ഞാൻ അവനെ കണ്ടിട്ട് ഇന്നേക് ഒരു മാസം ,ഇന്ന് വീണ്ടും കണ്ടു , പനിപിടിച്ചു ഇപ്പോ ഞാൻ വീഴും എന്ന അവസ്ഥയിൽ ചാഞ്ഞും ചെരിഞ്ഞും നടന്നകലുമ്പോൾ പിൻവിളിക്കായി ഞാൻ കാതോർത്തു വൃഥ കാതോർത്തു .......
Thursday, 10 May 2018
നീ
പലപ്പോഴും മനസ്സിന്റെ ആഴങ്ങളിൽ നിന്നും ഞാൻ നിന്നെ പിഴുതെറിഞ്ഞിട്ടുണ്ട് എന്നിട്ടും ആഴത്തിൽ ബാധിച്ച കാൻസർ കോശങ്ങളെ പോലെ സഹിക്കാൻ പറ്റാത്ത വേദനകൾ സമ്മാനിച്ചു നീ വീണ്ടും മനസ്സിലേക്കു ആഴ്ന്നിറങ്ങുന്നതെന്തിനാ .അതോ അത്രമേൽ ഗാഡ്ഡ മായി ഞാൻ നിന്നെ പ്രണയിക്കുന്നോണ്ടാണോ
യാത്ര
കഴിഞ്ഞ കുറച്ചു മാസങ്ങളായി എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടി. വല്ലപ്പോഴും കാണുന്ന ഒരു ഹായ് മാത്രം പറയാൻ തക്ക കൂട്ട് , പിന്നീടെപ്പോളോ അടുപ്പം തോന്നി . അവളുടെ നല്ല പാതി ഒരു സിവിൽ ഓഫീസർ ആണ് , എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കൂട്ടർ. ഒരു ദിവസം ഒന്ന് മിണ്ടി എനിക്കൊട്ടും ഇഷ്ടായില്ല ഇവൾ എങ്ങനാ ഇവന്റെ ഒക്കെ കൂടെ.... ഇതൊക്കെ കഴിഞ്ഞു ഞങ്ങൾ ഒരു യാത്ര പോയി ഇഷ്ടമുള്ള പാട്ടുകൾ കേട്ട് , കാടും മലകളും മൊട്ടക്കുന്നുകളും താണ്ടി ആനയെയും മ യിലിനെയും കാട്ടുപോത്തിനേയും കണ്ട് കോരിച്ചൊരിയുന്ന മഴയെ അറിഞ്ഞൊരു യാത്ര. എനിക്കൊരുപാട് സന്തോഷം തോന്നിയ യാത്ര സിവിൽ ഓഫ്‌സൈർ മാർ എല്ലാം ഞാൻ വിചാരിക്കും പോലല്ല എന്നെനിക്കു മനസ്സിലാക്കി തന്ന ഒരു യാത്ര .....ഒരിക്കലും അറ്റു പോകാത്ത ഒരു കണ്ണിയായി അവർ എന്നെന്നും എന്റെ കൂടെ വേണം അവരും അവരുടെ മക്കളും മക്കളുടെ മക്കളും ഒക്കെ ആയി ............................
Wednesday, 11 April 2018
അവൻ
പകൽ മുഴുവനുമുള്ള അലച്ചിലിനൊടുവിൽ വേനൽ മഴ പെയ്തു തോർന്ന ഒരു സന്ധ്യയിൽ ഞാനവനെ കണ്ടു പതിവിലും സൗന്ദ ര്യവാനും ഉന്മേഷവാനുമായി. അപ്പോൾ അവനു പുതുമണ്ണിന്റെ ഗന്ധമായിരുന്നു , കണ്ണുകളിൽ ആലി പ്പഴത്തിന്റെ തിളക്കമായിരുന്നു
Wednesday, 28 March 2018
ഇന്ന് എന്റെ ജീവിതത്തിൽ എന്നെ വളരെ വിവശയും സന്തോഷവതിയും ആക്കിയ ഒരു ദിവസം ആയിരുന്നു .ഒരിക്കലും നന്മയിലേക്കുള്ള വാതിൽ എനിക്കായി തുറക്കുമെന്ന് ഞാൻ നിരീച്ചതെ അല്ല. ഇന്ന് നന്മയിലേക്കുള്ള പടികൾ കയറുമ്പോൾ എന്റെ കാലുകൾ തളരുകയും കണ്ണുകളിൽ ഇരുൾ പരക്കുകയും ചെയ്തിരുന്നു.ആ സ്വപ്നലോകത്തു നിന്നും യാഥാർത്യത്തിലേക്കെത്താൻ നിമിഷങ്ങളെടുത്തു .
............................................................................................................................................................................
............................................................................................................................................................................
Sunday, 18 March 2018
എന്റെ പ്രണയം
നീയും അവനും തമ്മിലുള്ള അന്തരം നോക്ക് ഒരിക്കലും നിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല . എന്റെ എല്ലാ മിത്രങ്ങളും ഇങ്ങനെ പറഞ്ഞിട്ടും എനിക്ക് പിന്മാറാൻ പറ്റുന്നില്ല ., ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു . എല്ലാ തരത്തിലും അന്തരമുള്ള ഒരു പ്രകത്ഭയുടെ മകനും സർവോപരി ഒരു സെലിബ്രിറ്റി യുമായ അവൻ എന്റെ ജീവിതത്തിലേക്കു എങ്ങനെ കടന്നു വന്നു എന്ന് എനിക്ക് തന്നെ അറിയില്ല , എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും ആരൊക്കെ എതിർത്താലും ഞാൻ ഇതിൽ നിന്നും പിന്മാറില്ല , നീ വല്യ വാശിക്കാരിയാണല്ലേ എന്ന അവന്റയെ ചോദ്യത്തിന് ഒരുത്തരമേ ഉളൂ നിന്റെ കാര്യത്തിൽ ഞാൻ ഒരു പിടിവാശിക്കാരീ തന്നെയാണ് , നാശത്തിനാണെങ്കിലും ഒരിക്കലും ഞാൻ പിന്മാറില്ല ...കാണാതിരുന്നാലും കേൾക്കാതിരുന്നാലും ഒരിക്കലുമതു കുറയാനും പോകുന്നില്ല കാത്തിരിക്കും നീ എന്നിലേക്കെത്തുന്ന ദിവസത്തിനായി
Saturday, 17 March 2018
asiya: പാഷന്‍ ഫ്രൂട്ട് -ഗുണങ്ങൾ ഒരുപാട് .
asiya: പാഷന്‍ ഫ്രൂട്ട് -ഗുണങ്ങൾ ഒരുപാട് .: പാഷൻ ഫ്രൂട്ട് പാസ്സിഫ്ലോറ കുടുംബത്തിൽ പെടുന്ന ഒരു വള്ളിചെടിയാണ്.പ്രധാനമായും ഭക്ഷ്യ യിനമായി ഉപയോഗിക്കുന്നത് രണ്ട...
Subscribe to:
Posts (Atom)