Wednesday 18 December 2019

എന്റെ കാത്തിരിപ്പിനൊടുക്കമായി അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഞാനെന്റെ സ്വപ്നങ്ങളുടെ രാജകുമാരനെ കണ്ടെത്തി .

Monday 14 January 2019

അവളുടെ സ്വപ്‌നങ്ങൾ





ആറു മാസങ്ങൾക്കു മുൻപ് ഒരു മഴയുള്ള നട്ടുച്ചനേരത് അവൾ  ആദ്യമായി  വലം  കാൽ വച്ച് പ്രാർത്ഥനയോടെ ആ വീട്ടിൽ കയറി . അവളുടെ സ്വപ്നങ്ങളിലുള്ള ഒരു വരവേൽപ്പൊന്നും അവൾക്കവിടെ കിട്ടിയില്ല എന്നാലും ആ അമ്മയുടെ കണ്ണീരോടെയുള്ള ആ കെട്ടിപ്പിടുത്തം അവരുടെ മകന്റെ കയ്യിൽ അവളുടെ ജീവിതം സുരാക്ഷിതമാണെന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു. വിരലിൽ എണ്ണാവുന്ന ആളുകൾ അതും 50 വയസ്സിലേറെ പ്രായമുള്ളവർ , അപരിചമായ ആ വീട്ടിൽ അവൾക് കൂട്ടായി ആരുമില്ലാത്ത അവസ്ഥ എന്നിട്ടും എല്ലാ അസ്വസ്ഥതകളും ഉള്ളിലൊതുക്കി അവൾ അവനേം കാത്തിരുന്നു. പാതിരാത്രിയോടടുത്ത സമയം അടുക്കളയിൽ പാൽ ഉണ്ടെന്നു പറഞ്ഞു 'അമ്മ ഉറങ്ങാൻ പോയി , കൂടെ പുതിയ ഒരാൾ ഉണ്ടെന്നു ശ്രദ്ദിക്കാതെ അവൻ പാൽ രണ്ടു ഗ്ലാസിൽ ഒഴിച്ച് ഒരു ഗ്ലാസ് ഒറ്റയടിക്ക് അകത്താക്കി നീ നിന്റെ പാൽ കുടിക്ക് എന്നിട് ഇങ്ങു പോരെ എന്ന് പറഞ്ഞു അവിടെ അവളെ ഒറ്റക്കാക്കി അവൻ പോയി. അപ്പോ അവളുടെ സ്വപ്നങ്ങളുടെ ചില്ലു കൊട്ടാരത്തിലേക്കു ഒരായിരം  കരിങ്കൽ ചീളുകൾ പതിച്ചപോലെയായി. ഒട്ടും അലങ്കാരങ്ങളില്ലാത്ത പഴയ ഒരു മെത്തയിൽ അവൻ അവളേം കാത്തിരിക്കുന്നു , മനസ്സിനെ അസ്വസ്ഥമാക്കുന്ന എന്തോ ഒരു ഗന്ധം ആ മെത്തയിൽ അവൾ ക്കനുഭവപ്പെട്ടു . ഒരിറ്റു സ്നേഹം അവൾക്കാ കൺകളിൽ കാണാൻ കഴിഞ്ഞില്ല ,ഒരുപാട് ഒരുപാട് സ്വപ്നങ്ങളുള്ള അവളുടെ ജീവിതത്തിൽ വെള്ളിടി വെട്ടിയ പോലുള്ള ഒരവസ്ഥ അവൾക് അനുഭവപ്പെട്ടു . പക്ഷെ അവൾക്കു ആ വീടും വീട്ടുകാരുമായും വളരെ പെട്ടെന്നെന്നു തന്നെ ഇഴുകിച്ചേരാൻ പറ്റി , പിറകെ അവന്റെ ഹൃദയത്തിലും കേറിപ്പറ്റാൻഅവൾക്കായി ......................................................................................................................

തുടരും ....