Friday, 6 January 2017

ചീര കൃഷി (Amaranthus cultivation -Pest and disease management )




ചീര കൃഷി 

ചുവന്ന ചീര 


സാധാരണ ഉപയോഗിക്കുന്ന ഇനങ്ങൾ : ചുവന്ന ചീര, പച്ച ചീര 

നല്ല വളക്കൂറുള്ള മണ്ണിലെ ചീര നന്നായി വളരൂ.നല്ല മലക്കളമൊഴിചു എല്ലായിപ്പോഴും ചീര കൃഷിചെയ്യാം.വിത്ത് പാകി നടുന്നതാണുത്തമം.
ഇതിനായി  വിത് തടമെടുത്ത  നന്നായി മണ്ണ്  .ശേഷം മണലുമായി ചേർത്ത വിത്  പാകി നേര്മയായി മണ്ണ് മുകളിൽ ഇട്ടുകൊടുക്കണം

പറിച്ചു നടുന്ന  വിധം
20 -30  ദിവസം പ്രായമുള്ള 4 -5  ഇലകളുള്ള തൈകൾ വേണം പറിച്ചു നടേണ്ടത് . ചെടികൾ തമ്മിൽ 30 -20  സെന്റിമീറ്റർ അകലം വേണം. അടിവളമായി ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ ചേർക്കാം . നാട്ടുകഴിഞ്ഞ നന്നായി നനച്ചു കൊടുക്കണം .


കീട രോഗ ബാധയും നിയന് ന്ത്രണ മാർഗങ്ങളും

  1. ഇലചുരുട്ടി പുഴു : പുഴുക്കൾ ഇല ചുരുട്ടി അതിനുള്ളിൽ താമസിച്ച ഇലകൾ തിന്നു തീർക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി ആക്രമണം ബാധിച്ച ഇലകൾ കൈകൊണ്ട് നുള്ളിയെടുത്ത പുഴുക്കളെ കൊള്ളുക എന്നതാണ് ഏറ്റവും നല്ല മാർഗം  .അല്ലെങ്കിൽ  പശുവിൻ മൂത്രം കാന്താരി മിശ്രിതം നന്നായി തളിച്ച് കൊടുക്കുക 
  2. ഇലപ്പുള്ളി രോഗം : ഇതിന്റെ പ്രാരംഭ ലക്ഷണനം എന്ന് പറയുന്ന ഇലകളിൽ കാണുന്ന വെള്ള പുള്ളിക്കുത്തുകൾ ആണ് . ഈ രോഗം കൂടുതലായി കാണപ്പെടുന്നത് മഴക്കാലത്താണ് .ചുവപ്പും പച്ചയും ചീര ഇടകലർത്തി നട്ടാൽ ഒരു പരിധിവരെ രോഗത്തെ ചെറുക്കാം .സോഡാ പൊടി മഞ്ഞൾ  മിശ്രിതം ചേർത്താൽ ഒരു പരിധിവരെ രോഗത്തെ ചെറുത് നിർത്താം .
രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമനസ്  ലായനി രണ്ടാഴ്ചയിലൊരിക്കൽ തളിച്ച് കൊടുക്കുന്നത് രോഗപ്രതിരോധശേഷിക്കും ചെടിയുടെ വളർച്ചക്കും നല്ലതാണു.


വിളവെടുപ്പ് : നട്ടു കഴിഞ്ഞു  മൂന്നു നാലു ആഴ്ചകൾക്കുള്ളിൽ ആദ്യ വിളവെടുപ്പ് നടതാം .പിന്നീടുള്ള ഓരോ ആഴ്ചയിലും വിളവെടുപ്പ് തുടരാം .  
വിത്തെടുക്കുന്നവിധം :മുഴുവനായും ഉണങ്ങും മുൻപ് നന്നായി വിളവെത്തിയ കീട രോഗ ബാധ ഇല്ലാത്ത ചെടിയിൽ നിന്നും വിത്തെടുക്കാം ചെടികൾ പിഴുതെടുത്തോ മുറിച്ചെടുത്തോ വെയിലിൽ നന്നായി ഉണക്കി  വിത്ത് ചെടിയിൽ നിന്നും കൊഴിച്ചെടുക്കാം 





പുകയില കഷായം (Tobbacco decotion to control Aphids and soft bodied insect pests of vegetables)

പുകയില കഷായം
പുകയില കഷായം സാദാരണയായി ഉപയോഗിക്കുന്നത് പച്ചക്കറി കൃഷിയെ ബാധിക്കുന്ന മുഞ്ഞ അത് പോലെ യുള്ള കട്ടികുറഞ്ഞ മാര്ദവമുള്ള ശൽക്ക  കീടങ്ങളെയും ഷഡ്പദങ്ങളുയും തുരത്താനാണ് .

ഉണ്ടാക്കുന്നവിധം
50 ഗ്രാം പുകയില അരലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ കുതിർത്ത വെക്കുക .ഇതിന്റെ നീര് നന്നായി പിഴിഞ്ഞെടുത്തു 12 ഗ്രാമ ബാർ സോപ്  50 മില്ലി ഇളം ചൂടുവെള്ളത്തിൽ ലയിപ്പിച്ചു  പുകയില ചാറിലേക് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മൂന്നു ലിറ്റർ വെള്ളം കൂടി ചേർത്താൽ പുകയിലക്കഷായം തയ്യാർ 

വഴുതനയിലെ മുഞ്ഞ ആക്രമണം ലക്ഷണങ്ങളും നിയന്ത്രണ മാർഗങ്ങളും (Aphid attack in Eggplant/Brinjal and its biogical control measures)


എന്റെ മട്ടുപ്പാവിലെ വഴുതിന 


വഴുതനയിലെ മുഞ്ഞ ആക്രമണം ലക്ഷണങ്ങളും നിയന്ത്രണ മാർഗങ്ങളും 


മുഞ്ഞയെ   തിരിച്ചറിയുന്നതെങ്ങനെ 
മുഞ്ഞകൾ മാര്ധവമുള്ള മഞ്ഞ നിറത്തോഡ് കൂടിയ ചെറിയ ഷഡ്പദങ്ങളാണ്.  
മുഞ്ഞ 


മുഞ്ഞയുടെ ആക്രമണം എങ്ങനെ തിരിച്ചറിയാം 

മുഞ്ഞകൾ കൂട്ടമായി ഇലയുടെ അടിവശതും ഇളം തണ്ടിലും ലും പറ്റിപ്പിടിച്ചിരിക്കും . ഇവ ഇലകളിൽ നിന്നും ഇളം തണ്ടിൽ നിന്നും നീര് ഊറ്റിക്കുടിക്കും തന്മൂലം ആക്രമണം ബാധിച്ച ഇലകൾ മഞ്ഞ നിറം ബാധിച്ചു  പോകും .ഇതിന്റെ ആക്രമണം രൂക്ഷമായാൽ ചെടിയിൽ പൂപ്പൽ ബാധയുണ്ടാവുകയും തന്നിമിത്തം പ്രകാശസംശ്ലേഷണം നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടും .തന്മൂലം ചെടികൾ വളർച്ച മുരടിക്കുകയും വിളവിൽ ഗണ്യ മായാ കുറവ് സംഭവിക്കുകയും ചെയ്യും.

ജൈവീക നിയന്ത്രണ മാർഗങ്ങൾ 
  •   2  ശതമാനം വീര്യമുള്ള വേപ്പണ്ണ  മിശ്രിതം തളിച്ച് കൊടുക്കുക 
  • 5 മില്ലി  വേപ്പണ്ണദിഷ്ടിത കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ ചേർതു തളിച്ച് കൊടുക്കുക 
  • വെർടൈസിലിയം എന്ന ജൈവ കുമിൾ 20 ഗ്രാമ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കൊടുക്കുക 
(തളിച്ച് കൊടുക്കുന്നത് ഇലയുടെ അടിവശത്തും ഇളം തണ്ടിലും നന്നായി വീഴുന്ന രീതിയിൽ ആയിരിക്കണം)

Thursday, 5 January 2017

പുതുവത്സര സമ്മാനം

പുതുവത്സര സമ്മാനം 

കഴിഞ്ഞ  ഏഴുവര്ഷങ്ങളായി ആദ്യ പുതുവത്സര സമ്മാനവും , ഒരുമിച്ചു ഭക്ഷണം  കഴിച്ചുള്ള ആഘോഷവും എന്റെ പ്രിയസുഹൃത്തിന്റെ കൂടെ ആയിരുന്നു.ഈ പുതുവത്സര ദിനത്തിൽ എന്നെ ഒന്ന് ഫോണിൽ വിളിച്ച വിഷ് ചെയ്യുക കൂടി ചെയ്യാതെ വെറും ഒരു മൊബൈൽ മെസ്സേജിൽ ഒതുക്കി . എന്റെ വാശി കൊണ്ടോ അതോ അവന്റെ ജീവിത സഖി കൂട്ടുകാരെ ഇഷ്ടപ്പെടാത്ത ഒരു പ്രത്യേക പ്രകൃത കാരി ആയതു കൊണ്ടോ ഞാനും വിളിച്ചൂള്ള വിഷ് ചെയ്തൂമ് ഇല്ല . എന്നിരുന്നാലും ഇത് എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു . ഇന്നലെ എന്റെ പ്രിയ സർ  2005 ൽ ഞാൻ എന്റെ പ്രൊജക്റ്റ് ചെയ്യാൻ വന്നപ്പോ ഓട്ടോ ഗ്രാഫിൽ ഒപ്പിട്ടു  തന്നതു തന്നെ എനിക്ക് തന്ന ഒരു അംഗീകാരമായിരുന്നു . പ്രൊജക്റ്റ് കഴിഞ്ഞ പിന്നീട് സർ  അവിടെ തന്നെ എനിക്ക് ജോലിയും തന്നു എന്നെ ഒരുപാട് വളർത്തിയിട്ടുണ്ട് .സർ ഇന്നലെ ഒരു ഡയറി  പുതുവത്സര ഗിഫ്റ് ആയി സാറിന്റെ ഒപ്പും ഇട്ടു തന്നപ്പോ സന്തോഷം കൊണ്ട് ഒരു നിമിഷത്തേക് എന്റെ ഹൃദയമിടിപ്പ്  നിലച്ചപോലെ തോന്നിയെനിക് . ഇപ്പൊ എനിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും മികച്ച ന്യൂ ഇയർ ഗിഫ്റ് ആയി ഞാൻ ഇതിനെ സർ പറഞ്ഞ പോലെ എന്റെ ഉയർച്ചയിലേക്കുള്ള ഒരു പടിയായി ഉപയോഗിക്കും 

Mukha pusthakam=Hrudaya pusthakam

മുഖപുസ്തകം=ഹൃദയ പുസ്തകം 
വര്ഷങ്ങള്ക്കു മുൻപ് ഞാൻ മുഖപുസ്തകത്തിൽ വളരെ ആക്ടിവ്  ആയിരുന്നു. കാലം കുറെ കഴിഞ്ഞപ്പോ ഓർക്കുട്ട് പോലെ മുഖപുസ്തകവും മടുത്തു തുടങ്ങി വല്ലപ്പോളും ഒരു വിരുന്നു കാരിയെ പോലെ  വളരെ വേണ്ടപ്പെട്ടവരുടെ പോസ്റ്റുകൾ മാത്രം നോക്കി  എന്റെ ആത്മ നൊമ്പരങ്ങളും കലിപ്പും രേഖപ്പെടുത്തിയും  ഞാൻ  മുഖപുസ്തകത്തിലിരുന്നു. പക്ഷെ  വീണ്ടും മാസങ്ങൾക്കു മുൻപ് ജീവിതത്തെ ഞാൻ ആർത്തിയോടെ നോക്കി കാണാൻ തുടങ്ങിയപ്പോ  ഞാൻ മുഖപുസ്തകത്തിലേക്ക് ഊളിയിട്ടു തുടങ്ങി , ഇപ്പൊ ഞാൻ എന്റെ സ്വപ്നങ്ങളും , സന്തോഷവും മുഖപുസ്തകത്തിൽ കുറിക്കാൻ തുടങ്ങി ...ഇടക്ക എപ്പോഴോ ഞാൻ ആഗ്രഹിച്ചിരുന്ന  ചില കൂട്ടുകാർ മുഖപുസ്തകം വിട്ടു പോയി ... ഇപ്പോ ഞാൻ മനസിലാക്കുന്നു മുഖപുസ്തകം വെറും മുഖപുസ്തകമല്ല ഇത്  ഹൃദയാ  പുസ്തകം കൂടിയാണെന്ന്.

Tuesday, 3 January 2017

എന്റെ ബാപ്പു

എന്റെ ബാപ്പു 

 ഞാൻ എന്റെ ബാപ്പുവിനെ ആദ്യമായി കാണുന്നത്  രണ്ടാം ത്രരത്തിൽ പഠിക്കുമ്പോൾ ഒരു വെക്കേഷന് എന്റെ പ്രിയപ്പെട്ട ഗ്രാമമായ പെരുന്തട്ടയിൽ (വയനാട് ) വിരുന്നു വന്നപ്പോളാണ്.  സ്നേഹിക്കാൻ മാത്രമറിയാവുന്ന  എന്റെ അമ്മായിയും  അമ്മായികാക്കയും (അച്ഛന്റെ പെങ്ങളുടെ ഭർത്താവു) അഞ്ചു പെൺകുട്ടികളും ഒരാന്കുട്ടിയും  കുറെ കോഴികളും, താറാവുകളും ആടുകളും പശുക്കളും , കാപ്പി തോട്ടവും കുരുമുളകും, കിഴങ്ങുകളും, വാഴകളും , പച്ചക്കറികളും, നെല്ലും എന്ന് വേണ്ട എല്ലാം ഉള്ളൊരു കൊച്ചു സ്വർഗം. രാവിലെ മലപ്പുറത്തെ എന്റെ വീട്ടിൽ നിന്നും കരഞ്ഞു കരഞ്ഞു ബസിൽ യാത്ര ചെയ്തു വൈകുന്നേരത്തോടെ ചുരം കയറി തണുപ്പുള്ള വായനാട്ടിലെത്തി പക്ഷെ എന്റെ മാമന്റെ അഭാവം എന്നെ ഈ സ്വർഗത്തിൽ നില്ക്കാൻ അനുവദിച്ചില്ല , ഒരു പാഡ് സ്നേഹത്തോടെ എന്തൊക്കെയോ വാങ്ങി തന്നുകിട്ടും എനിക്ക് ആ സ്നേഹം അന്ന് ഉൾക്കൊള്ളാനായില്ല . പിന്നീട ഞാൻ വരുന്നത് ഏഴാം തരത്തിൽ പഠിക്കുമ്പോളാണ് . അന്ന് ബാപ്പു സാമാന്യം മോശമല്ലാത്തൊരഉ കൊച്ചു വീടും പണിതിരുന്നു . അപ്പോളേക്കും എന്റെ  ഇതമാർ കോളേജിൽ  പോയി തുടങ്ങിയിരുന്നു . എന്നിരുന്നാലും ഞങ്ങളുടെ വരവ് പ്രമാണിച്ചു ബാലരമ, ബാലമംഗളം , യൂറീക്ക , പൂമ്പാറ്റ തുടങ്ങിയവയൊക്കെ ശേഖരിച്ചു വച്ചിരുന്നു അവർ , പിന്നെ കുറെ കളിമൺ പാത്രങ്ങളും , ഉരൽ മുതൽ തവി വരെ . അന്ന് ഇതൊക്കെ കൊണ്ട് മതിവരുവോളം കളിച്ചു തിമർത്തു  കഷ്ടിച്ചു മൂന്നടി വീതിയുള്ള കട്ടിലിൽ ഞങ്ങൾ മൂന്നും അവർ  ഏഴും ഒന്നിന് മീതെ ഒന്നായി അടുക്കി വച്ച് കിടന്നു കഥകൾ വായിച്ചും അമ്മായിയുടെ പാചക വിരുതിൽ വിരിഞ്ഞ ഉണ്ണിയപ്പം, നെയ്യപ്പം , അച്ചപ്പം എന്നിവ അക താക്കിയും വെക്കേഷന് ശരിക്കും ആസ്വദിച്ചു  ഒരുപാട് സ്നേഹത്തോടെ അമ്മായിയുടെ മക്കൾ എന്നെ കേച്ചു  പെണ്ണ് എന്നാണ് വിളിച്ചിരുന്നത് . പക്ഷെ അത് കേൾക്കുമ്പോൾ എന്റെ മുഖം വക്രിച്  ഇസ്തിരിപ്പെട്ടി പോലെയോ ഇരുപതു പൈസ പോലെയോ ഒക്കെ ആകുമെന്ന് അവർ പറയുന്നു . ഇതിനൊരു കാരണമുണ്ട് ഈ കേച്ചു  പെണ്ണ് എന്ന പേര് അവർ എനിക്കിടാൻ കാരണം ഞാൻ  മുടങ്ങാതെ അമ്മായിയുടെ മക്കൾക്കു  കത്തെഴുതുമായിരുന്നു അവർ ചിക്കി ചികഞ്ഞാലും അക്ഷരത്തെറ്റ് ഉണ്ടാകില്ല. ഒരു ദിവസം ചുമ്മാ എന്നോട് പറഞ്ഞു നീ നിന്റെ പേര് എഴുതിയത് കൊച്ചു എന്നതിന് പകരം കേച്ചു എന്നാണെന്നും നീ മണ്ടിയാണ് നിനക്കൊരു ചുക്കും അറിയില്ല എന്നൊക്കെ .


എന്റെ ബാപ്പു നന്നായി ബീഡി വലിക്കുന്ന  ഒരാളാണ് . അതും ബാപ്പു ബീഡി . മക്കളോ അമ്മായിയോ ഇതിനെ ഒട്ടും എതിർത്തില്ല .പക്ഷെ ഞാൻ വന്നു കഴിഞ്ഞാൽ പിന്നെ അതിന്റെ സ്ഥാനം കുളത്തിലാണ്.  അന്ന് ബാപ്പു വിനു എസ്റ്റേറ്റിലെ പണി കഴിഞ്ഞാൽ പെരുന്തട്ട പാഡിയിൽ  ഒരു ചെറിയ ചായക്കടയുണ്ട്. അവിടെ ചായയും ചൂട് പുട്ടും , നെയ്യപ്പവും എല്ലാം ഉണ്ടാകും , ഇതിൽ നിന്നും കൃഷിയിൽ നിന്നുമുള്ള വരുമാനം കൊണ്ട് എന്റെ ബാപ്പു മക്കളെ എല്ലാം നന്നായി പഠിപ്പിച്ച  കല്യാണം കഴിച്ചു വിട്ടു . ഇതിനിടക്കാന് എന്റെ അമ്മായിക്ക് ഒരു മോഹം നമ്മുടെ "കൊച്ചു"നെ  "ബാവാ"ക്കു ആലോചിച്ചാലോ ഞാൻ അന്ന് പത്താം തരാം കഴിഞ്ഞേ ഉള്ളു എന്നേക്കാൾ പത്തുവയസ്സു കൂടുതലുള്ള എന്റെ മുറച്ചെറുക്കൻ കഥകൾ എഴുത്തും കവിതൾ എഴുത്തും ഒരുപാട് വായിക്കും ഡിഗ്രി ഉണ്ട് , വെളുത്തവനും  സൽസ്വഭാവിയും പെങ്ങമ്മാരെന്നാൽ ജീവൻ , പക്ഷെ അന്ന് അമ്മായി കരഞ്ഞു പറഞ്ഞിട്ടും എനിയ്ക്കങ്ങനെ ഒന്നും ആഗ്രഹിക്കാൻ സാധിച്ചില്ല ഇന്നായിരുന്നേൽ ഞാൻ നൂറുവട്ടം സമ്മദം മൂ ളിയേനെ.

ഓരോ വെക്കേഷന് കഴിഞ്ഞു  ഞങ്ങൾ മലപ്പുറത്തേക്ക് പോരുന്നതിന്റെ രണ്ടു ദിവസം മുൻപേ എന്റെ ബാപ്പു വിനു ഒരു മാറ്റം ഉണ്ടാകും , ഞങ്ങൾ പോരുന്ന അന്ന് ബാപ്പുവിനെ കാണാനുണ്ടാകില്ല പാവം കുളക്കരയിലോ , കാപ്പിതോട്ടത്തോളൂ എവിടേലും ഒക്കെ പോയി കരച്ചിലാകും. ഇന്നും എനിക്കേറെ ബാപ്പുവിന്റെ കരയുന്ന മുഖം കാണാം .
പിന്നീട വർഷങ്ങൾ കഴിഞ്ഞു എന്റെ മുറച്ചെറുക്കൻ ഒരുത്തിയെ കല്യാണം കഴിച്ചു എന്നിട്ടും എന്റെ ബാപ്പുവിന് മനസ്സിൽ നിന്നും ഞാൻ പോയിട്ടില്ലെന്ന് ബാപ്പുവുമായുള്ള സ്വകാര്യാ സംഭാഷണങ്ങൾ എനിക്ക് മനസ്സിലാക്കിത്തന്നു . പലപ്പോഴും എന്റെ ബാപ്പു ഇതും പറഞ്ഞ എന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ.പൊട്ടിക്കരഞ്ഞിട്ടുണ്ട്,

മുപ്പതു വയസ്സ് കഴിഞ്ഞിട്ടും എന്റെ കയ്യും പിടിച്ച അടുത്തുള്ള കടയിൽ പോയി മുട്ടായിയും  സിപ് അപ്പ് മുതലായവ എനിക്ക് വാങ്ങിത്തന്നിട്ടുള്ള എന്റെ ബാപ്പു എനിക്കാരെല്ലാമായിരുന്നെന്നു എനിക്ക് തന്നെ അറിയില്ല.
ഇടക്ക ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ ബാപ്പുവിനെ കാണാൻ പോകുമ്പോ ഞാൻ കൊടുക്കുന്ന നൂറിന്റെ നൊട്ടിനു ബാപ്പു ഒരുപാട് വില കല്പിച്ചിരുന്നു. എന്നാലും പോരാൻ നേരം അതി ൽ നിന്നും ഒരു പത്തു രൂപയെങ്കിലും വാങ്ങിയാലേ എനിക്കൊരു സുഖം കിട്ടൂ.

എല്ലാരേം ഷെഹിക്കാൻ കഴിയുന്ന സ്നേഹനിധിയായ എന്റെ ബാപ്പുവിന് എന്റെ അമ്മായിയുടെ മരണം ആകെ തളർത്തി കഴിഞ്ഞ മാർച്ചിന് ശേഷം എന്റെ ബാപ്പു മിക്കപ്പോഴും കരഞ്ഞു കൊണ്ടേ ഞാൻ കണ്ടിട്ടുള്ളു അങ്ങനെ തിരുവോണ നാളിൽ  വീടിനകത്തു വീണ എന്റെ ബാപ്പു പിന്നെ ഓര്മ നഷ്ടപ്പെട്ടപ്പോലെയോ അതോ മൗനിയായോ കാണപ്പെട്ടു ഇത് കാണാൻ ആഗ്രഹിക്കാത്ത ഞാൻ എന്റെ ബാപ്പുവിനെ ഒരു തവനെയേ കണ്ടുള്ളൂ. പിന്നെ ഇന്നലെ എന്റെ ബാപ്പു ഇഹലോകത്തോടെ വിടപറഞ്ഞു സ്വർഗത്തിലേക്ക് പോയശേഷം ഞാൻ കണ്ടു എന്റെ ബാപ്പുവിന്റെ ചേതനയറ്റ ശരീരം എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്റെ ബാപ്പുവിന്റെ വിയോഗം.... എന്റെ ബാപ്പുവിനെ സ്വർഗ്ഗത്തിലാകാനേ തമ്പുരാനെ എന്ന് ഞാൻ ഉള്ളുരുകി പ്രാര്ഥിച്ചിട്ടുണ്ട് ... അതിന്റെ ഒന്നും ആവശ്യമില്ല എന്റെ ബാപ്പു സ്വർഗത്തിൽ തന്നെയാകും .....

Wednesday, 28 December 2016

ക്രിസ്തുമസ് അപ്പൂപ്പൻ


ക്രിസ്തുമസ് അപ്പൂപ്പൻ 




ഞാൻ ആദ്യമായി ക്രിസ്തുമസ് അപ്പൂപ്പനെ കാണണം എന്നാഗ്രഹിക്കുന്നത് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ എന്റെ ഉമ്മയുടെ നാടായ മലപ്പുറത്ത് നിന്നും വാപ്പയുടെ നാടാ യ വായനാട്ടിലേക് ഒരു ക്രിസ്തുമസ് അവധിയ്ക്ക് വന്നപ്പോളാണ് .  സമ്മാനങ്ങൾ കൊണ്ട് വരുമെന്നും മറ്റും എന്റെ മാമ്മൻ പൊലിപ്പിച്ചകഥകൾ പറഞ്ഞു തന്നിടുന്നു . ഞാൻ വയനാട്ടിലെ മരം കോച്ചുന്ന തണുപ്പത് ക്രിസ്തുമസ് അപ്പൂപ്പനേം കാത് കുറെ നേരം ഉറങ്ങാതിരുന്നു.ഇടക്കെപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി . രാവിലെ ഉണർന്നപ്പോൾ മാമൻ പറഞ്ഞു അപ്പൂപ്പൻ വന്നിരുന്നു നീ ഉറങ്ങിയതെന്തെന്റിന . ഇടക്കെപ്പോഴെ അപ്പൂപ്പൻ വന്നു എനിക്കുള്ള സമ്മാനമായ പീ പീ എന്ന് കരയുന്ന പാവയായും ഒരു ഫൈവ് സ്റ്റാർ ചോക്ലേറ്റും  മാമന്റെ കയ്യിൽ കൊടുത്തിട്ടു പോയി പോലും .  എന്ടാഹയാലും അന്നത്തെ അപ്പൂപ്പന്റെ സമ്മാനം എനിക്ക് നന്നായി ബോധിച്ചു . പൊതുവെ ക്രിസ്തുമസും സ്റ്റാറും അപ്പൂപ്പനും തണുപ്പും ഒന്നും ഇല്ലാത്ത മലപ്പുറത്തെ എന്റെ കൂട്ടുകാരുടെ മുന്നിൽ ഞാൻ ശരിക്കും ഒരു താരമായി . എന്റെ വകയായി കുറച്ച പൊടിപ്പും തൂങ്ങലും ഞാനും വച്ച് കാച്ചി . പിന്നെ ഈ വര്ഷം മുഖപുസ്തകത്തിൽ  കണ്ട ഒരു ലിങ്ക് അമർത്തിയപ്പോൾ എനിക്കായി ക്രിസ്തുമസ് അപ്പൂപ്പൻ കൊണ്ട് വരുന്ന സമ്മാനം ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു ജീവിത പങ്കാളിയായിരിക്കുമെന്നും അയാൾ എനിക്ക് നല്ലൊരു കൂട്ടുകാരനായിരിക്കുമെന്നും കണ്ടു ,. ഇത് കണ്ട പാടെ "എൻ ഇദയം ഇതുവരെ തുടിച്ചതില്ലേ ഇപ്പോ തുടിക്കരുതേ എന്ന എനിക്കേറ്റവും ഇഷ്ടമുള്ള തമിഴ്  പാട്ടും മൂളി ഓടി ചാടി നടന്നു .പിന്നീടങ്ങോട് ഒരു കാത്തിരിപ്പ് തന്നെയായിരുന്നു അപ്പൂപ്പനെ ഉറങ്ങാതെ കാത്തിരുന്നു അപ്പൂപ്പൻ ഒന്നും കൊടുവന്നില്ല . അന്ന് അപ്പൂപ്പൻ എന്നെ പറ്റിച്ചപ്പോൾ ആശ്വാസമായി എന്റെ മാമാണുണ്ടായിരുന്നു . ഇന്ന് വീണ്ടും അപ്പൂപ്പൻ എന്നെ പറ്റിച്ചു ഇന്ന് എനിക്ക് നൊമ്പരം മാത്രം ബാക്കിയാക്കി സ്വപ്നങ്ങൾ മാത്രം ... അപ്പൂപ്പാ.... എന്നോടിത് വേണമായിരുന്നോ ?......