനുഭവിക്കാൻ അല്ലെങ്കിൽ ഉൾക്കൊള്ളാൻ പലപ്പോഴും കഴിയും . പക്ഷെ എത്ര ആത്മ ബന്ധമുള്ളവരാണേലും തിരസ്കരിക്കപ്പെട്ട പ്രണയത്തിന്റെ വേദന ഒരാൾക്കും മനസ്സിലാവില്ല അത് അനുഭവിക്കുന്ന ആൾക്കൊഴികെ . എത്ര എത്ര കാരണങ്ങൾ തിരസ്കരിക്കപ്പെടലിനു പിന്നിലുണ്ടെങ്കിലും ആ വേദന വല്ലാത്തൊരു വേദന തന്നെയാണ്.പക്ഷെ എത്രയൊക്കെ വേദന അനുഭവിച്ച ഒരാളാണെലും പലപ്പോഴും വീണ്ടും പ്രണയത്തിന്റെ മോഹവലയത്തിൽ വീണു പോകും അതാണ് പ്രണയത്തിന്റെ ഏറ്റവും വലിയ മായ ജാലം
Tuesday, 10 January 2017
കൊക്കൂൺ (Cocoon)
എന്റെ മനസ്സിനെ ഞാനായിട്ട് നെയ്ത കൊക്കൂണികത വര്ഷങ്ങളായി തളച്ചിട്ടിരിക്കുകയായിരുന്നു .എന്റെ മനസ്സിന് ആ കൊക്കൂൺ വിട്ടു എവിടെയും പോകണോ ആരെങ്കിലു മായി സംവദിക്കാനോ ഞാൻ ഇടം കൊടുത്തിരുന്നില്ല. അടുത്തിടെ എങ്ങനെയൊ കൊക്കൂൺ ഭേദിചു എന്റെ മനസ്സ് പറന്നു പോയി അകലങ്ങളിലേക്കെവിടേക്കോ. ഒരുപാട് തേടിയലഞ്ഞു എനിക്ക് അവസാനം അവളെ കിട്ടി . അപ്പോളേക്കും ഒരുപാട് വൈകിയിരുന്നു അവൾ കൊക്കൂണിൽ നിന്നും പുറത്തിറങ്ങി ലോകത്തിന്റെ മാസമാരികത ഒട്ടേറെ ആസ്വദിച്ചിരുന്നു . തിരിച്ചു ഞാൻ വളരെ കടുപ്പമേറിയ ഒരു കൊക്കൂണിനകത്തു അവളെ കയറ്റാൻ നോക്കി അവൾ കയറുന്നില്ല കൂടെ അവൾ എവിടെനിന്നോ മോഷ്ടിച്ച് കൊണ്ടുവന്ന വേറെ ഒരുവാനുമുണ്ടായിരുന്നു . എങ്ങനേലും അവളെ മാത്രമായി വീണ്ടും കൊക്കൂണികത്തു കയറ്റാനുള്ള തീവ്ര ശ്രമത്തിലാണ് ഞാനിന്നു. ,
Saturday, 7 January 2017
പയർ കൃഷി (Cow pea cultivation)
പയർ കൃഷി
പയർ ഇനങ്ങൾ
കുറച്ചു പടര്തുന്ന ഇനം :
കനകമണി- പച്ച നിറത്തോട് രോട് കൂടിയ ഇത് പച്ചപ്പയറായും ഉണക്കപ്പയറായും ഉപയോഗിക്കാവുന്ന ഒരു ഇനമാണ് . ഇത് അടുക്കളത്തോട്ടങ്ങൾക് യോചിച്ചതിനാവും കൂടിയാണ്
അനശ്വര: ഇളം പച്ചനിറത്തോടു കൂടിയ ഇടത്തരം വലുപ്പമുള്ള പയർ ഇനം
കൈരളി: വയലറ്റ് നിറത്തോടുകൂടിയ ഇടത്തരം വലുപ്പമുള്ള പയർ ഇനം
വരുൺ: നീളമുള്ള വയലറ്റ് നിറമുള്ള ഉരുണ്ട മണികളോട് കൂടിയ പയർ
പടരുന്ന ഇനം
ശാരിക: നല്ല വിളവ് തരുന്ന ഇനമാണിത്. വെളുത്ത നല്ല നീളമുള്ള പയർ ഇതിന്റെ ആഗ്ര ഭാഗം വിളിച് നിറമാണ് , വിത്തിനു കറുപ്പ് നിറമാണ്
മല്ലിക: ഉത്പാദനം കൂടുതലുള്ള, നീളമുള്ള ഇളം പച്ച നിറമുള്ള പയറിനമാണിത് , വിത്ത് വെള്ളപ്പൊട്ടോടു ഒരു അറ്റത്തിനു കൃത്യമായ ഒരു രൂപ മില്ലാത്തതും ബ്രൗൺ നിറതോടു കൂടിയ തുമാണ്
ലോല: ഇളം പച്ചനിറമുള്ള പ്രത്യുത്പാദന ശേഷി യുള്ള ഒരിനമാണിത്. ഇതിന്റെ പയർ നീണ്ടതും അറ്റം വയലറ്റ് നിറത്തോഡ് കൂടിയതുമാണ്.
വൈജയന്തി : നീളം കൂടിയ വൈൻ ന്റെ ചുവപ്പു നിറത്തോടുക്കൂടിയതു മായാ ഒരിനം പയറാണിത്
ജ്യോതിക : ഫ്യൂസേറിയം വാട്ടത്തെ ചെറുക്കൻ കഴിവുള്ള ഇളം പച്ച നിറത്തോഡ് കൂടിയതുമാണ്
കുറ്റിപ്പയർ:ഭാഗ്യലക്ഷ്മി: ഇളം പച്ച നിറത്തോടു കൂടിയ തും ഇടത്തരം വലുപ്പമുള്ളതുമായ പയർ
അനുയോച്യമായ മണ്ണഉം കാലാവസ്ഥയും : നല്ല നീര്വാര്ച്ച സൗകര്യമുള്ള മണ്ണായിരിക്കണം , കേരളത്തിൽ എല്ലാ കാലാവസ്ഥയിലും പയർ വളർത്താം എന്നാൽ മഴക്കാലത്തു ഇലകൾ കൂടുതൽ ഉണ്ടാകും കായ് പിടിത്തം കുറവായിരിക്കും
നേടേണ്ട വിധം
കുറച്ചു പടരുന്ന ഇനവും കുറ്റിപ്പയറും നടുന്നത് 100 x 10 -15 സെന്റിമീറ്റർ അടക്കത്തിലും പടരുന്ന ഇനം 2 x 2 മീറ്റർ അകാലത്തിൽ ഒരു കുഴിയിൽ 3 -4 വിത്ത് വീതവും നടനം . തേരി (Ridges ) എടുത്താണെങ്കിൽ അകലം 1 .5 മീറ്റർ X 5 0 -6 0 സെന്റിമീറ്റർ ഉണ്ടാകണം
വളപ്രയോഗം : അടിവളമായി ട്രൈക്കോഡെര്മ ചേർത്ത ചാണകപ്പൊടി ചേർക്കണം , രണ്ടാഴ്ചയിലൊരിക്കൽ 2 ശതമാനം വീര്യമുള്ള സുമേഡോമോണാസ് ലായനി തളിച്ച് കൊടുക്കുകയും മണ്ണിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യാം .
കീടങ്ങളും നിയന്ത്രണ മാർഗങ്ങളും
പയർ തുരപ്പൻ പുഴു : ഇവ പയർ തുറന്നു അതിനുള്ളിൽ കിടന്നു പയർ തിന്നും . ഇവയെ നിന്ത്രിക്കാൻ 5 ശതമാനം വീര്യമുള്ള വേപ്പെണ്ണ ലായനി തളിച്ച് കൊടുക് കൊടുത്താൽ മതി
അമേരിക്കൻ പാമ്പു വരയൻ : ഇലകളിലെ ഹരിതം തിന്നു തീർത്ത ഇലകളിൽ പാംമ്പിനെ പോലുള്ള വെളുത്ത പാടുകൾ ഉണ്ടാക്കും .10 ശതമാനം വീര്യമുള്ള വേപ്പെണ്ണ മിശ്രിതം തളിച്ചുകൊടുത്തു കൃഷിയിടം വ്രിയ്തിയായി സൂക്ഷിക്കണം
കറുത്ത പയർ മുഞ്ഞ: ഇത് പയർചെടിയിലറ്റിലും ഇളം തണ്ടിലും കായയിലും പറ്റിപ്പിടിച്ചിരുന്നു നീരൂറ്റിക്കുടിക്കുന്നു .10 ശതമാനം വീര്യമുള്ള വേപ്പെണ്ണ മിശ്രിതമോ നാറ്റ പൂചെടി മിശ്രിതമോ തളിച്ച് കൊടുക്കാം .
രോഗങ്ങൾ
അന്തരാഗ്‌നോസ് (Anthracnose ) ഇലകളിലും വെള്ളിയിലും കറുത്ത പൊട്ടുകളും , വള്ളി കരിയലുമാണ് ലക്ഷണങ്ങൾ . ട്രൈക്കോഡെര്മ ചേർത്ത ചാണകപ്പൊടി ചേർത്തുകൊടുക്കുക അല്ലെങ്കിൽ 1 ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുക
കടചീയൽ കടഭാഗം ചീഞ്ഞു പോകുന്നതാണ് ലക്ഷണം >ട്രൈക്കോഡെര്മ ചേർത്ത ചാണകപ്പൊടി ചേർക്കുക വഴി ഇതും തടയാനാകും
പ്രണയിക്കുന്നു നിന്നെ ഞാൻ
ഇന്ന് ഉച്ചകഴിഞ്ഞു ലാബിൽ ഇന്നലെ ചെയ്തു വച്ച സാമ്പിൾ റിസൾട്ട് നോക്കാൻ പോയ ഞാൻ അഞ്ചു വിന്റെ മൊബൈൽ റിങ് ടോൺ കേൾക്കാൻ ഇടവരുകയും ആ പട്ടു കേട്ട് മുഖപുസ്തകത്തിലേക്കൊന്നു ഊളിയിടുകയും ചെയ്തു . മുഖപുസ്തകത്തിൽ ഏറെ നാളായി കാണാതിരുന്ന എന്റെ പ്രിയ കൂട്ടുകാരനെ കണ്ടു സംതോഷമായി . പക്ഷെ " പ്രണയിക്കുകയായിരുന്നു നാം... "എന്ന പാട്ടു കാതു കളിൽ മുഴങ്ങുമ്പോളും പറയാതെ ഞാൻ കൊണ്ട് നടക്കുന്ന എന്നാൽ പലതവണ ഞാൻ പ്രകടിപ്പിച്ചിട്ടുമുള്ള എന്റെ പ്രണയം ഒരു കാർമേഘം പോലെ എന്റെ മനസ്സിനെ വരിഞ്ഞു ചുറ്റി . ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ ഒരിക്കലും എന്റെ കൂട്ടുകാരന് അതുൾക്കൊള്ളാനാവില്ല അങ്ങനെ ഒരാളെ പ്രണയിച്ച എനിക്ക് ഒരിക്കലും വേദനി ക്കാനർഹതയില്ല . എന്നാലും നിന്നെ പ്രണയിക്കുന്നതിന്റെ ഒരു സുഖമുള്ള നോവു അത് ഞാൻ അനുഭവിക്കുന്നു ..............
Friday, 6 January 2017
ചീര കൃഷി (Amaranthus cultivation -Pest and disease management )
ചീര കൃഷി
![]() |
| ചുവന്ന ചീര |
സാധാരണ ഉപയോഗിക്കുന്ന ഇനങ്ങൾ : ചുവന്ന ചീര, പച്ച ചീര
നല്ല വളക്കൂറുള്ള മണ്ണിലെ ചീര നന്നായി വളരൂ.നല്ല മലക്കളമൊഴിചു എല്ലായിപ്പോഴും ചീര കൃഷിചെയ്യാം.വിത്ത് പാകി നടുന്നതാണുത്തമം.
ഇതിനായി വിത് തടമെടുത്ത നന്നായി മണ്ണ് .ശേഷം മണലുമായി ചേർത്ത വിത് പാകി നേര്മയായി മണ്ണ് മുകളിൽ ഇട്ടുകൊടുക്കണം
പറിച്ചു നടുന്ന വിധം
20 -30 ദിവസം പ്രായമുള്ള 4 -5 ഇലകളുള്ള തൈകൾ വേണം പറിച്ചു നടേണ്ടത് . ചെടികൾ തമ്മിൽ 30 -20 സെന്റിമീറ്റർ അകലം വേണം. അടിവളമായി ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ ചേർക്കാം . നാട്ടുകഴിഞ്ഞ നന്നായി നനച്ചു കൊടുക്കണം .
കീട രോഗ ബാധയും നിയന് ന്ത്രണ മാർഗങ്ങളും
- ഇലചുരുട്ടി പുഴു : പുഴുക്കൾ ഇല ചുരുട്ടി അതിനുള്ളിൽ താമസിച്ച ഇലകൾ തിന്നു തീർക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി ആക്രമണം ബാധിച്ച ഇലകൾ കൈകൊണ്ട് നുള്ളിയെടുത്ത പുഴുക്കളെ കൊള്ളുക എന്നതാണ് ഏറ്റവും നല്ല മാർഗം .അല്ലെങ്കിൽ പശുവിൻ മൂത്രം കാന്താരി മിശ്രിതം നന്നായി തളിച്ച് കൊടുക്കുക
- ഇലപ്പുള്ളി രോഗം : ഇതിന്റെ പ്രാരംഭ ലക്ഷണനം എന്ന് പറയുന്ന ഇലകളിൽ കാണുന്ന വെള്ള പുള്ളിക്കുത്തുകൾ ആണ് . ഈ രോഗം കൂടുതലായി കാണപ്പെടുന്നത് മഴക്കാലത്താണ് .ചുവപ്പും പച്ചയും ചീര ഇടകലർത്തി നട്ടാൽ ഒരു പരിധിവരെ രോഗത്തെ ചെറുക്കാം .സോഡാ പൊടി മഞ്ഞൾ മിശ്രിതം ചേർത്താൽ ഒരു പരിധിവരെ രോഗത്തെ ചെറുത് നിർത്താം .
രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമനസ് ലായനി രണ്ടാഴ്ചയിലൊരിക്കൽ തളിച്ച് കൊടുക്കുന്നത് രോഗപ്രതിരോധശേഷിക്കും ചെടിയുടെ വളർച്ചക്കും നല്ലതാണു.
വിളവെടുപ്പ് : നട്ടു കഴിഞ്ഞു മൂന്നു നാലു ആഴ്ചകൾക്കുള്ളിൽ ആദ്യ വിളവെടുപ്പ് നടതാം .പിന്നീടുള്ള ഓരോ ആഴ്ചയിലും വിളവെടുപ്പ് തുടരാം .
വിത്തെടുക്കുന്നവിധം :മുഴുവനായും ഉണങ്ങും മുൻപ് നന്നായി വിളവെത്തിയ കീട രോഗ ബാധ ഇല്ലാത്ത ചെടിയിൽ നിന്നും വിത്തെടുക്കാം ചെടികൾ പിഴുതെടുത്തോ മുറിച്ചെടുത്തോ വെയിലിൽ നന്നായി ഉണക്കി വിത്ത് ചെടിയിൽ നിന്നും കൊഴിച്ചെടുക്കാം
പുകയില കഷായം (Tobbacco decotion to control Aphids and soft bodied insect pests of vegetables)
പുകയില കഷായം
പുകയില കഷായം സാദാരണയായി ഉപയോഗിക്കുന്നത് പച്ചക്കറി കൃഷിയെ ബാധിക്കുന്ന മുഞ്ഞ അത് പോലെ യുള്ള കട്ടികുറഞ്ഞ മാര്ദവമുള്ള ശൽക്ക കീടങ്ങളെയും ഷഡ്പദങ്ങളുയും തുരത്താനാണ് .
ഉണ്ടാക്കുന്നവിധം
50 ഗ്രാം പുകയില അരലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ കുതിർത്ത വെക്കുക .ഇതിന്റെ നീര് നന്നായി പിഴിഞ്ഞെടുത്തു 12 ഗ്രാമ ബാർ സോപ് 50 മില്ലി ഇളം ചൂടുവെള്ളത്തിൽ ലയിപ്പിച്ചു പുകയില ചാറിലേക് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മൂന്നു ലിറ്റർ വെള്ളം കൂടി ചേർത്താൽ പുകയിലക്കഷായം തയ്യാർ
പുകയില കഷായം സാദാരണയായി ഉപയോഗിക്കുന്നത് പച്ചക്കറി കൃഷിയെ ബാധിക്കുന്ന മുഞ്ഞ അത് പോലെ യുള്ള കട്ടികുറഞ്ഞ മാര്ദവമുള്ള ശൽക്ക കീടങ്ങളെയും ഷഡ്പദങ്ങളുയും തുരത്താനാണ് .
ഉണ്ടാക്കുന്നവിധം
50 ഗ്രാം പുകയില അരലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ കുതിർത്ത വെക്കുക .ഇതിന്റെ നീര് നന്നായി പിഴിഞ്ഞെടുത്തു 12 ഗ്രാമ ബാർ സോപ് 50 മില്ലി ഇളം ചൂടുവെള്ളത്തിൽ ലയിപ്പിച്ചു പുകയില ചാറിലേക് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മൂന്നു ലിറ്റർ വെള്ളം കൂടി ചേർത്താൽ പുകയിലക്കഷായം തയ്യാർ
Subscribe to:
Posts (Atom)










