Thursday, 19 November 2020

സ്വപ്നങ്ങളുടെ രാജകുമാരൻ


നിലീന നിരഞ്ജനെ ആദ്യമായി കാണുന്നത് ഒരു ഇമെയിൽ വന്ന ഫോട്ടോയുടെ ആണ് . ഒട്ടും താത്പര്യംഇല്ലാത്തത് കൊണ്ട് അവൾ ഒന്നു തുറന്നു നോക്കി ഞാൻ കണ്ടു അമ്മേ ഇപ്പോ ഏതായാലും വേണ്ട എന്നു പറഞ്ഞു. ഇത് പോലെ കുറെ എണ്ണം വരാറുണ്ട് . അതവിടെ വിട്ടു . നിലീന അവൾ അവളു ടേതായ കുഞ്ഞു ലോകത്  വല്യ വല്യ സ്വപ്നങ്ങൾ കണ്ടു കൊണ്ട് സസുഖം വാണു. ഇങ്ങനെ സസന്തോഷം ഒരു മൂന്നു നാലു വർഷം കഴിഞ്ഞു വീണ്ടും ദ വരുന്നു അതേ ഫോട്ടോ ഇത്തവണ വാട്‌സ് ആപ്പ് ൽ ഒറ്റനോട്ടത്തിൽ തന്നെ നിലീനയുടെ മനസ്സിൽ നിരഞ്ജൻ വന്നു ഇത്തവണ അവളുടെ മനസ്സു മന്ത്രിച്ചു അതേ ഇതാണ് നീ തേടിക്കൊണ്ടിരുന്ന നിന്റെ സ്വപ്നങ്ങളുടെ രാജകുമാരൻ നിന്റെ കുഞ്ഞു ലോകം വല്യ ലോകം ആക്കാൻ മാത്രം ജന്മം കൊണ്ടവൻ അവിടെ വല്യ വല്യ സ്വപ്നങ്ങൾ കണ്ടു അതു നടപ്പിലാക്കുന്നവൻ.അങ്ങനെ ഒരു എടുത്തു ചാട്ടം എന്ന പോലെ നിലീന അവനെ തന്റെ സ്വപ്നങ്ങളുടെ രാജകുമാരൻ ആക്കി. അവർ കുറെ അധികം . സ്വപ്നങ്ങൾ കണ്ടു . ഒന്നും പോലും നടന്നില്ല

നിലീന പരിഭവങ്ങളോ പരാതിയോ ഒന്നും ഇല്ലാതെ എല്ലാം ഓടി നടന്നു ചെയ്തു കൊണ്ടേ ഇരുന്നു ഇങ്ങനെ രണ്ടു വർഷം വളരെ പെട്ടെന്ന് കൊഴിഞ്ഞു പോയി.ഇതിനിടക് നിരഞ്ജൻ നിലീനയിൽ നിന്നും ഒരുപാട് ഒരുപാട് അകന്നു കഴിഞ്ഞപ്പോലെ നിലീനക് പലപ്പോഴും തോന്നി. എന്നിട്ടും വരാനിരിക്കുന്ന നല്ല നാളുകൾ സ്വപ്നം കണ്ടു അവൾ അവളുടെ സ്വപ്നങ്ങൾക് ഊടും പാവും നെയ്ത് കൊണ്ടെ യിരുന്നു.എന്തിനേറ പോകെ പോകെ നല്ല വാക്കു പോലും നിരഞ്ജിനി ൽ നിന്നും അവൾക് നഷ്ടമായി.അവൾ മാനസികമായും ശാരീരികമായും തളർന്നു സ്നേഹത്തോടെ ഉള്ള നല്ല ഒരു വാക്കിനായി പോലും അവളുടെ ഹൃദയം തുടിച്ചു അങ്ങനെ തുടിച്ചു തുടിച്ചു അവളുടെ ഹൃദയം പോലും അവളോട് പരിഭവിച്ചു തുടങ്ങി. ഓടി ഓടി അവളുടെ കാലുകൾ പരിഭവം പറയാൻ തുടങ്ങി. ഓജസ്സും തേജസും നിറഞ്ഞ ശരീരം ഒരു പേക്കോലം ആയി . ഇതെല്ലാം കൂടി അവളെ ഒരു ഭ്രാന്തി ആക്കി മാറ്റി.ഒന്നു മിണ്ടാനോ പറയാനോ ആരും ഇല്ലാതെ ആ വലിയ വീട്ടിൽ ഒരു ഭ്രാന്തിയെ പോലെ അവൾ പല രാത്രികളിലും ഉറക്കമില്ലാതെ അലഞ്ഞു. ഇതൊന്നും ആർക്കുമൊരു പ്രശ്നമേ അല്ല എല്ലാർക്കും വേണ്ടി ഒരുപാട് ദൂരം അവൾ ഓടണമെന്നെ എല്ലാർക്കും ഉള്ളൂ. ഒരു പൗർണമി ദിവസം അവൾ നിരഞ്ജനോട് ഒരു പാട് നേരം ഫോണിൽ സംസാരിച്ചു പൂർണാചന്ദ്രന്റെ ഭംഗിയും മഞ്ഞും തവളയും നക്ഷത്രവും എല്ലാം അതിൽ വന്നു പക്ഷെ ഇതൊന്ന് നിരഞ്ജൻ ശ്രദ്ധിക്കുന്നെ ഇല്ല അവളോട് വീണ്ടും വീണ്ടും ഇങ്ങനെ ചെയ് അങ്ങനെ ചെയ് ഇതു ശരിയല്ല അതു ശരിയല്ല എന്ന് പറഞ്ഞു കൊണ്ട് അയാൾ അയാളുടെ തിരക്കിലേക് ഊളിയിട്ടു. ഇപ്പൊ അഞ്ചു വർഷങ്ങൾ ക്കിപ്പുറം അയാളുടെ തിരക്കൊഴിഞ്ഞു ആ വലിയ വീട്ടിൽ അയാൾ തിരക്കില്ല ലോകത് നടക്കാത്ത സ്വപ്നങ്ങളേം തലോലിച്ചുകാലം കഴിക്കുന്നു.അവൾ ഒരു വർഷം മുന്പേഅവളുടെ  ഹൃദയം പിണങ്ങി തലച്ചോർ പിണങ്ങി കൈ കാല്‌കൾ തളർന്നു ആകാശത്തിൽ ഒരു നക്ഷത്രമായി മാറി ഇതെല്ലാം കണ്ടു ഭൂമിയിലേക്കു നോക്കി കണ്ണീർ പൊഴിച്ചു കൊണ്ടേ ഇരുന്നു .മരണത്തിൽ പോലും സ്വസ്ഥതഇല്ലാതെ


Wednesday, 18 December 2019

എന്റെ കാത്തിരിപ്പിനൊടുക്കമായി അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഞാനെന്റെ സ്വപ്നങ്ങളുടെ രാജകുമാരനെ കണ്ടെത്തി .

Monday, 14 January 2019

അവളുടെ സ്വപ്‌നങ്ങൾ





ആറു മാസങ്ങൾക്കു മുൻപ് ഒരു മഴയുള്ള നട്ടുച്ചനേരത് അവൾ  ആദ്യമായി  വലം  കാൽ വച്ച് പ്രാർത്ഥനയോടെ ആ വീട്ടിൽ കയറി . അവളുടെ സ്വപ്നങ്ങളിലുള്ള ഒരു വരവേൽപ്പൊന്നും അവൾക്കവിടെ കിട്ടിയില്ല എന്നാലും ആ അമ്മയുടെ കണ്ണീരോടെയുള്ള ആ കെട്ടിപ്പിടുത്തം അവരുടെ മകന്റെ കയ്യിൽ അവളുടെ ജീവിതം സുരാക്ഷിതമാണെന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു. വിരലിൽ എണ്ണാവുന്ന ആളുകൾ അതും 50 വയസ്സിലേറെ പ്രായമുള്ളവർ , അപരിചമായ ആ വീട്ടിൽ അവൾക് കൂട്ടായി ആരുമില്ലാത്ത അവസ്ഥ എന്നിട്ടും എല്ലാ അസ്വസ്ഥതകളും ഉള്ളിലൊതുക്കി അവൾ അവനേം കാത്തിരുന്നു. പാതിരാത്രിയോടടുത്ത സമയം അടുക്കളയിൽ പാൽ ഉണ്ടെന്നു പറഞ്ഞു 'അമ്മ ഉറങ്ങാൻ പോയി , കൂടെ പുതിയ ഒരാൾ ഉണ്ടെന്നു ശ്രദ്ദിക്കാതെ അവൻ പാൽ രണ്ടു ഗ്ലാസിൽ ഒഴിച്ച് ഒരു ഗ്ലാസ് ഒറ്റയടിക്ക് അകത്താക്കി നീ നിന്റെ പാൽ കുടിക്ക് എന്നിട് ഇങ്ങു പോരെ എന്ന് പറഞ്ഞു അവിടെ അവളെ ഒറ്റക്കാക്കി അവൻ പോയി. അപ്പോ അവളുടെ സ്വപ്നങ്ങളുടെ ചില്ലു കൊട്ടാരത്തിലേക്കു ഒരായിരം  കരിങ്കൽ ചീളുകൾ പതിച്ചപോലെയായി. ഒട്ടും അലങ്കാരങ്ങളില്ലാത്ത പഴയ ഒരു മെത്തയിൽ അവൻ അവളേം കാത്തിരിക്കുന്നു , മനസ്സിനെ അസ്വസ്ഥമാക്കുന്ന എന്തോ ഒരു ഗന്ധം ആ മെത്തയിൽ അവൾ ക്കനുഭവപ്പെട്ടു . ഒരിറ്റു സ്നേഹം അവൾക്കാ കൺകളിൽ കാണാൻ കഴിഞ്ഞില്ല ,ഒരുപാട് ഒരുപാട് സ്വപ്നങ്ങളുള്ള അവളുടെ ജീവിതത്തിൽ വെള്ളിടി വെട്ടിയ പോലുള്ള ഒരവസ്ഥ അവൾക് അനുഭവപ്പെട്ടു . പക്ഷെ അവൾക്കു ആ വീടും വീട്ടുകാരുമായും വളരെ പെട്ടെന്നെന്നു തന്നെ ഇഴുകിച്ചേരാൻ പറ്റി , പിറകെ അവന്റെ ഹൃദയത്തിലും കേറിപ്പറ്റാൻഅവൾക്കായി ......................................................................................................................

തുടരും ....

Thursday, 2 August 2018

അവൻ 5

കഴിഞ്ഞ രണ്ടുവര്ഷങ്ങളായി എന്റെ സ്വപ്നങ്ങളുടെ രാജകുമാരനെ തേടി ഞന വല്ലാതെ അലഞ്ഞു . അന്ന് രണ്ടുവര്ഷങ്ങള്ക്കു മുൻപ് ഒരു ഓഗസ്റ്റ് 15 നു നീ എന്നിലേക്കു വന്നു ...പിന്നേം 2 വർഷങ്ങൾ കഴിഞ്ഞു നീ എന്റേത് മാത്രമാവാൻ
അവൻ 4

നിനക്കായി ഞാൻ മനസ്സിൽ കരുതി വച്ച മുദ്രൺഗുലീയം എനിക്ക് മുൻപേ നീ കരസ്ഥമാക്കിയല്ലോ എന്റെ പ്രിയ സഖാവെ .

Thursday, 21 June 2018

അവൻ 3 (മുദ്രാൻഗുലീയം )

ഒരു പാഡ് നാളായി അവന്റെ മനോഹര മായ വിരലുകളൊന്നിൽ ഒരു വെള്ളി മോതിരം (ഒരു മുദ്രാൻഗുലീയം ) സമ്മാനിക്കണമെന്നു വിചാരിക്കുന്നു, മോതിരത്തിന്റെ അളവ് ഒരു  കിട്ടുന്നില്ല, ഒരിക്കൽ അത് പറഞ്ഞ എന്നോട് മോതിരം ഒരു സാധാരണ സമ്മാനം അല്ലെടോ എന്ന് പറഞ്ഞവൻ ഒഴിഞ്ഞു. ഇന്നലെ എന്റെ ഒരു കൂട്ടുകാരൻ എന്റെ മുന്നിൽ വച്ച അവന്റെ മോതിരത്തെ കുറിച്ച ചോദിച്ചു , അതവന്റെ വിവാഹമോതിരമാണെന്നും , ആ മോതിരതോട് അവനു വല്ലാത്തൊരിഷ്ടമാണെന്നും , അതിട്ട വിരലുകൾ കൊണ്ട് താടി തടവുമ്പോൾ ഒരു പ്രത്യേക സുഖമാണെന്നും പറഞ്ഞു ഞാനെന്നും ആരാധനയോടെ കാണുന്ന അവന്റെ താടി മെല്ലെയൊന്നു തടവി എന്നെ കൊതിപ്പിക്കാനെന്ന വണ്ണം
എന്തുവേണേലും സ്വപ്നം കാണാം . പക്ഷെ ഒരു സ്വപ്നം പോലും യാഥാർഥ്യമാവണമെന്നു ഒരു പെണ്ണ് കാത്തിരുന്നു കൂടാ .....എന്തൊരു ലോകം