ഞാൻ അവനെ കണ്ടിട്ട് ഇന്നേക് ഒരു മാസം ,ഇന്ന് വീണ്ടും കണ്ടു , പനിപിടിച്ചു ഇപ്പോ ഞാൻ വീഴും എന്ന അവസ്ഥയിൽ ചാഞ്ഞും ചെരിഞ്ഞും നടന്നകലുമ്പോൾ പിൻവിളിക്കായി ഞാൻ കാതോർത്തു വൃഥ കാതോർത്തു .......
Thursday, 10 May 2018
നീ
പലപ്പോഴും മനസ്സിന്റെ ആഴങ്ങളിൽ നിന്നും ഞാൻ നിന്നെ പിഴുതെറിഞ്ഞിട്ടുണ്ട് എന്നിട്ടും ആഴത്തിൽ ബാധിച്ച കാൻസർ കോശങ്ങളെ പോലെ സഹിക്കാൻ പറ്റാത്ത വേദനകൾ സമ്മാനിച്ചു നീ വീണ്ടും മനസ്സിലേക്കു ആഴ്ന്നിറങ്ങുന്നതെന്തിനാ .അതോ അത്രമേൽ ഗാഡ്ഡ മായി ഞാൻ നിന്നെ പ്രണയിക്കുന്നോണ്ടാണോ
യാത്ര
കഴിഞ്ഞ കുറച്ചു മാസങ്ങളായി എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടി. വല്ലപ്പോഴും കാണുന്ന ഒരു ഹായ് മാത്രം പറയാൻ തക്ക കൂട്ട് , പിന്നീടെപ്പോളോ അടുപ്പം തോന്നി . അവളുടെ നല്ല പാതി ഒരു സിവിൽ ഓഫീസർ ആണ് , എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കൂട്ടർ. ഒരു ദിവസം ഒന്ന് മിണ്ടി എനിക്കൊട്ടും ഇഷ്ടായില്ല ഇവൾ എങ്ങനാ ഇവന്റെ ഒക്കെ കൂടെ.... ഇതൊക്കെ കഴിഞ്ഞു ഞങ്ങൾ ഒരു യാത്ര പോയി ഇഷ്ടമുള്ള പാട്ടുകൾ കേട്ട് , കാടും മലകളും മൊട്ടക്കുന്നുകളും താണ്ടി ആനയെയും മ യിലിനെയും കാട്ടുപോത്തിനേയും കണ്ട് കോരിച്ചൊരിയുന്ന മഴയെ അറിഞ്ഞൊരു യാത്ര. എനിക്കൊരുപാട് സന്തോഷം തോന്നിയ യാത്ര സിവിൽ ഓഫ്‌സൈർ മാർ എല്ലാം ഞാൻ വിചാരിക്കും പോലല്ല എന്നെനിക്കു മനസ്സിലാക്കി തന്ന ഒരു യാത്ര .....ഒരിക്കലും അറ്റു പോകാത്ത ഒരു കണ്ണിയായി അവർ എന്നെന്നും എന്റെ കൂടെ വേണം അവരും അവരുടെ മക്കളും മക്കളുടെ മക്കളും ഒക്കെ ആയി ............................
Subscribe to:
Comments (Atom)