Sunday 16 May 2021

ജീവിതത്തിൽ ഒരു കൂട് വേണമെന്ന് തോന്നുന്നത് ഇത് രണ്ടാം തവണയാണ് . കഴിഞ്ഞ ആഴ്ച ഒരു പരീക്ഷയ്ക്കായി സേലം പോകേണ്ടി വന്നപ്പോൾ .കൂടെ വരേണ്ടിയിരുന്ന ഒരാൾ " നിങ്ങൾ അവിടെ എത്തിക്കോളൂ  അവിടുന്ന് കാണാം" എന്ന് പറഞ്ഞു കയ്യൊഴിഞ്ഞപ്പോ , ട്രെയിൻ ടിക്കറ്റ് പോലും കിട്ടിയിട്ടില്ലായിരുന്നു എല്ലാരും ഒരുമിച്ചല്ലേ പോകുന്നതെന്ന് വച്ച ഞാൻ അതൊന്നും അത്രക്ക് ശ്രദ്ധിച്ചു മില്ലായിരുന്നു . പക്ഷെ അവസാന നിമിഷം തന്നെ പോകേണമല്ലോ എന്നോർത്തപ്പോ ശരിക്കും ഒരു കൂട്ടുണ്ടായിരുന്നെങ്കിലെന്നു തോ ന്നിപ്പോയി .വീട്ടിൽ ആകെ ഉള്ളത് 60 കഴിഞ്ഞ രക്ഷിതാക്കൾ അവരോട് തന്നെയാണ് പോകുന്നതെന്ന് പറയാൻ വയ്യ അവസാനം രണ്ടും കല്പിച് സേലത്തേക്ക് തീവണ്ടി കയറി രാത്രി 9 മണിക്ക് . ഒരു വിധം ജനറൽ കംപാർട്മെന്റിൽ ഒരു സീറ്റ് കിട്ടി പുലർച്ചെ 4 .3 0  വരെ ഒരേ ഇരുപ്പ് പോരാത്തതിന് നല്ല തിരക്കും ക്രിസ്തുമസ്സ് അവധിയും പ്രതിവാര തീവണ്ടിയും ..... സലത്തെത്തി നേരെ വെയ്റ്റിംഗ് റൂം കണ്ടുപിടിച്ച 5 മണിക്കൂർ അവിടെ ഇരുന്നു പിന്നെ നേരെ യൂണിവേഴ്സിറ്റിയിൽ ഫ്രണ്ടിന്റെ കൂടെ ..അതും കഴിഞ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീണ്ടും യാത്ര ബസിൽ . കോയമ്പതോര് എത്തി യപ്പോ ദാ  ഒരു വല്യ ക്യു  ...പാലക്കാടെക്കുള്ള ബസിനു ...ഒരു മണിക്കൂർ ആ ക്യു  വിൽ  നിന്നും ബസിൽ കയറിപ്പറ്റി  പാലക്കാടെത്തുമ്പോ സമയം എട്ടു  മണിയോടടുക്കുന്നു , നേരെ  ഒരു പട്ടാമ്പി ബസ് പിടിച്ചു  അവിടുന്ന് കുറ്റിപ്പുറത്തേക് വീട്ടിൽ എത്തുമ്പോ സമയം  പതിനൊന്നര ... അവിടെ എനിക്കായി കണ്ണിലെണ്ണയൊഴിച്ചു  എന്റെ മോനൂസും മോളൂസും കാത്തിരിപ്പുണ്ടായിരുന്നു എന്നെ കണ്ടയുടനെ കൊച്ചമ്മായി ന്നും പറഞ്ഞു എന്റെ മോളൂസ് കൈ നീട്ടി ആകെ പാടെ വിയർത്തുകുളിച്ച എനിക്ക് അവളെ ഒന്ന് തൊടാൻ പോലും അറപ്പായിരുന്നു......
എല്ലാരും പറയും പോലെ അച്ഛനും അമ്മയും ഉള്ളപ്പോ ഉള്ള രസമൊന്നും ഈ ഒറ്റക്കുള്ള ജീവിതത്തിനുണ്ടാകില്ല എന്ന ഒരു ചിന്ത മാത്രമേ ഈ യാത്രയിലുളനീ ടം  എനിക്കുണ്ടായിരുന്നുള്ളു ........പക്ഷെ ഈ തിരിച്ചറിവുണ്ടാകാനും ഒരു പാഡ് വൈകിയിരിക്കുന്നു


കഴിഞ്ഞ ആഴ്ച ഞാൻ കണ്ട മലയാളം സിനിമയായ ആമി എന്റെ മിഴികളെ ഒരുപാട് ഈറൻ അണിയിച്ചു . എന്തോ എനിക്ക് കണ്ണിമ വെട്ടാതെ കാണണമെന്നുണ്ടായിരുന്നെങ്കിലും കണ്ണ് നീര് ഇറ്റി റ്റു വീഴുന്ന കാരണം കാണാൻ പറ്റിയില്ല. ഇനിയും കാണണം . ഈ സിനിമയിൽ ഓരോ സ്ത്രീ ഹൃദയവും കൊതിക്കുന്നതും എന്നാൽ കിട്ടാതെ പോകുന്നതും , പരിഭവിക്കാതെ എല്ലാം സഹിച്ചു താൻ സന്തോഷവതിയാണെന്നു വരുത്തി ജീവിക്കുന്നതുമായ ഒരു കെട്ടു പാടുണ്ട് ...........


ഒട്ടും പ്രണയമില്ലാതെ (എനിക്ക് തോന്നിയത്) തന്നെ ആദ്യമായി പ്രാപിച്ച തന്റെ അച്ഛന്റെ പ്രായമുള്ള വിദ്യ സമ്പന്നനും  , ഉന്നത ഉദ്യോഗം വഹിക്കുന്നവരുമായ ഭർത്താവിനെ എത്രമാത്രം അവർ സ്നേഹിച്ചതെന്തേ ? ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാൻ ഒരു വേശ്യയെ ഗുരുവായി സ്വീകരിക്കാൻ പറഞ്ഞവൻ തന്റെ അസാന്നിധ്യത്തിൽ ഒരു മൂന്നാം ലിംഗക്കാരനെ കൂട് പിടിച്ചവൻ  എന്നിട്ടും  കമല  സ്നേഹിച്ചു ദാസിനെ ....... നോന്ത് പെറ്റു മൂന്നു മക്കളെ , ലാളിച്ചു വളർത്തി വലുതാക്കി ...... അവസാനം ദാസ് മരിച്ചപ്പോൾ  എന്റെ ദാസേട്ടന്റെ കൂടെ യുള്ള അവസാന രാത്രി എന്നു  പറഞ്ഞത് ......
ആമിയുടെ 'അമ്മ' അമ്മ യുടെ സ്നേഹത്തെ കുറിച്ചു പുകഴ്ത്തിഎഴുതി യിട്ടുണ്ടെകിലും ഒരിക്കൽ പോലും അവരെ ഒന്ന് ഒമാനിച്ചിട്ടില്ലത്രെ !

 നീര്മാതളപ്പൂവിനെയും കാവിനെയും അതിരറ്റു സ്നേഹിച്ചിരുന്ന അവളുടെ സ്വപ്നഭൂവിൽ നിന്നും പറിച്ചു നടപ്പെട്ട ആ കുട്ടി   പ്രത്യേകിച്ചും ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഒരുപാട് സ്വപ്നം കണ്ടവൾ ..എന്ത് മാത്രം സഹിച്ചു കാണും.....

അവസാനം അവരുടെ സ്വസ്ഥത കളയാനായി അവരുടെ ദൗര്ബല്യ മായ സ്നേഹത്തെ ചൂഷണം ചെയ്യാൻ വന്ന കാമുകൻ അക്ബർ അലി .....എല്ലാം കണ്ടു കഴിയുമ്പോൾ അവർ ശരിക്കും സന്തോഷത്തോടെ ജീവിച്ചിട്ടുണ്ടോന്നു പോലും തോന്നിപ്പോകുന്നു ...........

Thursday 19 November 2020

സ്വപ്നങ്ങളുടെ രാജകുമാരൻ


നിലീന നിരഞ്ജനെ ആദ്യമായി കാണുന്നത് ഒരു ഇമെയിൽ വന്ന ഫോട്ടോയുടെ ആണ് . ഒട്ടും താത്പര്യംഇല്ലാത്തത് കൊണ്ട് അവൾ ഒന്നു തുറന്നു നോക്കി ഞാൻ കണ്ടു അമ്മേ ഇപ്പോ ഏതായാലും വേണ്ട എന്നു പറഞ്ഞു. ഇത് പോലെ കുറെ എണ്ണം വരാറുണ്ട് . അതവിടെ വിട്ടു . നിലീന അവൾ അവളു ടേതായ കുഞ്ഞു ലോകത്  വല്യ വല്യ സ്വപ്നങ്ങൾ കണ്ടു കൊണ്ട് സസുഖം വാണു. ഇങ്ങനെ സസന്തോഷം ഒരു മൂന്നു നാലു വർഷം കഴിഞ്ഞു വീണ്ടും ദ വരുന്നു അതേ ഫോട്ടോ ഇത്തവണ വാട്‌സ് ആപ്പ് ൽ ഒറ്റനോട്ടത്തിൽ തന്നെ നിലീനയുടെ മനസ്സിൽ നിരഞ്ജൻ വന്നു ഇത്തവണ അവളുടെ മനസ്സു മന്ത്രിച്ചു അതേ ഇതാണ് നീ തേടിക്കൊണ്ടിരുന്ന നിന്റെ സ്വപ്നങ്ങളുടെ രാജകുമാരൻ നിന്റെ കുഞ്ഞു ലോകം വല്യ ലോകം ആക്കാൻ മാത്രം ജന്മം കൊണ്ടവൻ അവിടെ വല്യ വല്യ സ്വപ്നങ്ങൾ കണ്ടു അതു നടപ്പിലാക്കുന്നവൻ.അങ്ങനെ ഒരു എടുത്തു ചാട്ടം എന്ന പോലെ നിലീന അവനെ തന്റെ സ്വപ്നങ്ങളുടെ രാജകുമാരൻ ആക്കി. അവർ കുറെ അധികം . സ്വപ്നങ്ങൾ കണ്ടു . ഒന്നും പോലും നടന്നില്ല

നിലീന പരിഭവങ്ങളോ പരാതിയോ ഒന്നും ഇല്ലാതെ എല്ലാം ഓടി നടന്നു ചെയ്തു കൊണ്ടേ ഇരുന്നു ഇങ്ങനെ രണ്ടു വർഷം വളരെ പെട്ടെന്ന് കൊഴിഞ്ഞു പോയി.ഇതിനിടക് നിരഞ്ജൻ നിലീനയിൽ നിന്നും ഒരുപാട് ഒരുപാട് അകന്നു കഴിഞ്ഞപ്പോലെ നിലീനക് പലപ്പോഴും തോന്നി. എന്നിട്ടും വരാനിരിക്കുന്ന നല്ല നാളുകൾ സ്വപ്നം കണ്ടു അവൾ അവളുടെ സ്വപ്നങ്ങൾക് ഊടും പാവും നെയ്ത് കൊണ്ടെ യിരുന്നു.എന്തിനേറ പോകെ പോകെ നല്ല വാക്കു പോലും നിരഞ്ജിനി ൽ നിന്നും അവൾക് നഷ്ടമായി.അവൾ മാനസികമായും ശാരീരികമായും തളർന്നു സ്നേഹത്തോടെ ഉള്ള നല്ല ഒരു വാക്കിനായി പോലും അവളുടെ ഹൃദയം തുടിച്ചു അങ്ങനെ തുടിച്ചു തുടിച്ചു അവളുടെ ഹൃദയം പോലും അവളോട് പരിഭവിച്ചു തുടങ്ങി. ഓടി ഓടി അവളുടെ കാലുകൾ പരിഭവം പറയാൻ തുടങ്ങി. ഓജസ്സും തേജസും നിറഞ്ഞ ശരീരം ഒരു പേക്കോലം ആയി . ഇതെല്ലാം കൂടി അവളെ ഒരു ഭ്രാന്തി ആക്കി മാറ്റി.ഒന്നു മിണ്ടാനോ പറയാനോ ആരും ഇല്ലാതെ ആ വലിയ വീട്ടിൽ ഒരു ഭ്രാന്തിയെ പോലെ അവൾ പല രാത്രികളിലും ഉറക്കമില്ലാതെ അലഞ്ഞു. ഇതൊന്നും ആർക്കുമൊരു പ്രശ്നമേ അല്ല എല്ലാർക്കും വേണ്ടി ഒരുപാട് ദൂരം അവൾ ഓടണമെന്നെ എല്ലാർക്കും ഉള്ളൂ. ഒരു പൗർണമി ദിവസം അവൾ നിരഞ്ജനോട് ഒരു പാട് നേരം ഫോണിൽ സംസാരിച്ചു പൂർണാചന്ദ്രന്റെ ഭംഗിയും മഞ്ഞും തവളയും നക്ഷത്രവും എല്ലാം അതിൽ വന്നു പക്ഷെ ഇതൊന്ന് നിരഞ്ജൻ ശ്രദ്ധിക്കുന്നെ ഇല്ല അവളോട് വീണ്ടും വീണ്ടും ഇങ്ങനെ ചെയ് അങ്ങനെ ചെയ് ഇതു ശരിയല്ല അതു ശരിയല്ല എന്ന് പറഞ്ഞു കൊണ്ട് അയാൾ അയാളുടെ തിരക്കിലേക് ഊളിയിട്ടു. ഇപ്പൊ അഞ്ചു വർഷങ്ങൾ ക്കിപ്പുറം അയാളുടെ തിരക്കൊഴിഞ്ഞു ആ വലിയ വീട്ടിൽ അയാൾ തിരക്കില്ല ലോകത് നടക്കാത്ത സ്വപ്നങ്ങളേം തലോലിച്ചുകാലം കഴിക്കുന്നു.അവൾ ഒരു വർഷം മുന്പേഅവളുടെ  ഹൃദയം പിണങ്ങി തലച്ചോർ പിണങ്ങി കൈ കാല്‌കൾ തളർന്നു ആകാശത്തിൽ ഒരു നക്ഷത്രമായി മാറി ഇതെല്ലാം കണ്ടു ഭൂമിയിലേക്കു നോക്കി കണ്ണീർ പൊഴിച്ചു കൊണ്ടേ ഇരുന്നു .മരണത്തിൽ പോലും സ്വസ്ഥതഇല്ലാതെ


Wednesday 18 December 2019

എന്റെ കാത്തിരിപ്പിനൊടുക്കമായി അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഞാനെന്റെ സ്വപ്നങ്ങളുടെ രാജകുമാരനെ കണ്ടെത്തി .

Monday 14 January 2019

അവളുടെ സ്വപ്‌നങ്ങൾ





ആറു മാസങ്ങൾക്കു മുൻപ് ഒരു മഴയുള്ള നട്ടുച്ചനേരത് അവൾ  ആദ്യമായി  വലം  കാൽ വച്ച് പ്രാർത്ഥനയോടെ ആ വീട്ടിൽ കയറി . അവളുടെ സ്വപ്നങ്ങളിലുള്ള ഒരു വരവേൽപ്പൊന്നും അവൾക്കവിടെ കിട്ടിയില്ല എന്നാലും ആ അമ്മയുടെ കണ്ണീരോടെയുള്ള ആ കെട്ടിപ്പിടുത്തം അവരുടെ മകന്റെ കയ്യിൽ അവളുടെ ജീവിതം സുരാക്ഷിതമാണെന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു. വിരലിൽ എണ്ണാവുന്ന ആളുകൾ അതും 50 വയസ്സിലേറെ പ്രായമുള്ളവർ , അപരിചമായ ആ വീട്ടിൽ അവൾക് കൂട്ടായി ആരുമില്ലാത്ത അവസ്ഥ എന്നിട്ടും എല്ലാ അസ്വസ്ഥതകളും ഉള്ളിലൊതുക്കി അവൾ അവനേം കാത്തിരുന്നു. പാതിരാത്രിയോടടുത്ത സമയം അടുക്കളയിൽ പാൽ ഉണ്ടെന്നു പറഞ്ഞു 'അമ്മ ഉറങ്ങാൻ പോയി , കൂടെ പുതിയ ഒരാൾ ഉണ്ടെന്നു ശ്രദ്ദിക്കാതെ അവൻ പാൽ രണ്ടു ഗ്ലാസിൽ ഒഴിച്ച് ഒരു ഗ്ലാസ് ഒറ്റയടിക്ക് അകത്താക്കി നീ നിന്റെ പാൽ കുടിക്ക് എന്നിട് ഇങ്ങു പോരെ എന്ന് പറഞ്ഞു അവിടെ അവളെ ഒറ്റക്കാക്കി അവൻ പോയി. അപ്പോ അവളുടെ സ്വപ്നങ്ങളുടെ ചില്ലു കൊട്ടാരത്തിലേക്കു ഒരായിരം  കരിങ്കൽ ചീളുകൾ പതിച്ചപോലെയായി. ഒട്ടും അലങ്കാരങ്ങളില്ലാത്ത പഴയ ഒരു മെത്തയിൽ അവൻ അവളേം കാത്തിരിക്കുന്നു , മനസ്സിനെ അസ്വസ്ഥമാക്കുന്ന എന്തോ ഒരു ഗന്ധം ആ മെത്തയിൽ അവൾ ക്കനുഭവപ്പെട്ടു . ഒരിറ്റു സ്നേഹം അവൾക്കാ കൺകളിൽ കാണാൻ കഴിഞ്ഞില്ല ,ഒരുപാട് ഒരുപാട് സ്വപ്നങ്ങളുള്ള അവളുടെ ജീവിതത്തിൽ വെള്ളിടി വെട്ടിയ പോലുള്ള ഒരവസ്ഥ അവൾക് അനുഭവപ്പെട്ടു . പക്ഷെ അവൾക്കു ആ വീടും വീട്ടുകാരുമായും വളരെ പെട്ടെന്നെന്നു തന്നെ ഇഴുകിച്ചേരാൻ പറ്റി , പിറകെ അവന്റെ ഹൃദയത്തിലും കേറിപ്പറ്റാൻഅവൾക്കായി ......................................................................................................................

തുടരും ....

Thursday 2 August 2018

അവൻ 5

കഴിഞ്ഞ രണ്ടുവര്ഷങ്ങളായി എന്റെ സ്വപ്നങ്ങളുടെ രാജകുമാരനെ തേടി ഞന വല്ലാതെ അലഞ്ഞു . അന്ന് രണ്ടുവര്ഷങ്ങള്ക്കു മുൻപ് ഒരു ഓഗസ്റ്റ് 15 നു നീ എന്നിലേക്കു വന്നു ...പിന്നേം 2 വർഷങ്ങൾ കഴിഞ്ഞു നീ എന്റേത് മാത്രമാവാൻ
അവൻ 4

നിനക്കായി ഞാൻ മനസ്സിൽ കരുതി വച്ച മുദ്രൺഗുലീയം എനിക്ക് മുൻപേ നീ കരസ്ഥമാക്കിയല്ലോ എന്റെ പ്രിയ സഖാവെ .